വ​നി​താ ടി​ടി​ഇ​ക്കു നേ​രെ കൈ​യേ​റ്റ ശ്ര​മം; പ്ര​തി പി​ടി​യി​ൽ
Tuesday, April 23, 2024 5:56 PM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ ടി​ടി​ഇ​ക്കു നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യാ​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ചെ​ന്നൈ മെ​യി​ലി​ലാ​ണ് സം​ഭ​വം.

ലേ​ഡീ​സ് ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഇ​രു​ന്ന ആ​ളോ​ട് മാ​റാ​ൻ വ​നി​താ ടി​ടി​ഇ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ‌​യാ​ൾ അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ കൊ​ല്ലം ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യെ കാ​യം​കു​ളം ആ​ർ​പി​എ​ഫി​ന് കൈ​മാ​റി.

അ​തേ​സ​മ​യം ആ​ർ​പ്പി​എ​ഫി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി വ​നി​താ ടി​ടി​ഇ രം​ഗ​ത്തെ​ത്തി. കൊ​ല്ലം സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ര​ണ്ട് പോ​ലീ​സു​കാ​ർ വ​ന്ന് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ടി​ടി​ഇ പ​റ​ഞ്ഞു.

ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് തൃ​ശൂ​ര്‍ വെ​ള​പ്പാ​യ​യി​ല്‍ ട്രെ​യി​നി​ല്‍ നി​ന്ന് ടി​ടി​ഇ​യെ അ​തി​ഥി തൊ​ഴി​ലാ​ളി ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​നി​താ ടി​ടി​ഇ​ക്കു നേ​രെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക