ക​ന്യാ​കു​മാ​രി​യി​ൽ അ​ഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
Monday, May 6, 2024 8:31 PM IST
ചെ​ന്നൈ: ക​ന്യാ​കു​മാ​രി ഗ​ണ​പ​തി​പു​രം ബീ​ച്ചി​ലെ​ത്തി​യ അ​ഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. തി​രു​ച്ച​റ​പ്പ​ള്ളി എ​സ്ആ​ർ​എം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.

മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്, ആ​സ്ര സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ. വി​വാ​ഹ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി ചാ​രു​ക​വി, നെ​യ്‌​വേ​ലി സ്വ​ദേ​ശി ഗാ​യ​ത്രി, ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സ​ർ​വ​ദ​ർ​ശി​ത്, ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി പ്ര​വീ​ൺ സാം, ​ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി വെ​ങ്കി​ടേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​രൂ​ർ സ്വ​ദേ​ശി​നി നേ​ഷി, തേ​നി സ്വ​ദേ​ശി പ്രീ​തി പ്രി​യ​ങ്ക, മ​ധു​ര സ്വ​ദേ​ശി ശ​ര​ണ്യ എ​ന്നി​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​ർ ആ​ശാ​രി​പ​ള്ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ലെ​മൂ​ർ ബീ​ച്ചി​ൽ നീ​ന്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ട​ൽ​ക്ഷോ​ഭ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ബീ​ച്ചി​ൽ പ്ര​വേ​ശ​നം വി​ല​ക്കി​യി​രു​ന്നു. തെ​ങ്ങി​ൻ തോ​പ്പി​ലൂ​ടെ​യാ​ണ് സം​ഘം ബീ​ച്ചി​ൽ എ​ത്തി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക