പോ​ളിം​ഗ് ബൂ​ത്തി​ൽ ആ​ൾ​ക്കൂ​ട്ടം; വി​ജ​യ്ക്ക് എ​തി​രെ പ​രാ​തി
Saturday, April 20, 2024 5:57 PM IST
ചെ​ന്നൈ: ആ​ൾ​ക്കൂ​ട്ട​വു​മാ​യി പോ​ളിം​ഗ് ബൂ​ത്തി​ൽ ക​യ​റി​യ ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​ക്കെ​തി​രെ പ​രാ​തി. ഇ​രു​ന്നൂ​റി​ല​ധി​കം പേ​രു​മാ​യി പോ​ളിം​ഗ് ബൂ​ത്തി​ൽ ക​യ​റി പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് പ​രാ​തി.

വെ​ള്ളി​യാ​ഴ്ച വി​ജ​യ് വോ​ട്ടു ചെ​യ്യാ​നാ​യി നീ​ലാ​ങ്ക​ര​യി​ലെ ബൂ​ത്തി​ലെ​ത്തി​യ​പ്പോ​ൾ വ​ൻ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി.​ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ ഒ​പ്പം ആ​ളെ​ക്കൂ​ട്ടി മ​റ്റു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ച്ചെ​ന്നും ഇ​ത്ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഒ​രു സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ൻ ചെ​ന്നൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക