രാ​മ​ഭ​ക്ത​ർ​ക്ക് എ​തി​ര് നി​ൽ​ക്കു​ന്ന​വ​ർ​ക്കും ക്ഷേ​ത്രം പ​ണി​ത​വ​ർ​ക്കും ഇ​ട​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്: അ​മി​ത് ഷാ
Monday, April 29, 2024 6:25 AM IST
നോ​യ്ഡ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലും പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ സെ​ഞ്ചു​റി നേ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 80 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലും ബി​ജെ​പി ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും അ​ഭി​വൃ​ദ്ധി​ക്കും വേ​ണ്ടി​യു​ള​ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. കോ​ൺ​ഗ്ര​സും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​യും രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം വൈ​കി​പ്പി​ച്ചു.

രാ​മ​ഭ​ക്ത​ർ​ക്ക് എ​തി​ര് നി​ൽ​ക്കു​ന്ന​വ​ർ​ക്കും രാ​മ​ക്ഷേ​ത്രം പ​ണി​ത​വ​ർ​ക്കും ഇ​ട​യി​ലാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. അ​ഞ്ച് വ​ർ​ഷം കൊ​ണ്ടാ​ണ് ബി​ജെ​പി ക്ഷേ​ത്രം പ​ണി​തതെന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

വോ​ട്ട് ബാ​ങ്കി​നെ ഭ​യ​ന്നാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വും ഭാ​ര്യ ഡിം​പി​ൾ യാ​ദ​വും രാ​മ​ക്ഷേ​ത്ര​ത്തി​ൽ പോ​കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക