ഏറ്റവും വലിയ ഷട്ടിൽ നിർമിച്ച എം. ദിലീഫിന് ഗിന്നസ് റിക്കാർഡ്
Saturday, August 20, 2016 11:31 AM IST
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷട്ടിൽ ബാറ്റ് നിർമിച്ച് കാർട്ടൂണിസ്റ്റും ഇൻസ്റ്റലേറ്ററുമായ എം. ദിലീഫ് ഗിന്നസ് ബുക്കിൽ ഇടം നേടി. കോഴിക്കോട് കോസ്മോ സ്പോർട്സിന്റെ മുന്നിൽ ഒരുക്കിയ 16.89 മീറ്റർ ഉയരമുള്ള ഷ ട്ടിൽ ബാറ്റാണു ദിലീഫിനു ഗിന്നസ് റിക്കാർഡ് നേടിക്കൊടുത്തത്. ഒരാഴ്ച കൊണ്ടാണു ഷട്ടിൽ ബാറ്റ് ഒരുക്കിയത്. യഥാർഥ ഷട്ടിൽ ബാറ്റ് നിർമിക്കാനുള്ള വസ്തുക്കൾ തന്നെയാ ണു ഭീമൻ ഷട്ടിൽ ബാറ്റിന്റെ നിർമാണത്തിനും ഉപയോഗിച്ചത്. ജിഐ പൈപ്പ്, റെക്സിൻ, മരം, പ്ലാസ്റ്റിക് കയർ എന്നിവ ഉപയോഗിച്ചാണു നിർമാണം. ഗിന്നസ് റിക്കാർഡ് സംബന്ധിച്ച അറിയിപ്പ് ഗിന്നസ് അധികൃതർ ദിലീഫിനു കൈമാറി.