പീ​ഡ​ന​ക്കേ​സ്; എ​ച്ച്.​ഡി.രേ​വ​ണ്ണ​യ്ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്
Saturday, May 4, 2024 7:12 PM IST
ബം​ഗ​ളൂ​രു: പീ​ഡ​ന​ക്കേ​സി​ൽ ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി.​രേ​വ​ണ്ണ​യ്ക്കെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

അ​റ​സ്റ്റ് ഒ​ഴി​വാ​ക്കു​ന്ന​തി​നു മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യ രേ​വ​ണ്ണ​യോ​ട് വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യാ​യ രേ​വ​ണ്ണ​യു​ടെ മ​ക​ൻ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യ്ക്കെ​തി​രെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഒ​ട്ടേ​റെ സ്ത്രീ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന വീ​ഡി​യോ​ക​ൾ പു​റ​ത്തു വ​ന്ന​തി​നെ തു​ട​ർ​ന്ന് ഏ​പ്രി​ൽ 26നാ​ണ് പ്ര​ജ്വ​ൽ രാ​ജ്യം വി​ട്ട​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക