അമ്മാൻ: സിറിയൻ അതിർത്തിക്കു സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ ആറു ജോർദാൻ സൈനികർ കൊല്ലപ്പെട്ടു. സിറിയയിലെ അഭയാർഥി ക്യാമ്പിനും ജോർദാൻ അതിർത്തിക്കും ഇടയിലുള്ള പ്രദേശത്താണ് സ്ഫോടനം. 14 പേർക്കു പരിക്കേൽക്കുകയും ചെയ്തു.