പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ​ക്കി​ടെ യു​വ​തി​യു​ടെ മ​ര​ണം; ആ​ശു​പ​ത്രി റി​പ്പോ​ര്‍​ട്ട് ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ ത​ള്ളി
Tuesday, May 7, 2024 5:04 PM IST
ആ​ല​പ്പു​ഴ: പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ​ക്കി​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ റി​പ്പോ​ര്‍​ട്ട് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ ത​ള്ളി. റി​പ്പോ​ർ​ട്ട് തൃ​പ്തി​ക​ര​മ​ല്ലെ​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും ക​മ്മീ​ഷ​ന്‍ നി​ർ​ദേ​ശം ന​ൽ​കി.

ക​രൂ​ര്‍ തൈ​വേ​ലി​ക്ക​കം ഷി​ബി​ന (31) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. യു​വ​തി​യു​ടെ മ​ര​ണ കാ​ര​ണം ചി​കി​ത്സാ പി​ഴ​വ​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ സ​മി​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

മാ​ര്‍​ച്ച് 21 നാണ് ​ഷി​ബി​ന​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 26-ാം തീ​യ​തി പെ​ണ്‍​കു​ഞ്ഞിന് ജന്മം നൽകി. പി​ന്നാ​ലെ ഷി​ബി​ന​യെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്‌​തെ​ങ്കി​ലും കു​ട്ടി​ക്ക് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തു​ട​ര്‍​ന്നു.

ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ല്‍ ചി​ല​ബു​ദ്ധി​മു​ട്ടു​ക​ൾ ഡോ​ക്ട​ര്‍​മാ​രോ​ട് പ​റ​ഞ്ഞെ​ങ്കി​ലും കാ​ര്യ​മാ​യി എ​ടു​ത്തി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു.​ ആ​രോ​ഗ്യ​വ​സ്ഥ മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഷി​ബി​ന​യെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഡ​യാ​ലി​സി​സി​ന് ഉ​ള്‍​പ്പ​ടെ വി​ധേ​യാ​ക്കി. ഗു​രു​ത​രാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഏ​പ്രി​ല്‍ 28 ന് ​മ​ര​ണം സം​ഭ​വി​ച്ചു. തു​ട​ർ​ന്ന് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക