Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
കോഴിക്കോടും മലപ്പുറത്തും 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Tuesday, May 7, 2024 12:41 PM IST
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്നു മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാവുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകരമാവും.
രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയുടെ നില ഗുരുതരമാണ്. രോഗലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്നു കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈൽ ഫീവറാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് സ്രവങ്ങൾ പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിനു സമാനമാണ്. അതിനാൽ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്റെ ചികിത്സയാണ് ആദ്യം നൽകിയതെന്നാണു വിവരം.
എന്താണ് വെസ്റ്റ് നൈല്‍ ഫീവർ
ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിൽ ജില്ലയിൽ ആദ്യമായി കണ്ടെത്തിയതിനാലാണു പനിക്ക് ഈ പേരുവന്നത്. രോഗത്തിനു പ്രതിരോധ വാക്സിനില്ല. കൊതുകു കടിയേൽക്കാതെ നോക്കുക എന്നതു മാത്രമാണു പോംവഴി. ചിലരിൽ രോഗം വിട്ടുപോകാൻ മാസങ്ങളോളം സമയം വേണ്ടിവന്നേക്കാം. പ്രതിരോധ ശേഷി ഇല്ലാത്തവര്‍ക്കു മരണവും സംഭവിച്ചേക്കാം.
രോഗം പിടിപെടുന്നവരിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രം മസ്തിഷ്കജ്വരം വരാം. അങ്ങനെയുള്ളവർക്കു മരണം സംഭവിക്കാനുള്ള സാധ്യത പത്തു ശതമാനമാണ്. 2011ലാണ് വെസ്റ്റ് നൈൽ ഫീവർ കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ചത്. 2022ൽ കൊച്ചിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു.
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥന
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോ
Latest News
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥന
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോ
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.