നാ​ലി​ട​ത്ത്‌ ക​ടു​ത്ത മ​ത്സ​രം; 20 സീ​റ്റും യു​ഡി​എ​ഫ് നേ​ടു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Saturday, May 4, 2024 4:57 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഇ​രു​പ​ത് സീ​റ്റ് നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ. ആ​റ്റി​ങ്ങ​ല്‍, മാ​വേ​ലി​ക്ക​ര, ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ന്നെ​ങ്കി​ലും മു​ന്‍​തൂ​ക്കം യു​ഡി​എ​ഫി​നാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന കെ​പി​സി​സി നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന വി​മ​ര്‍​ശ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​യെ​ന്ന് കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ന്‍ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യി.

ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ന​ല്ലൊ​രു​വി​ഭാ​ഗ​വും സി​പി​എം അ​നു​ഭാ​വി​ക​ളാ​ണെ​ന്നും വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ഹ​സ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പി.​വി.​അ​ന്‍​വ​ർ എം​എ​ൽ​എ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നും കെ​പി​സി​സി നേ​തൃ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക