പി​ണ​റാ​യി​ക്ക് ബി​ജെ​പി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പ് രാ​ഷ്ട്രീ​യം: പ്രി​യ​ങ്ക ഗാ​ന്ധി
Saturday, April 20, 2024 5:00 PM IST
പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. കേ​ര​ള മു​ഖ്യ​മ​ന്ത്രി ഒ​ത്തു ക​ളി​ക്കു​ന്ന ആ​ളാ​ണ്. പി​ണ​റാ​യി​ക്ക് ബി​ജെ​പി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പ് രാ​ഷ്ട്രീ​യ​മാ​ണു​ള്ള​തെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യം മു​ഴു​വ​ൻ സ​ഞ്ച​രി​ച്ചു ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സം​സാ​രി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രെ​യാ​ണ് പി​ണ​റാ​യി എ​പ്പോ​ഴും സം​സാ​രി​ക്കു​ന്ന​ത്.

ഒ​ട്ടേ​റെ അ​ഴി​മ​തി ആ​രോ​പ​ണം വ​ന്നി​ട്ടും ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല. കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ബിജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നെ പി​ണ​റാ​യി തൊ​ട്ടി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക