­മു​ഖ്യ​മ​ന്ത്രി­​യു­​ടെ ആ­​ഡം­​ബ­​ര­​യാ­​ത്ര­​യു­​ടെ സ്‌­​പോ​ണ്‍­​സ​ര്‍ ആ­​ര്; ചോ­​ദ്യ­​ങ്ങ­​ളു­​മാ­​യി വി.​മു­​ര­​ളീ­​ധ​ര​ന്‍
Tuesday, May 7, 2024 12:28 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: സ്വ­​കാ­​ര്യ­​സ­​ന്ദ​ര്‍­​ശ­​ന­​ത്തി­​നാ­​യി മു­​ഖ്യ­​മ​ന്ത്രി കു­​ടും­​ബ­​സ­​മേ​തം വി­​ദേ­​ശ­​യാ­​ത്ര­​യ്­​ക്ക് പോ­​യ സം­​ഭ­​വ­​ത്തി​ല്‍ രൂ­​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ​യി കേ­​ന്ദ്ര മ​ന്ത്രി വി.​മു­​ര­​ളീ­​ധ​ര​ന്‍. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ സ്‌­​പോ​ണ്‍­​സ​ര്‍ ആ­​രാ­​ണെ­​ന്ന് വ്യ­​ക്ത­​മാ­​ക്ക​ണ­​മെ­​ന്ന് മു­​ര­​ളീ­​ധ­​ര​ന്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.

കു­​ടും­​ബ­​മാ­​യി വി­​ദേ­​ശ­​യാ­​ത്ര ന­​ട­​ത്താ­​നു­​ള്ള വ­​രു​മാ­​ന സ്രോ​ത­​സ് എ­​ന്താ­​ണെ­​ന്ന് പ­​റ­​യ​ണം. ചൂ­​ട് മൂ­​ലം ആ­​ളു­​ക​ള്‍ മ­​രി­​ക്കു­​മ്പോ​ഴാ​ണോ മു­​ഖ്യ­​മ​ന്ത്രി ബീ­​ച്ച് ടൂ­​റി­​സം ആ­​രം­​ഭി­​ക്കു­​ന്ന­​ത്. അ­​ങ്ങേ­​യ​റ്റ­​ത്തെ സാ­​മ്പ​ത്തി­​ക പ്ര­​തി­​സ­​ന്ധി­​യി­​ലാ­​ണെ­​ന്ന് പ­​റ­​യു­​ന്ന സം­​സ്ഥാ­​ന­​ത്തി­​ന്‍റെ ത­​ല­​വ­​നാ­​ണ് ഇ​ത്ത­​രം ആ­​ഡം­​ബ­​ര­​ങ്ങ­​ളി​ല്‍ മു­​ഴു​കു­​ന്ന​ത്. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ സി­​പി­​എ­​മ്മി​ന്‍റെ നി­​ല­​പാ­​ടെ­​ന്താ­​ണെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ ചോ­​ദി​ച്ചു.

19 ദി­​വ­​സ­​മാ­​ണ് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​നും പൊ­​തു­​മ­​രാ​മ­​ത്ത് മ​ന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ​സും സം­​സ്ഥാ​ന­​ത്ത് ഇ​ല്ലാ­​ത്ത​ത്. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ​യും പൊ­​തു­​മ­​രാ​മ­​ത്ത് മ­​ന്ത്രി­​യു­​ടെ​യും ചു​മ­​ത­​ല ആ​ര്‍­​ക്കാ­​ണ് കൈ­​മാ­​റി­​യി­​ട്ടു­​ള്ള­​തെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ ചോ​ദ്യം ഉ­​ന്ന­​യി­​ച്ചു. മ­​ന്ത്രി­​മാ​ര്‍ ആ​ര്‍​ക്കും ചു​മ­​ത​ല കൈ­​മാ­​റാ­​തെ തോ­​ന്നി​യ­​ത് പോ­​ലെ ഇ­​റ­​ങ്ങി­​പ്പോ­​കു​ന്ന­​ത് ജ​ന­​ങ്ങ­​ളോ­​ട് കാ­​ണി­​ക്കു­​ന്ന നി­​രു­​ത്ത­​ര­​വാ­​ദി­​ത്വ­​മാ​ണ്.

സി­​പി­​എ­​മ്മി­​ന് ബം­​ഗാ­​ളി­​ലെ സ്ഥി­​തി ­​അ­​ധി­​കം വൈ­​കാ­​തെ കേ­​ര­​ള­​ത്തി​ലും വ­​രും. അ­​ത് വേ­​ണ്ടെ­​ന്ന് ആ­​ഗ്ര­​ഹി­​ക്കു­​ന്നെ­​ങ്കി​ല്‍ ഇ­​ക്കാ­​ര്യ­​ങ്ങ​ള്‍­​ക്ക് സി­​പി​എം മ­​റു​പ­​ടി പ­​റ­​യ­​ണ­​മെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക