പി​രി​ച്ചു​വി​ട്ട​വ​രെ തി​രി​ച്ചെ​ടു​ക്കും; എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു
Thursday, May 9, 2024 8:33 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്നി​രു​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ഡ​ൽ​ഹി ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

പി​രി​ച്ചു​വി​ട്ട 30 ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കാ​മെ​ന്ന് മാ​നേ​ജു​മെ​ന്‍റ് ഉ​റ​പ്പു ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​സു​ഖ ബാ​ധി​ത​രെ​ന്ന പേ​രി​ൽ കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ കൂ​ട്ട അ​വ​ധി എ​ടു​ത്ത​ത്.

ഇ​തോ​ടെ ബു​ധ​നാ​ഴ്ച 90 സ​ർ​വീ​സു​ക​ള്‍ മു​ട​ങ്ങി. തു​ട​ർ​ന്നാ​ണ് മാ​നേ​ജു​മെ​ന്‍റ് ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ഡ​ൽ​ഹി ദ്വാ​ര​ക​യി​ലെ ലേ​ബ​ർ ഓ​ഫീ​സി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ എ​ച്ച്ആ​ർ മേ​ധാ​വി​യാ​ണ് ക​മ്പ​നി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.