മൂ​ന്നാം​ഘ​ട്ടം വി​ധി​യെ​ഴു​തി ; പോ​ളിം​ഗ് 60.19%
Tuesday, May 7, 2024 6:43 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 60.19% പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​തെ​ന്നും അ​ന്തി​മ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ മാ​റ്റം​വ​രു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് അ​സ​മി​ലും കു​റ​വ് മ​ഹാ​രാ​ഷ്ട്ര​യി​ലു​മാ​ണ്. അ​സ​മി​ൽ 74.86 % പോ​ളി​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ 53.40% മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പോ​ളിം​ഗ് ശ​ത​മാ​നം: അ­​സം­ (74.86%) ബി­​ഹാ​ര്‍­ (56.01% ) ഛത്തീ­​സ്­​ഗ­​ഡ് (66.87%) ദാ​ദ​ര്‍ ഹ​വേ​ലി&​ദാ​മ​ന്‍ ദി​യു ­(65.23%) ഗോ­​വ­ (72.52% ) ഗു​ജ​റാ​ത്ത്­ (55.22%) ക​ര്‍​ണാ­​ട​ക­ (66.05% ) മ​ധ്യ​പ്ര​ദേ­​ശ്­ (62.28% ), മ​ഹാ​രാ​ഷ്ട്ര (53.40% ) ഉ​ത്ത​ര്‍​പ്ര​ദേ­​ശ്­ (55.13% ) പ​ശ്ചി​മ ബം​ഗാ​ള്‍­ (73.93%).

ബം​ഗാ​ളി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ലീ​മി​നെ തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. യു​പി​യി​ൽ ബൂ​ത്ത് പി​ടി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ച്ചെ​ന്ന് സ­​മാ­​ജ്‌​വാ​ദി പാ​ർ​ട്ടി ആ​രോ​പി​ച്ചു.

അ​മി​ത് ഷാ, ​ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, പ്ര​ഹ്‌​ളാ​ദ് ജോ​ഷി, ദി​ഗ്വി​ജ​യ് സിം​ഗ്, ഡിം​പി​ള്‍ യാ​ദ​വ്, സു​പ്രി​യാ സു​ലെ തു​ട­​ങ്ങി­​യ­ പ്ര­​മു​ഖ​ര്‍ ഇ​ന്ന് ജ​ന​വി​ധി തേ​ടി. 261 സീ​റ്റു​ക​ളി​ലെ വോ​ട്ടെ​ടു​പ്പാ​ണ് ഇ​നി നാ​ലു ഘ​ട്ട​ങ്ങ​ളി​ൽ ബാ​ക്കി​യു​ള്ള​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക