വാ​ല്‍­​പ്പാ­​റ­​യി​ല്‍ കാ​ട്ടാ​ന ആ­​ക്ര​മ​ണം; ആ­​ദി­​വാ­​സി കൊ​ല്ല­​പ്പെ­​ട്ടു
Thursday, May 9, 2024 11:43 AM IST
വാ​ല്‍­​പ്പാ­​റ: തമിഴ്നാട്ടിലെ വാ​ല്‍­​പ്പാ­​റ­​യി​ല്‍ കാ​ട്ടാ​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ആ­​ദി­​വാ­​സി കൊ​ല്ല­​പ്പെ­​ട്ടു. നെ­​ടും­​ങ്കു­​ട്ര ഊ­​രി­​ലെ ര­​വി(54) ആണ് മ­​രി­​ച്ച​ത്.

ബു­​ധ­​നാ​ഴ്­​ച രാ​ത്രി ഒ­​മ്പ­​തോ­​ടെ­​യാ­​ണ് സം­​ഭ​വം. ര­​ണ്ട് സു­​ഹൃ­​ത്തു­​ക്ക​ള്‍­​ക്കൊ­​പ്പം ര­​വി ന­​ട­​ന്നു­​വ­​രു­​ന്ന­​തി­​നി­​ടെ കാ​ട്ടാ­​ന ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു. മ­​റ്റ് ര­​ണ്ട് പേ​രും ഓ­​ടി­​മാ­​റു­​ക­​യാ­​യി­​രു​ന്നു.

ര­​വി­​യു­​ടെ മൃ­​തേ​ദ­​ഹം ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. പോ­​സ്റ്റ്‌­​മോ​ര്‍­​ട്ട­​ത്തി­​ന് ശേ­​ഷം ബ­​ന്ധു­​ക്ക​ള്‍­​ക്ക് വി­​ട്ടു­​ന​ല്‍­​കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക