ജ​യ്സ്വാ​ളി​ന് സെ​ഞ്ചു​റി; രാ​ജ​സ്ഥാ​ന് "റോ​യ​ൽ' ജ​യം
Tuesday, April 23, 2024 12:32 AM IST
ജ​യ്പൂ​ര്‍: ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്ത് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം. സ്കോ​ർ മും​ബൈ 179/9, രാ​ജ​സ്ഥാ​ൻ 183/1 (18.4).

ആ​ദ്യം ബാ​റ്റ് ചെ​യ്ത് മും​ബൈ ഉ​യ​ർ​ത്തി​യ 180 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ജ​യ്സ്വാ​ളി​ന്‍റെ സെ​ഞ്ചു​റി​യു​ടെ (104) പി​ൻ​വ​ല​ത്തി​ൽ രാ​ജ​സ്ഥാ​ന്‍ മ​റി​ക​ട​ന്നു. ജോ​സ് ബ​ട്‌​ല​റു​ടെ വി​ക്ക​റ്റാ​ണ് രാ​ജ​സ്ഥാ​ന് ന​ഷ്ട​മാ​യ​ത്. നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണ്‍ 38 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ജ​യ​ത്തോ​ടെ എ​ട്ട് ക​ളി​ക​ളി​ല്‍ 14 പോ​യ​ന്‍റു​മാ​യി രാ​ജ​സ്ഥാ​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തും മും​ബൈ ആ​റ് പോ​യ​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്തു​മാ​ണ്.

തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ​മാ​രെ ന​ഷ്ട​പ്പെ​ട്ട മും​ബൈ​യെ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ തി​ല​ക് വ​ർ​മ​യാ​ണ് മാ​ന്യ​മാ​യ സ്കോ​റി​ൽ എ​ത്തി​ച്ച​ത്. 45 പ​ന്തി​ൽ 65 റ​ൺ​സ് നേ​ടി​യ തി​ല​ക് വ​ർ​മ​യാ​ണ് ടോ​പ് സ്കോ​റ​ർ.

നാ​ല് ഓ​വ​റി​ൽ പ​തി​നെ​ട്ട് റ​ൺ​സി​ന് അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ രാ​ജ​സ്ഥാ​ന്‍റെ സ​ന്ദീ​പ് ശ​ർ​മ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക