ദു​ര​ന്ത​തീ​വ്ര​ത അ​തി​രൂ​ക്ഷം: കേ​ന്ദ്രമ​ന്ത്രി
നെ​​​ടു​​​ന്പാ​​​ശേ​​​രി/ആലപ്പുഴ: സം​​സ്ഥാ​​ന​​ത്ത് കാ​​ല​​വ​​ർ​​ഷ​​ത്തി​​ലു​​ണ്ടാ​​യ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത അ​​​തി​​​രൂ​​​ക്ഷ​​മാ​​ണെ​​ന്നും കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നും കൃ​​​ത്യ​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം വിവിധ മന്ത്രാലയ ങ്ങളിൽ നിന്നുള്ളവരു ൾപ്പെട്ട സമിതി സം​​​സ്ഥാ​​​ന​​ത്ത് സ​​​ന്ദ​​​ർ​​​ശ​​നം ന​​ട​​ത്തു​​മെ​​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജിജു. സ​​​മി​​​തി​​​യു​​​ടെ ​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും കേ​​​ന്ദ്രസ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​. ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ​​​യും കോ​​​ട്ട​​​യ​​​ത്തെ യും പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദർശിച്ച ശേ​​​ഷം നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

മ​​​ഴ​​​ക്കെ​​​ടു​​​തി കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നേ​​​രി​​​ട​​​ണം. ദു​​​ര​​​ന്തം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​യു​​​ട​​​ൻ 80 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. 203 കോ​​​ടി രൂ​​​പ ഇ​​​തേ ​വ​​​കു​​​പ്പി​​​ൽ നേ​​​ര​​​ത്തെ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ ബാ​​​ക്കി​​​യു​​​ണ്ട്. സം​​​സ്ഥാ​​​നം 831.1 കോ​​​ടി​​​യു​​​ടെ സ​​​ഹാ​​​യ​​​മാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​ത്. കേന്ദ്രത്തിൽ നിന്നുവരുന്ന സമി തി ദു​​​ര​​​ന്തസ്ഥ​​​ല​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ത​​​യാ​​​റാ​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്നു വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ വ​​​ഴി നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കും. ജ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം, റോ​​​ഡു​​​ക​​​ളു​​​ടെ​​​യും വീ​​​ടു​​​ക​​​ളു​​​ടെ​​​യും പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം, ദീ​​​ർ​​​ഘ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ചെ​​​യ്യേ​​​ണ്ട മ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഇവയെക്കു​​​റി​​​ച്ചെ​​​ല്ലാം കൃ​​​ത്യ​​​മാ​​​യ പ​​​ഠ​​​നം ആ​​​വ​​​ശ്യ​​​മാ​​​ണ്. ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു വേ​​​ണ്ടി താ​​​ൻ ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന​​​താ​​​യും മന്ത്രി പ​​​റ​​​ഞ്ഞു.
ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ രൂ​​​ക്ഷ​​​ത മ​​​ന​​​സി​​​ലാ​​​യി. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ക്യാ​​​ന്പു​​​ക​​​ളും അ​​​വ​​​ർ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സം​​​സ്ഥാ​​​നം വേ​​​ഗ​​​ത്തി​​​ൽ ഒ​​​രു​​​ക്കി​​​യ​​​ത് അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​മാ​​​ണ്.

ദു​​രി​​ത നി​​വാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ തൃ​​പ്തി അ​​റി​​യി​​ച്ച കേന്ദ്രമ​​ന്ത്രി മ​​ഴ ശ​​ക്ത​​മാ​​യ​​പ്പോ​​ൾ​ത്ത​ന്നെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ തു​​റ​​ന്ന​​തി​​നെ ആല പ്പുഴയിൽ അ​​ഭി​​ന​​ന്ദി​​ച്ചു.

രാ​​വി​​ലെ 11.15ഓ​​ടെ ഹെ​​ലി​​കോ​​പ്റ്റ​​ർ മാ​​ർ​​ഗം ആ​​ല​​പ്പു​​ഴ റി​​ക്രി​​യേ​​ഷ​​ൻ ഗ്രൗ​​ണ്ടി​​ലെ​​ത്തി​​യ സ​​ഹ​​മ​​ന്ത്രി തു​​ട​​ർ​​ന്ന് വാ​​ഹ​​ന​​മാ​​ർ​​ഗം ആ​​ല​​പ്പു​​ഴ കോ​​മ​​ള​​പു​​രം ലൂ​​ഥ​​റ​​ൻ സ്കൂ​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലേ​​ക്കാ​​ണ് ആ​​ദ്യം പോ​​യ​​ത്. ദു​​രി​​ത​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ൽ ആ​​കാ​​ശ നി​​രീ​​ക്ഷ​​ണ​​വും മ​​ന്ത്രി ന​​ട​​ത്തി​​യി​​രു​​ന്നു. കോ​​മ​​ള​​പു​​ര​​ത്തു സ്കൂ​​ൾ ഹാ​​ളി​​ൽ അ​​ന്തേ​​വാ​​സി​​ക​​ളു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി​​യ ശേ​​ഷം ആ​​ല​​പ്പു​​ഴ​​യി​​ലെ​​ത്തി പി​​ന്നീ​​ട് ബോ​​ട്ടു​​മാ​​ർ​​ഗം കു​​ട്ട​​നാ​​ട്ടി​​ലെ ദു​​രി​​ത​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളും ക​​ഞ്ഞി​​വീ​​ഴ്ത്ത​​ൽ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ദൂ​​രി​​ത​​ബാ​​ധി​​ത​​രു​​ടെ ക​​ഷ്ട​​ത​​ക​​ൾ നേ​​രി​​ൽ ക​​ണ്ടു മ​​ന​​സി​​ലാ​​ക്കി.

കൈ​​ന​​ക​​രി സീ​​റോ ജെ​​ട്ടി​​യി​​ലേ​​ക്കും കു​​പ്പ​​പ്പു​​റം സ്കൂ​​ളി​​ലെ ക്യാ​​ന്പി​​ലേ​​ക്കും പോ​​യ സം​​ഘ​​ത്തി​നു കു​​ട്ട​​നാ​​ട്ടി​​ലെ ദു​​രി​​ത​​ക്കാ​​ഴ്ച​​ക​​ൾ വി​​വ​​ര​​ണാ​​തീ​​ത​​മാ​​യി​​രു​​ന്നു. വെ​​ള്ളം​​ക​​യ​​റി​​യ വ​​ര​​ന്പി​​ലൂ​​ടെ ന​​ട​​ന്നാ​​ണ് മ​​ന്ത്രി​​മാ​​ർ ക്യാ​​ന്പു​​ക​​ളി​​ൽ എ​​ത്തി​​യ​​ത്. കു​​ടി​​വെ​​ള്ളം കി​​ട്ടാ​​ത്ത​​തി​​ന്‍റെ​​യും മ​​റ്റും പ്ര​​ശ്ന​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ളി​​ൽ ചി​​ല​​ർ മ​​ന്ത്രി​​മാ​​രെ ധ​​രി​​പ്പി​​ച്ചു. ആ​​വ​​ശ്യ​​ത്തി​​നു വെ​​ള്ളം ബോ​​ട്ടു​ മാ​​ർ​​ഗ​​വും മ​​റ്റും എ​​ത്തി​​ക്കു​​ന്ന​​താ​​യി അ​​വ​​ർ പ​​റ​​ഞ്ഞു. മ​​ട വീ​​ണു കൃ​​ഷി​​ന​​ശി​​ച്ച പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​ടെ സ്ഥി​​തി​​യും കേ​​ന്ദ്ര​​സം​​ഘം വി​​ല​​യി​​രു​​ത്തി.

കേ​​ന്ദ്ര ടൂ​​റി​​സം സ​​ഹ​​മ​​ന്ത്രി അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം, സം​​സ്ഥാ​​ന പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ, കൃ​​ഷി​​മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ, കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, തോ​​മ​​സ് ചാ​​ണ്ടി എം​​എ​​ൽ​​എ, സം​​സ്ഥാ​​ന ചീ​​ഫ് സെ​​ക്ര​​ട്ട​​റി ടോം ​​ജോ​​സ്, അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി പി.​​എ​​ച്ച്.​​കു​​ര്യ​​ൻ , ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജി. ​​വേ​​ണു​​ഗോ​​പാ​​ൽ, ആ​​ല​​പ്പു​​ഴ ജി​​ല്ലാ ക​​ള​​ക്ട​​ർ എ​​സ്.​​സു​​ഹാ​​സ്, സ​​ബ് ക​​ള​​ക്ട​​ർ വി.​​ആ​​ർ. കൃ​​ഷ്ണ​​തേ​​ജ, സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടി.​​ജെ. ആ​​ഞ്ച​​ലോ​​സ്, ബി​​ജെ​​പി നേ​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ മ​​ന്ത്രി സം​​ഘ​​ത്തോ​​ടൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു. നേ​​ര​​ത്തെ ഹെ​​ലി​​പ്പാ​​ഡി​​ൽ കേ​​ന്ദ്ര​​സം​​ഘ​​ത്തെ പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി ജി.​​സു​​ധാ​​ക​​ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു.
പ്ര​ള​യ​ക്കെ​ടു​തി​യി​ലും പു​ഞ്ചി​രി​യോ​ടെ കു​ട്ട​നാ​ട്ടു​കാ​ർ
ആ​​ല​​പ്പു​​ഴ: പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ വീ​​ടും സ്വ​​ത്തും കൃ​​ഷി​​യു​​മെ​​ല്ലാം ത​​ക​​ർ​​ന്നി​​രി​​ക്കു​​ന്പോ​​ഴും ദു​​രി​​ത​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാ​​നെ​​ത്തി​​യ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി കി​​ര​​ണ്‍ റി​​ജി​​ജു​​വി​​നെ പു​​ഞ്ചി​​രി​​യോ​​ടെ വ​​ര​​വേ​​റ്റു കു​​ട്ട​​നാ​​ട്ടു​​കാ​​ർ.

ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ആ​​ദ്യം കൈ​​ന​​ക​​രി സീ​​റോ ജെ​​ട്ടി​​യി​​ലെ ക​​ഞ്ഞി​​വീ​​ഴ്ത്ത​​ൽ കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്തി​​യ കേ​​ന്ദ്ര​​സ​​ഹ​​മ​​ന്ത്രി​​യെ ദുഃ​​ഖം ഉ​​ള്ളി​​ലൊതുക്കി പു​​ഞ്ചി​​രി​​ച്ച മു​​ഖ​​വു​​മാ​​യി​​ട്ടാ​​ണു ജ​​ന​​ങ്ങ​​ൾ വ​​ര​​വേ​​റ്റ​​ത്. കൂ​​ട്ട​​ക്ക​​ര​​ച്ചി​​ലു​​ക​​ളോ രോ​​ഷ​​പ്ര​​ക​​ട​​ന​​ങ്ങ​​ളോ ഉ​​ണ്ടാ​​യി​​ല്ല.

സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി ദു​​രി​​ത​​ങ്ങ​​ൾ വി​​വ​​രി​​ക്കു​​ക മാ​​ത്ര​​മാ​​ണ് കു​​ട്ട​​നാ​​ട്ടു​​കാ​​ർ ചെ​​യ്ത​​ത്. പു​​ഞ്ചി​​രി​​ക്കു​​ന്ന മു​​ഖ​​ങ്ങ​​ൾ ക​​ണ്ട മ​​ന്ത്രി ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന കേ​​ന്ദ്ര ടൂ​​റി​​സം സ​​ഹ​​മ​​ന്ത്രി അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​ന​​ത്തോ​​ട് ഇ​​ത്ര​​യും ദു​​രി​ത​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യി​​ലും ഇ​​വ​​ർ​​ക്കെ​​ങ്ങ​​നെ ചി​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്നു എ​​ന്ന് ആ​​രാ​​യു​​ക​​യും ചെ​​യ്തു.
ച​ര​ക്കു​നീ​ക്കം സ്തം​ഭി​ച്ചു
വാ​​​ള​​​യാ​​​ർ: ലോ​​​റി​​​യു​​​ട​​​മ​​​ക​​​ൾ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​സ​​​മ​​​രം ര​​​ണ്ടാം ദി​​​ന​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നതോടെ സം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തെ ബാ​​​ധി​​​ച്ചു​​തു​​​ട​​​ങ്ങി. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ച​​​ര​​​ക്കു​​​ലോ​​​റി​​​ക​​​ളു​​​ടെ വ​​​ര​​​വു​​​ത​​​ന്നെ കു​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ഇ​​​വി​​​ടെ​​​നി​​​ന്നു​​​ള്ള ലോ​​​റി​​​ക​​​ൾ ഏ​​​താ​​​ണ്ടു പൂ​​​ർ​​​ണ​​​മാ​​​യും പ​​​ണി​​​മു​​​ട​​​ക്കി.

ആ​​​ദ്യ​​​ദി​​​നം സ​​​മ​​​രം സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള ലോ​​​റി​​​ക​​​ൾ കോ​​​യ​​​മ്പ​​​ത്തൂ​​​ർ ചാ​​​വ​​​ടി​​​യി​​​ൽ സ​​​മരാ​​​നു​​​കൂ​​​ലി​​​ക​​​ൾ ത​​​ട​​​ഞ്ഞ​​​തു ലോ​​​റി​​ജീ​​​വ​​​ന​​​ക്കാ​​​രും സ​​​മ​​​ര​​​ക്കാ​​​രും ത​​​മ്മി​​​ൽ നേ​​​രി​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നും കാ​​​ര​​​ണ​​​മാ​​​യി. സ​​​മ​​​രനോ​​​ട്ടീ​​​സ് ന​​​ല്കി​​​യ​​​ശേ​​​ഷം വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​ട്ടു​​​തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ച്ചു. സം​​​സ്ഥാ​​​നാ​​​തി​​​ർ​​​ത്തി പി​​​ന്നി​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധം​​ഭ​​​യ​​​ന്ന് ചെ​​​ക്ക്പോ​​​സ്റ്റി​​​ന​​​പ്പു​​​റം നി​​​ർ​​​ത്തി​​​യി​​​ട്ടു. ച​​​ര​​​ക്കു​​​നീ​​​ക്കം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തോ​​​ടെ ലോ​​​റി ജീ​​​വ​​​ന​​​ക്കാ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ര​​​ത്ത് ത​​​ങ്ങേ​​​ണ്ട ഗ​​​തി​​​കേ​​​ടി​​​ലാ​​​യി.

സ​​​മ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​വ​​​സ​​​മാ​​​യ വെ​​​ള്ളി​​​യാ​​​ഴ്ച മൂ​​​ന്നു ഷി​​​ഫ്റ്റു​​​ക​​​ളി​​​ലാ​​​യി അ​​​റു​​​ന്നൂ​​​റി​​​ൽ താ​​​ഴെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് വാ​​​ള​​​യാ​​​ർ ചെ​​​ക്ക്പോ​​​സ്റ്റ് ക​​​ട​​​ന്നെ​​​ത്തി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ള​​​യാ​​​റി​​​ലൂ​​​ടെ മാ​​​ത്രം ക​​​ട​​​ന്നു​​​പോ​​​കാ​​​റു​​​ണ്ട്. ഏ​​​താ​​​ണ്ടു സ​​​മാ​​​ന​​​മാ​​​യ സ്ഥി​​​തി​​​ത​​​ന്നെ​​​യാ​​​ണ് ജി​​​ല്ല​​​യി​​​ലെ മ​​​റ്റ് അ​​​തി​​​ർ​​​ത്തി ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ളി​​​ലു​​​മു​​​ള്ള​​​ത്. മി​​​ക്ക​​​യി​​​ട​​​ത്തും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം പ​​​കു​​​തി​​​യാ​​​യി കു​​​റ​​​ഞ്ഞു.

ഡീ​​​സ​​​ൽ വി​​​ല​​​വ​​​ർ​​​ധ​​​ന, തേ​​​ർ​​​ഡ് പാ​​​ർ​​​ട്ടി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം വ​​​ർ​​​ധ​​​ന, അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ ടോ​​​ൾ​​​പി​​​രി​​​വ് എ​​​ന്നി​​​വ​​​യ്ക്കെ​​​തി​​​രേ കേ​​​ര​​​ള സ്റ്റേ​​​റ്റ് ലോ​​​റി ഓ​​​ണേ​​​ഴ്സ് വെ​​​ൽ​​​ഫെ​​​യ​​​ർ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു സ​​​മാ​​​രം.

ഇ​​​ന്ധ​​​ന​​​ടാ​​​ങ്ക​​​റു​​​ക​​​ൾ, ഗ്യാ​​​സ് ടാ​​​ങ്ക​​​റു​​​ക​​​ൾ, ഓ​​​ക്സി​​​ജ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ത​​​പാ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ സ​​​മ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഏ​​​ക​​​ദേ​​​ശം മൂന്നു​​​ല​​​ക്ഷ​​​ത്തോ​​​ളം ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്.

സ​​​മ​​​രം നീ​​​ണ്ടു ച​​​ര​​​ക്കു​​​നീ​​​ക്കം പൂ​​​ർ​​​ണ​​​മാ​​​യി സ്തം​​​ഭി​​​ച്ചാ​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത കു​​​റ​​​യും. ഇ​​​തോ​​​ടെ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഭ​​​ക്ഷ​​​ണസാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. ഒ​​​പ്പം നി​​​ർ​​​മാ​​​ണ​​​മേ​​​ഖ​​​ല​​​യെ​​​യും സ​​​മ​​​രം കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ചേ​​​ക്കും.
മ​​ര​​ണം 116 ദുരിതാശ്വാസ ക്യാന്പുകളിൽ 1.08 ലക്ഷംപേർ
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ല​​വ​​ർ​​ഷ​​ത്തെ ത്തു​​ട​​ർ​​ന്ന് ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലെ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ഇ​​ന്ന​​ലെ​​യും​​കൂ​​ടി. ഇ​​ന്ന​​ലെ​​വ​​രെ 622 ക്യാ​​ന്പി​​ലാ​​യി 1,08,289 പേ​​രാ​​ണു​​ള്ള​​ത്. ഇ​​വ​​ർ 28,594 കു​​ടും​​ബ​​ങ്ങ​​ളി​​ലു​​ള്ള​​വ​​രാ​​ണ്.

ഈ ​​മാ​​സം മ​​ഴ തു​​ട​​ങ്ങി​​യ​​തു​​മു​​ത​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 41 ആ​​യി. മ​​ഴ​​ക്കാ​​ലം തു​​ട​​ങ്ങി​​യ​​തു മു​​ത​​ലു​​ള്ള മ​​ര​​ണം 116 ആ​​ണ്. 11 പേ​​രെ കാ​​ണാ​​താ​​യി​​ട്ടു​​ണ്ട്. 17 പേ​​ർ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്.136 വീ​​ടു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും 3,358 വീ​​ടു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യും ത​​ക​​ർ​​ന്നു. വീ​​ട് ത​​ക​​ർ​​ന്ന​​തി​​ലൂ​​ടെ 6.21 കോ​​ടി​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യി. 7069 ഹെ​​ക്ട​​ർ ഭൂ​​മി​​യി​​ൽ കൃ​​ഷി നാ​​ശ​​മു​​ണ്ടാ​​യി. ഇ​​തി​​ലൂ​​ടെ 91.26 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാണുണ്ടായത്.
കരകാണാതെ കുട്ടനാട്
മ​​ങ്കൊ​​ന്പ്: കി​​ഴ​​ക്ക​​ൻ​ വെ​​ള്ള​​ത്തി​​ന്‍റെ വ​​ര​​വു നി​​ല​​ച്ച​​തോ​​ടെ കു​​ട്ട​​നാ​​ട്ടി​​ൽ നേ​​രി​​യ തോ​​തി​​ൽ വെ​​ള്ള​​മി​​റ​​ങ്ങി​​ത്തു​​ട​​ങ്ങി​​യെ​​ങ്കി​​ലും ജ​​ന​​ങ്ങ​​ളു​​ടെ ദു​​രി​​തം ഒ​​ഴി​​യു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ ര​​ണ്ടു​ ദി​​വ​​സ​​മാ​​യി ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്ന​​തി​​നു ശ​​മ​​നം വ​​ന്നെ​​ങ്കി​​ലും കാ​​ര്യ​​മാ​​യ തോ​​തി​​ൽ ജ​​ല​​നി​​ര​​പ്പു താ​​ഴു​​ന്നി​​ല്ല. കു​​ട്ട​​നാ​​ടി​​ന്‍റെ കി​​ഴ​​ക്ക​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ ത​​ല​​വ​​ടി, വീ​​യ​​പു​​രം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ പു​​ര​​യി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നും റോ​​ഡി​​ൽ​നി​​ന്നും വെ​​ള്ളം ന​​ല്ല​​തോ​​തി​​ൽ ഇ​​റ​​ങ്ങു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, മ​​ധ്യ​​മേ​​ഖ​​ല​​യാ​​യ മു​​ട്ടാ​​ർ, വെ​​ളി​​യ​​നാ​​ട്, രാ​​മ​​ങ്ക​​രി, പു​​ളി​​ങ്കു​​ന്ന്, കാ​​വാ​​ലം, നീ​​ലം​​പേ​​രൂ​​ർ, ച​​ന്പ​​ക്കു​​ളം, നെ​​ടു​​മു​​ടി, കൈ​​ന​​ക​​രി എ​​ന്നീ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​ണ് ജ​​ല​​നി​​ര​​പ്പി​​ൽ കാ​​ര്യ​​മാ​​യ കു​​റ​​വി​​ല്ലാ​​ത്ത​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വ​​രെ അ​​ര​​യ​​ടി​​യോ​​ളം വെ​​ള്ളം മാ​​ത്ര​​മാ​​ണ് ഇ​​റ​​ങ്ങി​​യി​​ട്ടു​​ള്ള​​ത്. ഇ​​ന്ന​​ലെ പ​​ക​​ൽ മ​​ഴ മാ​​റി​​നി​​ന്നെ​​ങ്കി​​ലും വെ​​ള്ള​​മി​​റ​​ങ്ങു​​ന്ന​​തി​​നു കാ​​ര്യ​​മാ​​യ വേ​​ഗ​​മു​​ണ്ടാ​​യി​​ല്ല. ഏ​​റ്റ​​വും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യ മു​​ട്ടാ​​ർ, കൈ​​ന​​ക​​രി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് ഏ​​റ്റ​​വു​​മ​​ധി​​കം ജ​​ന​​ങ്ങ​​ൾ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്. ഇ​​വി​​ടു​​ത്തെ താ​​ഴ്ന്ന​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ഴും അ​​ഞ്ച​​ടി​​യോ​​ളം വെ​​ള്ള​​മു​​ണ്ട്. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വെ​​ള്ള​​മി​​റ​​ങ്ങു​​ന്ന​​തു തു​​ട​​ർ​​ന്നാ​​ൽ കു​​ട്ട​​നാ​​ട്ടി​​ലെ ഉ​​യ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വെ​​ള്ള​​മി​​റ​​ങ്ങാ​​ൻ പോ​​ലും ഒ​​രാ​​ഴ്ച​​യെ​​ടു​​ക്കും. താ​​ഴ്ന്ന ആ​​ർ. ബ്ലോ​​ക്ക്, പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ​​ക്കു ന​​ടു​​വി​​ലെ തു​​രു​​ത്തു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വെ​​ള്ളം പൂ​​ർ​​ണ​​മാ​​യി​​റ​​ങ്ങ​​ണ​​മെ​​ങ്കി​​ൽ കാ​​ല​​വ​​ർ​​ഷം അ​​വ​​സാ​​നി​​ക്കു​​ന്ന​​തു വ​​രെ കാ​​ത്തി​​രി​​ക്ക​​ണം.

ജ​​ല​​നി​​ര​​പ്പു താ​​ഴ്ന്നു തു​​ട​​ങ്ങി​​യെ​​ങ്കി​​ലും ജ​​ന​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന ദു​​രി​​ത​​ങ്ങ​​ൾ​​ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​ക​​യാ​​ണ്. ക​​ഞ്ഞി​​വീ​​ഴ്ത്ത​​ൽ കേ​​ന്ദ്ര​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഉ​​ള്ള​​വ​​രും ഇ​​ല്ലാ​​ത്ത​​വ​​രു​​മ​​ട​​ക്കം മി​​ക്ക കു​​ടും​​ബ​​ങ്ങ​​ളും പ​​ട്ടി​​ണി​​യി​​ലാ​​യി​​ക്ക​​ഴി​​ഞ്ഞു. അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ കി​​ട്ടാ​​നി​​ല്ലാ​​ത്ത​​താ​​ണു വ​​റു​​തി​​ക്കു കാ​​ര​​ണ​​മാ​​കു​​ന്ന​​ത്.

പ​​ല​​ച​​ര​​ക്കു ക​​ട​​ക​​ൾ വെ​​ള്ള​​ത്തി​​ലാ​​ണെ​​ങ്കി​​ലും ഉ​​ണ്ടാ​​യി​​രു​​ന്ന അ​​രി​​യും പ​​ല​​വ്യ​​ജ്ഞ​​ന​​ങ്ങ​​ളും തീ​​ർ​​ന്നു​​ക​​ഴി​​ഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലോ ആ​​ല​​പ്പു​​ഴ​​യി​​ലോ പോ​​യി സാ​​ധ​​ന​​ങ്ങ​​ൾ എ​​ടു​​ക്കാ​​ൻ വാ​​ഹ​​ന​ സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​താ​​ണ് ഇ​​വ​​യു​​ടെ ല​​ഭ്യ​​ത​​യ്ക്കു ത​​ട​​സ​​മാ​​കു​​ന്ന​​ത്. മ​​ഴ ​നി​​ല​​ച്ച​​തോ​​ടെ കു​​ടി​​വെ​​ള്ള​​ത്തി​​നു​​ള്ള അ​​വ​​സാ​​ന​​മാ​​ർ​​ഗ​​ങ്ങ​​ളും അ​​ട​​ഞ്ഞു. പു​​ര​​യി​​ട​​ങ്ങ​​ളി​​ൽ വെ​​ള്ളം നി​​റ​​ഞ്ഞ​​തോ​​ടെ ചോ​​ർ​​ച്ച​​യു​​ള്ള സെ​​പ്റ്റി​​ക് ടാ​​ങ്കു​​ക​​ളി​​ൽ​നി​​ന്നു​​ള്ള മ​​ലി​​ന​​ജ​​ല​​വും പൊ​​തു​​ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലേ​​ക്കൊ​​ഴു​​കി​​യെ​​ത്തു​​ന്നു​​ണ്ട്. മ​​ലി​​ന​​ജ​​ലം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​ന്നു പ​​ലേ​ട​​ത്തും രോ​​ഗ​​ങ്ങ​​ൾ ത​​ല​​പൊ​​ക്കി​​ത്തു​​ട​​ങ്ങി. എ​​ന്നാ​​ൽ, സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ പോ​​ലും പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ച​​ത് കു​ട്ട​​നാ​​ട്ടു​​കാ​​രെ തീ​​രാ​​ദു​​രി​​ത​​ത്തി​​ലാ​​ക്കി.
കേ​ന്ദ്ര​സം​ഘം വ​ന്ന​പ്പോ​ഴാ​ണ് മ​ന്ത്രി​യും എം​എ​ൽ​എ​യും കു​ട്ട​നാ​ട്ടി​ലെ​ത്തി​യ​തെ​ന്ന് ആ​ക്ഷേ​പം
മ​​ങ്കൊ​​ന്പ്: കു​​ട്ട​​നാ​​ട​​ൻ ജ​​ന​​ത ദു​​രി​​ത​​ക്ക​​യ​​ത്തി​​ലാ​​യി​​ട്ടു ദി​​വ​​സ​​ങ്ങ​​ളാ​​യി​​ട്ടും സ്ഥ​​ലം എം​​എ​​ൽ​​എ​​യും ജി​​ല്ല​​യി​​ൽ​നി​​ന്നു​​ള്ള മ​​ന്ത്രി​​മാ​​രും ഇ​​ന്ന​​ലെ കേ​​ന്ദ്ര​​സം​​ഘ​​ത്തി​​നൊ​​പ്പം മാ​​ത്ര​​മാ​​ണ് എ​​ത്തി​​യ​​തെ​​ന്ന് ആ​​ക്ഷേ​​പം. കു​​ട്ട​​നാ​​ട് എം​​എ​​ൽ​​എ തോ​​മ​​സ് ചാ​​ണ്ടി പ്ര​​ദേ​​ശ​​ത്ത് എ​​ത്താ​​ത്ത​​തി​​നെ​ച്ചൊ​​ല്ലി വ്യാ​​പ​​ക​​മാ​​യി പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​രാ​​തി ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു. ജി​​ല്ല​​യി​​ൽ നി​​ന്നു പ്ര​​മു​​ഖ​​വ​​കു​​പ്പു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന മൂ​​ന്നു​ മ​​ന്ത്രി​​മാ​​രു​​ണ്ടാ​​യി​​ട്ടും ആ​​രു​​മെ​​ത്തി​​യി​​ല്ലെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ടാ​​യി.

ക​​ന​​ത്ത മ​​ഴ​​യെ​ത്തു​​ട​​ർ​​ന്ന് വെ​​ള്ള​​പ്പൊ​​ക്കം രൂ​​ക്ഷ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കെ 17നു ​​കൃ​​ഷി​​മ​​ന്ത്രി സു​​നി​​ൽ​​കു​​മാ​​ർ ദു​​രി​​ത​​ബാ​​ധി​​ത മേ​​ഖ​​ല​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. 18നു ​​ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗം ആ​​ശ്വാ​​സ​ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​ള്ള തു​​ക അ​​നു​​വ​​ദി​​ക്കു​​ക​​യും 19നു ​​മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി​​യും സ്ഥ​​ല​​ത്തെ​​ത്തി. അ​​ദ്ദേ​​ഹം വി​​ഷ​​യം പാ​​ർ​​ല​​മെ​​ന്‍റി​​ലും ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു. പ്ര​​ദേ​​ശ​​ത്തു​​ള്ള രാ​​ഷ്‌​ട്രീ​​യ​ നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രു​​മെ​​ല്ലാം ദു​​രി​​താ​​ശ്വാ​​സ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും പ്ര​​ദേ​​ശ​​ത്തു സ​​ജീ​​വ​​മാ​​ണ്.

ഇ​​തി​​നി​​ടെ, എം​​പി​​ക്കും എം​​എ​​ൽ​​എ​​യ്ക്കു​​മെ​​തി​​രേ ട്രോ​​ളു​​ക​​ളും വ​​ന്നു​​തു​​ട​​ങ്ങി. കു​​ട്ട​​നാ​​ട​​ൻ ജ​​ന​​ത​​യു​​ടെ കാ​​ത്തി​​രി​​പ്പി​​നു വി​​രാ​​മ​​മി​​ട്ട് എ​​ല്ലാ വീ​​ടു​​ക​​ളി​​ലും വെ​​ള്ള​​മെ​​ത്തി​​ച്ച എം​​പി​​ക്കും എം​​എ​​ൽ​​എ​​യ്ക്കും അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ തു​​ട​​ങ്ങി​​യ​​വ​​യാ​​യി​​രു​​ന്നു ട്രോ​​ളു​​ക​​ൾ.

അ​​തേ​​സ​​മ​​യം, ചി​​കി​​ത്സ​​യി​​ലാ​​യ​​തി​​നാ​​ൽ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ എ​​ല്ലാ ഭാ​​ഗ​​ങ്ങ​​ളി​​ലും ത​​നി​​ക്ക് എ​​ത്താ​​നാ​​കി​​ല്ലെ​​ന്നും ത​​ന്‍റെ ആ​​ൾ​​ക്കാ​​ർ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന രം​​ഗ​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​യു​​ണ്ടെ​​ന്നും തോ​​മ​​സ് ചാ​​ണ്ടി എം​​എ​​ൽ​​എ​ പ​​റ​​യു​​ന്നു.
കു​ട്ട​നാ​ട്ടി​ൽ മാ​ത്രം 26 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കൃ​ഷി​നാ​ശം
ആ​​ല​​പ്പു​​ഴ: ക​​ന​​ത്ത​​മ​​ഴ​​യി​​ലും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും ജി​​ല്ല​​യി​​ൽ വ്യാ​​പ​​ക കൃ​​ഷി​​നാ​​ശം. കു​​ട്ട​​നാ​​ട്ടി​​ൽ മാ​​ത്രം 26 കോ​​ടി​​യോ​​ളം രൂ​​പ​​യു​​ടെ നാ​​ശ​​മു​​ണ്ടാ​​യ​​താ​​യാ​​ണ് പ്രാ​​ഥ​​മി​​ക വി​​വ​​രം. നെ​​ൽ​​കൃ​​ഷി കൂ​​ടാ​​തെ ജി​​ല്ല​​യി​​ലെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ ഓ​​ണ​​ത്തെ മു​​ന്നി​​ൽ​ക​​ണ്ട് ന​​ട​​ത്തി​​യി​​രു​​ന്ന കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ക​​ര​​ക്കൃ​​ഷി​​യും ന​​ശി​​ച്ചു.

മ​ട​വീ​ഴ്ച

കു​​ട്ട​​നാ​​ട്ടി​​ൽ 200-ലേ​റെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളു​​ടെ ബ​​ണ്ടു​​ക​​ൾ പോ​​യ​​താ​​യാ​​ണ് ക​​ണ​​ക്ക്. പ​ലേ​​ട​​ത്തും പെ​​ട്ടി​​യും പ​​റ​​യും മോ​​ട്ടോ​​റും ഉ​​ൾ​​പ്പെടെ ന​​ഷ്ട​​പ്പെ​​ട്ടു. 9500 ഹെ​​ക്ട​​റി​​ല​​ധി​​കം നെ​​ൽ​​കൃ​​ഷി​​യാ​​ണ് ന​​ശി​​ച്ച​​ത്. 50 ദി​​വ​​സം വ​​ള​​ർ​​ച്ച​​യു​​ള്ള കൃ​​ഷി​​വ​​രെ ന​​ശി​​ച്ച​​വ​​യി​​ൽ പെ​​ടു​​ന്നു. വ​​ള​​മി​​ട​​ലും കീ​​ട​​നാ​​ശി​​നി ത​​ളി​​ക്ക​​ലു​​മു​​ൾ​​പ്പെ​​ടെ പ​​ല​​രു​​ടേ​​യും കൃ​​ഷി​​യി​​ലെ പ്ര​​ധാ​​ന ചെ​​ല​​വു​​ക​​ളെ​​ല്ലാം ക​​ഴി​​ഞ്ഞി​​രു​​ന്നു. അ​​ന്പ​​തു​​ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ മാ​​ത്ര​​മേ കൃ​​ഷി ഇ​​ൻ​​ഷ്വ​​ർ ചെ​​യ്തി​​ട്ടു​​മു​​ള്ളൂ​​വെ​​ന്നാ​​ണ് വി​​വ​​രം. ഇ​​ൻ​​ഷ്വ​​ർ ചെ​​യ്യാ​​നാ​​യി പ​​ല​​രും ത​​യാ​​റെ​​ടു​​ത്തു വ​​രു​​ന്ന​​തേ​​യു​​ണ്ടാ​​യി​​രു​​ന്നു​​മു​​ള്ളൂ. കു​​ട്ട​​നാ​​ട​​ൻ മേ​​ഖ​​ല​​യി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം നെ​​ൽ​​കൃ​​ഷി ചെ​​യ്യു​​ന്ന ച​​ന്പ​​ക്കു​​ളം ബ്ലോ​​ക്കി​​ൽ 93 പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​യി 5,900 ഹെ​​ക്ട​​ർ നെ​​ൽ​​കൃ​​ഷി​​യാ​​ണ് ന​​ശി​​ച്ച​​ത്. ഇ​​തോ​​ടൊ​​പ്പം പ​​ച്ച​​ക്ക​​റി, വാ​​ഴ തു​​ട​​ങ്ങി​​യ ക​​ര​​കൃ​​ഷി​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ന​​ശി​​ച്ചു.

ഒാ​ണ​ക്കൃ​ഷി

പ​​ന്പ, അ​​ച്ച​​ൻ​​കോ​​വി​​ൽ ആ​​റു​​ക​​ളും ക​​ര​​ക​​വി​​ഞ്ഞ​​തോ​​ടെ അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​​ലും ഓ​​ണാ​​ട്ടു​​ക​​ര​​യി​​ലു​​മാ​​യി ഓ​​ണ​വി​​പ​​ണി മു​​ന്നി​​ൽ ക​​ണ്ടു​​ന​​ട​​ത്തി​​യ കൃ​​ഷി​​യും ന​​ശി​​ച്ചു. വീ​​യ​​പു​​രം മേ​​ഖ​​ല​​യി​​ൽ 69 ഹെ​​ക്ട​​ർ നെ​​ൽ​​കൃ​​ഷി, മൂ​​ന്നു​​ഹെ​​ക്ട​​ർ പ​​ച്ച​​ക്ക​​റി, അ​​ഞ്ചു​​ഹെ​​ക്ട​​ർ വാ​​ഴ​​ക്കൃ​​ഷി എ​​ന്നി​​വ​​യാ​​ണ് ക​​ന​​ത്ത മ​​ഴ​​യി​​ലും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും ന​​ശി​​ച്ച​​ത്. വീ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ൽ​നി​​ന്നു മാ​​ത്ര​​മാ​​യി 82,42,500 രൂ​​പ​​യു​​ടെ കൃ​​ഷി നാ​​ശ​​മു​​ണ്ടാ​​യെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ൽ. പ​​ള്ളി​​പ്പാ​​ട് നാ​​ലു​​ഹെ​​ക്ട​​ർ നെ​​ൽ​​കൃ​​ഷി​​യാ​​ണ് ന​​ശി​​ച്ച​​ത്. ചെ​​റു​​ത​​ന വി​​ല്ലേ​​ജി​​ൽ 445 ക​​ർ​​ഷ​​ക​​ർ​​ക്കാ​​ണ് വ്യാ​​പ​​ക​​മാ​​യി കൃ​​ഷി​​നാ​​ശം നേ​​രി​​ടേ​​ണ്ടി വ​​ന്ന​​ത്.

പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ൾ

മാ​​രാ​​രി​​ക്കു​​ളം മേ​​ഖ​​ല​​യി​​ൽ ഓ​​ണ​​ത്തി​​ന് ഒ​​രു മു​​റം പ​​ച്ച​​ക്ക​​റി കൃ​​ഷി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള പ​​ച്ച​​ക്ക​​റി തോ​​ട്ട​​ങ്ങ​​ൾ എ​​ല്ലാം വെ​​ള​​ള​​ത്തി​​ലാ​​യി. പ​​ച്ച​​ക്ക​​റി കൃ​​ഷി​​ക്ക് പേ​​രു​​കേ​​ട്ട ക​​ഞ്ഞി​​ക്കു​​ഴി ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്തി​​ൽ ഇ​​രു​​പ​​തേ​​ക്ക​​റി​​ലെ പ​​ച്ച​​ക്ക​​റി​​കൃ​​ഷി​​യാ​​ണ് വെ​​ള്ള​​ത്തി​​ലു​​ള്ള​​ത്. പ​​ല​​ർ​​ക്കും ന​​ഷ്ടം ല​​ക്ഷ​​ങ്ങ​​ൾ. വെ​​ള​​ള​​ക്കെ​​ട്ട് മാ​​റി​​യി​​ല്ലെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ​​ത്തെ ഓ​​ണ​​ത്തി​​നു നാ​​ട​​ൻ പ​​ച്ച​​ക്ക​​റി​​ക​​ളു​​ണ്ടാ​​കു​​മോ​​യെ​​ന്നു ത​​ന്നെ സം​​ശ​​യ​​മാ​​ണ്. വെ​​ണ്ട, പ​​യ​​ർ, പാ​​വ​​ൽ, പീ​​ച്ചി​​ൽ, പ​​ച്ച​​മു​​ള​​ക് തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ഇ​​വി​​ടെ വെ​​ള​​ള​​ത്തി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ​​യും മി​​നി​​യാ​​ന്നു​​മാ​​യി മ​​ഴ​​യു​​ടെ ശ​​ക്തി അ​​ല്പം കു​​റ​​ഞ്ഞ​​തു​​മാ​​ത്ര​​മാ​​ണ് ക​​ർ​​ഷ​​ക​​രി​​ൽ നേ​​രി​​യ പ്ര​​തീ​​ക്ഷ​​യു​​ണ്ടാ​​ക്കു​​ന്ന​​ത്. ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ ചാ​​ലു​​ങ്ക​​ൽ, നൂ​​റ്റു​​പാ​​റ, കാ​​രി​​ക്കു​​ഴി, മാ​​രാ​​രി​​ക്കു​​ള​​ത്തെ പു​​റ​​ക്ക​​രി, മ​​ണ്ണ​​ഞ്ചേ​​രി​​യി​​ലെ തെ​​ക്കേ​​ക​​രി തു​​ട​​ങ്ങി​​യ പ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ നെ​​ൽ​​കൃ​​ഷി​​യും വെ​​ള​​ള​​ത്തി​​ലാ​​ണ്. ക​​ഞ്ഞി​​ക്കു​​ഴി ചാ​​ലു​​ങ്ക​​ൽ ഹ​​രി​​ത സം​​ഘ​​ത്തിന്‍റെ നെ​​ൽ​​കൃ​​ഷി​​യും, ക​​പ്പ കൃ​​ഷി​​യും മ​​ഴ​​യി​​ൽ ന​​ശി​​ച്ചു.

പ​ശു​ക്ക​ൾ

മൃ​​ഗ​​സം​​ര​​ക്ഷ​​ണ മേ​​ഖ​​ല​​യി​​ലും ഏ​​റെ ന​​ഷ്ട​​മു​​ണ്ടാ​​യി. കു​​ട്ട​​നാ​​ട​​ൻ മേ​​ഖ​​ല​​യി​​ൽ പ​​ശു​​ക്ക​​ളെയെ​​ല്ലാം ബോ​​ട്ടു​​ജെ​​ട്ടി​​യി​​ലും പാ​​ല​​ത്തി​​നു മു​​ക​​ളി​​ലും മ​​റ്റു​​മാ​​യാ​​ണ് കെ​​ട്ടി നി​​ർ​​ത്തി സം​​ര​​ക്ഷി​​ക്കു​​ന്ന​​ത്. പ​​ല വീ​​ടു​​ക​​ളി​​ലെ​​യും പ​​ശു​​ത്തൊ​​ഴു​​ത്തു​​ക​​ൾ ന​​ശി​​ച്ചു ക​​ഴി​​ഞ്ഞു. മ​​ത്സ്യ​​വ​​ള​​ർ​​ത്തു​​കേ​​ന്ദ്ര​​ങ്ങ​​ളും ന​​ശി​​ച്ചു. വി​​ല​​പി​​ടി​​പ്പു​​ള്ള പ​​ല​​തും ച​​ത്തു​​പോ​​കു​​ക​​യും ശേ​​ഷി​​ക്കു​​ന്ന​​ത് കു​​ത്തൊ​​ഴു​​ക്കി​​ൽ ഒ​​ലി​​ച്ചു പോ​​കു​​ക​​യും ചെ​​യ്തു.

മീ​നു​ക​ൾ

ക​​ഞ്ഞി​​ക്കു​​ഴി കാ​​ട്ടു​​ക​​ട​​യി​​ൽ ക​​ർ​​ഷ​​ക​​നാ​​യ പി.​​എ​​സ്. സാ​​നു​​മോ​​ന്‍റെ ര​​ണ്ടു​​ല​​ക്ഷം രൂ​​പ​​യോ​​ളം വി​​ല​​വ​​രു​​ന്ന ജയന്‍റ് ഗൗ​​രാ​​മി മ​​ത്സ്യ​​ങ്ങ​​ൾ കു​​ളം പൊ​​ട്ടി തോ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി പോ​​യി. ത​​ക​​ഴി കേ​​ള​​മം​​ഗ​​ലം വേ​​ള​​ശേ​​രി ജോ​​ഷി വി. ​​ഫി​​ലി​​പ്പോ​​സി​​ന്‍റെ ല​​ക്ഷ​​ങ്ങ​​ൾ വി​​ല​​മ​​തി​​ക്കു​​ന്ന മ​​ത്സ്യ​​ക്കൃ​​ഷി ന​​ശി​​ച്ചു. ക​​രി​​മീ​​ൻ, രോ​​ഹു എ​​ന്നി​​വ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തു​​പൊ​​ങ്ങി​​യ​​പ്പോ​​ൾ ക​​ട്‌ല, ഗ്രാ​​സ്കാ​​ർ​​പ്, ചെ​​ന്പ​​ല്ലി എ​​ന്നി​​വ ഒ​​ഴു​​ക്കി​​ൽ ഒ​​ലി​​ച്ചും പോ​​യി.

വി.​​എ​​സ്. ഉ​​മേ​​ഷ്
സീ​റോ മ​ല​ബാ​ർ സ​ഭ​ ഇ​യ​ർ​ബു​ക്ക് 2018 പ്ര​കാ​ശ​നംചെ​യ്തു
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ 2018ലെ ​​​ഇ​​​യ​​​ർ ബു​​​ക്ക് (ഡ​​​യ​​​റ​​​ക്ട​​​റി) മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. സ​​​ഭ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​വി​​​വ​​​ര​​​ങ്ങ​​​ൾ സം​​​ക്ഷി​​​പ്ത​​​മാ​​​യി ഇ​​​യ​​​ർ​​​ബു​​​ക്കി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യെ ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ൽ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് 2018ലെ ​​​ഇ​​​യ​​​ർ ബു​​​ക്ക് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ച സ​​​ഭ​​​യു​​​ടെ കൂ​​​രി​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​പോ​​​ൾ റോ​​​ബി​​​ൻ തെ​​​ക്ക​​​ത്ത് അ​​​റി​​​യി​​​ച്ചു.

സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്രം, ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ​​​യും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ​​​യും ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന തീ​​​യ​​​തി​​​ക​​​ൾ, സ​​​ഭ​​​യി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​​ൻ​​​മാ​​​രു​​​ടെ​​യും ചി​​​ത്ര​​​ങ്ങ​​​ൾ സ​​​ഹി​​​ത​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ, മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അം​​​ഗ​​​മാ​​​യ വ​​​ത്തി​​​ക്കാ​​​നി​​​ലെ നാ​​​ലു തി​​​രു​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഇ​​​യ​​​ർ ബു​​​ക്കി​​​ലു​​​ണ്ട്.

ലോ​​​ക​​​മെ​​​ന്പാ​​​ടും വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പു​​​തി​​​യ സ്ഥി​​​തി​​​വി​​​വ​​​ര​​​ക്ക​​​ണ​​​ക്കു​​​ക​​​ൾ, രൂ​​​പ​​​ത, സ​​​ഭാ ത​​​ല​​​ങ്ങ​​​ളി​​​ൽ വൈ​​​ദി​​​ക​​​രു​​​ടെ​​​യും സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണം, സെ​​​മി​​​നാ​​​രി​​​ക​​​ൾ, സ​​​ന്ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ൾ, സ​​​ഭ​​​യി​​​ലെ വി​​​ശു​​​ദ്ധ​​​രു​​​ടെ​​​യും വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും ധ​​​ന്യ​​​രു​​​ടെ​​​യും ദൈ​​​വ​​​ദാ​​​സ​​​രു​​​ടെ​​​യും പ​​​ട്ടി​​​ക, മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ഭ​​​യെ ന​​​യി​​​ച്ച​​​വ​​​ർ, സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ, ഓ​​​ഫീ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​യ​​​ർ​​​ബു​​​ക്കി​​​ലു​​​ണ്ട്. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റേ​​​താ​​​ണ് അ​​​വ​​​താ​​​രി​​​ക.

കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ൽ​​നി​​​ന്ന് ഇ​​​യ​​​ർ​​​ബു​​​ക്കി​​​ന്‍റെ ആ​​​ദ്യ​​​പ്ര​​​തി ഏ​​​റ്റു​​​വാ​​​ങ്ങി. ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​വി​​​ൻ​​​സ​​​ന്‍റ് ചെ​​​റു​​​വ​​​ത്തൂ​​​ർ, ഫാ. ​​​ബി​​​വാ​​​ൾ​​​ഡി​​​ൻ തേ​​​വ​​​ർ​​​കു​​​ന്നേ​​​ൽ, സി​​​സ്റ്റ​​​ർ ലി​​​സി തെ​​​രേ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​കാ​​​ശ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
റ​ബ​ർ ബോ​ർ​ഡ് പ്ര​ഖ്യാ​പ​നം വ​സ്തു​താവി​രു​ദ്ധം: ഇ​ൻ​ഫാം
കോ​​ട്ട​​യം: റ​​ബ​​ർ പ്ര​​തി​​സ​​ന്ധി തു​​ട​​രു​​ന്ന​​തി​​നു കാ​​ര​​ണം റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ ക​​ർ​​ഷ​​ക​​വി​​രു​​ദ്ധ സ​​മീ​​പ​​ന​​മാ​​ണെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യാ​​ർ വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ.

റ​​ബ​​ർ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ എ. ​​ആ​​ന​​ന്ദ​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ വ​​സ്തു​​ത​​ക​​ൾ​​ക്കു നി​​ര​​ക്കാ​​ത്ത​​താ​ണ്. തു​​റ​​ന്ന ക​​ന്പോ​​ള​​വ്യ​​വ​​സ്ഥ നി​​ല​​നി​​ൽ​​ക്കു​​ന്ന​​തു​ മൂ​​ലം ആ​​ഭ്യ​​ന്ത​​ര​​വി​​ല ഇ​​ന്ത്യ​​യു​​ടെ മാ​​ത്രം നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ വ​​രു​​ന്ന കാ​​ര്യ​​മ​​ല്ലെ​​ന്നു പ​​റ​​യു​​ന്പോ​​ൾ താ​​യ്‌​ല​​ൻ​​ഡ്, ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ വി​​പ​​ണി​​വി​​ല​​യു​​ടെ ഇ​​ര​​ട്ടി​​ ന​​ൽ​​കി റ​​ബ​​ർ സം​​ഭ​​രി​​ച്ചു ക​​ർ​​ഷ​​ക​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തു റ​​ബ​​ർ​​ബോ​​ർ​​ഡ് വി​​സ്മ​​രി​​ക്കു​​ന്നു.

കേ​​ര​​ള​​ത്തി​​ലെ ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​വ് കി​​ലോ​​യ്ക്ക് 172.07 രൂ​​പ​​യാ​​ണെ​​ന്നി​​രി​​ക്കെ ത​​റ​​വി​​ല പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു കേ​​ന്ദ്ര​​ത്തി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​ത്തുന്നതിൽ ബോ​​ർ​​ഡ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

കപ് ലംബ് ഇ​​റ​​ക്കു​​മ​​തി​​യി​​ല്ലെ​​ന്നു​​ള്ള ചെ​​യ​​ർ​​മാ​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​വും വി​​ചി​​ത്ര​​മാ​​ണ്. ക​​ർ​​ഷ​​ക​​രെ മ​​റ​ന്നു വ്യ​​വ​​സാ​​യി​​ക​​ളു​​ടെ​​യും ട​​യ​​ർ​​ലോ​​ബി​​ക​​ളു​​ടെ​​യും ച​​ട്ടു​​ക​​ങ്ങ​​ളാ​​യി റ​​ബ​​ർ​​ബോ​​ർ​​ഡ്ത​​ന്നെ കപ്‌ ലംബ് ഇ​​റ​​ക്കു​​മ​​തി​​ക്ക് ഒ​​ത്താ​​ശ​​ചെ​​യ്യു​​ന്ന​​തു രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചു ചെ​​യ​​ർ​​മാ​​ൻ അ​​ന്വേ​​ഷി​​ക്കണം. ഇ​​ന്ത്യ​​യി​​ൽ ഒ​​രു ല​​ക്ഷം ട​​ണ്ണാ​​ണ് മാ​​സ ഉ​​പ​​ഭോ​​ഗ​​മെ​​ന്നും ആ​​ഭ്യ​​ന്ത​​ര ഉത്പാ​​ദ​​നം നാ​​ൽ​​പ​​തി​​നാ​​യി​​രം ട​​ണ്‍ മാ​​ത്ര​​മാ​​ണെ​​ന്നു​​മു​​ള്ള പ്ര​​സ്താ​​വ​​ന, ഇ​​ത്ര​​യും​​കാ​​ലം ബോ​​ർ​​ഡ് പ​​റ​​ഞ്ഞ ക​​ണ​​ക്കുക​​ൾ ക​​ള്ള​​മാ​​ണെ​​ന്നു തെ​​ളി​​യി​​ക്കു​​ന്നു. ഇ​​തി​​ന​​ർ​​ഥം മാ​​സം 60,000 ട​​ണ്‍ വ​ച്ച് വ​​ർ​​ഷം 7.2 ല​​ക്ഷം ട​​ണ്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു​​വെ​​ന്നാ​​ണ്. വ്യ​​വ​​സാ​​യി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന നി​​ല​​പാ​​ട് തി​​രു​​ത്ത​​ണ​​മെ​​ന്നും സെ​​ബാ​​സ്റ്റ്യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സ്ത്രീകൾ സുരക്ഷിതരല്ലെന്നു മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ഷ​​​മീ​​​ന ഷ​​​ഫീ​​​ഖ്. മ​​​ഹി​​​ളാ ​കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​നി​​​താ​ സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​കാതി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നോ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നോ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ത​​​യാ​​​റ​​​ാ കുന്നില്ലെന്നും അവർ പറഞ്ഞു.
ചെ​റി​യ​പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ വി​കാ​രി​മാ​രെ ത​ട​ഞ്ഞ് ഉത്തരവ്
കോ​​​ത​​​മം​​​ഗ​​​ലം:​ കോതമംഗലം മാ​​ർ​​ത്തോ​​മ​​ൻ ചെ​​​റി​​​യ​​​പ​​​ള്ളി​​​യി​​​ൽ യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം വൈ​​​ദി​​​ക​​​ർ വി​​​കാ​​​രി​​​മാ​​​രാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു ത​​​ട​​​ഞ്ഞ് മൂ​​​വാ​​​റ്റു​​​പു​​​ഴ മു​​​ൻ​​​സി​​​ഫ് കോ​​ട​​തി​​യു​​ടെ ഉ​​​ത്ത​​​ര​​​വ്.​ 2017 ൽ ​​​ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യു​​​ണ്ടാ​​​യ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം വൈ​​​ദി​​​ക​​​ൻ ​തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ൻ ന​​ൽ​​കി​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു മൂ​​​വാ​​​റ്റു​​​പു​​​ഴ മു​​​ൻ​​​സി​​​ഫ് കെ.​​​എ.​ ജോ​​​സ​​​ഫ് രാ​​​ജേ​​​ഷ് ഉ​​​ത്ത​​​ര​​​വി​​ട്ട​​ത്.

യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​കാ​​​രി​​​മാ​​​രാ​​​യ വൈ​​​ദി​​​ക​​​ർ വി​​​കാ​​​രി​​​മാ​​​രാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്നും ഫാ. ​​തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ൻ ന​​​ട​​​ത്തു​​​ന്ന​ മ​​​ത​​​പ​​​ര​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ൾ​​ക്കു ത​​​ട​​​സം​​നി​​ൽ​​ക്ക​​രു​​​തെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​ലു​​ണ്ട്.

യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യ്ക്ക് കോ​​​ട​​​തിച്ചെ​​​ല​​​വ് ന​​​ൽ​​​കാ​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ കേ​​​സി​​​ലെ എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​ന്‍റെ കാ​​​ർ​​​ബ​​​ണ്‍ കോ​​​പ്പി ന​​​ൽ​​​കു​​​ന്ന​​​തു​​​വ​​​രെ വി​​​ധി ന​​​ട​​​പ്പാ​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നും ഉ​​ത്ത​​ര​​വി​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​ന്നു​.​

യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം വൈ​​​ദി​​​ക​​​രാ​​​യ ബി​​​ജു വ​​​ർ​​​ക്കി, മോ​​​ൻ​​​സി എ​​​ൻ.​​​ഏ​​​ബ്ര​​​ഹാം, എം.​​​ടി. ഗീ​​​വ​​​ർ​​​ഗീ​​​സ്, ബേ​​​സി​​​ൽ കെ.​ ​​ഫി​​​ലി​​​പ്പ്, സി.​​​യു.​ ബി​​​ബി​​​ൻ എ​​​ന്നി​​​വ​​​രെ​​യും ട്ര​​​സ്റ്റി​​​മാ​​​രാ​​​യ സ​​​ലിം ചെ​​​റി​​​യാ​​​ൻ, ജോ​​​ണ്‍​സ​​​ണ്‍ കു​​​ര്യാ​​​ക്കോ​​​സ്, എം.​​​എം.​ ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​രെ​​യും എ​​​തി​​​ർക​​​ക്ഷി​​​ക​​​ളാ​​​ക്കി അ​​​ഡ്വ.​ തോ​​​മ​​​സ് അ​​​ധി​​​കാ​​​രം മു​​​ഖേ​​​ന​​യാ​​ണു ഫാ. ​​തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ൻ ഹ​​ർ​​ജി ന​​ൽ​​കി​​യി​​രു​​ന്ന​​ത്.

കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ക​​​ർ​​​പ്പു ല​​​ഭി​​​ച്ചാ​​​ലുട​​​ൻ വി​​ധി​​ക്കെ​​തി​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കോ​​​ട​​​തി​​വി​​​ധി​​​യ​​​റി​​​ഞ്ഞ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ യാ​​​ക്കോ​​​ബാ​​​യ സ​​ഭാം​​ഗ​​ങ്ങ​​ൾ ചെ​​​റി​​​യ​​​പ​​​ള്ളി​​​യി​​​ൽ ത​​​ടി​​​ച്ചു​​​കൂ​​​ടി അ​​​ഖ​​​ണ്ഡ പ്രാ​​​ർ​​​ഥ​​​ന​ ന​​​ട​​​ത്തു​​ക​​യും ​സ​​​ന്ധ്യാ​​പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​ശേ​​​ഷം യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭാ യൂ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മേ​​​ഖ​​​ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​ന്തം​​​കൊ​​​ളു​​​ത്തി പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​യ്തു.
മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യം: ചെ​ന്നി​ത്ത​ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​രി​​​ത്ര​​​ത്തി​​​ലി​​​ല്ലാ​​​ത്ത വി​​​ധം കാ​​​ല​​​വ​​​ർ​​​ഷം ക​​​ടു​​​ത്ത നാ​​​ശ​​​ന​​​ഷ്ട​​മു​​ണ്ടാ​​ക്കി​​യി​​ട്ടും അ​​​തു നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പൂ​​​ർ​​​ണ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കു​​​ട്ട​​​നാ​​​ട്ടി​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും വെ​​​ള്ള​​​പ്പൊ​​​ക്കം ക​​​ടു​​​ത്ത ദു​​​രി​​​തം വി​​​ത​​​യ്ക്കു​​​ക​​​യാ​​​ണ്.

ഇ​​​തു​​​വ​​​രെ സൗ​​​ജ​​​ന്യ റേ​​​ഷ​​​ൻ കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ല. മൂ​​​ന്നു മ​​​ന്ത്രി​​​മാ​​​ർ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ, ഒ​​​രു മ​​​ന്ത്രി പോ​​​ലും ദു​​​രി​​​ത ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞു നോ​​​ക്കി​​​യി​​​ല്ല. കു​​​ട്ട​​​നാ​​​ട് എം​​​എ​​​ൽ​​​എ തോ​​​മ​​​സ് ചാ​​​ണ്ടി​​​യെ കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ഏ​​​ഴ​​​യ​​​ല​​​ത്തു പോ​​​ലും കാ​​​ണു​​​ന്നി​​​ല്ല. ഇ​​​ത്ര​​​യും കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി ഉ​​​ണ്ടാ​​​യി​​​ട്ടും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​നം ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ർ​​​ന്നി​​​ല്ല- ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടും ജ​ല​നി​ര​പ്പ് താ​ഴു​ന്ന​ത് മ​ന്ദ​ഗ​തി​യി​ൽ
ആ​​ല​​പ്പു​​ഴ: തു​​ട​​ർ​​ച്ച​​യാ​​യ മ​​ഴ മൂ​​ലം കു​​ട്ട​​നാ​​ട് ഉ​​ൾ​​പ്പെ​​ടു​​ന്ന ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ൽ ആ​​ഴ്ച​​ക​​ളാ​​യി അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന വെ​​ള്ള​​പ്പൊ​​ക്ക​​വും വെ​​ള്ള​​ക്കെ​​ട്ടു​​ക​​ളും ഒ​​ഴി​​വാ​​ക്കാ​​ൻ ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലെ പു​​തി​​യ പാ​​ല​​ത്തി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്നി​​ട്ടും ജ​​ല​​നി​​ര​​പ്പ് താ​​ഴു​​ന്ന​​ത് മ​​ന്ദ​​ഗ​​തി​​യി​​ൽ.

ക​​ട​​ൽ ക്ഷോ​​ഭി​​ച്ചു​ത​​ന്നെ നി​​ൽ​​ക്കു​​ന്ന​​താ​​ണ് വെ​​ള്ളം ഒ​​ഴു​​കി​​പ്പോ​​കു​​ന്ന​​തി​​നു ത​​ട​​സ​മെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ വാ​​ദം. ക​​ട​​ലേ​​റ്റം ഉ​​ള്ള​​തി​​നാ​​ൽ വെ​​ള്ളം ക​​ട​​ലി​​ലേ​​ക്കു ഒ​​ഴു​​കി​​പ്പോ​​കു​​ന്നി​​ല്ല. നി​​ല​​വി​​ൽ ര​​ണ്ടു​​ദി​​വ​​സ​​മാ​​യി മ​​ഴ കാ​​ര്യ​​മാ​​യി പെ​​യ്യാ​​തി​​രു​​ന്ന​​തി​​നാ​​ൽ വെ​​ള്ളം പ​​ല സ്ഥ​​ല​​ത്തും അ​​ല്പം താ​​ഴ്ന്നി​​ട്ടു​​ണ്ട്. എ​ന്നാ​ൽ, കി​​ഴ​​ക്ക​​ൻ വെ​​ള്ളം വ​​രു​​ന്ന​​തി​​നാ​​ൽ കു​​ട്ട​​നാ​​ട്ടി​​ലെ സ്ഥി​​തി​​ക്കു വ​​ലി​​യ വ്യ​​ത്യാ​​സ​​വു​​മി​​ല്ല.

ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കാ​​ത്ത​​തി​​നാ​​ൽ ഗ​​താ​​ഗ​​ത​​ത്തി​​നു തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​ത്ത ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലെ പു​​തി​​യ പാ​​ല​​ത്തി​​ന്‍റെ അ​​ടി​​വ​​ശ​​മു​​ള്ള ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്നി​​ട്ടി​​ല്ല. ഈ​​ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്നാ​​ൽ നി​​ല​​വി​​ലെ ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ത്തെ അ​​തു ബാ​​ധി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു. നി​​ല​​വി​​ൽ ഈ ​​പാ​​ല​​ത്തി​​നു മു​​ന്നി​​ലു​​ള്ള മ​​ണ്‍​ചി​​റ​​യി​​ലൂ​​ടെ​​യാ​​ണ് വാ​​ഹ​​ന​​ങ്ങ​​ൾ പോ​​കു​​ന്ന​​ത്. ഈ ​​ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്നാ​​ൽ വെ​​ള്ളം ഇ​​തി​​നു മു​​ന്നി​​ൽ കെ​​ട്ടി​​ക്കി​​ട​​ന്ന​​ശേ​​ഷം റോ​​ഡി​​നു മു​​ക​​ളി​​ലൂ​​ടെ മാ​​ത്ര​​മേ ഒ​ഴു​കൂ. അ​​തോ​​ടെ ചേ​​ർ​​ത്ത​​ല ഭാ​​ഗ​​ത്തു​നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്കു​​ള്ള ഗ​​താ​​ഗ​​ത സം​​വി​​ധാ​​നം ത​​ക​​രാ​​റി​​ലാ​​കും. നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി​​ട്ടും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ സ​​മ​​യം കി​​ട്ടാ​​ത്ത​​തി​​നാ​​ലാ​​ണ് ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കാ​​ത്ത​​തെ​​ന്നും ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ൽ ഈ ​​ഷ​​ട്ട​​റു​​ക​​ൾ കൂ​​ടി തു​​റ​​ക്കാ​​മാ​​യി​​രു​​ന്നു​​വെ​​ന്നു​​മു​​ള്ള വാ​​ദ​​വും സ​​ജീ​​വ​​മാ​​ണ്.

ബ​​ണ്ടി​​ന്‍റെ മു​​ഴു​​വ​​ൻ ഭാ​​ഗ​​ത്തെ​യും ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ക്കു​​ന്പോ​​ൾ നീ​​രൊ​​ഴു​​ക്കു കൂ​​ടു​​ത​​ൽ ശ​​ക്തി പ്രാ​​പി​​ച്ചു കു​​ട്ട​​നാ​​ട​​ൻ ജ​​ലാ​​ശ​​യ​​ങ്ങ​​ൾ മാ​​ലി​​ന്യ​​മു​​ക്ത​​മാ​​കും എ​​ന്ന പ്ര​​തീ​​ക്ഷ​​യും വ​​ച്ചു​​പു​​ല​​ർ​​ത്തു​​ന്നു.വെ​​ള്ള​​പ്പൊ​​ക്ക​​വും ഓ​​രു​​വെ​​ള്ള​​വും ത​​ട​​യാ​​ൻ ഉ​​ദ്ദേ​​ശി​​ച്ചു​​ള്ള ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് ഫ​​ല​​പ്ര​​ദ​​മാ​​യി എ​​ത്ര​​യും വേ​​ഗം പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശം ന​​ല്ക​​ണ​​മെ​​ന്നു പ്ര​​ള​​യ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ൾ നേ​​രി​​ട്ടു കാ​​ണാ​​നെ​​ത്തു​​ന്ന കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി കി​​ര​​ണ്‍ റി​​ജി​​ജു​​വി​​നോ​​ടും അ​​ഭ്യ​​ർ​​ഥി​​ച്ചി​​ട്ടു​​ണ്ട്.
പ്രകൃതിദു​ര​ന്തത്തിന് കേന്ദ്രസ​ഹാ​യം അപര്യാപ്തം: മ​ന്ത്രി മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ
തൃ​​​ശൂ​​​ർ: പ്ര​​​കൃ​​​തി​​ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്രം ന​​​ൽ​​​കു​​​ന്ന ദു​​​രി​​​താ​​​ശ്വാ​​​സ​​ഫ​​​ണ്ട് അ​​​പ​​​ര്യാ​​​പ്ത​​​മെ​​​ന്ന് ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പു മ​​​ന്ത്രി ജെ.​ ​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ. കേ​​​ന്ദ്ര​​​സ​​​ഹാ​​​യത്തു​​​ക​​​യിലും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളിലും കാ​​​ത​​​ലാ​​​യ മാ​​​റ്റം വേ​​​ണ​​​ം. ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തെ പ്ര​​​കൃ​​​തി​​ദു​​​ര​​​ന്ത​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കാ​​​ണു​​​ന്നി​​​ല്ല. ഇ​​​തു തെ​​​റ്റാ​​​ണ്. ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​വും അ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളും പ്ര​​​കൃ​​​തിദു​​​ര​​​ന്ത​​​മാ​​​യി കാ​​​ണാ​​​ൻ കേ​​​ന്ദ്രം ത​​​യാ​​​റാ​​​ക​​​ണം.

വീ​​​ടു ത​​​ക​​​ർ​​​ന്ന​​​വ​​​ർ​​​ക്ക് നാ​​​ലു​​ല​​​ക്ഷം രൂ​​​പ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​മ്പോ​​ൾ വെ​​​റും 95,000 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് കേ​​​ന്ദ്ര​​​സ​​​ഹാ​​​യ​​​മെ​​​ന്നു മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വാ​​​ഴ​​ ന​​​ശി​​​ച്ചാ​​​ൽ കേ​​​ര​​​ളം 300 രൂ​​​പ ന​​​ൽ​​​കും. പ​​ക്ഷേ, കേ​​​ന്ദ്ര​​​സ​​​ഹാ​​​യം വെ​​​റും അ​​​ഞ്ചു രൂ​​​പയാണ് - മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ പ​​​റ​​​ഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്: ഡാം സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേർന്നു
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡാം ​സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു. ദി​വ​സ​വും ര​ണ്ടു​ത​വ​ണ​യാ​ണ് ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ജൂ​ലൈ​യി​ൽ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഇതിനടുത്ത് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത് 1985-ലാ​ണ് (2375.22 അ​ടി). ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ജ​ല​നി​ര​പ്പ് 2383.46 അ​ടി​യി​ലെ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ ദി​വ​സം 2318.16 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ലും 65 അ​ടി​ വെ​ള്ളം ഇ​പ്പോ​ൾ കൂ​ടു​ത​ലു​ണ്ട്. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. 42.6 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്. മു​ൻ​ദി​വ​സ​ത്തേ​ക്കാ​ൾ 1.38 അ​ടി​വെ​ള്ളം അ​ണ​ക്കെ​ട്ടി​ൽ വ​ർ​ധി​ച്ചു. സം​ഭ​ര​ണ ശേ​ഷി​യു​ടെ 77.86 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്.

അ​ണ​ക്കെ​ട്ടു തു​റ​ന്ന​വി​ട്ട 1992-ൽ ​മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം ഇ​ടു​ക്കി​യി​ലെ​ത്തി​യി​രു​ന്നു. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് നി​റ​യു​ന്ന​തി​നു വ​ഴി​യൊ​രു​ക്കും.

ഓ​ണ​ക്കാ​ല​ത്ത് അ​ണ​ക്കെ​ട്ടു സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, അ​ണ​ക്കെ​ട്ടു തു​റ​ക്കേ​ണ്ടി​വ​ന്നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രു​ക​യാ​ണെ​ങ്കി​ൽ 26ന് ​വീ​ണ്ടും യോ​ഗം ചേ​ർ​ന്ന് സു​ര​ക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം. ഇ​ന്ന​ലെ ന​ട​ന്ന​തു പ​തി​വു യോ​ഗം മാ​ത്ര​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം തൃ​പ്തി​ക​രമെന്ന് ക​ണ്ണ​ന്താ​നം
കൊ​​​ച്ചി: കേ​​​ന്ദ്ര​​​സം​​​ഘം സ​​​ന്ദ​​​ർ​​​ശി​​​ച്ച സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ തൃ​​​പ്തി​​​ക​​​ര​​​മാ​​​യ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു കേ​​​ന്ദ്ര ടൂ​​​റി​​​സം സ​​​ഹ​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ‍​സ് ക​​​ണ്ണ​​​ന്താ​​​നം. അ​​​ടി​​​യ​​​ന്ത​​​ര ആ​​​ശ്വാ​​​സ​​​ത്തി​​​നു​​​ള്ള പ​​​ണം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ക​​​ട​​​ൽ​​​ഭി​​​ത്തി, പു​​​ലി​​​മു​​​ട്ട് നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി​ ദീ​​​ർ​​​ഘ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​ ന​​ട​​പ്പാ​​ക്കാ​​ൻ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​ക​​ൾ സം​​യു​​ക്ത​​മാ​​യി ശ്ര​​മി​​ക്കു​​മെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
അ​ഭി​മ​ന്യു വ​ധം: കൃ​ത്യ​ത്തി​നു​ മു​ന്പു പ​രി​ശീ​ല​നം ല​ഭി​ച്ചു
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ബി​​​രു​​​ദ​​വി​​​ദ്യാ​​​ർ​​​ഥി​ അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​മു​​​ന്പു കൃ​​​ത്യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പ​​​രി​​​ശീ​​​ല​​​നം ന​​ൽ​​കി​​യി​​​രു​​​ന്ന​​​താ​​​യി പോ​​ലീ​​സ്. കൃ​​​ത്യം ന​​​ട​​​ത്തേ​​​ണ്ട രീ​​തി​​യും ന​​​ട​​​ത്തി​​​യ​​ശേ​​​ഷം സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട് ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യേ​​​ണ്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​രേ​​ണ്ട വി​​ധ​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ലാ​​യി​​രു​​ന്നു പ​​​രി​​​ശീ​​​ല​​​നം. കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​തു നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ണി​​​ക​​​ളും പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച​​​തു നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​മാ​​​ണെ​​​ന്നും പോ​​​ലീ​​​സ് കേ​​ന്ദ്ര​​ങ്ങ​​ൾ പ​​​റ​​​യു​​​ന്നു.

അ​​​ഭി​​​മ​​​ന്യു​​വി​​​നെ ക​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ച്ചു കു​​​ത്തി​​​യ​​​തു കാ​​​ന്പ​​​സ് ഫ്ര​​​ണ്ട് നേ​​​താ​​​ക്ക​​ന്മാ​​​ർ അ​​​ല്ലെ​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണെ​​​ന്നു​​​മാ​​​ണു പോ​​​ലീ​​​സി​​ന്‍റെ നി​​​ഗ​​​മ​​​നം. സം​​​ഘ​​​ർ​​​ഷ​​മു​​ണ്ടാ​​ക്കി​​യ​​തും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ എ​​​ത്തി​​​ച്ച​​​തും പി​​​ന്നീ​​​ട് സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ഇ​​​വ​​​രെ മാ​​​റ്റി​​​യ​​​തും ഒ​​​ളി​​​വി​​​ൽ താ​​​മ​​​സി​​​പ്പി​​​ച്ച​​​തും ചി​​​ല നേ​​​താ​​​ക്ക​​ളുടെ അ​​​റി​​​വോ​​​ടെ​​​യാ​​​ണ്. ഇ​​തി​​നാ​​ണു നേ​​​താ​​​ക്ക​​ൾ​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ.

കൊ​​​ച്ചി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നോ പ​​​രി​​​ശീ​​​ല​​​ന​​മെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു വ്യ​​​ക്ത​​​ത ന​​​ൽ​​​കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​യി​​​ല്ല. ക​​​ണ്ണൂ​​​ർ കേ​​​ന്ദ്ര​​​മാ​​​ക്കി ആ​​​യു​​​ധ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം ന​​​ട​​​ക്കു​​​ന്നെന്നും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക​​​ളി​​​ൽ ഒ​​​രാ​​​ൾ ആ​​​യു​​​ധ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​ണെ​​​ന്നും പോ​​ലീ​​സ് പറയുന്നു. ഏ​​​താ​​​നും ദി​​​വ​​​സം​ മു​​​ന്പാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തു​​​വ​​​രെ 12 പേ​​​ർ പി​​​ടി​​​യി​​​ലാ​​​യെ​​​ങ്കി​​​ലും അ​​​ഭി​​​മ​​​ന്യു​​വി​​​നെ കു​​​ത്തി​​​യ​​​താ​​​രെ​​​ന്നോ കു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്തി​​​യെ​​​വി​​​ടെ​​​യെ​​​ന്നോ ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നു സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. ചോ​​​ദ്യം ചെ​​​യ്യു​​​ന്പോ​​​ൾ പ്ര​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​ത് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തെ വി​​​ഷ​​​മി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ല​​​ഭി​​​ച്ച നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പ്ര​​​തി​​​ക​​​ൾ പോ​​​ലീ​​​സി​​​ന്‍റെ ചോ​​​ദ്യം ചെ​​​യ്യ​​​ലു​​​ക​​​ളെ നേ​​​രി​​​ടു​​​ന്ന​​​ത്.

വി​​​വി​​​ധ സം​​​ഘ​​​ങ്ങ​​​ളെ കൃ​​​ത്യ​​​ത്തി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച​​​തു​​​ത​​​ന്നെ ഗൂ​​​ഢാ​​​ലോ​​​ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ ആ​​​രൊ​​​ക്കെ​​​യെ​​​ന്നും കൃ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ ആ​​​രൊ​​​ക്കെ​​​യെ​​​ന്നും പ​​​ര​​​സ്പ​​​രം തി​​​രി​​​ച്ച​​​റി​​​യാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ഈ ​​രീ​​തി അ​​വ​​ലം​​ബി​​ച്ച​​തെ​​ന്നു ക​​​രു​​​തു​​​ന്നു. ഇ​​​തി​​​നി​​​ടെ, കേ​​​സി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ ലോ ​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി മു​​​ഹ​​​മ്മ​​​ദ് റൗ​​​ഫി​​​നാ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണം വ്യാ​​​പ​​​ക​​​മാ​​​ക്കി. ഇ​​​യാ​​​ൾ​​​ക്കാ​​​യി ക​​​ണ്ണൂ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​പ​​​ക അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്.
കു​ട്ടി​ക​ളെ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്പോ​ൾ മാ​ർ​ഗ​നി​ർ​ദേ​ശം പാലിക്കണം
തി​​രു​​വ​​ന​​ന്ത​​പു​​രം: ടെ​​ലി​​വി​​ഷ​​ൻ ചാ​​ന​​ലു​​ക​​ൾ റി​​യാ​​ലി​​റ്റി ഷോ​​ക​​ളി​​ലും മ​​റ്റു പ​​രി​​പാ​​ടി​​ക​​ളി​​ലും കു​​ട്ടി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കു​​ന്പോ​​ൾ ബ​​ന്ധ​​പ്പെ​​ട്ട ചാ​​ന​​ൽ അ​​ധി​​കാ​​രി​​ക​​ൾ കൈ​​ക്കൊ​​ള്ളേ​​ണ്ട മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​ങ്ങൾ സ​ർ​ക്കാ​ർ പു​​റ​​പ്പെ​​ടു​​വി​​ച്ചു. ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​നു നി​​ര​​വ​​ധി പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ.

* ഷൂ​​ട്ടിം​​ഗു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കു മ​​തി​​യാ​​യ രീ​​തി​​യി​​ൽ ഭ​​ക്ഷ​​ണം ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നും ഇ​​ട​​വേ​​ള​​ക​​ളി​​ൽ അ​​വ​​ർ​​ക്കു പ​​ഠി​​ക്കാ​​ൻ അ​​വ​​സ​​രം ഒ​​രു​​ക്കു​​ന്നു​​ണ്ടെ​​ന്നും ഷൂ​​ട്ടിം​​ഗ് വേ​​ള​​ക​​ളി​​ൽ ര​​ക്ഷ​​ാക​​ർ​​ത്താ​​വ് കൂ​​ടെ​​യു​​ണ്ടെ​​ന്നും ചാ​​ന​​ൽ അ​​ധി​​കൃ​​ത​​ർ ഉ​​റ​​പ്പാ​​ക്ക​​ണം.

* റി​​യാ​​ലി​​റ്റി ഷോ​​യി​​ൽ കു​​ട്ടി പു​​റ​​ത്താ​​വു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യാ​​ൽ കു​​ട്ടി​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം ത​​ക​​ർ​​ക്കു​​ന്ന രീ​​തി​​യി​​ലു​​ള്ള വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ വി​ധി​ക​ർ​ത്താ​വ് ന​ട​ത്ത​രു​ത്.

* സ്കൂ​​ൾ പ​​ഠ​​നം പ​​ത്തു​​ദി​​വ​​സ​​ത്തി​​ല​​ധി​​കം മു​​ട​​ങ്ങ​രു​ത്.

* വ​​നി​​താ ശി​​ശു​​ക്ഷേ​​മ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ചാ​​യി​​രി​​ക്ക​​ണം കു​​ട്ടി​​ക​​ളു​​ടെ ഷൂ​​ട്ടിം​​ഗ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ.

* കു​​ട്ടി​​ക​​ൾ​​ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ മേ​​ക്ക​​പ്പ് ഉ​പ​യോ​ഗി​ക്ക​ണം.

* കു​​ട്ടി​​ക​​ളു​​ടെ അ​​വ​​കാ​​ശം നി​​ഷേ​​ധി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​നം ഉ​​ണ്ടാ​​ക​​രു​​ത്.

* കു​​ട്ടി​​ക​​ൾ​​ക്കു​ നേ​​രേ ലൈം​​ഗി​​ക അ​​തി​​ക്ര​​മം ഉ​​ണ്ടാ​​കു​​ന്നി​​ല്ല എ​​ന്ന് ഉ​​റ​​പ്പാ​ക്ക​ണം.

* ഒ​​രു ദി​​വ​​സം ഒ​​രു കു​​ട്ടി​​യെ അ​​ഞ്ചു മ​​ണി​​ക്കൂ​​റി​​ൽ കൂ​​ടു​​ത​​ൽ ക​​ലാ​​പ​​രി​​പാ​​ടി അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​ത്. തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നു മ​​ണി​​ക്കൂ​​റി​​ല​​ധി​​ക​​വും പ​​ങ്കെ​​ടു​​പ്പി​​ക്ക​​രു​​ത്. മാ​​താ​​പി​​താ​​ക്ക​​ളു​​ടെ സ​​മ്മ​​തം വാ​ങ്ങ​ണം.

* കു​​ട്ടി​​യു​​ടെ സു​​ര​​ക്ഷി​​ത​​ത്വ​​ത്തി​​നാ​​യി നോ​​ഡ​​ൽ ഓ​​ഫീ​​സ​​റെ നി​​യ​​മി​ക്ക​ണം.

* പ്ര​​തി​​ഫ​​ല​​ത്തി​​ന്‍റെ 20 ശ​​ത​​മാ​​നം കു​​ട്ടി​​യു​​ടെ പേ​​രി​​ൽ നി​​ക്ഷേ​​പി​​ക്ക​ണം.

* കു​​ട്ടി​​യു​​ടെ ഇം​​ഗി​​ത​​ത്തി​​നെ​​തി​​രാ​​യി നി​​ർ​​ബ​​ന്ധ​​പൂ​​ർ​​വം പ​​രി​​പാ​​ടി​ അ​​വ​​ത​​രി​​പ്പി​​ക്ക​രു​ത്.

ഈ ​​വ്യ​​വ​​സ്ഥ​​ക​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​ക്കാ​ൻ ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രും ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ​​മാ​​രും ന​ട​പ​ടി കൈ​​ക്കൊ​​ള്ള​​ണ​​മെ​​ന്നും സ​​ർ​​ക്കു​​ല​​റി​​ൽ നി​​ർ​​ദേ​​ശ​​മു​​ണ്ട്.
ജാഗ്രത പാലിക്കണമെന്നു കേന്ദ്രസംഘം
കൊ​​​ച്ചി: ഈ ​​​മാ​​​സം 23 മു​​​ത​​​ൽ വീ​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ കേ​​​ന്ദ്ര​​സം​​​ഘം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​പോ​​കാ​​ൻ തി​​ടു​​ക്കം കൂ​​​ട്ട​​​രു​​​തെ​​​ന്നും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​വൂ എ​​​ന്നും കേ​​​ന്ദ്ര​​​സം​​​ഘം നി​​​ർ​​​ദേ​​​ശി​​​ച്ചു.
കാ​ല​വ​ർ​ഷം: കെ​എ​സ്ഇ​ബി​ക്ക് 25 കോ​ടി​യു​ടെ ന​ഷ്ടം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ കെ​​​എ​​​സ്ഇ​​​ബി​​​ക്ക് 25 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം. വൈ​​​ദ്യു​​​തി മു​​​ട​​​ങ്ങി​​​യ​​​തു മൂ​​​ല​​​മു​​​ണ്ടാ​​​യ വ​​​രു​​​മാ​​​നന​​​ഷ്ടം കൂ​​​ടാ​​​തെ​​​യാ​​​ണി​​​ത്. ഇ​​​തു​​​വ​​​രെ 25,000 വൈ​​​ദ്യു​​​തി പോ​​​സ്റ്റു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. 250 ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ കേ​​​ടാ​​​യി. 3,000 കി​​​ലോ​​​മീ​​​റ്റ​​​ർ വൈ​​​ദ്യു​​​ത ​ലൈ​​​നു​​​ക​​​ളും ത​​​ക​​​രാ​​​റി​​​ലാ​​​യി.

ചി​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കാ​​​റ്റും മ​​​ഴ​​​യും തു​​​ട​​​രു​​​ന്ന​​​തു വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന് ഇ​​​പ്പോ​​​ഴും ബു​​​ദ്ധി​​​മു​​​ട്ടു സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്. വൈ​​​ദ്യു​​​തി നി​​​ല പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ൽ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ്, പോ​​​ലീ​​​സ്, പി​​​ഡ​​​ബ്ല്യു​​​ഡി, എ​​​ന്നീ വ​​​കു​​​പ്പു​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പൂ​​​ർ​​​ണ സ​​​ഹ​​​ക​​​ര​​​ണം ല​​​ഭി​​​ച്ച​​​താ​​​യി കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
ഓ​ണം: അ​ടു​ത്ത മാ​സം 12,000 കോ​ടി ക​ണ്ടെ​ത്തേ​ണ്ടിവ​രും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണം വ​​​രു​​​ന്ന ഓ​​​ഗ​​​സ്റ്റ് മാ​​​സം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് 12,000 കോ​​​ടി രൂ​​​പ​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്തേ​​​ണ്ടിവ​​​രു​​​മെ​​​ന്നു ധ​​​നവ​​​കു​​​പ്പ്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും അ​​​ടു​​​ത്ത മാ​​​സം ര​​​ണ്ടു ശ​​​ന്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും ന​​​ൽ​​​ക​​​ണം. കൂ​​​ടാ​​​തെ ബോ​​​ണ​​​സും ഉ​​​ത്സ​​​വ ബ​​​ത്ത​​​യും ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്.

ഇ​​​തു​​കൂ​​​ടാ​​​തെ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ളും കു​​​ടി​​​ശി​​​ക സ​​​ഹി​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണം. പു​​​തു​​​താ​​​യി ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​ർ​​​ക്കും തു​​​ക ന​​​ൽ​​​ക​​​ണം.

അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ ജൂ​​​ലൈ​​​യി​​​ലെ ശ​​​ന്പ​​​ളം ന​​​ൽ​​​ക​​​ണം. ഓ​​​ഗ​​​സ്റ്റ് 25നു ​​​തി​​​രു​​​വോ​​​ണ​​​മാ​​​യ​​​തി​​​നാ​​​ൽ 20നു ​​​മു​​​ൻ​​​പ് ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​വും മു​​​ൻ​​​കൂ​​​റാ​​​യി ന​​​ൽ​​​ക​​​ണം. പെ​​​ൻ​​​ഷ​​​നും നേ​​​ര​​​ത്തെ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.
യൂ​ത്ത് കോ​ൺഗ്രസ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; 11 പേ​ർ അ​റ​സ്റ്റി​ൽ
മ​​​ട്ട​​​ന്നൂ​​​ർ: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ലെ മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ക​​​ണ്ണൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ട്ട​​​ന്നൂ​​​ർ സി​​​ഐ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​ൽ സം​​​ഘ​​​ർ​​​ഷം.

കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു പേ​​​ർ​​​ക്കും അ​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 11 യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ശു​​​ഹൈ​​​ബി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​ചേ​​​ര്‍​ക്ക​​​പ്പെ​​​ട്ട സി​​​പി​​​എം എ​​​ട​​​യ​​​ന്നൂ​​​ര്‍ മു​​​ൻ ലോ​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. പ്ര​​​ശാ​​​ന്തി​​​നെ ഉ​​​ൾ​​​പ്പെ​​​ടെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ​​​ത്.

ത​​​ല​​​ശേ​​​രി റോ​​​ഡി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം സ്റ്റേ​​​ഷ​​​നു​​​മു​​​ന്നി​​​ൽ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു. ഇ​​​തി​​​നി​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ൽ ഉ​​​ന്തും ത​​​ള്ളു​​​മു​​​ണ്ടാ​​​യി. തു​​​ട​​​ർ​​​ന്ന് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. റി​​​ജി​​​ൽ മാ​​​ക്കു​​​റ്റി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി ഉ​​​ദ്ഘാ​​​ട​​​ന പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ലാ​​​ത്തി വീ​​​ശി. ഇ​​​തി​​​നി​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പോ​​​ലീ​​​സി​​​നു​​​നേ​​​രേ ക​​​ല്ലെ​​​റി​​​ഞ്ഞു. ഇ​​​തോ​​​ടെ പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ വാ​​​ത​​​ക ഷെ​​ല്ലും ഗ്ര​​​നേ​​​ഡും പ്ര​​​യോ​​​ഗി​​​ച്ചെ​​​ങ്കി​​​ലും പൊ​​​ട്ടി​​​യി​​​ല്ല.

ക​​​ല്ലേ​​​റി​​​ൽ മ​​​ട്ട​​​ന്നൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ലെ ഒ​​​രു വ​​​നി​​​താ​ കോ​​ൺ​​സ്റ്റ​​ബി​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പേ​​​ർ​​​ക്കും എ​​​ആ​​​ർ ക്യാ​​​മ്പി​​​ലെ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. ല​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ലും ക​​​ല്ലേ​​​റി​​​ലും കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫ​​​ർ​​​സി​​​ൻ മ​​​ജീ​​​ദ്, ഷി​​​ജു ആ​​​ല​​​ക്കാ​​​ട​​​ൻ, എം.​​​കെ.​ വി​​​നോ​​​ദ് കു​​​മാ​​​ർ, പ്ര​​​ശാ​​​ന്ത് കൊ​​​തേ​​​രി, അ​​​ശ്വി​​​ൻ മ​​​ട്ട​​​ന്നൂ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​മു​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ൽ ഉ​​​ന്തും ത​​​ള്ളു​​​മു​​​ണ്ടാ​​​യി. ഇ​​​തി​​​നി​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റോ​​​ഡി​​​ൽ കി​​​ട​​ന്നു. പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കാ​​​തി​​രു​​ന്ന​​​തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ്റ്റേ​​​ഷ​​​ൻ വ​​ള​​പ്പി​​ലേ​​​ക്കു ക​​​യ​​​റി. തു​​​ട​​​ർ​​​ന്ന് 11 പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ക​​​ല്ലേ​​​റി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ കെ​​​ട്ടി​​​ട​​​ത്തി​​​നും സ​​മീ​​പ​​ത്ത് നി​​​ർ​​​ത്തി​​​യി​​​ട്ട കാ​​​റി​​​നും കേ​​​ടു​​​പാ​​​ട് സം​​​ഭ​​​വി​​​ച്ചു. ഉ​​​ച്ച​​​യ്ക്ക് ഒ​​ന്ന​​ര​​യോ​​​ടെ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പി​​​രി​​​ഞ്ഞു​​​പോ​​​യ​​​ത്.

യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ്-​​​കെ​​​എ​​​സ്‌​​​യു നേ​​​താ​​​ക്ക​​​ളാ​​​യ റി​​​ജി​​​ൽ മാ​​​ക്കു​​​റ്റി, ഒ.​​​കെ. ​പ്ര​​​സാ​​​ദ്, ജ​​​ഷീ​​​ർ പ​​​ള്ളി​​​വ​​​യ​​​ൽ, ടി.​​​എം. ഹാ​​​രി​​​സ്, സു​​​ധീ​​​പ് ജ​​​യിം​​​സ്, മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ്, വി. ​​​രാ​​​ഹു​​​ൽ, അ​​​ൻ​​​സ​​​ൽ വാ​​​ഴ​​​പ്പ​​​ള്ളി​​​ൽ, നൗ​​​ഫ​​​ൽ വാ​​​രം, ലി​​​ബേ​​​ഷ് പു​​​ൽ​​​പ്പ​​​ക്ക​​​രി, ഫൈ​​​സ​​​ൽ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നും പൊ​​​തു​​​മു​​​ത​​​ൽ ന​​​ശി​​​പ്പി​​​ച്ച​​​തി​​​നും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സം​​​ഘ​​​ർ​​​ഷ​​​ത്തെ തു​​​ട​​​ർ​​​ന്നു ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം മ​​​ട്ട​​​ന്നൂ​​​ർ-​​​ക​​​ണ്ണൂ​​​ർ റൂ​​​ട്ടി​​​ൽ ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. മാ​​​ർ​​​ച്ച് നേ​​​രി​​​ടാ​​​ൻ ഇ​​​രി​​​ട്ടി ഡി​​​വൈ​​​എ​​​സ്പി പ്ര​​​ജീ​​​ഷ് തോ​​​ട്ട​​​ത്തി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ൻ പോ​​​ലീ​​​സ് സ​​​ന്നാ​​​ഹം സ്റ്റേ​​​ഷ​​​നു​​​മു​​​ന്നി​​​ൽ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു.
പ്ര​വാ​സി​ക​ൾ​ക്കു സ്വ​ന്തം രാ​ജ്യ​ത്തെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മു​ണ്ടാ​ക​ണം:​ ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്
ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​വാ​​സി​​ക​​ൾ​​ക്കു സ്വ​​ന്തം രാ​​ജ്യ​​ത്തെ​​ക്കു​​റി​​ച്ച് അ​​ഭി​​മാ​​ന​​വും ക്രൈ​​സ്ത​​വ വി​​ശ്വാ​​സ​​ത്തി​​ൽ സ​​ന്തോഷ​​വും ഉ​​ള്ള​​വ​​രാ​​ക​​ണ​​മെ​ന്നു സു​​പ്രീംകോ​​ട​​തി ജ​​ഡ്ജി ജ​​സ്റ്റീസ് കു​​ര്യ​​ൻ ജോ​​സ​​ഫ്. ച​ങ്ങ​നാ​ശേ​രി അ​​തി​​രൂ​​പ​​ത പ്ര​​വാ​​സി അ​​പ്പ​​സ്ത​​ലേ​​റ്റി​​ന്‍റെ മൂ​​ന്നാം വാ​​ർ​​ഷി​​ക​​വും പ്ര​​വാ​​സി കു​​ടും​​ബ സം​​ഗ​​മ​​വും അ​​വാ​​ർ​​ഡ്ദാ​​ന​​വും മാ​​ർ ജയിം​​സ് കാ​​ളാ​​ശേ​​രി ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത ​വ​​ഹി​​ച്ചു. സ​​ഭ​​യു​​ടെ​​യും രാ​​ജ്യ​​ത്തി​ന്‍റെ​​യും വ​​ള​​ർ​​ച്ച​​യി​​ൽ പ്ര​​വാ​​സി​​ക​​ൾ നി​​ർ​​വ​​ഹി​​ച്ച പ​​രി​​ശ്ര​​മ​​ങ്ങ​​ൾ മ​​ഹ​​ത്ത​​ര​​മാ​​ണെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു. ഭാ​​ര​​ത​​ത്തി​​ന്‍റെ സം​​സ്​​കാ​​ര​​വും മൂ​​ല്യ​​ങ്ങ​​ളും പ്ര​​വാ​​സ ജീ​​വി​​ത​​ത്തി​​ൽ ന​​ഷ്ട​​പ്പെ​​ട​​രു​​തെ​​ന്നും സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക, രാ​​ഷ്‌​ട്രീ​യ രം​​ഗ​​ങ്ങ​​ളി​​ൽ ക്രൈ​​സ്ത​​വ സാ​​ക്ഷ്യം ന​​ൽ​​ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. പ്ര​​വാ​​സി അ​​പ്പ​​സ്ത​​ലേ​​റ്റ് ത​​യാ​​റാ​​ക്കി​​യ ഡ​​യ​​റ​​ക്ട​​റി​​യു​​ടെ പ്ര​​കാ​​ശ​​ന​​വും പ്ര​​വാ​​സി അ​​പ്പ​​സ്ത​​ലേ​​റ്റ് ആ​​രം​​ഭി​​ച്ച ആ​​വേ മ​​രി​​യ ഹോ​​ളി​​ഡേ​​യ്സ് എ​​ന്ന സം​​രം​​ഭ​​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ അ​​നു​​ഗ്ര​​ഹപ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഇ​​ന്ത്യ​​യി​​ലെ ബോ​​സ്​​നി​​യ അം​​ബാ​​സഡ​​ർ സ​​ബി​​ത് സു​​ബാ​​സി​ച് മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ജൂ​​ബി​​ലേ​​റി​​യ​ന്മാ​രെ​​യും അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ളെ​​യും ആ​​ദ​​രി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ.​​സ​​ണ്ണി പു​​ത്ത​​ൻ​​പു​​ര​​ക്ക​​ൽ, ക​​ണ്‍​വീ​​ന​​ർ ഷെ​​വ.​​സി​​ബി വാ​​ണി​​യ​​പ്പുര​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ (കീ​​ർ​​ത്തി പു​​ര​​സ്കാ​​രം), ഡോ.​​ആ​​ന്‍റ​​ണി പാ​​റ​​ത്തോ​​ട് (വി​​ദ്യ​​ഭ്യാ​​സം), സ​​നു ദേ​​വ​​സ്യ ചെ​​റു​​പ​​റ​​ന്പി​​ൽ (യു​​വ സം​​രം​​ഭ​​ക​​ൻ), സി​​ബി കാ​​ട്ടാ​​ന്പ​​ള്ളി (മാ​​ധ്യ​​മം), തോ​​മ​​സ് ജോ​​സ​​ഫ് തോ​​പ്പി​​ൽ (ക​​ർ​​ഷ​​ക​​ൻ), തോ​​മ​​സ് വി. ​​ആ​​ന്‍റ​​ണി ച​​ക്കു​​ങ്ക​​ൽ, ജോ​​സ് റാ​​പ്പു​​ഴ, ചാ​​ർ​​ളി തോ​​മ​​സ് പ​​ണി​​ക്ക​​രേ​​ടം (പ്രേ​​ഷി​​ത പു​​ര​​സ്കാ​​രം -ജ​യ്പുർ മി​​ഷ​​ൻ), പ​​രേ​​ത​​യാ​​യ ഏ​​ലി​​യാ​​മ്മ മാ​​ത്യു മ​​ന​​യ​​ത്തു​​ശേ​​രി (കാ​​രു​​ണ്യം) എ​​ന്നി​​വ​​ർ​​ക്കു പ്ര​​വാ​​സി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു.

വി​​വാ​​ഹ​​ത്തി​​ന്‍റെ അ​​ന്പ​​തും ഇ​​രു​​പ​​ത്ത​​ഞ്ചും വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ക്കു​​ന്ന പ്ര​​വാ​​സി മാ​​താ​​പി​​താ​​ക്ക​​ളെ​​യും നാ​​ലു മ​​ക്ക​​ളി​​ൽ കൂ​​ടു​​ത​​ലു​​ള്ള പ്ര​​വാ​​സി കു​​ടും​​ബ​​ങ്ങ​​ളെ​​യും പ്ര​​വാ​​സി​​ക​​ളു​​ടെ മ​​ക്ക​​ളി​​ൽ 10,12 ക്ലാ​​സു​​ക​​ളി​​ൽ ഉ​​ന്ന​​ത വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​വ​രെ​​യും സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ദ​​രി​​ച്ചു.
മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ നൂ​ത​ന ശ​സ്ത്ര​ക്രി​യ; സി​സ്റ്റ​ർ കൃ​പ​യ്ക്ക് ആ​ശ്വാ​സ​നി​മി​ഷം
കോ​​ട്ട​​യം: ഇ​​ട​​തു​​കാ​​ൽ വേ​​ദ​​ന​​യി​​ല്ലാ​​തെ നി​​ല​​ത്തു​​റ​​പ്പി​​ക്കാ​​നാ​​യ​​തി​​ന്‍റെ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് സി​​സ്റ്റ​​ർ കൃ​​പ മ​​രി​​യ. കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ത്തി​​യ ഇ​​ടു​​പ്പി​​ലെ ബോ​​ൾ ആ​​ൻ​​ഡ് സോ​​ക്ക​​റ്റ് മാ​​റ്റ (ഹി​​പ്പ് ജോ​​യി​​ന്‍റ് റി​​പ്ലേ​​യ്സ്മെ​​ന്‍റ്) ശ​​സ്ത്ര​​ക്രി​​യ​​യാ​​ണ് സി​​സ്റ്റ​​ർ കൃ​​പ മ​​രി​​യ(30)​യ്ക്കു ​ര​​ക്ഷ​​യാ​​യ​​ത്.

സി​​സ്റ്റ​​ർ കൃ​​പ ജ​​നി​​ച്ച​​പ്പോ​​ൾ​​ത​​ന്നെ ഇ​​ട​​ത് ഇ​​ടു​​പ്പി​​നു ബോ​​ൾ ആ​​ൻ​​ഡ് സോ​​ക്ക​​റ്റ് ഇ​​ല്ലാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​ട​​തു​​കാ​​ലി​​നു നീ​​ള​​ക്കു​​റ​​വ് അ​​നു​​ഭ​​വ​​പ്പെ​​ട്ട് ഇ​​രി​​ക്കാ​​നും നി​​ൽ​​ക്കാ​​നും സാ​​ധി​​ക്കാ​​തെ ദു​​രി​​ത​​പ്പെ​​ട്ടു. ഒ​​രാ​​ഴ്ച മു​​ന്പ് കൃ​​ത്രി​​മ​​മാ​​യി നി​​ർ​​മി​​ച്ച ഇ​​ടു​​പ്പി​​ലെ ബോ​​ൾ ആ​​ൻ​​ഡ് സോ​​ക്ക​​റ്റ് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റി​​ൽ മൂ​​ന്ന​​ര മ​​ണി​​ക്കൂ​​ർ ശ​​സ്ത്ര​​ക്രി​​യ​​യി​​ലു​​ടെ വ​​ച്ചുപി​​ടി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ബോ​​ൾ ആ​​ൻ​​ഡ് സോ​​ക്ക​​റ്റ് ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ ഇ​​ടു​​പ്പി​​ലെ അ​​സ്ഥി​​ക​​ൾ​​ക്കു ബ​​ല​​ക്ഷ​​യം സം​​ഭ​​വി​​ച്ചി​​രു​​ന്നു. ഞ​​ര​​ന്പു​​ക​​ൾ​​ക്കു ക്ഷ​​തം സം​​ഭ​​വി​​ച്ചാ​​ൽ ത​​ള​​ർ​​ച്ച​​യു​​ണ്ടാ​​കാ​​മെ​​ന്നി​​രി​​ക്കേ സ​​ങ്കീ​​ർ​​ണ​​മാ​​യി​​രു​​ന്നു ശ​​സ്ത്ര​​ക്രി​​യ. ഇ​​ടു​​പ്പി​​ൽ ദ്വാ​​ര​​മു​​ണ്ടാ​​ക്കി​യ ശേ​ഷം കാ​​ലി​​ലെ അ​​സ്ഥി അ​​ല്പം മു​​റി​​ച്ചു മാ​​റ്റി​​യാ​​ണു കൃ​​ത്രി​​മ ബോ​​ൾ ആ​​ൻ​​ഡ് സോ​​ക്ക​​റ്റ് സ്ഥാ​​പി​​ച്ച​​ത്. തു​​ട​​ർ​​ന്നു സ്റ്റീ​​ൽ ബാ​​റി​​ട്ടു മു​​റു​​ക്കി.

ലി​​റ്റി​​ൽ സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ക്രൈ​​സ്റ്റ് സ​​ന്യാ​​സ ​സമൂ​​ഹ​​ത്തി​​ലെ അം​​ഗ​​മാ​​യ സി​​സ്റ്റ​​ർ കൃ​​പാ മ​​രി​​യ​യു​​ടെ വ​​ല​​തു​​കാ​​ലി​​ന്‍റെ ഇ​​ടു​​പ്പി​​ലെ ബോ​​ൾ ആ​​ൻ​​ഡ് സോ​​ക്ക​​റ്റി​​ന്‍റെ അ​​തേ വ​​ലി​​പ്പ​​ത്തി​​ലാ​​ണു കൃ​​ത്രി​​മ​​മാ​​യ ബോ​​ൾ ആ​​ൻ​​ഡ് സോ​​ക്ക​​റ്റും നി​​ർ​​മി​​ച്ച​​ത്. ഇ​​തോ​​ടെ ര​​ണ്ടു കാ​​ലു​​ക​​ൾ​​ക്കും ഒ​​രേ നീ​​ള​​മാ​​യി. മൂ​​ന്നു മാ​​സ​​ത്തെ വി​​ശ്ര​​മ​​ത്തി​​നും ഫി​​സി​​യോ തെ​​റാ​​പ്പി​​ക്കും ശേ​​ഷം സു​​ഖ​​മാ​​യി ന​​ട​​ക്കാ​​നാ​​കു​​മെ​​ന്നു ഡോ​​ക്‌​ട​​ർ​​മാ​​ർ പ​​റ​​ഞ്ഞു.

ആ​​ല​​പ്പു​​ഴ എ​​ട​​ത്വ പു​​ത്ത​​ൻ​​ത​​റ ഫ്രാ​​ൻ​​സി​​സ് -എ​​ൽ​​സ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണു സി​​സ്റ്റ​​ർ കൃ​​പാ മ​​രി​​യ. മാ​​ർ​​ച്ച് നാ​​ലി​​നു​​ണ്ടാ​​യ വീ​​ഴ്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണു മെ​​ഡി​​ക്ക​​ൽ സെ​​ന്‍ററി​​ലെ​​ത്തി​​യ​​ത്.
ഓ​​ർ​​ത്തോ​​പീ​​ഡി​​യാ​​ക് സ​​ർ​​ജ​​ൻ​​മാ​​രാ​​യ ഡോ. ​കെ.​​എം. മാ​​ത്യു പു​​തി​​യി​​ടം, ഡോ. ​​അ​​നി​​ൽ ജോ​​ണ്‍, ഡോ. ​​പ്ര​​ശാ​​ന്ത്കു​​മാ​​ർ, അ​​ന​​സ്തസ്റ്റിസ്റ്റുക​​ളാ​​യ ഡോ. ​​സ​​ന്തോ​​ഷ് സ​​ഖ​​റി​​യ, ഡോ. ​​ആ​​നി, തിയ​​റ്റ​​ർ ഇ​​ൻ​​ചാ​​ർ​​ജ് സി​​സ്റ്റ​​ർ സൗ​​മ്യ എ​​സ്എ​​ച്ച് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണു ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​തെ​​ന്ന് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്‌​ട​​ർ സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട് എ​​സ്എ​​ച്ച്, ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട് സി​​സ്റ്റ​​ർ ദീ​​പ എ​​സ്എ​​ച്ച് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

ജെ​​വി​​ൻ കോ​​ട്ടൂ​​ർ
ദുഷ്പ്രചാരണം: കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
ച​​​ങ്ങ​​​നാ​​​ശേ​​​രി: ആ​​​ത്മ​​​ബ​​​ല​​​വും ആ​​​ദ​​​ർ​​​ശശു​​​ദ്ധി​​​യും കൈ​​​മു​​​ത​​​ലാ​​​ക്കി നി​​​സ്വാ​​​ർ​​​ഥസേ​​​വ​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തെ ക​​​ള്ള​​​ക്കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ച്ച​​​മ​​​ച്ചു പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​വ​​​ഹേ​​​ളി​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ വൈ​​​വി​​​ധ്യ​ പൂ​​​ർ​​​ണ​​​മാ​​​യ ബ​​​ഹു​​​സ്വ​​​ര​​​ത​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന ഗൂ​​​ഢ​​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധം ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

‘എ​​​ന്നോ തു​​​ട​​​ങ്ങാ​​​നി​​​രി​​​ക്കു​​​ന്ന ഏ​​​തോ സ്ഥാ​​​പ​​​ന​​​ത്തി​​​നു ശ്രേ​​​ഷ്ഠ പ​​​ദ​​​വി’ ന​​​ൽ​​​കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ‘ദൂ​​​ര​​​ക്കാ​​​ഴ്ച’യെ യോ​​​ഗം വി​​​മ​​​ർ​​​ശി​​​ച്ചു. അ​​​ഗ​​​വ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്കൊ​​​പ്പം അ​​​നാ​​​ഥ ശി​​​ശു​​​ക്ക​​​ൾ​​​ക്കൊ​​​പ്പ​​​വും നി​​​സ്വാ​​​ർ​​​ഥ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന നി​​​ഗൂ​​​ഢ പ​​​ദ്ധ​​​തി​​​യെ ചെ​​​റു​​​ത്തു തോ​​​ല്പി​​​ക്കാ​​​ൻ പൊ​​​തു​​​സ​​​മൂ​​​ഹം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും യോ​​​ഗം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് ആ​​​ന്‍റ​​​ണി അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. ഫാ. ​​​ജോ​​​സ് മു​​​ക​​​ളേ​​​ൽ, രാ​​​ജേ​​​ഷ് ജോ​​​ൺ, സി​​​ബി മു​​​ക്കാ​​​ട​​​ൻ, ടോം ​​​കൈ​​യാ​​​ല​​​കം, സൈ​​​ബി അ​​​ക്ക​​​ര, ജോ​​​യി പാ​​​റ​​​പ്പു​​​റം, ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ, ജോ​​​ർ​​​ജു​​​കു​​​ട്ടി മു​​​ക്ക​​​ത്ത്, ജോ​​​സ് ജോ​​​ൺ വെ​​​ങ്ങാ​​​ന്ത​​​റ, ബാ​​​ബു വ​​​ള്ള​​​പ്പു​​​ര, ടോ​​​ണി കോ​​​യി​​​ത്ത​​​റ, ജോ​​​സ് പാ​​​ല​​​ത്തി​​​നാ​​​ൽ, ആ​​​നീ​​​സ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
ദു​രി​ത​മേ​ഖ​ല​യി​ൽ കാരുണ്യപ്രവാഹമായി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത
ച​​ങ്ങ​​നാ​​ശേ​​രി: വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു കാ​​രു​​ണ്യ​​ത്തി​​ന്‍റെ സ​​ഹാ​​യ​ഹ​​സ്ത​​വു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഇ​​റ​​ങ്ങിച്ചെല്ലു​​ന്നു. അ​​തി​​രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹ്യ​​സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി-​​ചാ​​സിന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​ധാ​​ന​​മാ​​യും ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളി​​ൽ ഭ​​ക്ഷ​​ണ​​സാ​​ധ​​നം എ​​ത്തി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ൾ, ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്, യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം, കേ​​ര​​ള ലേ​​ബ​​ർ മൂ​​വ്മെ​​ന്‍റ്, മാ​​തൃ​​പി​​തൃ​​വേ​​ദി, വി​​ൻ​​സെ​​ന്‍റ് ഡി​​ പോ​​ൾ, ച​ങ്ങ​നാ​ശേ​രി റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് എ​​ന്നി​​വ​യു​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ദു​​രി​​താ​​ശ്വാ​​സ​​പ്ര​​വ​​ർ​​ത്ത​​നം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

അ​റു​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ച​​ങ്ങ​​നാ​​ശേ​​രി​​യി​ലെ​​യും കു​​ട്ട​​നാ​​ട്ടി​​ലെ​​യും വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളും ക്യാ​​ന്പു​​ക​​ളും സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു. ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​ന്‍റെ നി​​ർ​​ദേ​ശാ​​നു​​സ​​ര​​ണം ചാ​​സി​​ന്‍റെ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​നം ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച​​ത​​ന്നെ ആ​​രം​​ഭി​ച്ചു. കോ​​ട്ട​​യം,ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലെ ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്ക് ചാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​റു​​പ​​തി​​ല​​ധി​​കം കേ​​ന്ദ്ര​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് അ​​രി​​യും പ​​യ​​റും മ​​റ്റു ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​യ്യു​​ന്ന​​ത്. ചാ​​സി​​ന്‍റെ ഗ്രാ​​മ​​ത​​ല​​യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​ട​​വ​​കാ​​ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​ത്. അ​​തി​​രൂ​​പ​​താ​​തി​​ർ​​ത്തി​​യി​​ലെ സ്കൂ​​ളു​​ക​​ളും പാ​​രീ​​ഷ് ഹാ​​ളു​​ക​​ളും ദു​​രി​​താ​​ശ്വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ളാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ചാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​പ്പോ​​ൾ​​ത​​ന്നെ 30 ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ​​യു​​ടെ ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു​​ക​​ഴി​​ഞ്ഞു.

മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ

അ​​തി​​രൂ​​പ​​താ​​തി​​ർ​​ത്തി​​യി​​ലെ ദു​​രി​​ത​​ബാ​​ധി​​ത​​മ​​ല്ലാ​​ത്ത മേ​​ഖ​​ല​​ക​​ളി​​ലു​​ള്ള ഇ​​ട​​വ​​ക​​ളു​​ടെ​​യും ചാ​​സ് യൂ​​ണി​​റ്റു​​ക​​ളു​​ടെ​​യുംനേ​​തൃ​​ത്വ​​ത്തി​​ൽ വി​​ഭ​​വ​​സ​​മാ​​ഹ​​ര​​ണം തു​​ട​​രു​​ക​​യാ​​ണ്. വെ​​ള്ള​​പ്പൊ​​ക്കാ​​ന​​ന്ത​​ര പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ളു​​ടെ വ്യാ​​പ​​നം നി​​യ​​ന്ത്രി​​ക്കാ​ൻ ബോ​​ധ​​വ​​ത്ക​ര​​ണ ക്ലാ​​സു​​ക​​ൾ​​ക്കും മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ൾ​​ക്കു​​മാ​​യു​​ള്ള രൂ​​പ​​രേ​​ഖ​​യും ത​​യാ​​റാ​​ക്കി​. ക​​ഴി​​ഞ്ഞ ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ കു​​ട്ട​​നാ​​ട്ടി​​ലു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചും ചാ​​സി​​ന്‍റെ​​യും ഇ​​ട​​വ​​കക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ വി​​പു​​ല​​മാ​​യ ദു​​രി​​താ​​ശ്വാ​​സ​​പ്ര​​വ​​ർ​​ത്ത​​നം സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ, പ്രോ​​ഗ്രാം ഡ​​യ​​റ​​ക്ട​​ർ ജോ​​സ് പു​​തു​​പ്പ​​ള്ളി എ​​ന്നി​​വ​​രാ​​ണു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.

വൈ​​ദി​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ഇ​​ട​​വ​​ക​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും വി​​വി​​ധ കോ​​ണ്‍​വ​​ന്‍റു​​ക​​ളും ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഈ​​ര, ച​​ങ്ങ​​ങ്ക​​രി, ത​​ക​​ഴി മേ​​ഖ​​ല​​ക​​ളി​​ൽ പാ​​യ്ക്ക​​റ്റ് പാ​​ലും ബ്ര​​ഡും വി​​ത​​ര​​ണം ചെ​​യ്തു. അ​​തി​​രൂ​​പ​​ത വി​​കാ​​രി​ ജ​​ന​​റാ​​ൾ മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത്, പ്രെ​​ക്യു​​റേ​​റ്റ​​ർ ഫാ.​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, ഫാ.​​റോ​​ജ​​ൻ പു​​ര​​ക്ക​​ൽ എ​​ന്നി​​വ​​രാ​​ണ് ഇ​​തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്. വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ലു​​ടേ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ മു​​ക്കാ​​ൽ കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​ണ് ഇ​തി​ന​കം ന​​ട​​ന്ന​​ത്.

അ​​തി​​രൂ​​പ​​തയു​​വ​​ദീ​​പ്തി-​​എ​​സ്എം വൈ​​എം ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ര​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ഹോ​​ന്ദ്ര​​പു​​രം, അ​​റു​​നൂ​​റ്റി​​പ്പാ​​ടം, കു​​ട്ട​​മം​​ഗ​​ലം, കൈ​​ന​​ക​​രി, കി​​ട​​ങ്ങ​​റ, കാ​​യ​​ൽ​​പ്പു​​റം മേ​​ഖ​​ല​​ക​​ളി​​ൽ ഭ​​ക്ഷ​​ണ ​സാ​​ധ​​ന​​ങ്ങ​​ളും തു​​ണി​​ത്ത​​ര​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​​യ്തു.
ലയൺസ് ഭാരവാഹികൾ സ്ഥാനമേറ്റു
കോ​​ട്ട​​യം: കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ല​​യ​​ണ്‍​സ് ഡി​​സ്ട്രി​​ക്ട് 318 ബി​​യു​​ടെ വൈ​​സ് ഡി​​സ്ട്രി​​ക്റ്റ് ഗ​​വ​​ർ​​ണ​​ർ​​മാ​​രു​​ടെ​​യും ക്യാ​​ബി​​ന​​റ്റ് അം​​ഗ​​ങ്ങ​​ളു​​ടെ​​യും സ്ഥാ​​നാ​​രോ​​ഹ​​ണ​​വും, 2018-2019 ലെ ​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും 22നു ​​വൈ​​കു​​ന്ന​​രം നാ​​ലി​​നു ച​​ങ്ങ​​നാ​​ശേ​​രി കോ​​ണ്ടൂ​​ർ റി​​സോ​​ർ​​ട്ടി​​ൽ ന​​ട​​ക്കും.

ല​​യ​​ണ്‍​സ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ മു​​ൻ​​ഡ​​യ​​റ​​ക്ട​​ർ എ.​​പി. സിം​​ഗ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​വി​​ധ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി കെ. ​​രാ​​ജു നി​​ർ​​വ​​ഹി​​ക്കും. ഡി​​സ്ട്രി​​ക്ട് ഗ​​വ​​ർ​​ണ​​ർ കെ.​​എ. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. വൃ​​ക്ക രോ​​ഗി​​ക​​ൾ​​ക്കു സൗ​​ജ​​ന്യ​​മാ​​യി 12000 ഡ​​യാ​​ലി​​സി​​സ് കി​​റ്റു​​ക​​ൾ ഡി​​സ്ട്രി​​ക്ടി​​ലെ 120 ൽ ​​പ​​രം ക്ല​​ബ്ബുക​​ൾ വ​​ഴി വി​​ത​​ര​​ണം​ചെ​​യ്യും. ജീ​​വി​​ത ശൈ​​ലി​​രോ​​ഗ​​ങ്ങ​​ളെ ക​​ണ്ടു​പി​​ടി​​ച്ചു ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി 100 മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ളും ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സു​​ക​​ളും സം​​ഘ​​ടി​​പ്പി​​ക്കും.

കൊ​​ച്ചു കു​​ട്ടി​​ക​​ളി​​ലു​​ണ്ടാ​​കു​​ന്ന കാ​​ൻ​​സ​​ർ തു​​ട​​ക്ക​​ത്തി​​ലെ ക​​ണ്ടു​​പി​​ടി​​ച്ചു വി​​ദ​​ഗ്ധ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കാ​​നാ​​യി ​പീ​​ഡി​​യാ​​ട്രി​​ക് ക്യാ​​ൻ​​സ​​ർ ഡി​​റ്റെ​​ക്ഷ​​ൻ​​ ക്യാ​​ന്പു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും. അ​​ന്ധ​​താ നി​​വാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഉൗ​​ർ​​ജി​​ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ​സൈ​​റ്റ് ഫോ​​ർ കി​​ഡ്സ് എ​​ന്ന പേ​​രി​​ൽ കൊ​​ച്ചു കു​​ട്ടി​​ക​​ളി​​ലെ കാ​​ഴ്ച വൈ​​ക​​ല്യ​​ങ്ങ​​ൾ ക​​ണ്ടു​​പി​​ടി​​ക്കു​​ന്ന​​തി​​ന് 120 ക്ല​​ബ്ബുക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നേ​​ത്ര പ​​രി​​ശോ​​ധ​​നാ ക്യാ​​ന്പു​​ക​​ളും സം​​ഘ​​ടി​​പ്പി​​ച്ചു സൗ​​ജ​​ന​​മാ​​യി ക​​ണ്ണ​​ട​​ക​​ൾ വി​​ത​​ര​​ണം​ചെ​​യ്യും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡി​​സ്ട്രി​​ക്ട് ഗ​​വ​​ർ​​ണ​​ർ കെ.​​എ. തോ​​മ​​സ്, ഫ​​സ്റ്റ് വൈ​​സ് ഡി​​സ്ട്രി​​ക്ട് ഗ​​വ​​ർ​​ണ​​ർ മാ​​ഗി ജോ​​സ്, സെ​​ക്ക​​ന്‍റ് വൈ​​സ് ഡി​​സ്ട്രി​​ക്ട് ഗ​​വ​​ർ​​ണ​​ർ ഡോ.​​സി.​​പി ജ​​യ​​കു​​മാ​​ർ, ക​​ണ്‍​വ​​ൻ​​ഷ​​ൻ ഡി​​സ്ട്രി​​ക്ട് സെ​​ക്ര​​ട്ട​​റി പി.​​സി ചാ​​ക്കോ, ഡി​​സ്ട്രി​​ക്ട് പി​​ആ​​ർ​​ഒ ആ​​ർ. മ​​നോ​​ജ് പാ​​ലാ, ജേ​​ക്ക​​ബ് പ​​ണി​​ക്ക​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
കേ​ന്ദ്ര​സം​ഘം നേ​ര​ത്ത വന്ന​തി​ൽ സ​ന്തോ​ഷം: മ​ന്ത്രി സു​നി​ൽ​കു​മാ​ർ
നെ​​​ടു​​​ന്പാ​​​ശേ​​​രി: കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ​​ത​​​ന്നെ കേ​​​ന്ദ്ര​​​സം​​​ഘം സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ. സാ​​​ധാ​​​ര​​​ണ ദു​​​ര​​​ന്ത​​​ങ്ങ​​​ളെ​​ല്ലാം ക​​​ഴി​​​ഞ്ഞു ജ​​​ന​​​ജീ​​​വി​​​തം സാ​​​ധാ​​​ര​​​ണ​​​പോ​​​ലെ​​​യാ​​​കു​​​ന്പോ​​​ഴാ​​​ണു കേ​​​ന്ദ്ര സം​​​ഘ​​​മെ​​​ത്താ​​​റു​​ള്ള​​ത്.

ഇ​​​തി​​​നു​​മാ​​​റ്റം വ​​​രു​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ട് ന​​​ന്ദി​​​യു​​​ണ്ട്. 831.1 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണു സം​​​സ്ഥാ​​​ന​​​ത്തു​​ണ്ടാ​​​യ​​​ത്. ഇ​​തി​​ൽ 220 കോ​​​ടി​​യും കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്. 22,000 ഹെ​​​ക്ട​​​ർ കൃ​​​ഷി ഭൂ​​​മി വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി.

കു​​​ട്ട​​​നാ​​​ട്ടി​​​ൽ മാ​​​ത്രം 180 പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ൾ വെ​​​ള്ള​​​ത്തി​​​ലാ​​​യി. 40 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 10,400 വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ന​​​ശി​​​ച്ചു. കു​​​ട്ട​​​നാ​​​ട്ടി​​​ൽ ബ​​​ണ്ടു​​​ക​​​ൾ പൊ​​​ട്ടി​​​യ​​​തി​​​നാ​​​ൽ കൃ​​​ഷി​​​നാ​​​ശം മാ​​​ത്ര​​​മ​​​ല്ല, ഗ​​​താ​​​ഗ​​​ത​​​വും നി​​​ശ്ച​​​ല​​​മാ​​​യി. സം​​സ്ഥാ​​ന​​ത്താ​​കെ 113 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ചു. 23 മു​​​ത​​​ൽ മ​​​ഴ​​യ്​​​ക്കു വീ​​ണ്ടും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ​​ക്യാ​​​ന്പി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ തി​​​രി​​​കെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
മാവോസംഘം തടവിലാക്കിയ രണ്ടു തൊഴിലാളികൾ രക്ഷപ്പെട്ടു
ക​​​ൽ​​​പ്പ​​​റ്റ: മേ​​​പ്പാ​​​ടി തൊ​​​ള്ളാ​​​യി​​​ര​​​ത്തി​​​ലെ എ​​​മ​​​റാ​​​ൾ​​​ഡ് എ​​​സ്റ്റേ​​​റ്റി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച​​​ത് വി​​​ക്രം ഗൗ​​​ഡ, സോ​​​മ​​​ൻ, ഉ​​​ണ്ണി​​​മാ​​​യ, സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന മാ​​​വോ​​യി​​സ്റ്റു​​ക​​ളാ​​​ണെ​​​ന്നു പോ​​​ലീ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഓ​​​ടി ര​​​ക്ഷ​​​പ്പെട്ട ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഫോ​​​ട്ടോ​​​ക​​​ൾ കാ​​​ണി​​​ച്ചാ​​​ണ് പോ​​​ലീ​​​സ് മാ​​വോ​​യി​​സ്റ്റു​​ക​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

പ​​​ട്ടാ​​​ള​​​വേ​​​ഷ​​​ത്തി​​​ൽ സാ​​​യു​​​ധ​​​രാ​​​യി തോ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​യ മാ​​​വോ​​​വാ​​ദി​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു ത​​​ണ്ട​​​ർ​​​ബോ​​​ൾ​​​ട്ട് ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പോ​​​ലീ​​​സ് സം​​​ഘം തൊ​​​ള്ളാ​​​യി​​​ര​​​ത്തി​​​ലും സ​​​മീ​​​പ വ​​​ന​​​പ്ര​​​ദേ​​​ശ​​​ത്തും തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. ക​​​ൽ​​​പ്പ​​​റ്റ ഡി​​​വൈ​​​എ​​​സ്പി പ്രി​​​ൻ​​​സ് ഏ​​​ബ്ര​​​ഹാം, മാ​​​ന​​​ന്ത​​​വാ​​​ടി ഡി​​​വൈ​​​എ​​​സ്പി കെ.​​​എം. ദേ​​​വ​​​സ്യ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ച്ചി​​​ൽ. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ർ. ക​​​റു​​​പ്പ​​​സ്വാ​​​മി മേ​​​പ്പാ​​​ടി​​​യി​​​ൽ ക്യാ​​​മ്പു ചെ​​​യ്യു​​​ന്നു​​​ണ്ട്.

എ​​​മ​​​റാ​​​ൾ​​​ഡ് എ​​​സ്റ്റേ​​​റ്റി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലു​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​നു സ​​​മീ​​​പം പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ത​​​ട​​​ഞ്ഞു​​​വ​​​ച്ച മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ 20 കി​​​ലോ അ​​​രി​​​യു​​​മാ​​​യാ​​​ണ് ക​​​ട​​​ന്ന​​​തെ​​​ന്നു ക​​​ൽ​​​പ്പ​​​റ്റ ഡി​​​വൈ​​​എ​​​സ്പി പ​​​റ​​​ഞ്ഞു.

അ​​​വ​​​സാ​​​ന​​​ത്തെ തൊ​​​ഴി​​​ലാ​​​ളി​​​യും പി​​​ടി​​​യി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട് ഓ​​​ടു​​​ന്ന​​​തി​​​നി​​​ടെ മാ​​​വോ​​​വാ​​​ദി​​​ക​​​ൾ ര​​​ണ്ടു ത​​​വ​​​ണ ആ​​​കാ​​​ശ​​​ത്തേ​​​ക്കു നി​​​റ​​​യൊ​​​ഴി​​​ച്ച​​​താ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ​​​യാ​​​ണ് നാ​​​ലം​​​ഗ മാ​​​വോ​​​വാ​​​ദി സം​​​ഘം എ​​​മ​​​റാ​​​ൾ​​​ഡ് എ​​​സ്റ്റേ​​​റ്റി​​​ൽ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​ത്. ​

സം​​​ഘം ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ദേ​​​ഹോ​​​പ​​​ദ്ര​​​വം ഏ​​​ൽ​​​പ്പി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ മൊ​​​ഴി.
ലാ​പ്രോ​സ്കോ​പ്പി വി​പ്ല​വ​ക​ര​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചു: ഡോ. ​എം.സി. ​മി​ശ്ര
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദ​​​ശ​​​ക​​​ങ്ങ​​​ളി​​​ൽ ലാ​​​പ്രോ​​​സ്കോ​​​പ്പി വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് കൈ​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ജ​​​യ്പുർ മ​​​ഹാ​​​ത്മാ​​ഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ൻ​​​സ​​ല​​ർ ഡോ. ​​​എം.​​സി. ​മി​​​ശ്ര. താ​​​ക്കോ​​​ൽ​​ദ്വാ​​​ര ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ​​​രു​​​ടെ അ​​​ന്ത​​​ർ​​​ദേ​​ശീ​​​യ സ​​​മ്മേ​​​ള​​​നം -മി​​​സ്കോ​​​ണ്‍ - 2018- കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ൽ ഹോ​​​ളി​​​ഡേ ഇ​​​ന്നി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്നു ശ​​​രീ​​​ര​​​ത്തി​​​ലെ എ​​​ല്ലാ അ​​​വ​​​യ​​​വ​​​ങ്ങ​​​ളി​​​ലെ​​യും ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ​​​ക്ക് ലാ​​​പ്രോ​​​സ്കോ​​​പ്പി രീ​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു വ​​രു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. യു​​​വ ലാ​​​പ്രോ​​​സ്കോ​​​പ്പി സ​​​ർ​​​ജ​​​ൻ​​​മാ​​​ർ​​​ക്ക് പരിശീലനത്തിന് മി​​​സ്കോ​​​ണ്‍ പോ​​​ലു​​​ള്ള സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നും ​ഡോ. ​​മി​​​ശ്ര അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. വി​​​പി​​​എ​​​സ് ലേ​​​ക്‌​​ഷോ​​​ർ മി​​​നി​​​മ​​​ലി ഇ​​​ൻ​​​വേ​​​സി​​​വ് സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗം, ഇ​​​ന്ത്യ​​​ൻ ഹെ​​​ർ​​​ണി​​​യാ സൊ​​​സൈ​​​റ്റി (ഐ​​​എ​​​ച്ച്എ​​​സ്), സൊ​​​സൈ​​​റ്റി ഫോ​​​ർ എ​​​ൻ​​​ഡോ​​​സ്കോ​​​പ്പി​​​ക് ആ​​​ൻ​​​ഡ് ലാ​​​പ്രോ​​​സ്കോ​​​പ്പി​​​ക് സ​​​ർ​​​ജ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് സ​​​ർ​​​ജ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​എ​​​സ്ഐ) കേ​​​ര​​​ള ഘ​​​ട​​​കം, വെ​​​ർ​​​വെ​​​ൻ​​​ഡൈ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​ട്ട് കീ​​​ഹോ​​​ൾ ക്ലി​​​നി​​​ക് കൊ​​​ച്ചി എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് മി​​​സ്കോ​​​ണ്‍ - 2018 സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്
അ​​ടു​​ത്ത ഞാ​​യ​​റാ​​ഴ്ച​​ത്തെ സ്തോത്രക്കാഴ്ച ദു​​രി​​താ​​ശ്വാ​​സ​​ത്തി​​ന്: മാ​​ർ പെ​​രു​​ന്തോ​​ട്ടം
ച​​ങ്ങ​​നാ​​ശേ​​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ദു​രി​ത​ബാ​ധി​ത​മ​ല്ലാ​ത്ത ഇ​ട​വ​ക​ക​ളി​ലെ അ​ടു​ത്ത ഞാ​യ​റാ​ഴ്ച​ത്തെ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ​യു​ള്ള സ്തോ​ത്ര​ക്കാ​ഴ്ച ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

ഇ​​തു​​സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​റി​​യി​​പ്പ് ഇ​​ട​​വ​​ക വി​​കാ​​രി​​മാ​​ർ​​ക്കു ന​​ൽ​​കി. വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ കു​​ട്ട​​നാ​​ട്, അ​​പ്പ​​ർ കു​​ട്ട​​നാ​​ട് മേ​​ഖ​​ല​​ക​​ളി​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ ക​​ടു​​ത്ത ദു​​രി​​ത​​ത്തി​​ലും ദാ​​രി​​ദ്ര​​്യത്തി​​ലു​​മാ​​ണ്.

പ​​ല​​രു​​ടെ​​യും വീ​​ടു​​ക​​ൾ​​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​​ശം നേ​​രി​​ട്ടു. ദു​​രി​​ത​​ബാ​​ധി​​ത​​രെ സ​​ഹാ​​യി​​ക്കാ​​ൻ എ​​ല്ലാ​​വ​​രും ഒ​​രേ ​മ​​ന​​സോ​​ടെ രം​​ഗ​​ത്തി​​റ​​ങ്ങ​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് ആ​​ഹ്വാ​​നം ​ചെ​​യ്തു.
സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ൾ ന​​ട​​ത്തും
ച​​ങ്ങ​​നാ​​ശേ​​രി: വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി, ആ​​ല​​പ്പു​​ഴ സ​​ഹൃ​​ദ​​യ ആ​​ശു​​പ​​ത്രി എ​​ന്നി​​വ​​യുടെ നേ​​തൃ​​ത്വ​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ൾ ന​​ട​​ത്തി മ​​രു​​ന്നു​​ക​​ൾ വി​​ത​​ര​​ണം​ ചെ​​യ്യും.
കേന്ദ്ര മാനദണ്ഡങ്ങള്‍ മാറ്റണം: പി.സി.ജോര്‍ജ്
കോ​​​ട്ട​​​യം: ​കാ​​​ല​​​വ​​​ര്‍ഷം മൂ​​​ലം ക​​​ന​​​ത്ത നാ​​​ശം സം​​​ഭ​​​വി​​​ച്ച മു​​​ഴു​​​വ​​​ന്‍ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍ക്കും ന​​​ഷ്ട​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച സ​​​ഹാ​​​യ​​​ധ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​നു കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ നി​​​ല​​​വി​​​ലെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി മാ​​​റ്റ​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​സി.​​​ജോ​​​ര്‍ജ്.

​മ​​​ഴ​​​ക്കെ​​​ടു​​​തി​ മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ള്‍ വ​​​ള​​​രെ വ​​​ലു​​​താ​​​ണ്.​ ന​​​ഷ്ടം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തും സ​​​ര്‍ക്കാ​​​ര്‍ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തും നി​​​ല​​​വി​​​ലെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ചാ​​​ണെ​​​ങ്കി​​​ല്‍ നേ​​​രി​​​ട്ട ന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ കാ​​​ല്‍ഭാ​​​ഗ​​​ത്തി​​​നു​​​പോ​​​ലു​​​മുള്ള തു​​​ക ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ര്‍ക്ക് ല​​​ഭി​​​ക്കി​​​ല്ലെന്നും അദ്ദേഹം പറഞ്ഞു.
സൈ​ബ​ർ കേ​സു​ക​ളും ഇ​നി ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൈ​​​ബ​​​ർ കേ​​​സു​​​ക​​​ൾ അ​​​താ​​​ത് ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ത​​​ന്നെ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ.

ഇ​​​തോ​​​ടെ ഇ​​​ൻ​​​സ്പെ​​​ക്ട​​​മാ​​​ർ ഹൗ​​​സ് ഓ​​​ഫി​​​സ​​​ർ​​​മാ​​​രാ​​​യ ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളിലും സൈ​​​ബ​​​ർ ക്രൈം ​​​അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​കും.

ഓ​​​രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു വീ​​​തം പ​​​രി​​​ശീ​​​ല​​​നം ന​​​ല്കി സൈ​​​ബ​​​ർ ക്രൈം ​​​ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കും. ഐ​​​ടി ആ​​​ക്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന പ്ര​​​കാ​​​ര​​​മു​​​ള്ള സൈ​​​ബ​​​ർ കേ​​​സ് സൈ​​​ബ​​​ർ സെ​​​ല്ലി​​​ലേക്ക് അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഇ​​​നി​​​മു​​​ത​​​ൽ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ത​​​ന്നെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും. സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു ജി​​​ല്ലാ സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​വും തേ​​​ടാം. സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ കേ​​​സു​​​ക​​​ളി​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് സൈ​​​ബ​​​ർ സെ​​​ല്ലി​​​നെ അ​​​ന്വേ​​​ഷ​​​ണം ഏ​​​ൽ​​​പ്പി​​​ക്കാം.

പു​​​റ​​​മേ, റേ​​​ഞ്ച് ഐ​​​ജി മാ​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​സു​​​ക​​​ൾ സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു കൈ​​​മാ​​​റാം. നി​​​ല​​​വി​​​ൽ ഒ​​​രു സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ആ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന പ്ര​​​കാ​​​ര​​​മു​​​ള്ള മൂ​​​ന്നു സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ തു​​ട​​ങ്ങാ​​നു​​ള്ള ശ്ര​​മം അ​​​ന്തി​​​മ ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. സൈ​​ബ​​ർ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രെ മ​​​റ്റു കേ​​​സു​​​ക​​​ളി​​​ലെ ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തു പോ​​​ലെ സൈ​​​ബ​​​ർ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചു​​​മ​​​ത​​​ല​​​ക​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാം.

എ​​​ന്നാ​​​ൽ, ഇ​​​വ​​​രെ പൊ​​​തു​​​വി​​​ൽ മ​​​റ്റു ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നോ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല​​​ല്ലാ​​​തെ​​​യോ സ്ഥ​​​ലം മാ​​​റ്റാ​​​നോ പാ​​​ടി​​​ല്ല. മ​​​റ്റു ചു​​​മ​​​ത​​​ല​​​ക​​​ൾ ന​​​ൽ​​​കു​​​ക​​​യോ സ്ഥ​​​ലം​​​മാ​​​റ്റ​​​മോ അ​​​നി​​​വാ​​​ര്യ​​​മാ​​​യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ റേ​​​ഞ്ച് ഐ​​​ജി​​​മാ​​​രു​​​ടെ അ​​​റി​​​വോ​​​ടെ മാ​​​ത്ര​​​മേ ചെ​​​യ്യാ​​​വൂ.

ഇ​​​വ​​​ർ​​​ക്കാ​​​യി തു​​​ട​​​ർ​​പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് ഐ​​​ജി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. സൈ​​​ബ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​നു പു​​​റ​​​മേ, കൂ​​​ടു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പോ​​​ലീ​​​സ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ സേ​​​വ​​​ന​​​വും ഓ​​​രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും ല​​​ഭ്യ​​​മാ​​​ക്കും.
സെ​ന്‍റ് തോ​മ​സ് ശ​താ​ബ്ദി​ക്ക് രാഷ്‌ട്ര​പ​തി എത്തും
തൃ​​​ശൂ​​​ർ: സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ന്‍റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​ൻ അ​​​ടു​​​ത്ത മാ​​​സം ഏ​​​ഴി​​​നു രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് തൃ​​​ശൂ​​​രി​​​ലെ​​​ത്തും.

ഒ​​​രു വ​​​ർ​​​ഷം നീ​​​ളു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് അ​​ദ്ദേ​​ഹം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക. രാ​​ഷ്‌​​ട്ര​​പ​​​തി​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കും ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

സു​​​ര​​​ക്ഷ​​​യു​​​ടെ പ്രോ​​​ട്ടോ​​​കോ​​​ൾ ഓ​​​ഫീ​​​സ​​​റും ഉ​​​യ​​​ർ​​​ന്ന പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും എ​​​ത്തി കോ​​​ള​​​ജി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തു.

കോ​​​ള​​​ജി​​​ലെ സ​​​യ​​​ൻ​​​സ് ബ്ലോ​​​ക്കി​​​ലു​​​ള്ള ഫാ. ​​​പാ​​​ലോ​​​ക്കാ​​​ര​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ക. മൂ​​​വാ​​​യി​​​രം പേ​​​ർ​​​ക്ക് ഇ​​​രി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ള്ള ഓ​​​ഡി​​​റ്റോ​​​റി​​​യ​​​മാ​​​ണി​​​ത്. എ​​​ന്നാ​​​ൽ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ത്ര​​​യും പേ​​​ർ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കാ​​​നാ​​​വി​​​ല്ല.
വേ​​​ദി​​​ക്കു തൊ​​​ട്ട​​​രി​​​കി​​​ലേ​​​ക്കു രാ​​ഷ്‌​​ട്ര​​പ​​​തി​​യു​​​ടെ വാ​​​ഹ​​​നം എ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം ചെ​​​യ്യ​​​ണം. സ​​​ദ​​​സി​​​നെ കോ​​​ള​​​ങ്ങ​​​ളാ​​​ക്കി തി​​​രി​​​ക്ക​​​ണം. ആം​​​ബു​​​ല​​​ൻ​​​സ്, മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം തു​​​ട​​​ങ്ങി​​​യ സ​​​ന്നാ​​​ഹ​​​ങ്ങ​​​ൾ​​​ക്കു സൗ​​​ക​​​ര്യം വേ​​​ണം.

എ​​​മ​​​ർ​​​ജ​​​ൻ​​​സി എ​​​ക്സി​​​റ്റ് സം​​​വി​​​ധാ​​​ന​​​വും വേ​​​ണം. ഇ​​​ത്ത​​​രം സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഫ്രാങ്കോ ലൂയിസ്
കത്തോലിക്കാ കോൺഗ്രസ് അവാർഡിന് ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം
കോ​ട്ട​യം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​വി​ധ അ​വാ​ർ​ഡു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 20 വ​രെ സ്വീ​ക​രി​ക്കും.

അ​യ​യ്ക്കേ​ണ്ട വി​ലാ​സം: ടോ​മി പു​ഞ്ച​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കേ​ന്ദ്ര ഓ​ഫീ​സ്, മു​ട്ട​ന്പ​ലം പി.​ഒ. ക​ഞ്ഞി​ക്കു​ഴി, കോ​ട്ട​യം-686004
എൽഡിഎഫ് പ്രവേശനം ഉടൻ: ഫ്രാൻസിസ് ജോർജ്
പ​​​ത്ത​​​നം​​​തി​​​ട്ട: ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് താ​​​മ​​​സി​​​യാ​​​തെ എ​​​ൽ​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​കു​​​മെ​​​ന്ന് പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ്. 26നു ​​​ചേ​​​രു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് സം​​​സ്ഥാ​​​ന ക്യാ​​​ന്പ് ഓ​​​ഗ​​​സ്റ്റ് മൂ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ച​​​ര​​​ൽ​​​ക്കു​​​ന്നി​​​ൽ ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ, ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, പോ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഡോ.​​​ബി. ഇ​​​ക്ബാ​​​ൽ, ഡോ.​​​സി​​​റി​​​യ​​​ക് തോ​​​മ​​​സ്, വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.
മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും പോ​ലീ​സും: ദേ​ശീ​യ സെ​മി​നാ​ർ 25ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മീ​​​പ​​​കാ​​​ല മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ണ​​​ത​​​ക​​​ളും ആ​​​ധു​​​നി​​​ക പോ​​​ലീ​​​സിം​​​ഗും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് കം​​​പ്ലെ​​​യി​​​ന്‍റ്സ് അ​​​ഥോ​​​റി​​​റ്റി ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തും.

25നു ​​​രാ​​​വി​​​ലെ 9.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടാ​​​ഗോ​​​ർ സെ​​​ന്‍റി​​​ന​​​റി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. എ​​​സ്പി​​​സി​​​എ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീസ് വി.​​​കെ.​ മോ​​​ഹ​​​ന​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സു​​​പ്രീം കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് വി.​​​ഗോ​​​പാ​​​ല​​​ഗൗ​​​ഡ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

മി​​​ക​​​വു​​​റ്റ പോ​​​ലീ​​​സും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​പ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​വും, പോ​​​ലീ​​​സും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളും, പോ​​​ലീ​​​സി​​​നോ​​​ടു​​​ള്ള കു​​​റ്റ​​​സ​​​മ്മ​​​ത​​​വും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ൾ കൂ​​​ടാ​​​തെ​​​യു​​​ള്ള കു​​​റ്റാ​​​ന്വേ​​​ഷ​​​ണം, ജ​​​നാ​​​ധി​​​പ​​​ത്യ പോ​​​ലീ​​​സിം​​​ഗി​​​ലെ മി​​​ക​​​വ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ൾ സെ​​​മി​​​നാ​​​റി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
ഹോമിയോ ഡോക്ടർമാർ ഹോ​മി​യോ​ മ​രു​ന്നു​ക​ൾ മാ​ത്ര​മേ കു​റി​ച്ചു ന​ൽ​കാ​വൂ
തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ജി​​സ്ട്രേ​​ഡ് ഹോ​​മി​​യോ ഡോ​​ക്ട​​ർ​​മാ​​ർ ഹോ​​മി​​യോ​​പ്പ​​തി മ​​രു​​ന്നു​​ക​​ൾ മാ​​ത്ര​​മേ കു​​റി​​ച്ചു​​കൊ​​ടു​​ക്കാ​​ൻ പാ​​ടു​​ള്ളു. ഈ ​​നി​​ർ​​ദേ​​ശം മെ​​ഡി​​ക്ക​​ൽ കൗ​​ണ്‍​സി​​ൽ സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന എ​​ല്ലാ ഹോ​​മി​​യോ​​പ്പ​​തി പ്രാ​​ക്ടീ​​ഷ​​ണ​​ർ​​മാ​​രും ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ര​​ജി​​സ്ട്രാ​​ർ അ​​റി​​യി​​ച്ചു.
1,000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കും
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ധ​​ന​​ശേ​​ഖ​​ര​​ണാ​​ർ​ഥം 1000 കോ​​ടി രൂ​​പ​​യു​​ടെ ക​​ട​​പ്പ​​ത്രം പു​​റ​​പ്പെ​​ടു​​വി​​ക്കും. ഇ​​തി​​നാ​​യു​​ള്ള ലേ​​ലം 24 ന് ​​റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ മും​​ബൈ ഫോ​​ർ​​ട്ട് ഓ​​ഫീ​​സി​​ൽ ഇ-​​കു​​ബേ​​ർ സം​​വി​​ധാ​​നം വ​​ഴി ന​​ട​​ക്കും.

ലേ​​ലം സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​ന​​ത്തി​​ന് ധ​​ന​​വ​​കു​​പ്പി​​ന്‍റെ വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.
ദുരന്തനിവാരണ സേനാംഗങ്ങളുടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും: കേ​ന്ദ്ര​മ​ന്ത്രി ‌
കൊ​​​ച്ചി: മ​​ഴ​​ക്കെ​​ടു​​തി അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ള്ള ദു​​ര​​ന്ത​​നി​​വാ​​ര​​ണ സേ​​നാം​​ഗ​​ങ്ങ​​ളു​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​മെ​​​ന്നു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജിജു. 47 പേ​​​ര​​​ട​​​ങ്ങു​​​ന്ന നാ​​​ല് നാ​​​ഷ​​​ണ​​​ൽ ഡി​​​സാ​​​സ്റ്റ​​​ർ റെ​​​സ്പോ​​​ണ്‍​സ് ഫോ​​​ഴ്​​​സ് (​എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ്) സം​​​ഘ​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ സ്റ്റീ​​​ൽ ബോ​​​ട്ടു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കും.

ഏ​​​തു​​സ​​​മ​​​യ​​​ത്തും വി​​​ന്യ​​​സി​​​ക്കാ​​​ൻ ക​​​ഴി​​​യുംവി​​​ധം എ​​​യ​​​ർ​​​ഫോ​​​ഴ്സ്, നേ​​​വി വി​​ഭാ​​ഗ​​ങ്ങ​​ൾ ക​​​ർ​​​ശ​​​ന ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്തു​​​ന്നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ഞ്ച​​​രി​​​ച്ച​​ശേ​​​ഷം നെ​​​ടു​​​ന്പാ​​​ശേ​​​രി​ ഹോ​​​ട്ട​​​ൽ സാ​​​ജി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ന​​ട​​ത്തി​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​യി​​ലാ​​ണു കേ​​​ന്ദ്ര​​​മ​​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ വി​​​ഭാ​​​ഗം കേ​​​ന്ദ്രസം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ ന​​​ഷ്ടം സം​​​ബ​​​ന്ധി​​​ച്ചു കേ​​​ന്ദ്ര​​സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള നി​​​വേ​​​ദ​​​നവും സം​​ഘ​​ത്തി​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള നാ​​​ശ​​​ന​​​ഷ്ടം അ​​​നു​​​സ​​​രി​​​ച്ചു മ​​​ഴ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​യി 831.1 കോ​​​ടി രൂ​​​പ​​​യു​​​ടെ കേ​​​ന്ദ്രസ​​​ഹാ​​​യം വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു നി​​വേ​​ദ​​ന​​ത്തി​​ലു​​ണ്ട്.

കൃ​​​ഷിമ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ കു​​​മാ​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സും അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​ച്ച്.​ കു​​​ര്യ​​​നും ചേ​​​ർ​​​ന്ന് കേ​​​ന്ദ്രസം​​​ഘ​​​ത്തി​​​നൊ​​​പ്പ​​​മു​​​ള്ള ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജീ​​​വ് കു​​​മാ​​​ർ ജി​​​ൻ​​​ഡാ​​​ലി​​​നാ​​ണു നി​​വേ​​ദ​​നം കൈ​​​മാ​​​റി​​​യ​​ത്. 55,007 ഹെ​​​ക്ട​​​ർ കൃ​​​ഷി​​​സ്ഥ​​​ല​​​മാ​​​ണു വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യ​​​ത്. വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​വ​​​ർ​​​ക്കും കൃ​​​ഷി നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​വ​​​ർ​​​ക്കും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്.

20 ശതമാനം അ​​​ധി​​​ക​​മ​​​ഴ​​​യാ​​​ണ് ഈ ​​​സീ​​​സ​​​ണി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ​​​ത്. 116 മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് മ​​​ഴ​​​ക്കെ​​​ടു​​​തി മൂ​​​ലം സം​​​ഭ​​​വി​​​ച്ച​​​ത്. ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ 965 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​താ​​​യി സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി കേ​​​ന്ദ്രസം​​​ഘ​​​ത്തെ അ​​​റി​​​യി​​​ച്ചു. തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് വീ​​​ട് നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ദ്ധ​​​തി​​​യേക്കു​​​റി​​​ച്ചും കേ​​​ന്ദ്രസം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് ആ​​​ളു​​​ക​​​ൾ ഒ​​​ഴി​​​യാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തി​​​നെ കേ​​​ന്ദ്ര മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു അ​​​ഭി​​​ന​​​ന്ദി​​​ച്ചു. മും​​​ബൈ​​​യി​​​ൽ തീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് ആ​​​ളു​​​ക​​​ൾ ഒ​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കേ​​​ര​​​ള​​​ത്തി​​​ന് എ​​​ല്ലാ അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു ച​​​ർ​​​ച്ച​​​യി​​​ൽ കി​​​ര​​​ണ്‍ റി​​​ജിജു ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

കൊ​​​ച്ചി​​​യി​​​ലെ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​മാ​​​യ ചെ​​​ല്ലാ​​​ന​​​ത്തെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളുമായും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​മാ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ചെ​​ല്ലാ​​നം സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നു കേ​​ന്ദ്ര​​സം​​ഘം നേ​​ര​​ത്തേ അ​​റി​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് ഒ​​ഴി​​വാ​​ക്കി​​.

കേ​​​ന്ദ്ര ടൂ​​​റി​​​സം സ​​ഹ​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫീ​​​റു​​​ള്ള, ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ വി​​​ഭാ​​​ഗം ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ർ ഷീ​​