ടിടിസി കോഴ്സിനു പേരുമാറ്റം; ഇനി ഡിഎഡ്
Friday, May 30, 2014 11:55 PM IST
കോട്ടയം: പ്രൈമറി സ്കൂള്‍ അധ്യാപക പരിശീലന കോഴ്സായ ടിടിസിക്കു പേരുമാറ്റം. അരനൂറ്റാണ്േടാളമായി അധ്യാപകര്‍ നേടിയിരുന്ന ടിടിസി പരിശീലനം ഡിപ്ളോമ ഇന്‍ എഡ്യൂക്കേഷന്‍ (ഡിഎഡ്) എന്നാണു മാറിയിരിക്കുന്നത്.
ഈ അധ്യയന വര്‍ഷം മുതല്‍ സെമസ്റര്‍ രീതിയിലുള്ള പുതിയ പാഠ്യപദ്ധതി നടപ്പാക്കുകയാണ്. നാഷനല്‍ കൌണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ നിര്‍ദേശപ്രകാരമാണു പേര് മാറ്റവും പാഠ്യപദ്ധതി പരിഷ്കരണവും. നാലു സെമസ്ററുകളിലായി ദ്വിവത്സര കോഴ്സാണു നടത്തുക. ഇതിനൊപ്പം സ്കൂളുകളില്‍ ടീച്ചിംഗ് പ്രാക്ടീസും നിര്‍ബന്ധമാണ്. പ്ളസ് ടു പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണു പ്രവേശനം.