ഡ്യൂ​ട്ടി​ക്ക് മ​ദ്യ​പി​ച്ചെ​ത്തി; 26 കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​പോ​യി
Tuesday, April 16, 2024 9:49 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്. ര​ണ്ടാ​ഴ്ച്ച​യ്ക്കി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നൂ​റു​പേ​രാ​ണ് കു​ടു​ങ്ങി​യ​ത്.

ഇ​തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ 26 പേ​രെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. 74 സ്ഥി​രം ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബ്രീ​ത്ത് അ​ന​ലൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച് ജീ​വ​ന​ക്കാ​ര്‍ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ ഡ്യൂ​ട്ടി​യ്ക്ക് നി​യോ​ഗി​ക്കു​വാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്. സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍, മെ​ക്കാ​നി​ക്ക് ജീ​വ​ന​ക്കാ​ര്‍, 49 ഡ്രൈ​വ​ര്‍​മാ​ര്‍, 22 ക​ണ്ട​ക്ട​ര്‍​മാ​ർ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക