കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ പി​രി​ച്ചു വി​ട​ണം; കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ൻ വി​തു​മ്പി
Tuesday, April 30, 2024 5:36 PM IST
തി​രു​വ​ന​ന്ത​പു​രം : മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ അ​പ​മാ​നി​ച്ച കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ്ര​മേ​യം പാ​സാ​ക്കി.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം ആ​രം​ഭി​ച്ച കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ബി​ജെ​പി അം​ഗം അ​നി​ല്‍ കു​മാ​റാ​ണ് മേ​യ​റു​ടെ റോ​ഡി​ലെ ത​ര്‍​ക്കം ഉ​ന്ന​യി​ച്ച​ത്. തു​ട​ര്‍​ന്ന് സി​പി​എം-​ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി.

ആ​ര്യ രാ​ജേ​ന്ദ്ര​ൻ മേ​യ​ര്‍ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും ത​ല​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ​യാ​ണ് മു​റ​വേ​ല്‍​പ്പി​ച്ച​തെ​ന്നും മേ​യ​ര്‍ മാ​പ്പു​പ​റ​യ​ണ​മെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.

ച​ര്‍​ച്ച​ക്കി​ടെ വി​തു​മ്പി കൊ​ണ്ടാ​ണ് മേ​യ​ര്‍ മ​റു​പ​ടി പ​റ​ഞ്ഞ​ത്. താ​ൻ പ്ര​തി​ക​രി​ച്ച​ത് തെ​റ്റാ​യ പ്ര​വ​ണ​ത​ക്കെ​തി​രെ​യാ​ണെ​ന്നും വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക