ബ​സ് അ​ന്പ​ത​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ആ​റ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Tuesday, April 30, 2024 11:04 PM IST
ചെ​ന്നൈ: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് അ​ന്പ​ത​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു പേ​ര്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ സേ​ലം ജി​ല്ല​യി​ലെ യേ​ര്‍​ക്കാ​ട് ചു​രം പാ​ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​പ്പ​ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

യേ​ർ​ക്കാ​ട് നി​ന്ന് സേ​ല​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച ബ​സ് ചൊ​വ്വാ​ഴ്ച രാ​ത്രി 7.30ന് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ല്‍ ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടും.

ചു​ര​ത്തി​ലെ 11-ാം വ​ള​വി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ള​വ് തി​രി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ര്‍​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​തി​ലി​ല്‍ ഇ​ടി​ച്ച് ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രി​ല്‍ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.