ബോ​യി​ങ്‌ സ്റ്റാ​ർ​ലൈ​ന​റി​ന്‍റെ പു​തി​യ വി​ക്ഷേ​പ​ണ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
Tuesday, May 7, 2024 10:29 PM IST
ന്യൂ​യോ​ര്‍​ക്ക്: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച ബോ​യി​ങ് സ്റ്റാ​ര്‍​ലൈ​ന​ര്‍ പേ​ട​ക​ത്തി​ന്‍റെ പു​തി​യ വി​ക്ഷേ​പ​ണ തീ​യ​തി​യും സ​മ​യ​വും പ്ര​ഖ്യാ​പി​ച്ച് നാ​സ. മേ​യ് 10ന് ​പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി ഒ​ന്പ​തി​ന് (ഇ​ന്ത്യ​ൻ സ​മ​യം ആ​റ​ര​ക്ക്) ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് സ്റ്റാ​ർ​ലൈ​ന​ർ വി​ക്ഷേ​പി​ക്കു​മെ​ന്ന് നാ​സ അ​റി​യി​ച്ചു.

റോ​ക്ക​റ്റി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം ഇ​ന്ന​ത്തെ ദൗ​ത്യം മാ​റ്റി വ​ച്ചി​രു​ന്നു. അ​റ്റ്ല​സ് അ​ഞ്ച് റോ​ക്ക​റ്റി​ന്‍റെ ഓ​ക്സി​ജ​ൻ വാ​ൽ​വ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വ​രി​ക​യാ​ണെ​ന്നും നാ​സ വ്യ​ക്ത​മാ​ക്കി. റോ​ക്ക​റ്റി​ലെ ഓ​ക്സി​ജ​ൻ വാ​ൽ​വി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്ന വി​ക്ഷേ​പ​ണം മാ​റ്റി​യ​ത്.

വി​ക്ഷേ​പ​ണ​ത്തി​ന് ര​ണ്ട് മ​ണി​ക്കൂ​ര്‍ മു​മ്പാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. യാ​ത്രി​ക​രാ​യ സു​നി​ത വി​ല്യം​സും ബു​ച്ച് വി​ൽ​മോ​റും വി​ക്ഷേ​പ​ണ​ത്തി​നാ​യി പേ​ട​ക​ത്തി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. വി​ക്ഷേ​പ​ണം മാ​റ്റി​വ​ച്ച​തോ​ടെ ഇ​വ​രെ പേ​ട​ക​ത്തി​ല്‍ നി​ന്ന് തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക