ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ ഇ​ള​വ് ; സി​ഐ​ടി​യു സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Saturday, May 4, 2024 6:16 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ ഇ​ള​വു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തോ​ടെ സി​ഐ​ടി​യു സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഒ​രു ദി​വ​സം 30 ടെ​സ്റ്റു​ക​ളെ​ന്ന നി​ര്‍​ദേ​ശം പി​ന്‍​വ​ലി​ച്ച് 40 ടെ​സ്റ്റു​ക​ള്‍ ന​ട​ത്തും.

ടെ​സ്റ്റി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ മാ​റ്റ​ണം. വാ​ഹ​ന​ങ്ങ​ളി​ല്‍ കാ​മ​റ സ്ഥാ​പി​ക്കാ​നും ഇ​ട​തും വ​ല​തും ബ്രേ​ക്കും ക്ല​ച്ചു​മു​ള്ള വാ​ഹ​നം മാ​റ്റാ​ൻ മൂ​ന്ന് മാ​സ​ത്തെ സാ​വ​കാ​ശം ക​ഴി​ഞ്ഞ ദി​വ​സം അ​നു​വ​ദി​ച്ചി​രു​ന്നു.

ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ഉ​ത്ത​ര​വി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് സി​ഐ​ടി​യു അ​റി​യി​ച്ചു.

തീ​രു​മാ​നം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി​യും സ​മ​രം തു​ട​രു​മെ​ന്ന് സ്വ​ത​ന്ത്ര സം​ഘ​ട​ന​ക​ളും അ​റി​യി​ച്ചു. പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളും സം​ഘ​ട​ന​ക​ളും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ സ്റ്റേ ​ചെ​യ്യാ​നാ​കി​ല്ലെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക