പ​ക​ല്‍​വെ​ളി​ച്ച​ത്തി​ല്‍ തി​രി​കൊ​ളു​ത്തി; തൃ​ശൂ​ര്‍​പൂ​രം വെ​ടി​ക്കെ​ട്ട് പൂ​ര്‍​ത്തി​യാക്കി
Saturday, April 20, 2024 10:05 AM IST
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍​പൂ​രം വെ​ടി​ക്കെ​ട്ട് പൂ​ര്‍​ത്തി​യാ​യി. പാ​റ​മേ​ക്കാ​വിന്‍റെ വെ​ടി​ക്കെ​ട്ട് അ​വ​സാ​നി​ച്ച​ശേ​ഷം രാ​വി​ലെ 7.45ന് ​തി​രു​വ​മ്പാ​ടി​യും വെ​ടി​ക്കെ​ട്ട് ന​ട​ത്തി. 6.30ന് ​ആ​ണ് പാ​റ​മേ​ക്ക​വ് വെ​ടി​ക്കെ​ട്ട് ആ​രം​ഭി​ച്ച​ത്.

നേരത്തെ, വെ​ളു​പ്പി​ന് മൂ​ന്ന​ര​യോ​ടെ ആ​രം​ഭി​ക്കേ​ണ്ട വെ​ടി​ക്കെ​ട്ട് മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യി​രു​ന്നു. വെ​ടി​ക്കെ​ട്ട് നി​ര്‍​ത്തി​വ​ച്ച് തി​രു​വ​മ്പാ​ടി ദേ​വ​സ്വം പ്ര​തി​ഷേ​ധി​ക്കുകയായിരു​ന്നു. വെ​ടി​ക്കെ​ട്ടി​ന് അ​നാ​വ​ശ്യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

രാ​ത്രി​യി​ല്‍ മ​ഠ​ത്തി​ല്‍ വ​ര​വ് പ​ഞ്ച​വാ​ദ്യം ന​ട​ക്കു​ന്ന​തി​നി​ടെ ന​ടു​വി​ലാ​ല്‍ ഭാ​ഗ​ത്തു പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് എ​ഴു​ന്ന​ള്ളി​പ്പ് ത​ട​ഞ്ഞ​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഒ​ടു​വി​ല്‍ മ​ന്ത്രി കെ. ​രാ​ജ​നു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാണ് തീ​രു​മാ​ന​മാ​യ​ത്.

പ​ക​ല്‍​വെ​ളി​ച്ച​ത്തി​ല്‍ വെ​ടി​ക്കെ​ട്ടി​ന്‍റെ വ​ര്‍​ണ​ശോ​ഭ ആ​സ്വ​ദി​ക്കാ​ന്‍ പൂ​ര​പ്രേ​മി​ക​ള്‍​ക്ക് ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ അ​വ​ര്‍ വെ​ടി​ക്കെ​ട്ടി​നെ ആ​ഘോ​ഷ​മാ​ക്കി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക