വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ കാ​ർ വീ​ണ് ദ​മ്പ​തി​ക​ൾ മു​ങ്ങി​മ​രി​ച്ചു
Monday, April 29, 2024 6:01 PM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ൽ കാ​ർ വീ​ണ് ദ​മ്പ​തി​ക​ൾ മു​ങ്ങി​ മ​രി​ച്ചു. തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ വെ​ങ്കി​ടേ​ഷും സു​മി​ത്ര​യും ആ​ണ് മ​രി​ച്ച​ത്.

തെ​ങ്കാ​ശി ജി​ല്ല​യി​ലെ ശ​ങ്ക​ര​ൻ​കോ​വി​ലി​ന​ടു​ത്ത് തി​രു​നെ​ൽ​വേ​ലി ഹൈ​വേ​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. പാ​ള​യ​ങ്കോ​ട്ട​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.

കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക