ആ​വേ​ശം അ​വ​സാ​ന പ​ന്തു​വ​രെ; ഹൈ​ദ​രാ​ബാ​ദി​ന് ആ​വേ​ശ ജ​യം
Friday, May 3, 2024 12:17 AM IST
ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ല്‍ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് ഒ​രു റ​ൺ​സി​ന്‍റെ ആ​വേ​ശ വി​ജ​യം. സ്കോ​ർ ഹൈ​ദ​രാ​ബാ​ദ്: 201/7 രാ​ജ​സ്ഥാ​ൻ: 200/7. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദി​നാ​യി നി​തീ​ഷ് റെ​ഡ്ഡി (42 പ​ന്തി​ല്‍ 76), ട്രാ​വി​സ് ഹെ​ഡ് (44 പ​ന്തി​ല്‍ 58) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് മി​ക​ച്ച സ്‌​കോ​ർ സ​മ്മാ​നി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദ് മു​ന്നോ​ട്ടു​വ​ച്ച 202 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച രാ​ജ​സ്ഥാ​ന് നി​ശ്ചി​ത ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 200 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ. യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (40 പ​ന്തി​ല്‍ 67), റി​യാ​ന്‍ പ​രാ​ഗ് (49 പ​ന്തി​ല്‍ 77) എ​ന്നി​വ​ർ രാ​ജ​സ്ഥാ​നാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ൺ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി.

അ​വ​സാ​ന നാ​ല് പ​ന്തി​ല്‍ രാ​ജ​സ്ഥാ​ന് ജ​യി​ക്കാ​ന്‍ 10 റ​ണ്‍​സാ​യി​രു​ന്നു വേ​ണ്ട​ത്. നാ​ലാം പ​ന്തി​ല്‍ പ​വ​ല്‍ ര​ണ്ട് റ​ണ്‍ ഓ​ടി​യെ​ടു​ത്തു. അ​ഞ്ചാം പ​ന്തി​ലും ര​ണ്ട് റ​ണ്‍. എ​ന്നാ​ല്‍ അ​വ​സാ​ന പ​ന്തി​ൽ പ​വ​ലി​നെ ഔ​ട്ടാ​ക്കി ഹൈ​ദ​രാ​ബാ​ദ് വി​ജ​യ​ക്കൊ​ടി പാ​യി​ച്ചു.

ഭു​വ​നേ​ശ്വ​ര്‍ ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. പാ​റ്റ് ക​മ്മി​ന്‍​സ്, ടി. ​ന​ട​രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്ക് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. രാ​ജ​സ്ഥാ​ന് വേ​ണ്ടി ആ​വേ​ഷ് ഖാ​ന്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക