മ്യാൻമർ പ്രസിഡന്‍റ് ടിൻ ച്യാവ് രാജിവച്ചു
യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ടിൻ ച്യാവ് ​​​അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ഇ​​​ന്ന​​​ലെ രാ​​​ജി​​​വ​​​ച്ചു. മ്യാ​​ൻ​​മ​​ർ നേ​​താ​​വ് ഓ​​ങ് സാ​​​ൻ സ്യൂ​​​ചി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യി​​​രു​​​ന്നു. ​​​രോ​​​ഹിം​​​ഗ്യ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന് ഇ​​​ര​​​യാ​​​യ സ്യൂ​​​ചി​​​ക്ക് ഉ​​​റ​​​ച്ച പി​​​ന്തു​​​ണ ച്യാവ് ​​​ന​​​ല്കി​​​യി​​​രു​​​ന്നു.

എ​​​ഴു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ജ്യാവിന്‍റെ രാ​​​ജി ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ശ​​​രീ​​​ര​​​ഭാ​​​രം കു​​​റ​​​യു​​​ന്ന​​​തും ഹൃ​​​ദ്രോ​​​ഗ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​ല​​​ട്ടി​​​യി​​​രു​​​ന്നു.

ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ വി​​ല​​ക്കു​​ള്ള​​തി​​നാ​​ൽ മ്യാ​​ൻ​​മ​​ർ പ്ര​​സി​​ഡ​​ന്‍റാ​​വാ​​ൻ സ്യൂ​​ചി​​ക്കു​​ സാ​​ധി​​ക്കാ​​ത്ത​​തുകൊ​​ണ്ടാ​​ണ് സ്റ്റേ​​റ്റ് കൗ​​ൺ​​സി​​ല​​ർ എ​​ന്ന പ​​ദ​​വി സ്വീ​​ക​​രി​​ച്ച് ബാ​​ല്യ​​കാ​​ല സു​​ഹൃ​​ത്തും ഉ​​പ​​ദേ​​ഷ്ടാ​​വും ഡ്രൈ​​വ​​റു​​മൊ​​ക്കെ​​യാ​​യി​​രു​​ന്ന ച്യാവിനെ അ​​വ​​ർ പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യി​​ൽ അ​​വ​​രോ​​ധി​​ച്ച​​ത്.
1962നു​​​ശേ​​​ഷം മ്യാ​​​ൻ​​​മ​​​റി​​​ൽ ആ​​​ദ്യ​​​മാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ സി​​​വി​​​ലി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു ച്യാവ്. ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ല​​​ണ്ട​​​ന്‍റെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ൽ പ​​​ഠി​​​ച്ച അദ്ദേഹം ​​​അ​​​ധ്യാ​​​പ​​​ക​​​നാ​​​യും 70-80 ക​​​ളി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തിലെ ഉദ്യോഗസ്ഥനായും ജോ​​​ലി ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​ന​​​കം പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും മു​​​ൻ പ​​​ട്ടാ​​​ള ജ​​​ന​​​റ​​​ലു​​​മാ​​​യ മ്യി​ന്‍റ് സ്വേ ​​​അ​​​തു​​​വ​​​രെ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കും. സ്യൂ​​ചി​​യു​​മാ​​യി അ​​ടു​​പ്പ​​മു​​ള്ള സോ ​​മി​​ന്‍റ് മൗം​​ഗ്, മു​​ൻ​​ സ്പീ​​ക്ക​​ർ വി​​ൻ മി​​ന്‍റ് തു​​ട​​ങ്ങി​​യ​​വ​​രാ​​ണു പു​​തി​​യ പ്ര​​സി​​ഡ​​ന്‍റാ​​വാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​വ​​ർ.

മ്യാ​​​ൻ​​​മ​​​റി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​സ​​​മു​​​ദാ​​​യ​​​മാ​​​യ രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കു​​​നേ​​​ർ​​​ക്ക് പ​​​ട്ടാ​​​ളം സ്വീ​​​ക​​​രി​​​ച്ച കി​​​രാ​​​ത ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ സ്യൂ​​​ചി​​​യു​​​ടെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്കു മ​​​ങ്ങ​​​ലേ​​​ല്പിച്ചു. ഏ​​​ഴു ല​​​ക്ഷം രോ​​​ഹിം​​​ഗ്യ​​​ക​​​ൾ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തു.

മ്യാ​​​ൻ​​​മ​​​റി​​​ൽ ഇ​​​പ്പോ​​​ഴും പ​​​ട്ടാ​​​ള​​​ത്തി​​​ന് ശ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​ന​​​മാ​​​ണെ​​​ന്നും സ്യൂ​​​ചി​​​ക്ക് പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ടെ​​​ന്നു​​​മാ​​​ണ് സ്യൂ​​​ചി​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ഭ്യ​​​ന്ത​​​രം, പ്ര​​​തി​​​രോ​​​ധം, അ​​​തി​​​ർ​​​ത്തി എ​​​ന്നീ മൂ​​​ന്നു മ​​​ന്ത്രി​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്.
ഐഎസ് ആക്രമണം: കാബൂളിൽ 31 മരണം
കാ​​​​​ബൂ​​​​​ൾ: അ​​​​​ഫ്ഗാ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കാ​​​​​ബൂ​​​​​ളി​​​​​ന്‍റെ പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഐ​​​​​എ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ ചാ​​​​​വേ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ത് 31 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. 65 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടു​​​​​ണ്ട്.

പേ​​​​​ർ​​​​​ഷ്യ​​​​​ൻ ന​​​​​വ​​​​​വ​​​​​ത്സ​​​​​രാ​​​​​ഘോ​​​​​ഷ​​​​​മാ​​​​​യ നൗ​​​​​റൂ​​​​​സി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ എ​​​​​ത്തി​​​​​യ ഷി​​​​​യാ മു​​​​​സ്‌​​​​​ലിം​​​​​ക​​​​​ളെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് അ​​​​​മാ​​​​​ക്വ് ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യി​​​​​ലൂ​​​​​ടെ ഐ​​​​​എ​​​​​സ് പ്ര​​​​​സ്താ​​​​​വ​​​​​ന പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചു.

കാ​​​​​ർ​​​​​ട്ട്-​​​​​ഇ സാ​​​​​ഖി തീ​​​​​ർ​​​​​ഥ​​​​​ാടന കേ​​​​​ന്ദ്ര​​​​​ത്തി​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​ണു കാ​​​​​ൽ ന​​​​​ട​​​​​യാ​​​​​യെ​​​​​ത്തി​​​​​യ ചാ​​​​​വേ​​​​​ർ പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച​​​​​ത്. കാ​​​​​ബൂ​​​​​ൾ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ​​​​​യാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ന്ന സ്ഥ​​​​​ലം. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ​​​​​വ​​​​​രി​​​​​ൽ സ്ത്രീ​​​​​ക​​​​​ളും കു​​​​​ട്ടി​​​​​ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​താ​​​​​യി ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ വ​​​​​ക്താ​​​​​വ് ഡോ. ​​​​​വ​​​​​ഹീ​​​​​ദ് മ​​​​​ജോ​​​​​റ പ​​​​​റ​​​​​ഞ്ഞു.

വ​​​​​സ​​​​​ന്താ​​​​​രം​​​​​ഭ​​​​​ത്തി​​​​​ൽ ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന നൗ​​​​​റൂ​​​​​സ് ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക രീ​​​​​തി​​​​​ക്കു നി​​​​​ര​​​​​ക്കു​​​​​ന്ന​​​​​ത​​​​​ല്ലെ​​​​​ന്നാ​​​​​ണു ചി​​​​​ല മ​​​​​ത​​​​​തീ​​​​​വ്ര​​​​​വാ​​​​​ദ ഗ്രൂ​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ പ​​​​​ക്ഷം.
സ്ഫോടനങ്ങളുമായി ഓസ്റ്റിൻ നഗരത്തെ വിറപ്പിച്ച യുവാവ് ജീവനൊടുക്കി
ഓ​​​സ്റ്റി​​​ൻ: സ്ഫോ​​​ട​​​ന​​​പ​​​ര​​​ന്പ​​​ര​​​ക​​​ളു​​​മാ​​​യി മൂ​​​ന്നാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​ക്സ​​സ് സം​​സ്ഥാ​​ന​​ത്തെ ഓ​​​സ്റ്റി​​​ൻ ന​​​ഗ​​​ര​​​ത്തെ വി​​​റ​​​പ്പി​​​ച്ച യു​​​വാ​​​വ് മ​​​രി​​​ച്ചു. പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടു​​​മെ​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ കാ​​​റി​​​നു​​​ള്ളി​​​ൽ സ്ഫോ​​​ട​​​നം ന​​​ട​​​ത്തി മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വെ​​​ളു​​​ത്ത വം​​​ശ​​​ജ​​​നാ​​​യ മാ​​ർ​​ക്ക് ആ​​ന്‍റ​​ണി കോ​​ൺ​​ഡി​​റ്റ് എ​​ന്ന ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​ണ് അ​​ക്ര​​മി​​യെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

മാ​​​ർ​​​ച്ച് ര​​​ണ്ടു​​​മു​​​ത​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​ഞ്ചു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ആ​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ബു​​​ധ​​​നാ​​​ഴ്ച ഓ​​​സ്റ്റി​​​ന​​​ടു​​​ത്തു​​​ള്ള ഹോ​​​ട്ട​​​ലി​​​ൽ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്ത​​​വേ കാ​​​റെ​​​ടു​​​ത്ത് യു​​​വാ​​​വ് ര​​​ക്ഷ​​​പ്പെ​​​ട്ടു. ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന റോ​​​ഡി​​​ൽ കാ​​​ർ നി​​​ർ​​​ത്തി സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​റി​​​നെ സ​​​മീ​​​പി​​​ച്ച ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​രി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് ചെ​​​റി​​​യ പ​​​രി​​​ക്കേ​​​റ്റു.

യു​​​വാ​​​വി​​​ന്‍റെ പ്ര​​​ചോ​​​ദ​​​നം എ​​​ന്താ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ല. സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും സ​​​ഹാ​​​യം ല​​​ഭ​​​ിച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു.
ചെരിപ്പേറുകാരെ നേരിടാൻ ക്രിക്കറ്റ്ബാറ്റുമായി ഇംമ്രാൻ അനുകൂലികൾ
ലാ​​ഹോ​​ർ: ഇം​​മ്രാ​​ൻ​​ഖാ​​നു നേ​​ർ​​ക്കു ചെ​​രി​​പ്പെ​​റി​​യു​​ന്ന​​വ​​രെ നേ​​രി​​ടാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​രാ​​ധ​​ക​​ർ പു​​തി​​യ സേ​​ന​​യ്ക്കു രൂ​​പം ന​​ൽ​​കി. ക്രി​​ക്ക​​റ്റ് ബാ​​റ്റാ​​ണ് അ​​വ​​രു​​ടെ ആ​​യു​​ധം. ചെ​​രി​​പ്പ് എ​​റി​​യു​​ന്ന​​വ​​രെ ക്രി​​ക്ക​​റ്റ് ബാ​​റ്റി​​നു ത​​ല്ലി​​പ്പ​​രു​​വ​​മാ​​ക്കും.

ക്രി​​ക്ക​​റ്റി​​ൽ നി​​ന്നു രാ​​ഷ്‌ട്രീ​​യ​​ത്തി​​ലെ​​ത്തി​​യ തെ​​ഹ്റി​​ക് ഇ ​​ഇ​​ൻ​​സാ​​ഫ്(​​പി​​ടി​​ഐ) പാ​​ർ​​ട്ടി നേ​​താ​​വ് ഇം​​മ്ര​​ാനു നേ​​ർ​​ക്ക് ഈ ​​മാ​​സം 13ന് ​​അ​​ക്ര​​മി ചെ​​രി​​പ്പെ​​റി​​യു​​ക​​യു​​ണ്ടാ​​യി. പാ​​ക് പ​​ഞ്ചാ​​ബി​​ൽ റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്ന ഇ​​ംമ്രാ​​ന്‍റെ സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന പാ​​ർ​​ട്ടി നേ​​താ​​വ് അ​​ലീം​​ഖാ​​ന്‍റെ ദേ​​ഹ​​ത്താ​​ണു ചെ​​രി​​പ്പു​​വ​​ന്നു വീ​​ണ​​ത്. ഈ ​​സം​​ഭ​​വ​​മാ​​ണ് ചെ​​രി​​പ്പേ​​റു​​കാ​​രെ നേ​​രി​​ടാ​​ൻ സേ​​ന രൂ​​പീ​​ക​​രി​​ക്കാ​​ൻ ഇം​​മ്രാ​​ൻ അ​​നു​​കൂ​​ലി​​ക​​ളെ പ്രേ​​രി​​പ്പി​​ച്ച​​ത്. ഗു​​ജ്റ​​ൻ​​വാ​​ല​​യി​​ൽ ഒ​​ന്പ​​തു പ്ര​​ചാ​​ര​​ണ യോ​​ഗ​​ങ്ങ​​ളി​​ൽ ഇം​​മ്രാ​​ൻ പ്ര​​സം​​ഗി​​ക്കു​​ന്നു​​ണ്ട്. ഇ​​വി​​ടെ​​യെ​​ല്ലാം ബാ​​റ്റ് സേ​​ന സം​​ര​​ക്ഷ​​ണം ന​​ൽ​​കി രം​​ഗ​​ത്തു​​ണ്ട്.
സിറിയയുടെ ആണവ റിയാക്ടർ ഇസ്രയേൽ തകർത്തതു മൂന്നുമിനിറ്റിൽ
ജ​​റു​​സ​​ലം: സി​​റി​​യ​​ൻ ന​​ഗ​​ര​​മാ​​യ ഡെ​​യി​​ർ അ​​ൽ​​സോ​​റി​​ൽ അ​​സാ​​ദ് ഭ​​ര​​ണ​​കൂ​​ടം ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ സ​​ഹാ​​യ​​ത്തോ​​ടെ അ​​തീ​​വ ര​​ഹ​​സ്യ​​മാ​​യി നി​​ർ​​മി​​ച്ചു​​വ​​ന്ന ആ​​ണ​​വ റി​​യാ​​ക്ട​​ർ 2007ൽ ​​ത​​ക​​ർ​​ത്ത കാ​​ര്യം ഇ​​സ്ര​​യേ​​ൽ ഔ​​ദ്യോ​​ഗി​​ക​​മാ​​യി വെ​​ളി​​പ്പെ​​ടു​​ത്തി.​​

എ​​ഫ്15, 16 ഇ​​നങ്ങളി​​ൽ​​പ്പെ​​ട്ട എ​​ട്ടു യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ വെ​​റും മൂ​​ന്നു​​മി​​നി​​റ്റി​​നു​​കൊ​​ണ്ടാ​​ണ് 2007 സെ​​പ്റ്റം​​ബ​​ർ ആ​​റി​​നു പു​​ല​​ർ​​ച്ചെ റി​​യാ​​ക്ട​​ർ ബോം​​ബി​​ട്ടു ത​​ക​​ർ​​ത്ത​​ത്. ഇ​​തു തെ​​ളി​​യി​​ക്കു​​ന്ന ഫോ​​ട്ടോ​​ക​​ളും ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് രേ​​ഖ​​ക​​ളും ഇ​​ന്ന​​ലെ ഇ​​സ്രേ​​ലി ഭ​​ര​​ണ​​കൂ​​ടം പു​​റ​​ത്തു​​വി​​ട്ടു. ആ​​ണ​​വ​​മോ​​ഹം വ​​ച്ചുപു​​ല​​ർ​​ത്തു​​ന്ന ഇ​​റാ​​നു​​ള്ള മു​​ന്ന​​റി​​യി​​പ്പു​​കൂ​​ടി​​യാ​​ണ് ഈ ​​വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ.

ഇ​​സ്ര​​യേ​​ലി​​ന്‍റെ നി​​ല​​നി​​ല്പി​​നെ അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​ന്ന​​വ​​രു​​ടെ കൈ​​യി​​ൽ ആ​​ണ​​വാ​​യു​​ധ​​ങ്ങ​​ൾ എ​​ത്തി​​പ്പെ​​ടാ​​ൻ ഒ​​രി​​ക്ക​​ലും സ​​മ്മ​​തി​​ക്കി​​ല്ല. അ​​ന്ന് സി​​റി​​യ. ഇ​​ന്ന് ഇ​​റാ​​ൻ- ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മ​​ന്ത്രി ഇ​​സ്ര​​യേ​​ൽ കാ​​റ്റ്സ് ട്വീ​​റ്റു ചെ​​യ്തു.

ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ശാ​​സ്ത്ര​​ജ്ഞ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ച റി​​യാ​​ക്ട​​ർ ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ പൂ​​ർ​​ത്തി​​യാ​​കാ​​നി​​രി​​ക്കേ​​യാ​​ണ് ഇ​​സ്ര​​യേ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.
അ​​ണ്വാ​​യു​​ധ നി​​ർ​​മാ​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ പ്ലൂ​​ട്ടോ​​ണി​​യം ഇ​​വി​​ടെ ഉ​​ത്പാ​​ദി​​ക്കാ​​നാ​​ണു ല​​ക്ഷ്യ​​മി​​ട്ട​​ത്.

അ​​മേ​​രി​​ക്ക​​യെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും ഇ​​റാ​​ക്കി​​നും അ​​ഫ്ഗാ​​നി​​സ്ഥാ​​നും പു​​റ​​മേ മൂ​​ന്നാ​​മ​​തൊ​​രു യു​​ദ്ധ​​മു​​ന്ന​​ണി​​കൂ​​ടി തു​​റ​​ക്കാ​​ൻ പ​​ദ്ധ​​തി​​യി​​ല്ലെന്നാ​​യി​​രു​​ന്നു ബു​​ഷ് ഭ​​ര​​ണ​​കൂ​​ടം പ​​റ​​ഞ്ഞ​​ത്. എ​​ന്നാ​​ൽ ഇ​​സ്ര​​യേ​​ൽ നേ​​രി​​ട്ട് ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​തി​​ന് അ​​വ​​ർ വി​​രോ​​ധം പ​​റ​​ഞ്ഞതുമി​​ല്ല.

ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് എ​​ഹൂ​​ദ് ഓ​​ൾ​​മെ​​ർ​​ട്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​സ്രേ​​ലി മ​​ന്ത്രി​​സ​​ഭ ഡെ​​യി​​ർ​​അ​​ൽ അ​​സോ​​റി​​ലെ റി​​യാ​​ക്ട​​ർ ത​​ക​​ർ​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​നു പ​​ച്ച​​ക്കൊ​​ടി കാ​​ട്ടി​​യ​​ത്.
മോൺ. വിഗാനോ രാജിവച്ചു
വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: വ​​​ത്തി​​​ക്കാ​​​ന്‍റെ വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ വി​​​ഭാ​​​ഗം പ്രീ​​​ഫെ​​​ക്‌​​​റ്റ് മോ​​​ൺ. ഡാ​​​രി​​​യോ വി​​​ഗാ​​​നോ രാ​​​ജി​​​വ​​​ച്ചു. എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ​​​പാ​​​പ്പ ബ​​​ന​​​ഡി​​​ക്‌​​​ട് പ​​​തി​​​നാ​​​റാ​​​മ​​​ന്‍റെ ഒ​​​രു ക​​​ത്തി​​​ന്‍റെ ഫോ​​​ട്ടോ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ മ​​​റ​​​ച്ചി​​​ട്ടു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ന​​​ൽ​​​കി​​​യ​​​തു വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​പ്ര​​​കാ​​​ര​​​മാ​​​ണു രാ​​​ജി.
കുട്ടികളെ ഇനി സ്കൂളിൽ വിടരുതെന്നു ബോക്കോഹറാം
അ​​ബു​​ജ: ഒ​​രു മാ​​സം മു​​ന്പു ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളി​​ൽ നൂ​​റു​​പേ​​രെ ബോ​​ക്കോ​​ഹ​​റാം ഭീ​​ക​​ര​​ർ വി​​ട്ട​​യ​​ച്ചു. ഇ​​നി നി​​ങ്ങ​​ളു​​ടെ കു​​ട്ടി​​ക​​ളെ സ്കൂ​​ളി​​ൽ വി​​ട്ടേ​​ക്ക​​രു​​തെ​​ന്നു മു​​ന്ന​​റി​​യി​​പ്പും ഭീ​​ക​​ര​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ചു.

വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ലെ ഡാ​​പ്ചി​​യി​​ലെ സ്കൂ​​ളി​​ൽ​​നി​​ന്നു ഫെ​​ബ്രു​​വ​​രി 19നാ​​ണു 110 വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളെ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. ഇ​​ന്ന​​ലെ ഒ​​ന്പ​​തു ട്ര​​ക്കു​​ക​​ളി​​ലാ​​യി ഇ​​വ​​രെ ഡാ​​പ്ചി​​യി​​ൽ എ​​ത്തി​​ച്ച​​ശേ​​ഷം ഭീ​​ക​​ര​​ർ സ്ഥ​​ലം വി​​ട്ടു.
മാർപാപ്പ ഓഗസ്റ്റിൽ ഡബ്ലിൻ സന്ദർശിക്കും
വ​​ത്തി​​ക്കാ​​ൻ​​ സി​​റ്റി: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഓ​​ഗ​​സ്റ്റി​​ൽ ഐ​​റി​​ഷ് ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​ബ്ളി​​നി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തും.

വ​​ത്തി​​ക്കാ​​നി​​ലെ പൊ​​തു സ​​ന്ദ​​ർ​​ശ​​ന വേ​​ള​​യി​​ൽ മാ​​ർ​​പാ​​പ്പ അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം.
കു​​ടും​​ബ​​ങ്ങ​​ളു​​ടെ ആ​​ഗോ​​ള സ​​മ്മേ​​ള​​നം ഓ​​ഗ​​സ്റ്റ് 21 മു​​ത​​ൽ 26വ​​രെ ഡ​​ബ്ളി​​നി​​ൽ ന​​ട​​ക്കു​​ന്നു​​ണ്ട്. ഇ​​തി​​ന്‍റെ സ​​മാ​​പ​​ന​​ച്ച​​ട​​ങ്ങി​​ൽ മാ​​ർ​​പാ​​പ്പ ആ​​ധ്യ​​ക്ഷ്യം വ​​ഹി​​ക്കും.
മുൻ ഫ്രഞ്ച് പ്രസിഡന്‍റ് സർക്കോസി കസ്റ്റഡിയിൽ
പാ​​​​രീ​​​​സ്: നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പുഫ​​ണ്ടി​​ലേ​​ക്കു വി​​ദേ​​ശ​​സ​​ഹാ​​യം സ്വീ​​ക​​രി​​ച്ച കേ​​സി​​ൽ മു​​ൻ ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് നി​​ക്കോ​​ളാ​​സ് സ​​ർ​​ക്കോ​​സി​​യെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു ചോ​​ദ്യം ചെ​​യ്തു. 2007-​​ലെ ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​ൻ ലി​​ബി​​യ​​ൻ ഏ​​കാ​​ധി​​പ​​തി മു​​വ​​മ്മ​​ർ ഗ​​ദ്ദാ​​ഫി​​യി​​ൽ​​ നി​​ന്ന് 617ല​​ക്ഷം ഡോ​​ള​​ർ കൈ​​പ്പ​​റ്റി​​യെ​​ന്നാ​​ണു കേ​​സ്. സ​​​​ർ​​​​ക്കോ​​​​സി​​​​യു​​​​ടെ അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്തും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ബ്രൈ​​​​സ് ഹോ​​​​ർ​​​​ട്ടി​​​​ഫ്യൂ​​​​വി​​​​നെ​​​​യും ഇ​​​​തേ കേ​​​​സി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നാ​​​​യി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

2007 മു​​​​ത​​​​ൽ 2012 വ​​​​രെ ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു സ​​​​ർ​​​​ക്കോ​​​​സി​​​ക്കു ഗ​​​ദ്ദാ​​​ഫി​​​യു​​​മാ​​​യി സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ബ​​​ന്ധ​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഉ​​​ട​​​ൻ ഗ​​​ദ്ദാ​​​ഫി​​​യെ പാ​​​രീ​​​സി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ച സ​​​ർ​​​ക്കോ​​​സി ത​​​ന്നെ​​​യാ​​​ണ് പി​​​ന്നീ​​​ട് ഗ​​​ദ്ദാ​​​ഫി ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ നാ​​​റ്റോ​​യു​​മാ​​യി ചേ​​ർ​​ന്നു വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വു ന​​ൽ​​കി​​യ​​ത്. ലി​​ബി​​യ​​യി​​ൽ​​നി​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്യാ​​ൻ ശ്ര​​മി​​ച്ച ഗ​​​ദ്ദാ​​​ഫി​​​യെ എ​​​തി​​​രാ​​​ളി​​​ക​​​ൾ പി​​​ടി​​​കൂ​​​ടി 2011 ഒ​​​ക്ടോ​​​ബ​​​റി​​​ൽ വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഗ​​​​ദ്ദാ​​​​ഫി​​​​യി​​​​ൽ​​​​ നി​​​​ന്നു കി​​​​ട്ടി​​​​യ ഫ​​​​ണ്ട് സ​​​​ർ​​​​ക്കോ​​​​സി​​​​ക്ക് എ​​​​ത്തി​​​​ച്ചു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന ഫ്ര​​​​ഞ്ച് ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​ൻ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ബ്രി​​​​ട്ട​​​​നി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കേ​​​​സ് വ​​​​ഴി​​​​ത്തി​​​​രി​​​​വി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

ഗ​​​​ദ്ദാ​​​​ഫി ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ മു​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ഫ​​​​ണ്ട് കൈ​​​​മാ​​​​റ്റ ആ​​​​രോ​​​​പ​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. 2012ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച സ​​​​ർ​​​​ക്കോ​​​​സി ഫ്രാ​​​​ൻ​​​​സ്വാ ഒ​​​​ളാ​​​​ന്ദി​​​​നോ​​​​ടു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും വി​​​​ദേ​​​​ശ​​​​ഫ​​​​ണ്ട് സ്വീ​​​​ക​​​​രി​​​​ച്ചെ​​​​ന്ന് സ​​​​ർ​​​​ക്കോ​​​​സി​​​​ക്കെതിരേ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്.
വിവരംചോർത്തൽ: ഫേസ്ബുക്ക് കുരുക്കിൽ
ല​ണ്ട​ൻ: ഫേ​സ്ബു​ക്ക് ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്‌​ട്രീ​യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ല്കി​യ​തി​നെ ചൊ​ല്ലി​യു​ള്ള വി​വാ​ദം രൂ​ക്ഷ​മാ​കു​ന്നു. സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ല​ബോ​റ​ട്ട​റീ​സ് (എ​സ്‌​സി​എ​ൽ) ഗ്രൂ​പ്പും അ​തി​ന്‍റെ കീ​ഴി​ലു​ള്ള കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​വു​മാ​ണ് അ​ഞ്ചു കോ​ടി​യി​ലേ​റെ​പ്പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു.

വി​വ​രം പു​റ​ത്താ​യ​തോ​ടെ ഫേ​സ്ബു​ക്ക് ഓ​ഹ​രി​ക​ളു​ടെ വി​ല എ​ട്ടു ശ​ത​മാ​നം ഇ​ടി​ഞ്ഞു. ഉ​ട​മ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗി​ന്‍റെ സ​ന്പ​ത്ത് 600 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞു. ഫേ​സ്ബു​ക്ക് ഓ​ഹ​രി​ക​ളു​ടെ വി​പ​ണി​മൂ​ല്യത്തിൽ 3600 കോ​ടി ഡോ​ള​ർ (2.34 ല​ക്ഷം കോ​ടി രൂ​പ) ന​ഷ്ട​മാ​യി. ക​ന്പ​നി​യു​ടെ ചീ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ അ​ല​ക്സ് സ്റ്റാ​മോ​സ് ഇ​ന്ന​ലെ രാ​ജി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

റ​ഷ്യ​ൻ വം​ശ​ജ​ൻ

അ​ല​ക്സാ​ണ്ട​ർ കോ​ഗ​ൻ എ​ന്ന റ​ഷ്യ​ൻ വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ മ​നഃ​ശാ​സ്ത്ര​ജ്ഞ​നാ​ണ് ഒ​രു ആ​പ് ഫേ​സ് ബു​ക്കി​ലൂ​ടെ ന​ല്കാ​ൻ അ​നു​മ​തി തേ​ടി​യ​ത്. ആ​പ് വാ​ങ്ങു​ന്ന​വ​രു​ടെ സ്വ​കാ​ര്യവി​വ​ര​ങ്ങ​ൾ അ​യാ​ൾ മു​ന്ന​റി​യി​പ്പു ന​ല്കി നേ​ടി​യെ​ടു​ത്തു. എ​ന്നാ​ൽ, ഇ​തി​നു ല​ഭി​ച്ച സാ​ങ്കേ​തി​ക​സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് മ​റ്റാ​ൾ​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് എ​സ്‌​സി​എ​ലി​നും അ​ന​ലി​റ്റി​ക്ക​യ്ക്കും ന​ല്കി.

അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഒ​ന്ന​ര​ക്കോ​ടി ഡോ​ള​ർ (97.5 കോ​ടി രൂ​പ) ന​ല്കി​യ​ത് ട്രം​പി​നെ പി​ന്താ​ങ്ങു​ന്ന കോ​ടീ​ശ്വ​ര​ൻ റോ​ബ​ർ​ട്ട് മെ​ർ​സ​റാ​ണ്. ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ​ത​ന്ത്ര മേ​ധാ​വി സ്റ്റീ​വ് ബാ​ന​നും പ​ണം മു​ട​ക്കി. അ​ന​ലി​റ്റി​ക്ക​യ്ക്കു ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന് അ​നു​കൂ​ല​മാ​യ ജ​നാ​ഭി​പ്രാ​യം സൃ​ഷ്ടി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു.

ഇ​ന്ത്യ​യി​ലും

അ​ന​ലി​റ്റി​ക്ക​യു​ടെ മാ​തൃ​ക​ന്പ​നി എ​സ്‌​സി​എ​ൽ 2010-ലെ ​ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി-​യു-​ബി​ജെ​പി സ​ഖ്യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​ക​യും ചെ​യ്തു. ജെ​ഡി​യു നേ​താ​വ് കെ.​സി. ത്യാ​ഗി​യു​ടെ പു​ത്ര​ൻ അ​മ്‌​രീ​ഷ് ത്യാ​ഗി​യു​ടെ ഓ​വ്‌​ലീ​ൻ ബി​സി​ന​സ് ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

ഫേ​സ്ബു​ക്കി​ലെ ചാ​റ്റിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് ഒാ​രോ വോ​ട്ട​റെ​യും എ​ങ്ങ​നെ സ്വാ​ധീ​നി​ക്കാ​മെ​ന്നു മ​ന​സി​ലാ​ക്കു​ക​യും അ​ത​നു​സ​രി​ച്ചു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ അ​യാ​ൾ​ക്കു ന​ല്കു​ക​യു​മാ​ണു കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യും എ​സ്‌​സി​എ​ലും ചെ​യ്യു​ന്ന​ത്.

ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഈ ​ക​ന്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി ബ്രി​ട്ട​നി​ലെ ചാ​ന​ൽ ഫോ​ർ ഒ​രു ര​ഹ​സ്യ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ഞാ​യ​റാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി.

എ​തി​രാ​ളി​ക​ളെ ത​ക​ർ​ക്കാ​ൻ പെ​ൺ​വി​ഷ​യ​മ​ട​ക്കം എ​ന്തും ഉ​ണ്ടാ​ക്കി പ്ര​ചാ​രം കൊ​ടു​ക്കു​ന്ന​തും ഇ​വ​ർ ഏ​റ്റെ​ടു​ക്കും. ര​ണ്ടു ക​ന്പ​നി​ക​ളു​ടെ​യും ത​ല​വ​ൻ അ​ല​ക്സാ​ണ്ട​ർ നി​ക്സ് എ​ന്ന 42 വ​യ​സു​കാ​ര​നി​ൽ​നി​ന്നാ​ണു ര​ഹ​സ്യം ചോ​ർ​ത്തി​യ​ത്.

ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ബ്രി​ട്ട​നി​ലും അ​മേ​രി​ക്ക​യി​ലും ഫേ​സ്ബു​ക്കി​നും മ​റ്റു ര​ണ്ടു ക​ന്പ​നി​ക​ൾ​ക്കു​മെ​തി​രേ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ത​ങ്ങ​ൾ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യെ​യും ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ഫേ​സ്ബു​ക്കി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി​യെ​ന്നും മ​റ്റും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.


സുക്കർബർഗ് ഹാജരാകണം


ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് ത​ങ്ങ​ൾ​ക്കു മു​ന്പാ​കെ ഹാ​ജ​രാ​യി മൊ​ഴി ന​ല്ക​ണ​മെ​ന്നു ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഡി​ജി‍റ്റ​ൽ-​മാ​ധ്യ​മ-​സം​സ്കാ​ര-​കാ​യി​ക ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ജ​വാ​ർ​ത്ത സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള തെ​ളി​വെ​ടു​പ്പി​നാ​ണി​ത്. ഗാ​ർ​ഡി​യ​ൻ, ന്യൂ​യോ​ർ​ക്ക് ടൈം​സ് പ​ത്ര​ങ്ങ​ളും ചാ​ന​ൽ ഫോ​റും കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​ടെ ഡാ​റ്റാ​മോ​ഷ​ണം പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം സുക്ക​ർ​ബ​ർ​ഗി​ലേ​ക്കു തി​രി​ഞ്ഞ​ത്.

സ്വ​കാ​ര്യ​ത ലം​ഘി​ക്ക​പ്പെ​ടു​ക​യും ഡാ​റ്റ സു​ര​ക്ഷി​ത​മ​ല്ലാ​തി​രി​ക്കു​ക​യും ഓ​രോ​രു​ത്ത​രെ​യും സ്വാ​ധീ​നി​ക്കാ​വു​ന്ന വി​ധം വ്യാ​ജ​ങ്ങ​ള​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ൾ ഓ​രോ​രു​ത്ത​രി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യാ​ണു ഫേ​സ്ബു​ക്കി​ലെ വി​വ​രംചോ​ർ​ത്ത​ലി​നെ കാ​ണു​ന്ന​ത്.
കോൾ സെന്‍ററുകളിലും പിടിമുറുക്കാൻ യുഎസ്
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: കോ​​ൾ​​സെ​​ന്‍റ​​റി​​ലെ ജോ​​ലി​​ക​​ൾ പു​​റം​​ജോ​​ലി ക​​രാ​​റി​​ലൂ​​ടെ ന​​ൽ​​കു​​ന്ന​​തു നി​​യ​​ന്ത്രി​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ബി​​ൽ യു​​എ​​സ് കോ​​ൺ​​ഗ്ര​​സി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ഇ​​ന്ത്യ​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ലെ കോ​​ൾ സെ​​ന്‍റ​​ർ ജോ​​ലി​​ക്കാ​​രെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്ന ബി​​ല്ലാ​​ണി​​ത്.

യു​​എ​​സ് കോ​​ൾ സെ​​ന്‍റ​​ർ വ​​ർ​​ക്കേ​​ഴ്സ്ആ​​ൻ​​ഡ് ക​​ൺ​​സ്യൂ​​മ​​ർ പ്രൊ​​ട്ട​​ക്‌​​ഷ​​ൻ ആ​​ക്ട് നി​​യ​​മ​​മാ​​യാ​​ൽ കോ​​ൾ സെ​​ന്‍റ​​റു​​ക​​ളു​​ടെ ലൊ​​ക്കേ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കാ​​ൻ യു​​എ​​സ് ക​​ന്പ​​നി​​ക​​ൾ നി​​ർ​​ബ​​ന്ധി​​ക്ക​​പ്പെ​​ടും. ക​​സ്റ്റ​​മ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ൽ ത​​ങ്ങ​​ളു​​ടെ കോ​​ളു​​ക​​ൾ യു​​എ​​സി​​ലെ സെ​​ന്‍റ​​റു​​ക​​ളി​​ലേ​​ക്കു മാ​​റ്റി​​ക്കൊ​​ടു​​ക്ക​​ണം.

ഇ​​പ്പോ​​ൾ കോ​​ൾ ​​സെ​​ന്‍റ​​റു​​ക​​ളി​​ലെ ജോ​​ലി​​ക​​ളി​​ൽ ന​​ല്ല​​പ​​ങ്കും ഇ​​ന്ത്യ, ഫി​​ലി​​പ്പീ​​ൻ​​സ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​ണു പോ​​കു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്നു വി​​ളി​​ക്കു​​ന്ന ക​​സ്റ്റ​​മ​​ർ​​ക്ക് മ​​റു​​പ​​ടി കി​​ട്ടു​​ന്ന​​ത് ഇ​​ന്ത്യ​​യി​​ലെ കോ​​ൾ ​​സെ​​ന്‍റ​​ർ ജീ​​വ​​ന​​ക്കാ​​ര​​നി​​ൽനി​​ന്നാ​​ണ്. അ​​ഞ്ചു​​ ല​​ക്ഷം കോ​​ൾ​​സെ​​ന്‍റ​​ർ ജോ​​ലി​​ക​​ളാ​​ണ് ഇ​​പ്ര​​കാ​​രം വി​​ദേ​​ശ​​ത്തേ​​ക്കു പു​​റം​​ജോ​​ലി ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത​​ന്നു ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ വ​​ർ​​ക്കേ​​ഴ്സ് ഓ​​ഫ് അ​​മേ​​രി​​ക്ക​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഒ​​ഹാ​​യോ ഉ​​ൾ​​പ്പെ​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ​​ ഭാ​​ഗ​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന നി​​ര​​വ​​ധി കോ​​ൾ സെ​​ന്‍റ​​റു​​ക​​ൾ ഇ​​ന്ത്യ​​യി​​ലേ​​ക്കും മെ​​ക്സി​​ക്കോ​​യി​​ലേ​​ക്കും അ​​താ​​തു ക​​ന്പ​​നി​​ക്കാ​​ർ പ​​റി​​ച്ചു​​ന​​ട്ടി​​ട്ടു​​ണ്ടെ​​ന്നു ബി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച ഒ​​ഹാ​​യോ ഡെ​​മോ​​ക്രാ​​റ്റ് സെ​​ന​​റ്റ​​ർ ഷെ​​റോ​​ഡ് ബ്രൗ​​ൺ പ​​റ​​ഞ്ഞു.
അൽ വലീദ് രാജകുമാരൻ എല്ലാം മറക്കുന്നു, പൊറുക്കുന്നു
റി​​​യാ​​​ദ്: മൂ​​​ന്നു​​​ മാ​​​സം റി​​​റ്റ്സ്-​​​കാ​​​ൾ​​​ട്ട​​​ൻ​​​ ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലി​​​ലെ ത​​​ട​​​വു​​​മു​​​റി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം മോ​​​ചി​​​ത​​​നാ​​​യ സൗ​​​ദി കോ​​​ടീ​​​ശ്വ​​​ര​​​ൻ പ്രി​​​ൻ​​​സ് അ​​​ൽ​​​വ​​​ലീ​​​ദ് ബി​​​ൻ ത​​​ലാ​​​ൽ എ​​​ല്ലാം പൊ​​​റു​​​ക്കു​​​ക​​​യും മ​​​റ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ബ്ലൂം​​​ബ​​​ർ​​​ഗ് ടി​​​വി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ രാ​​​ജ​​​കു​​​മാ​​​ര​​​ൻ ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം ആ​​​ർ​​​ക്കും വി​​​ട്ടു​​​കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. റി​​​യാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള കിം​​​ഗ്ഡം ഹോ​​​ൾ​​​ഡിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ 95 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ളും ത​​​ന്‍റെ വ​​​ക​​​യാ​​​ണ്. മോ​​​ച​​​ന​​​ക്ക​​​രാ​​​റി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ര​​​ഹ​​​സ്യ​​​മാ​​​ണെ​​​ന്നും വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

വ​​​ൻ​​​തു​​​ക ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്ക് അ​​​ട​​​യ്ക്കാ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു റി​​​റ്റ്സ്- കാ​​​ൾ​​​ട്ട​​​നി​​​ലെ വി​​​ഐ​​​പി ത​​​ട​​​വു​​​കാ​​​രെ വി​​​ട്ട​​​യ​​​ച്ച​​​തെ​​​ന്നു നേ​​​ര​​​ത്തേ റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു.

ബി​​​സി​​​ന​​​സു​​​കാ​​​രും മ​​​ന്ത്രി​​​മാ​​​രും രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 350 പേ​​​രെ​​​യാ​​​ണു ന​​​വം​​​ബ​​​റി​​​ൽ അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.
മാലദ്വീപിലെ അടിയന്തരാവസ്ഥ നാളെ പിൻവലിക്കും
കൊ​​​ളം​​​ബോ: മാ​​​ല​​​ദ്വീ​​​പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അബ്ദുള്ള യാ​​​മീ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ നാ​​​ളെ പി​​​ൻ​​​വ​​​ലി​​​ക്കും. ശ്രീ​​​ല​​​ങ്ക​​​യി​​​ലെ മാ​​​ല​​​ദ്വീ​​​പ് അം​​​ബാ​​​സ​​​ഡ​​​ർ ഹു​​​സൈ​​​ൻ ഷ​​​രീ​​​ഫ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റ​​​സ്റ്റ് ചെ​​​യ്ത മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൗ​​​മൂ​​​ൺ അ​​​ബ്ദു​​​ൾ ഗ​​​യൂം, ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ബ്ദു​​​ള്ള സ​​​യീ​​​ദ്, സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി അ​​​ലി ഹ​​​മീ​​​ദ് എ​​​ന്നി​​​വ​​​ര​​​ട​​​ക്കം നാ​​​ലു പേ​​​ർ​​​ക്കെ​​​തി​​​രേ കൈ​​​ക്കൂ​​​ലിക്കുറ്റം കൂ​​​ടി ചു​​​മ​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. ഒ​​​ന്പ​​​തു പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​ക്ക​​​ളു​​​ടെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്കി​​​യ സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് യാ​​​മീ​​​ൻ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
യുഎസ് സ്കൂളിൽ വെടിവയ്പ്: അക്രമിയെ വധിച്ചു
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സി​​ൽ മേ​​രി​​ലാ​​ൻ​​ഡി​​ലെ ഗ്രേ​​റ്റ് മി​​ൽ​​സ് ഹൈ​​സ്കൂ​​ളി​​ൽ വി​​ദ്യാ​​ർ​​ഥി ര​​ണ്ടു സ​​ഹ​​പാ​​ഠി​​ക​​ളെ വെ​​ടി​​വ​​ച്ചു പ​​രി​​ക്കേ​​ല്പി​​ച്ചു.​​ അ​​ക്ര​​മം ന​​ട​​ത്തി​​യ വി​​ദ്യാ​​ർ​​ഥി സ്കൂ​​ൾ സു​​ര​​ക്ഷാ​​ഓ​​ഫീ​​സ​​റു​​ടെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. സ്കൂ​​ളി​​ലെ 1600ൽ ​​അ​​ധി​​കം വ​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ സു​​ര​​ക്ഷി​​ത​​മാ​​യി പു​​റ​​ത്തെ​​ത്തി​​ച്ചു. പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​വ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.

ഫ്ളോ​​റി​​ഡ സ്കൂ​​ളി​​ലെ വെ​​ടി​​വ​​യ്പി​​ന്‍റെ ന​​ടു​​ക്കം വി​​ട്ടു​​മാ​​റു​​ന്ന​​തി​​നു മു​​ന്പാ​​ണ് ഗ്രേ​​റ്റ് മി​​ൽ​​സ് വെ​​ടി​​വ​​യ്പ്. ഫ്ളോ​​റി​​ഡ​​യി​​ൽ 14 വി​​ദ്യാ​​ർ​​ഥി​​ക​​ളും മൂ​​ന്നു സ്റ്റാ​​ഫം​​ഗ​​ങ്ങ​​ളും കൊ​​ല്ല​​പ്പെ​​ട്ടു.
ചൈനയുടെ ഒരിഞ്ചു ഭൂമി പോലും വിട്ടുനല്കില്ല: ചിൻപിംഗ്
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യു​​​ടെ ഒ​​​രി​​​ഞ്ചു ഭൂ​​​മി​​​പോ​​​ലും ആ​​​ർ​​​ക്കും വി​​​ട്ടു ന​​​ല്കി​​​ല്ല; ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ചൈ​​​ന​​​യ്ക്ക് അ​​​ർ​​​ഹ​​​മാ​​​യ സ്ഥാ​​​നം നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ര​​​ക്ത​​​രൂ​​​ക്ഷി​​​ത യു​​​ദ്ധ​​​ത്തി​​​നു​​​ വ​​​രെ ത​​​യാ​​​ർ - സ​​​ർ​​​വാ​​​ധി​​​കാ​​​രി​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ലോ​​​ക​​​ത്തോ​​​ടും ചൈ​​​നീ​​​സ് ജ​​​ന​​​ത​​​യോ​​​ടും ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ങ്ങ​​​നെ.

കീ​​​ഴ്ന​​​ട​​​പ്പു​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി വാ​​​ർ​​​ഷി​​​ക പാ​​​ർ​​​ല​​​മെ​​​ന്‍റ്(​​​നാ​​​ഷ​​​ണ​​​ൽ പീ​​​പ്പി​​​ൾ​​​സ് കോ​​​ൺ​​​ഗ്ര​​​സ്) സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് അ​​​വ​​​സാ​​​നം​​​കു​​​റി​​​ച്ച് പ്ര​​​സം​​​ഗി​​​ച്ച ചി​​​ൻ​​​പിം​​​ഗ്, ഇ​​​ന്ത്യ​​​യ​​​ട​​​ക്ക​​​മു​​​ള്ള അ​​​യ​​​ൽ​​​ക്കാ​​​ർ​​​ക്കും ടി​​​ബ​​​റ്റി​​​ലെ​​​യും സി​​​ൻ​​​ജി​​​യാം​​​ഗി​​​ലെ​​​യും വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ൾ​​​ക്കും ആ​​​ഗോ​​​ള​​​ശ​​​ത്രു​​​വാ​​​യ അ​​​മേ​​​രി​​​ക്ക​​​യ്ക്കും വ്യ​​​ക്ത​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണു ന​​​ല്കി​​​യ​​​ത്.

മ​​​ഹ​​​ത്താ​​​യ ചൈ​​​ന​​​യു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​മാ​​​ണ് ജ​​​ന​​​ങ്ങ​​​ളു​​​ടെ സ്വ​​​പ്നം. ക​​​ഴി​​​ഞ്ഞ 170 വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി അ​​​തി​​​നാ​​​യി പോ​​​രാ​​​ടു​​​ന്നു. ചൈ​​​നീ​​​സ് ജ​​​ന​​​ത ആ ​​​സ്വ​​​പ്ന​​​ത്തോ​​​ട് ഇ​​​ന്ന് ഏ​​​റ്റ​​​വും അ​​​ടു​​​ത്തു നി​​​ൽ​​​ക്കു​​​ന്നു. 130 കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ചു കാ​​​ണു​​​ന്ന സ്വ​​​പ്ന​​​മാ​​​ണ​​​ത്. അ​​​തു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കും. രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ഖ​​​ണ്ഡ​​​ത​​​യും പ​​​ര​​​മാ​​​ധി​​​കാ​​​ര​​​വും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കും. ചൈ​​​ന​​​യു​​​ടെ ഏ​​​കീ​​​ക​​​ര​​​ണ​​​മെ​​​ന്ന സ്വ​​​പ്നം പൂ​​​വ​​​ണി​​​യി​​​ക്കും.

ഏ​​​തെ​​​ങ്കി​​​ലും അ​​​തി​​​ർ​​​ത്തിപ്ര​​​ശ്ന​​​ങ്ങ​​​ൾ ചി​​​ൻ​​​പിം​​​ഗ് എ​​​ടു​​​ത്തുപ​​​റ​​​ഞ്ഞി​​​ല്ല. എ​​​ന്നാ​​​ൽ താ​​യ്‌​​വാ​​ന്‍റെ​​യും ഹോ​​ങ്കോം​​ഗി​​ന്‍റെ​​യും സ്വാ​​ത​​ന്ത്ര്യ​​മോ​​ഹം വ​​ച്ചു​​പൊ​​റു​​പ്പി​​ക്കി​​ല്ലെ​​ന്ന സൂ​​ച​​ന​​യാ​​ണ് അ​​ദ്ദേ​​ഹം ന​​ൽ​​കി​​യ​​തെ​​ന്നു വ്യ​​ക്ത​​മാ​​ണ്.
36 സിറിയൻ സൈനികരെ ഐഎസ് കൊലപ്പെടുത്തി
ഡ​​മാ​​സ്ക​​സ്: ഡ​​മാ​​സ്ക​​സി​​ലെ കാ​​ദം ഡി​​സ്ട്രി​​ക്ടി​​ൽ മി​​ന്ന​​ലാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ഐ​​എ​​സ് ഭീ​​ക​​ര​​ർ 36 സി​​റി​​യ​​ൻ സൈ​​നി​​ക​​രെ കൊ​​ല​​പ്പെ​​ടു​​ത്തി. ഡ​​മാ​​സ്ക​​സ് പ്രാ​​ന്ത​​ത്തി​​ലെ ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ വി​​മ​​ത​​രു​​മാ​​യി സി​​റി​​യ​​ൻ സേ​​ന പോ​​രാ​​ട്ടം തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണു മി​​ന്ന​​ലാ​​ക്ര​​മ​​ണം. കാ​​ദം ഡി​​സ്ട്രി​​ക്ടി​​ലെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ര​​വ​​ധിപ്പേർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ടെ​​ന്നും പോ​​രാ​​ട്ടം തു​​ട​​രു​​ക​​യാ​​ണെ​​ന്നും സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി അ​​റി​​യി​​ച്ചു. ഐ​​എ​​സി​​ന്‍റെ ഭാ​​ഗ​​ത്തു​​ണ്ടാ​​യ ആ​​ൾനാ​​ശ​​ത്തെ​​ക്കു​​റി​​ച്ചു കൃ​​ത്യ​​മാ​​യ വി​​വ​​ര​​മി​​ല്ല.
ആബേൽ സമ്മാനം ലാൻഗ്ലാൻഡ്സിന്
ഓ​സ്‌​ലോ: ഗ​ണി​ത​ശാ​സ്ത്ര നൊ​ബേ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ബേ​ൽ സ​മ്മാ​നം കാ​ന​ഡ​യി​ലെ റോ​ബ​ർ​ട്ട് ലാ​ൻ​ഗ്ലാ​ൻ​ഡ്സി​ന്. പ്രാ​തി​നി​ധ്യ​സി​ദ്ധാ​ന്ത​ത്തെ സം​ഖ്യാ​സി​ദ്ധാ​ന്ത​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പ്രോ​ഗ്രാം ത​യാ​റാ​ക്കി​യ​താ​ണ് അ​ദ്ദേ​ഹ​ത്തെ സ​മ്മാ​നി​ത​നാ​ക്കി​യ​ത്. 1967-ലാ​ണ് ഇ​തി​ന്‍റെ പ്രാ​രം​ഭ​രൂ​പം ത​യാ​റാ​യ​ത്. ലാ​ൻ​ഗ്ലാ​ൻ​ഡ്സി​ന് ഇ​പ്പോ​ൾ 81 വ​യ​സു​ണ്ട്. അ​ഞ്ചു​കോ​ടി​യി​ൽ​പ​രം രൂ​പ​യാ​ണു സ​മ്മാ​നം. നോ​ർ​വേ​യി​ലെ അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ​സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്സ് ആ​ണ് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.
റഷ്യയിൽ സാർ പുടിൻ
മോ​​​സ്കോ: ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 76.69 ശ​​ത​​മാ​​നം വോ​​ട്ടു നേ​​​ടി നാ​​​ലാം തവണയും പ്ര​​​സി​​​ഡ​​​ന്‍റായ വ്ളാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ റ​​​ഷ്യ​​​യു​​​ടെ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​വാ​​​ത്ത നേ​​​താ​​​വാ​​​യി.2024​​​വ​​​രെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കാ​​​നു​​​ള്ള ജ​​​ന​​​വി​​​ധി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ച​​​ത്.

മു​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ല​​ഭി​​ച്ച​​തി​​നേ​​ക്കാ​​ൾ വോ​​ട്ടു നേ​​ടി​​യ പു​​ടി​​ൻ ആ​​​ജീ​​​വ​​​നാ​​​ന്ത പ്ര​​​സി​​​ഡ​​​ന്‍റാ​​​വാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ല്ലെ​​​ന്നു സൂ​​​ചി​​​പ്പി​​​ച്ചു.ഏ​​​ഴ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​കൂ​​​ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. പു​​​ടി​​​ന്‍റെ ക​​​ടു​​​ത്ത​​​ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യ അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി​​​ക്ക് മ​​​ത്സ​​​രി​​​ക്കാ​​​ൻ ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചിരുന്നു.

ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി പാ​​​വേ​​​ൽ ഗ്രു​​​ഡി​​​നി​​​ന് 11.9ശ​​​ത​​​മാ​​​നം വോ​​​ട്ടും ദേ​​​ശീ​​​യ​​​വാ​​​ദി നേ​​​താ​​​വ് വ്ളാ​​​ദി​​​മി​​​ർ ഷി​​​റി​​​നോ​​​വ്സ്കി​​​ക്ക് 5.66ശ​​​ത​​​മാ​​​നം വോ​​​ട്ടും മാ​​​ത്ര​​​മേ ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​നാ​​​യു​​​ള്ളൂ.​​​ ജ​​​ന​​​ങ്ങ​​​ൾ ത​​​ന്നി​​​ൽ അ​​​ർ​​​പ്പി​​​ച്ച വി​​​ശ്വാ​​​സ​​​ത്തി​​​നു ന​​​ന്ദി പ​​​റ​​​യു​​​ന്നു​​​വെ​​​ന്നു പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു.
പുടിനു മുന്നിൽ സ്റ്റാലിൻ മാത്രം
ആ​​​ധു​​​നി​​​ക റ​​​ഷ്യ​​​ൻ ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും നീ​​​ണ്ട​​​കാ​​​ലം ഭ​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ടാ​​​മ​​​നാ​​​ണു വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. ഇ​​​ന്ന​​​ലെ പു​​​ടി​​​ൻ ഭ​​​ര​​​ണ​​​ത്തി​​​ൽ 6,790 ദി​​​വ​​​സം പി​​​ന്നി​​​ട്ടു. ഇ​​​പ്പോ​​​ഴ​​​ത്തെ കാ​​​ലാ​​​വ​​​ധി 2024 മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ 8,981 ദി​​​വ​​​സം ഭ​​​രി​​​ച്ചി​​​രി​​​ക്കും പു​​​ടി​​​ൻ.

ഈ ​​​നൂ​​​റ്റാ​​​ണ്ടി​​​ൽ റ​​​ഷ്യ ഇ​​​തു​​​വ​​​രെ​ വേ​​​റൊ​​​രു ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ ക​​​ണ്ടി​​​ട്ടി​​​ല്ല. 1999 ഡി​​​സം​​​ബ​​​ർ 31-ന് ​​​ബോ​​​റി​​​സ് യെ​​​ൽ​​​ട്‌​​​സി​​​ൻ പു​​​ടി​​​നെ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ച്ചു. 2008 വ​​​രെ പു​​​ടി​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. 2008-12 കാ​​​ല​​​ത്തു ദി​​​മി​​​ത്രി മെ​​​ഡ്‌​​​വെ​​​ഡ​​​വിനെ പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്കി​​​യ പു​​​ടി​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദം വ​​​ഹി​​​ച്ചു. എ​​​ങ്കി​​​ലും പ്രാ​​​യോ​​​ഗി​​​ക ഭ​​​ര​​​ണാ​​​ധി​​​കാ​​​രി പു​​​ടി​​​ൻ ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ വ്യ​​​വ​​​സ്ഥ​​​മൂ​​​ലം ര​​​ണ്ടു കാ​​​ലാ​​​വ​​​ധി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ തു​​​ർ​​​ച്ച​​​യാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദം വ​​​ഹി​​​ക്കാ​​​നാ​​​വു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ ആ ​​​വ്യ​​​വ​​​സ്ഥ മാ​​​റ്റി. പു​​​ടി​​​ന് എ​​​ത്ര ത​​​വ​​​ണ വേ​​​ണ​​​മെ​​​ങ്കി​​​ലും പ്ര​​​സി​​​ഡ​​​ന്‍റാ​​​കാം.

സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ന്‍റെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ സ്വേ​​​ച്ഛാ​​ധി​​​പ​​തി ജോ​​​സ​​​ഫ് സ്റ്റാ​​​ലി​​​നാ​​​ണ് ആ​​​ധു​​​നി​​​ക റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും നീ​​​ണ്ട വാ​​​ഴ്ച​​​യു​​​ടെ ഉ​​​ട​​​മ. 1924 മു​​​ത​​​ൽ ’53 വ​​​രെ 10,636 ദി​​​വ​​​സ​​​മാ​​​ണ് സ്റ്റാ​​​ലി​​​ൻ വാ​​​ണ​​​ത്. 1964 മു​​​ത​​​ൽ ’82 വ​​​രെ ഭ​​​രി​​​ച്ച ലെ​​​യോ​​​ണി​​​ഡ് ബ്ര​​​ഷ്‌​​​നെ​​​വി​​​ന്‍റെ വാ​​​ഴ്ച 6,601 ദി​​​വ​​​സം നീ​​​ണ്ടു. നി​​​കി​​​താ ക്രൂ​​​ഷ്‌​​​ചെ​​​വ് 1955 മു​​​ത​​​ൽ ’63 വ​​​രെ 3,536ദി​​​വ​​​സം റ​​​ഷ്യ​​​യെ ന​​​യി​​​ച്ചു.

പു​​​ടി​​​ന്‍റെ മുൻഗാ​​​മി ബോ​​​റി​​​സ് യെ​​​ൽ​​​ട്‌​​​സി​​​ൻ 3,096 ദി​​​വ​​​സം (1991-99) ഭ​​​രി​​​ച്ചു. അ​​​തി​​​നു മു​​​ന്പ് 2,360 ദി​​​വ​​​സ​​​മാ​​​ണ് (1985-91) മി​​​ഖാ​​​യ​​​ൽ ഗോ​​​ർ​​​ബ​​​ച്ചേ​​​വ് ഭ​​​രി​​​ച്ച​​​ത്.


വ്ലാദിമിർ പുടിൻ ജീവിതരേഖ

1952 ഒ​​​ക്‌​​​ടോ​​​ബ​​​ർ 7: സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്‌​​​ബ​​​ർ​​​ഗി​​​ൽ ജ​​​ന​​​നം. അ​​​ച്ഛ​​​ൻ ഫാ​​​ക്‌​​​ട​​​റി ഫോ​​​ർ​​​മാ​​​ൻ

1975: നി​​​യ​​​മ​​​ബി​​​രു​​​ദം നേ​​​ടി. ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​ജി​​​ബി​​​യി​​​ൽ ചേ​​​ർ​​​ന്നു. വി​​​ദേ​​​ശ ​​​ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​യ​​​മ​​​നം.

1983: വി​​​വാ​​​ഹം. വി​​​ദേ​​​ശ​​​ഭാ​​​ഷാ വി​​​ദ​​​ഗ്ധ ല്യു​​​ഡ്മി​​​ള ഭാ​​​ര്യ. (2014-ൽ ​​​വി​​​വാ​​​ഹ മോ​​​ച​​​നം).

1985-90: കി​​​ഴ​​​ക്ക​​​ൻ ജ​​​ർ​​​മ​​​നി​​​യി​​​ൽ കെ​​​ജി​​​ബി ദൗ​​​ത്യം

1990: ലെ​​​നി​​​ൽ​​​ഗ്രാ​​​ഡ് സ്റ്റേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് റെ​​​ക്‌​​​ട​​​ർ

1991: കെ​​​ജി​​​ബി​​​യി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ചു.

1994: സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്‌​​​ബ​​​ർ​​​ഗ് സി​​​റ്റി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ വി​​​ദേ​​​ശ​​​കാ​​​ര്യ വി​​​ഭാ​​​ഗം മേ​​​ധാ​​​വി.

1996 ഓ​​​ഗ​​​സ്റ്റ്: പു​​​ടി​​​നെ പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​റി​​​സ് യെ​​​ൽ​​​ട്‌​​​സി​​​ൻ മോ​​​സ്കോ​​​യി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു. ത​​​ന്‍റെ സ​​​ഹാ​​​യി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

1997: യെ​​​ൽ​​​ട്സി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് സെ​​​ക്ര​​​ട്ട​​​റി

1998: ഫ​​​സ്റ്റ് ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ്

1988-99: കെ​​​ജി​​​ബി​​​ക്കു പ​​​ക​​​രം ഉ​​​ണ്ടാ​​​യ ഫെ​​​ഡ​​​റ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി സ​​​ർ​​​വീ​​​സ് മേ​​​ധാ​​​വി.

1999 ഓ​​​ഗ​​​സ്റ്റ്: പു​​​ടി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി യെ​​​ൽ​​​ട്സി​​​ൻ നി​​​യ​​​മി​​​ച്ചു.

1999 ഡി​​​സം​​​ബ​​​ർ 31: യെ​​​ൽ​​​ട്‌​​​സി​​​ൻ പൊ​​​ടു​​​ന്ന​​​നെ രാ​​​ജി​​​വ​​​യ്ക്കു​​​ന്നു. പു​​​ടി​​​ൻ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ്.

2000 മാ​​​ർ​​​ച്ച് 26: പു​​​ടി​​​നെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 53 ശ​​​ത​​​മാ​​​നം വോ​​​ട്ട്.

2004: ര​​​ണ്ടാം വ​​​ട്ടം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി

2008 മേ​​​യ്: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ലേ​​​ക്കു മാ​​​റി.

2008 ഓ​​​ഗ​​​സ്റ്റ്: ജോ​​​ർ​​​ജി​​​യ​​​യി​​​ൽ നി​​​ന്ന് അ​​​ബ്‌​​​ഖാസി​​​യ​​​യും സൗ​​​ത്ത് ഓ​​​സ​​​റ്റി​​​യ​​​യും റ​​​ഷ്യ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

2012: പു​​​ടി​​​ൻ വീ​​​ണ്ടും പ്ര​​​സി​​​ഡ​​​ന്‍റ്

2014 മാ​​​ർ​​​ച്ച്: റ​​​ഷ്യ, യു​​​ക്രെ​​​യി​​​നി​​​ൽനി​​​ന്നു ക്രൈ​​​മി​​​യ പി​​​ടി​​​ച്ച​​​ട​​​ക്കി.

2015: സി​​​റി​​​യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ഷ​​​ർ അ​​​ൽ അ​​​സ​​​ദി​​​നു​​​വേ​​​ണ്ടി റ​​​ഷ്യ ഇ​​​ട​​​പെ​​​ടു​​​ന്നു.

2018 മാ​​​ർ​​​ച്ച് 18: പു​​​ടി​​​ൻ നാ​​​ലാം ത​​​വ​​​ണ​​​യും പ്ര​​​സി​​​ഡ​​​ന്‍റ്.
മാപ്പു പറയണം: ബ്രിട്ടനോടു റഷ്യ
മോ​​സ്കോ: മു​​ൻ റ​​ഷ്യ​​ൻ ഇ​​ര​​ട്ട​​ച്ചാ​​ര​​ൻ സെ​​ർ​​ജി സ്ക്രി​​പാ​​ലി​​നും മ​​ക​​ൾ യൂ​​ലി​​യ​​യ്ക്കും നേ​​ർ​​ക്കു​​ണ്ടാ​​യ രാ​​സാ​​യു​​ധാ​​ക്ര​​മ​​ണ​​ത്തി​​ൽ റ​​ഷ്യ​​ക്കു പ​​ങ്കു​​ണ്ടെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​നു ബ്രി​​ട്ട​​ൻ തെ​​ളി​​വു ന​​ൽ​​കു​​ക​​യോ അ​​ല്ലാ​​ത്ത​​പ​​ക്ഷം മാ​​പ്പു പ​​റ​​യു​​ക​​യോ ചെ​​യ്യ​​ണ​​മെ​​ന്നു ക്രെം​​ലി​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

രാ​​സാ​​യു​​ധാ​​ക്ര​​മ​​ണ​​ത്തി​​ന് പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ൻ നേ​​രി​​ട്ട് ഉ​​ത്ത​​ര​​വു ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ബ്രി​​ട്ടീ​​ഷ് വി​​ദേ​​ശ​​മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​ൺ പ​​റ​​ഞ്ഞു. ഈ ​​മാ​​സം നാ​​ലി​​ന് ഇം​​ഗ്ലണ്ടി​​ലെ സാ​​ലി​​സ്ബ​​റി​​യി​​ൽ അ​​വ​​ശ​​നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ട്ട സ്ക്രി​​പാ​​ലും മ​​ക​​ളും ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.
ഒന്പതുവയസുകാരന്‍റെ വെടിയേറ്റു സഹോദരി മരിച്ചു
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: വീ​​ഡി​​യോ ഗെ​​യിം ക​​ൺ​​ട്രോ​​ള​​റി​​നെ​​ച്ചൊ​​ല്ലി​​യു​​ള്ള വ​​ഴ​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നു യു​​എ​​സി​​ൽ ഒ​​ന്പ​​തു​​വ​​യ​​സു​​കാ​​ര​​ൻ 13 വ​​യ​​സു​​ള്ള സ​​ഹോ​​ദ​​രി​​യെ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു.

മി​​സി​​സി​​പ്പി​​യി​​ൽ ശ​​നി​​യാ​​ഴ്ച​​യാ​​ണു സം​​ഭ​​വം. വീ​​ഡി​​യോ ഗെ​​യിം ക​​ൺ​​ട്രോ​​ള​​ർ ത​​ര​​ണ​​മെ​​ന്ന് പ​​ല​​വ​​ട്ടം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും സ​​ഹോ​​ദ​​രി കേ​​ൾ​​ക്കാ​​ൻ കൂ​​ട്ടാ​​ക്കി​​യി​​ല്ല. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു വെ​​ടി​​വ​​ച്ച​​ത്.
ത​​ല​​യ്ക്കു വെ​​ടി​​യേ​​റ്റ ഡി​​ജോ​​നെ വൈ​​റ്റി​​നെ ടെ​​ന്നി​​സി​​യി​​ലെ മെം​​ഫി​​സി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.​​കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചെ​​ന്ന് പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി.
ഖാലിദ സിയയ്ക്കു ജാമ്യം നിഷേധിച്ചു
ധാ​​ക്ക: അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ അ​​ഞ്ചു​​ വ​​ർ​​ഷ​​ത്തെ ത​​ട​​വി​​നു​​ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട മു​​ൻ ബം​​ഗ്ലാ പ്ര​​ധാ​​ന​​മ​​ന്ത്രി ഖാ​​ലി​​ദ സി​​യ​​യ്ക്ക് ഹൈ​​ക്കോ​​ട​​തി അ​​നു​​വ​​ദി​​ച്ച ഇ​​ട​​ക്കാ​​ല ജാ​​മ്യം സു​​പ്രീം​​കോ​​ട​​തി റ​​ദ്ദാ​​ക്കി. കേ​​സ് മേ​​യ് എ​​ട്ടി​​നു വീ​​ണ്ടും കേ​​ൾ​​ക്കും. അ​​തു​​വ​​രെ ഖാ​​ലി​​ദ ജ​​യി​​ലി​​ൽ ക​​ഴി​​യ​​ണം.

ഖാ​​ലി​​ദ​​യെ നി​​രു​​പാ​​ധി​​കം വി​​ട്ട​​യ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​ന്നു രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ്ര​​ക​​ട​​നം ന​​ട​​ത്താ​​ൻ അ​​വ​​രു​​ടെ പാ​​ർ​​ട്ടി​​യാ​​യ പ്ര​​തി​​പ​​ക്ഷ ബി​​എ​​ൻ​​പി ആ​​ഹ്വാ​​നം ചെ​​യ്തു.

ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്താ​​നി​​രി​​ക്കു​​ന്ന പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്നു ഖാ​​ലി​​ദ സി​​യ​​യെ വി​​ല​​ക്കു​​ക​​യാ​​ണു സ​​ർ​​ക്കാ​​രി​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്നും ബി​​എ​​ൻ​​പി നേ​​താ​​ക്ക​​ൾ ആ​​രോ​​പി​​ച്ചു.
സി​​യാ ഓ​​ർ​​ഫ​​നേ​​ജ് ട്ര​​സ്റ്റി​​നു ല​​ഭി​​ച്ച 2,50,000 ഡോ​​ള​​റി​​ന്‍റെ വി​​ദേ​​ശ​​സം​​ഭാ​​വ​​ന വെ​​ട്ടി​​ച്ചെ​​ന്നാ​​ണ് ഖാ​​ലി​​ദ​​യ്ക്ക് എ​​തി​​രേ​​യു​​ള്ള കേ​​സ്. ഇ​​തേ കേ​​സി​​ൽ ഖാ​​ലി​​ദ​​യു​​ടെ മ​​ക​​ൻ താ​​രി​​ക്ക് റ‌​​ഹ്‌​​മാ​​ൻ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ചു​​പേ​​ർ​​ക്ക് പ​​ത്തു​​വ​​ർ​​ഷം ത​​ട​​വു​​ശി​​ക്ഷ ല​​ഭി​​ച്ചു.

താ​​രി​​ക്ക് വി​​ദേ​​ശ​​ത്താ​​യ​​തി​​നാ​​ൽ ശി​​ക്ഷ ന​​ട​​പ്പാ​​ക്കാ​​നാ​​യി​​ല്ല.
കർദിനാൾ ഒ’ബ്രയൻ അന്തരിച്ചു
ല​​​ണ്ട​​​ൻ: സ്കോ​​​ട്ടി​​​ഷ് ക​​​ർ​​​ദി​​​നാ​​​ൾ കെ​​​യ്ത് ഒ’​​​ബ്രയ​​​ൻ(80) അ​​​ന്ത​​​രി​​​ച്ചു. സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ആ​​​ൻ​​​ഡ് എ​​​ഡി​​​ൻ​​​ബ​​​റോ രൂ​​​പ​​​ത​​​യു​​​ടെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ 2013ൽ ​​​വി​​​ര​​​മി​​​ച്ചു.

വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ൽ ജ​​​നി​​​ച്ച ഒ​​​’ ബ്രയന്‍റെ കു​​​ടും​​​ബം പി​​​ന്നീ​​​ട് സ്കോ​​​ട്ട്‌​​​ല​​​ൻ​​​ഡി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. 1965ൻ ​​​വൈ​​​ദി​​​ക​​​പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ചു. 1985ൽ ​​​ബി​​​ഷ​​​പ്പാ​​​യും 2003ൽ ​​​ക​​​ർ​​​ദി​​​നാ​​​ളാ​​​യും ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ടു.
ചൈന: വിദേശകാര്യമന്ത്രിക്കു സ്ഥാനക്കയറ്റം
ബെ​​​യ്ജിം​​​ഗ്: വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ്‌​​​യി​​​ക്കു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും ഇ​​​ര​​​ട്ട​​​പ്പ​​​ദ​​​വി​​​യും. സൈ​​​ന്യ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​ർ​​​ക്കു പ​​​ദ​​​വി​​​ക​​​ൾ; സാ​​​ന്പ​​​ത്തി​​​ക ഭ​​​ര​​​ണ​​​ത്തി​​​നു ഹാ​​​ർ​​​വ​​​ഡി​​​ൽ പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന.

ചൈ​​​നീ​​​സ് മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെയും കേ​​​ന്ദ്ര​​​ മി​​​ലി​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും കേ​​​ന്ദ്ര ബാ​​​ങ്കി​​​ന്‍റെ​​​യും മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​ പേ​​​രു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്പോ​​​ൾ തെ​​​ളി​​​യു​​​ന്ന ചി​​​ത്ര​​​മി​​​താ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലി ​​​കെ​​​ചി​​​യാം​​​ഗി​​​ന്‍റെ സ്വാ​​​ധീ​​​നം കു​​​റ​​​യു​​​ന്ന​​​തും വ്യ​​​ക്ത​​​മാ​​​യി.

വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് ഇ​​​നി മ​​​ന്ത്രി​​​പ​​​ദ​​​ത്തോ​​​ടൊ​​​പ്പം സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ല​​​ർ പ​​​ദ​​​വി​​​യും വ​​​ഹി​​​ക്കും. സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ല​​​ർ യാം​​​ഗ് ജി​​​യേ​​​ചി പോ​​​ളി​​​റ്റ് ബ്യൂ​​​റോ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്. വാം​​​ഗി​​​നു ര​​​ണ്ടു ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​ത് ഷി​​​ക്ക് അ​​​ദ്ദേ​​​ഹ​​​ത്തി​​​ലു​​​ള്ള വി​​​ശ്വാ​​​സം തെ​​​ളി​​​യി​​​ക്കു​​​ന്നു. ഈ ​​​ഇ​​​ര​​​ട്ട​​​പ്പ​​​ദ​​​വി അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. ഇ​​​തു​​​വ​​​രെ ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി ച​​​ർ​​​ച്ച നടത്തിയി രുന്ന യാം​​​ഗി​​​നു പ​​​ക​​​രം വാം​​​ഗ് ആ​​​കും ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി എ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ക​​​ർ​​​ക്ക​​​ശ​​​ക്കാ​​രനാ​​​യാ​​​ണു വാം​​​ഗ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഡോ​​​ക‌ ലാ​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​വേ​​​ള​​​യി​​​ൽ ഇ​​​ന്ത്യ​​​യെ പൂ​​​ർ​​​ണ​​​മാ​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രു​​​ന്നു വാം​​​ഗ് സം​​​സാ​​​രി​​​ച്ച​​​ത്.

പു​​​തി​​​യ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യാ​​​യി ആ​​​ണ​​​വ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ മു​​​ൻ മേ​​​ധാ​​​വി​​​യും ഷി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നു​​​മാ​​​യ ല​​​ഫ്റ്റ​​​ന​​​ന്‍റ് ജ​​​ന​​​റ​​​ൽ വെ​​​യ് ഫെം​​​ഗെ​​​യെ നി​​​യ​​​മി​​​ച്ചു. സൈ​​​ന്യ​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ മി​​​ലി​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​​​​ൻമാരായി ജ​​​ന​​​റ​​​ൽ ഷു ​​​ചി​​​ലി​​​യാം​​​ഗ്, ജ​​​ന​​​റ​​​ൽ ചാം​​​ഗ് യൂ​​​ഷി​​​യ എ​​​ന്നീ വി​​​ശ്വ​​​സ്ത​​​രെ​​​യും ഷി ​​​നി​​​യ​​​മി​​​ച്ചു. സൈ​​​ന്യ​​​ത്തി​​​ൽ 2013നു ശേ​​​ഷം ഷി ​​​വ​​​രു​​​ത്തി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തു വെ​​​യ് ഫെം​​​ഗെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ്.

സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ലി​​​യു ഹെ നി​​​യ​​​മി​​​ത​​​നാ​​​യി. അ​​​ങ്കി​​​ൾ ഹെ ​​​എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​മാ​​​ണു 2013നു​​​ ശേ​​​ഷ​​​മു​​​ള്ള സാ​​​ന്പ​​​ത്തി​​​കന​​​യ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ. ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധ​​​ന​​​യി​​​ൽ​​​നി​​​ന്ന് ഉ​​​പ​​​ഭോ​​​ഗ​​​വ​​​ർ​​​ധ​​​ന​​​യി​​​ലേ​​​ക്കു മാ​​​റി​​​യാ​​​ലേ ചൈ​​​നീ​​​സ് വ​​​ള​​​ർ​​​ച്ച സു​​​സ്ഥി​​​ര​​​മാ​​​കൂ എ​​​ന്നാ​​​ണു ലി​​​യു പ​​​റ​​​യു​​​ന്ന​​​ത്. ഹാ​​​ർ​​​വ​​​ഡി​​​ൽ പ​​​ഠി​​​ച്ച ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ലി​​​യ ദൗ​​​ത്യം ചൈ​​​നീ​​​സ് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ​​​യും ബാ​​​ങ്കു​​​ക​​​ളെ​​​യും ക​​​ട​​​ക്കെ​​​ണി​​​യി​​​ൽനി​​​ന്നു ര​​​ക്ഷി​​​ക്ക​​​ലാ​​​ണ്.

ഹാ​​​ർ​​​വ​​​ഡി​​​ൽ​​​ത​​​ന്നെ പ​​​ഠി​​​ച്ച യി​​​യാം​​​ഗ് ആ​​​ണു ചൈ​​​നീ​​​സ് കേ​​​ന്ദ്ര ബാ​​​ങ്ക് ആ​​​യ പീ​​​പ്പി​​​ൾ​​​സ് ബാ​​​ങ്ക് ഓ​​​ഫ് ചൈ​​​ന​​​യു​​​ടെ പു​​​തി​​​യ ഗ​​​വ​​​ർ​​​ണ​​​ർ. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണംകൂ​​​ടി ഇ​​​നി കേ​​​ന്ദ്ര​​​ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ന​​​ൽ​​​കും.

ഹാ​​​ൻ​​​ചെം​​​ഗ്, സ​​​ൺ​​​ചു​​​ൻ​​​ലാ​​​ൽ, ഹു ചു​​​ൻ​​​ഹു​​​വ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റ് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ. മ​​​റ്റു സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി വെ​​​യ് ഫെം​​​ഗെ‌, വാം​​​ഗ് യോ​​​ംഗ്, ചി​​​യാ​​​വോ ജീ, ​​​ചൗ കെ​​​ചി എ​​​ന്നി​​​വ​​​രെ​​​യും നി​​​യ​​​മി​​​ച്ചു. ചി​​​യാ​​​വോ ജീ ​​​ആ​​​ണു സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ.
ബ്രിട്ടീഷ് അധ്യാപികയ്ക്ക് 10 ലക്ഷം ഡോളറിന്‍റെ അവാർഡ്
ദു​​​ബാ​​​യ്: പ​​ത്തു ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ആ​​​ഗോ​​​ള അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡ് ബ്രി​​​ട്ടീ​​​ഷു​​​കാ​​​രി ആ​​​ൻ​​​ഡ്രി​​​യ സ​​​ഫി​​​റാ​​​കോ​​​വു​​​വി​​​ന്. ബ്രെ​​​ന്‍റി​​​ലെ അ​​​ൽ​​​പേ​​​ർ​​​ട്ട​​​ൺ ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജി​​​ൽ ആ​​​ർ​​​ട്ട് ടീ​​​ച്ച​​​റാ​​​യ ആ​​​ൻ​​​ഡ്രി​​​യ, പാ​​​വ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി ചെ​​​യ്ത സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​യാ​​​ക്കി​​​യ​​​ത്. നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന ബ്രെ​​​ന്‍റ് ബ്രി​​​ട്ട​​​നി​​​ലെ ഏ​​​റ്റ​​​വും ദ​​​രി​​​ദ്ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ്.

കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ളു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തു​​ന്ന​​തി​​നാ​​യി 35 ഭാ​​ഷ​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന വി​​വ​​ര​​ങ്ങ​​ൾ അ​​വ​​ർ ഹൃ​​ദി​​സ്ഥ​​മാ​​ക്കി. വി​​വി​​ധ നാ​​ടു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​യി വി​​ധ​​ത്തി​​ൽ ക​​രി​​ക്കു​​ലം ഉ​​ട​​ച്ചു​​വാ​​ർ​​ക്കു​​ക​​യും ചെ​​യ്തു.

മ​​​ല​​​യാ​​​ളി വ്യ​​​ാവസാ​​​യി സ​​​ണ്ണി വ​​​ർ​​​ക്കി നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന വ​​​ർ​​​ക്കി ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ല്കു​​​ന്ന​​​ത്. അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ ആ​​​ൻ​​​ഡ്രി​​​യ​​​യെ ദു​​​ബാ​​​യ് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ റാ​​​ഷി​​​ദ് അ​​​ൽ മ​​​ഖ്തൂ​​​മും ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സ മേ​​​യും അ​​​നു​​​മോ​​​ദി​​​ച്ചു.
നിരാശ അറിയിച്ച് പാക്കിസ്ഥാൻ
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: രാ​​​ജ​​​സ്ഥാ​​​നി​​​ലെ അ​​​ജ്മേ​​​ർ ദ​​​ർ​​​ഗ​​​യി​​​ൽ 19-29 വ​​​രെ ന​​​ട​​​ക്കു​​​ന്ന ഉ​​​റു​​​സ് ആ​​ഘോ​​ഷ​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ 503 പാ​​​ക് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ഇ​​​ന്ത്യ വീ​​​സ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ക​​​ടു​​​ത്ത നി​​​രാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
സിറിയയിലെ അഫ്രീൻ നഗരം തുർക്കി സൈന്യം പിടിച്ചു
അ​​​ങ്കാ​​​റ: കു​​​ർ​​​ദു​​​ക​​​ളെ തു​​​ര​​​ത്തി സി​​​റി​​​യ​​​യി​​​ലെ അ​​​ഫ്രീ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം തു​​​ർ​​​ക്കി​​​സേ​​​ന​​യും ഫ്രീ ​​​സി​​​റി​​​യ​​​ൻ ആ​​​ർ​​​മി​​യും ചേ​​ർ​​ന്നു കൈ​​​യ​​​ട​​​ക്കി. തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ത​​​യി​​​ബ് എ​​​ർ​​​ദോ​​​ഗ​​​ൻ അ​​​ങ്കാ​​​റ​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഇ​​​ക്കാ​​​ര്യം. കു​​​ർ​​​ദു​​​ക​​​ളെ ഭീ​​​ക​​​ര ഗ്രൂ​​​പ്പാ​​​യാ​​​ണു തു​​​ർ​​​ക്കി കാ​​​ണു​​​ന്ന​​​ത്. തു​​​ർ​​​ക്കി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള സി​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ കു​​​ർ​​​ദു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നു തു​​​ർ​​​ക്കി ക​​​രു​​​തു​​​ന്നു. അ​​​ഫ്രീ​​​നി​​​ൽ 280 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് അ​​​ങ്കാ​​​റ നി​​​ഷേ​​​ധി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ടു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​യി ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റു​​​ക​​​യാ​​​ണെ​​​ന്നു അ​​​ഫ്രീ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് കൗ​​​ൺ​​​സി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ഫ്രീ​​​ൻ ന​​​ഗ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​ഫ്രീ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ഗ​​​റി​​​ല്ലാ യു​​​ദ്ധം ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ സ​​​ഹാ​​​ധ്യ​​​ക്ഷ​​​നാ​​​യ ഓ​​​ഥ്മ​​​ൻ ഷേ​​​ക്ക് ഇ​​​സാ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ജ​​നു​​വ​​രി 20നാ​​ണു തു​​ർ​​ക്കി സൈ​​ന്യം അ​​ഫ്രീ​​നെ​​തി​​രേ പോ​​രാ​​ട്ടം തു​​ട​​ങ്ങി​​യ​​ത്. ഇ​​തി​​ന​​കം 46 തു​​ർ​​ക്കി സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

അ​​ഫ്രീ​​നി​​ൽ​​നി​​ന്ന് അ​​ടു​​ത്ത​​നാ​​ളു​​ക​​ളി​​ൽ ര​​ണ്ടു​​ല​​ക്ഷ​​ത്തോ​​ളം സി​​വി​​ലി​​യ​​ന്മാ​​ർ ഒ​​ഴി​​ഞ്ഞു​​പോ​​യെ​​ന്നു സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി അ​​റി​​യി​​ച്ചു. ഇ​​ന്ന​​ലെ​​യും നി​​ര​​വ​​ധി പേ​​ർ കി​​ട്ടി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ലും മോ​​ട്ടോ​​ർ​​ബൈ​​ക്കു​​ക​​ളി​​ലു​​മാ​​യി സി​​റി​​യ​​ൻ സേ​​ന​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള മേ​​ഖ​​ല​​യി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്തു. ഐ​​എ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഭീ​​ക​​ര​​ഗ്രൂ​​പ്പു​​ക​​ൾ​​ക്ക് എ​​തി​​രേ പോ​​രാ​​ടു​​ന്ന​​തി​​നു കു​​ർ​​ദു​​ക​​ളു​​ടെ സ​​ഹാ​​യം അ​​മേ​​രി​​ക്ക ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. സി​​റി​​യ​​യി​​ലെ കു​​ർ​​ദു​​ക​​ൾ​​ക്ക് എ​​തി​​രേ തു​​ർ​​ക്കി സൈ​​നി​​ക ന​​ട​​പ​​ടി​​ക്കു മു​​തി​​ർ​​ന്ന​​ത് അ​​മേ​​രി​​ക്ക-​​തു​​ർ​​ക്കി ബ​​ന്ധം വ​​ഷ​​ളാ​​ക്കി.

ഇ​​തി​​നി​​ടെ 2012 മു​​ത​​ൽ വി​​മ​​ത നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ സി​​റി​​യ​​ൻ സൈ​​ന്യം മു​​ന്നേ​​റ്റം തു​​ട​​രു​​ക​​യാ​​ണ്. സി​​റി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ഡ​​മാ​​സ്ക​​സി​​നു സ​​മീ​​പ​​മു​​ള്ള ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ലെ ഒ​​രു പ​​ട്ട​​ണം കൂ​​ടി ഇ​​ന്ന​​ലെ സി​​റി​​യ​​ൻ സൈ​​ന്യം കൈ​​യ​​ട​​ക്കി. ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യു​​ടെ 80ശ​​ത​​മാ​​നം പ്ര​​ദേ​​ശം സി​​റി​​യ​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​യെ​​ന്നു ബ്രി​​ട്ട​​ൻ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി പ​​റ​​ഞ്ഞു.

പ്ര​​സി​​ഡ​​ന്‍റ് അ​​സാ​​ദ് ഇ​​ന്ന​​ലെ ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ സ​​ന്ദ​​ർ​​ശി​​ച്ച് സൈ​​നി​​ക​​രു​​മാ​​യി സം​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​ന്‍റെ ദൃ​​ശ്യം സ്റ്റേ​​റ്റ് ടി​​വി സം​​പ്രേ​​ഷ​​ണം ചെ​​യ്തു.
നാലാമൂഴം ഉറപ്പാക്കി പുടിൻ
മോ​​സ്കോ: റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​നാ​​യാ​​സ വി​​ജ​​യം ഉ​​റ​​പ്പി​​ച്ച വ്ളാ​​ദി​​മി​​ർ പു​​ടി​​ൻ നാ​​ലാ​​മൂ​​ഴ​​ത്തി​​ലേ​​ക്ക്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക​​കം 51ശ​​ത​​മാ​​നം പേ​​ർ​​വോ​​ട്ടു ചെ​​യ്തു. 11 ടൈം ​​സോ​​ണു​​ക​​ളി​​ലെ വോ​​ട്ടെ​​ടു​​പ്പ് 22 മ​​ണി​​ക്കൂ​​ർ ദീ​​ർ​​ഘി​​ക്കും.

കം​​ച​​ട്കാ മേ​​ഖ​​ല​​യി​​ൽ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ എ​​ട്ടി​​നും സ​​ഖാ​​ലി​​നി​​ൽ ഒ​​ന്പ​​തി​​നും വോ​​ട്ടെടു​​പ്പ് ആ​​രം​​ഭി​​ച്ചു. പി​​ന്നെ​​യും ഒ​​ന്പ​​തു മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞാ​​ണു മോ​​സ്കോ​​യി​​ൽ വോ​​ട്ടെ​​ടു​​പ്പ് ആ​​രം​​ഭി​​ച്ച​​ത്. ആ​​കെ 97000 പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളാ​​ണു​​ള്ള​​ത്. നാ​​വി​​ക​​ർ​​ക്കാ​​യി 218 ക​​പ്പ​​ലു​​ക​​ളി​​ൽ പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ൾ സ്ഥാ​​പി​​ച്ചു, അ​​ന്ത​​ർ​​ദേ​​ശീ​​യ ബ​​ഹി​​രാ​​കാ​​ശ​​നി​​ല​​യ​​ത്തി​​ലു​​ള്ള റ​​ഷ്യ​​ൻ കോ​​സ്മോ​​നോ​​ട്ടും വോ​​ട്ടു ചെ​​യ്തു. മ​​റ്റ് ഏ​​ഴു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ കൂ​​ടി രം​​ഗ​​ത്തു​​ണ്ടെ​​ങ്കി​​ലും ആ​​രും പു​​ടി​​നു ഭീ​​ഷ​​ണി​​യ​​ല്ല. പു​​ടി​​ന് 70ശ​​ത​​മാ​​നം വോ​​ട്ടു​​വ​​രെ കി​​ട്ടു​​മെ​​ന്നാ​​ണ് സൂ​​ച​​ന. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ന​​വ​​ൽ​​നി വോ​​ട്ടെ​​ടു​​പ്പു ബ​​ഹി​​ഷ്ക​​രി​​ച്ചു.
റഷ്യക്ക് എതിരേ തെളിവുണ്ടെന്നു ബ്രിട്ടൻ
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന മു​​​ൻ റ​​​ഷ്യ​​​ൻ ഇ​​​ര​​​ട്ട​​​ച്ചാ​​​ര​​​ൻ സ്ക്രി​​​പാ​​​ലി​​​നെ​​​തി​​​രേ പ്ര​​​യോ​​​ഗി​​​ച്ച നോ​​​വി​​​ചോ​​​ക് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട രാ​​​സാ​​​യു​​​ധം ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി റ​​​ഷ്യ നി​​​ർ​​​മി​​​ച്ചു സ്റ്റോ​​​ക്കു ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​തി​​​നു തെ​​​ളി​​​വു​​​ണ്ടെ​​​ന്നും ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൺ. 1993ൽ ​​​ത​​​ന്നെ ഇ​​​തി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നം നി​​​ർ​​​ത്തി​​​യെ​​​ന്ന യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലെ റ​​​ഷ്യ​​​ൻ സ്ഥാ​​​ന​​​പ​​​തി വ്ളാ​​​ദി​​​മി​​​ർ ചി​​​സോ​​​വി​​​ന്‍റെ വാ​​​ദ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​​​

സാ​​​ലി​​​സ്ബ​​​റി​​​യി​​​ൽ​​​നി​​​ന്ന് എ​​​ട്ടു​​​മൈ​​​ൽ അ​​​ക​​​ലെ പോ​​​ർ​​​ട്ടോ​​​ൺ ഡൗ​​​ണി​​​ലു​​​ള്ള ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ബ്രി​​​ട്ടീ​​​ഷ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ നോ​​​വി​​​ചോ​​​ക് സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും ചി​​​സോ​​​വ് ആ​​​രോ​​​പി​​​ച്ചു. ബ്രി​​​ട്ട​​​നി​​​ലെ സാ​​​ലി​​​സ്ബ​​​റി​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന സ്ക്രി​​​പാ​​​ലി​​​നും മോ​​​സ്കോ​​​യി​​​ൽ​​​നി​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ മ​​​ക​​​ൾ യൂ​​​ലി​​​യ​​​യ്ക്കും നേ​​​ർ​​​ക്കു സാ​​​ലി​​​സ്ബ​​​റി​​​യി​​​ലെ ഷോ​​​പ്പിം​​​ഗ് മാ​​​ൾ പ​​​രി​​​സ​​​ര​​​ത്തു​​​വ​​​ച്ചാ​​​ണു രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ഇ​​​രു​​​വ​​​രും ഇ​​​പ്പോ​​​ഴും ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ നേ​​​രി​​​ട്ടാ​​​ണു രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തെ​​​ന്നു നേ​​​ര​​​ത്തെ ജോ​​​ൺ​​​സ​​​ൺ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

സാ​​​ലി​​​സ്ബ​​​റി​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട നോ​​​വി​​​ചോ​​​ക് സാ​​​ന്പി​​​ളി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ചി​​​സോ​​​വി​​​ന്‍റെ ആ​​​വ​​​ശ്യം ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൺ ത​​​ള്ളി. യു​​​എ​​​ന്നി​​​ന്‍റെ രാ​​​സാ​​​യു​​​ധ നി​​​രോ​​​ധ​​​ന സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ശാ​​​സ്ത്ര​​​ജ്ഞ​​​ർ ഇ​​​ന്നു സാ​​​ലി​​​സ്ബ​​​റി​​​യി​​​ൽ എ​​​ത്തു​​​മെ​​​ന്നും അ​​​വ​​​ർ വേ​​​ണ്ട പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണമെ​​​ന്നും വി​​​ദേ​​​ശ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നോ​​​വി​​​ചോ​​​ക് സാ​​​ന്പി​​​ളു​​​ക​​​ൾ പ്ര​​​ശ​​​സ്ത ല​​​ബോ​​​റ​​​ട്ടറിക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം അ​​​വ​​​ർ റി​​​പ്പോ​​​ർ​​​ട്ടു ത​​​രു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നി​​​ടെ ബ്രി​​​ട്ട​​​നി​​​ലെ ഊ​​​ർ​​​ജ​​​നി​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​രേ റ​​​ഷ്യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യേ​​​ക്കാ​​​മെ​​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​ള്ള​​​താ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.
സ്യൂചിയെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്ന് ഓസ്ട്രേലിയ
മെ​​ൽ​​ബ​​ൺ: ആ​​സി​​യാ​​ൻ ഉ​​ച്ച​​കോ​​ടി​​ക്കാ​​യി ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ എ​​ത്തി​​യ മ്യാ​​ൻ​​മ​​ർ നേ​​താ​​വ് ഓ​​ങ് സാ​​ൻ സ്യൂ​​ചി​​ക്കെ​​തി​​രേ പ്രോ​​സി​​ക്യൂ​​ഷ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഒ​​രു സം​​ഘം അ​​ഭി​​ഭാ​​ഷ​​ക​​ർ മെ​​ൽ​​ബ​​ൺ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ഫ​​യ​​ൽ​​ചെ​​യ്തു. ന്യൂ​​ന​​പ​​ക്ഷ രോ​​ഹിം​​ഗ്യ മു​​സ്‌​​ലിം​​ക​​ൾ​​ക്ക് എ​​തി​​രേ മ്യാ​​ൻ​​മ​​റി​​ൽ ന​​ട​​ന്ന പീ​​ഡ​​ന​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണി​​ത്.

എ​​ന്നാ​​ൽ, ഓ​​സീ​​സ് കോ​​ട​​തി​​ക​​ൾ​​ക്ക് സ്യൂ​​ചി​​ക്ക് എ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​വ​​ർ​​ക്ക് നി​​യ​​മ​​പ​​രി​​ര​​ക്ഷ​​യു​​ണ്ടെ​​ന്നും അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ൽ ക്രി​​സ്ത്യ​​ൻ പോ​​ർ​​ട്ട​​ർ വ്യ​​ക്ത​​മാ​​ക്കി. പോ​​ർ​​ട്ട​​റു​​ടെ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ അ​​പ്പീ​​ൽ ന​​ൽ​​കാ​​നാ​​വു​​മെ​​ന്ന് ഒ​​രു അ​​ഭി​​ഭാ​​ഷ​​ക​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി.

മ്യാ​​ൻ​​മ​​ർ സൈ​​ന്യം രോ​​ഹിം​​ഗ്യ​​ക​​ളു​​ടെ വ​​സ​​തി​​ക​​ൾ ചു​​ട്ടെ​​രി​​ക്കു​​ക​​യും നി​​ര​​വ​​ധി പേ​​രെ വ​​ധി​​ക്കു​​ക​​യും സ്ത്രീ​​ക​​ളെ ബ​​ലാ​​ത്കാ​​രം ചെ​​യ്യു​​ക​​യും ചെ​​യ്തു. ഇ​​തെ​​ത്തു​​ട​​ർ​​ന്നു ഏ​​ഴു​​ല​​ക്ഷ​​ത്തോ​​ളം രോ​​ഹിം​​ഗ്യ​​ക​​ൾ ബം​​ഗ്ളാ​​ദേ​​ശി​​ൽ അ​​ഭ​​യം തേ​​ടി. മ്യാ​​ൻ​​മ​​റി​​ലെ റാ​​ഖൈ​​ൻ ​​സ്റ്റേ​​റ്റി​​ലെ സൈ​​നി​​ക ന​​ട​​പ​​ടി വം​​ശീ​​യ ശു​​ദ്ധീ​​ക​​ര​​ണ​​മാ​​ണെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്.
ലി കെചിയാംഗിനു രണ്ടാമൂഴം
ബെ​​യ്ജിം​​ഗ്: ചൈ​​നീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി​​പ​​ദ​​ത്തി​​ൽ ലി ​​കെ​​ചി​​യാം​​ഗി​​നു ര​​ണ്ടാ​​മൂ​​ഴം. ചൈ​​ന​​യു​​ടെ റ​​ബ​​ർ​​സ്റ്റാ​​ന്പ് പാ​​ർ​​ല​​മെ​​ന്‍റാ​​ണ് ഇ​​ന്ന​​ലെ ലി​​യെ വീ​​ണ്ടും പ്ര​​ധാ​​ന​​മ​​ന്ത്രി​​പ​​ദ​​ത്തി​​ൽ അ​​വ​​രോ​​ധി​​ച്ച​​ത്.
ക​​ഴി​​ഞ്ഞ​​ദി​​വ​​സം ആ​​ജീ​​വ​​നാ​​ന്ത പ്ര​​സി​​ഡ​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​റ്റ ഷി ​​ചി​​ൻ​​പിം​​ഗാ​​ണു ലീ​​യു​​ടെ പേ​​രു നി​​ർ​​ദേ​​ശി​​ച്ച​​ത്. 2964 പ്ര​​തി​​നി​​ധി​​ക​​ൾ അ​​നു​​കൂ​​ലി​​ച്ചു വോ​​ട്ടു ചെ​​യ്തു. ര​​ണ്ടു പേ​​ർ എ​​തി​​ർ​​ത്തു. പു​​തി​​യ അ​​ഴി​​മ​​തി വി​​രു​​ദ്ധ ക​​മ്മീ​​ഷ​​ൻ (നാ​​ഷ​​ണ​​ൽ സൂ​​പ്പ​​ർ​​വൈ​​സ​​റി ക​​മ്മീ​​ഷ​​ൻ)​​മേ​​ധാ​​വി​​യാ​​യി യാ​​ങ് സി​​യാ​​ഡു​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. സീ​​നി​​യ​​റാ​​യ ഷാ​​വോ ലെ​​ജി​​യെ ഒ​​ഴി​​വാ​​ക്കി​​യാ​​ണ് സി​​യാ​​ഡു​​വി​​നെ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ​​നാ​​ക്കി​​യ​​ത്.

പാ​​ർ​​ട്ടി ​​ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും വ​​സ​​തി​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നും സം​​ശ​​യ​​മു​​ള്ള​​വ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു ചോ​​ദ്യം ചെ​​യ്യാ​​നും സ്വ​​ത്തു​​ക്ക​​ൾ മ​​ര​​വി​​പ്പി​​ക്കാ​​നു​​മു​​ള്ള വി​​പു​​ല​​മാ​​യ അ​​ധി​​കാ​​ര​​മാ​​ണു നാ​​ഷ​​ണ​​ൽ സൂ​​പ്പ​​ർ​​വൈ​​സ​​റി ക​​മ്മീ​​ഷ​​നു​​ള്ള​​ത്.
സു​​പ്രീം പീ​​പ്പി​​ൾ​​സ് കോ​​ട​​തി പ്ര​​സി​​ഡ​​ന്‍റ് , പ്രൊ​​ക്യു​​റേ​​റ്റ​​ർ ജ​​ന​​റ​​ൽ, തു​​ട​​ങ്ങി വി​​വി​​ധ പ​​ദ​​വി​​ക​​ളി​​ലേ​​ക്കു​​ള്ള​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
ഇന്ത്യയിലെ യോഗത്തിൽ പാക്കിസ്ഥാൻ പങ്കെടുക്കില്ല
ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: ഈ ​​​​​മാ​​​​​സം 19, 20 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കും. പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ന​​​​​യ​​​​​ത​​​​​ന്ത്ര പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളെ ഇ​​​​​ന്ത്യ പീ​​​​​ഡി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന ആ​​​​​രോ​​​​​പി​​​​​ച്ചാ​​​​​ണു യോ​​​​​ഗം ബ​​​​​ഹി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ പാ​​​​​ക് ന​​​​​യ​​​​​ത​​​​​ന്ത്ര ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു സ​​​​മാ​​​​ധാ​​​​ന​​​​ത്തോ​​​​ടെ ത​​​​ങ്ങാ​​​​നു​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മി​​​​​ല്ലെ​​​​​ന്ന് ആരോപിച്ച പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ്് സാ​​​​​ഹ​​​​​ച​​​​​ര്യം മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു​​​​​വ​​​​​രെ സ്ഥാ​​​​​ന​​​​​പ​​​​​തി​​​​​യെ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ലെന്നാണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നു പ​​​​​റ​​​​​ഞ്ഞു. സ്ഥാ​​​​ന​​​​പ​​​​തി​​​​ക്കു പി​​​​ന്നാ​​​​ലെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​യും തി​​​​​രി​​​​​ച്ചു​​​​​വി​​​​​ളി​​​​​ക്കു​​​​​മോ എ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന് കാ​​​​​ത്തി​​​​​രി​​​​​ക്കാം എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റു​​​​​പ​​​​​ടി.
ഷി വീണ്ടും പ്രസിഡന്‍റ്; വാംഗ് വൈസ് പ്രസിഡന്‍റ്
ബെ​യ്ജിം​ഗ്: ഷി ​ചി​ൻ​പിം​ഗി​നെ ചൈ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഞ്ചു വ​ർ​ഷം നീ​ളു​ന്ന ര​ണ്ടാ​മ​ത്തെ കാ​ലാ​വ​ധി​യി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രാ​ഴ്ച മു​ന്പു പാ​സാ​ക്കി​യ ഭ​ര​ണ​ഘ​ട​നാ ​ഭേ​ദ​ഗ​തി വ​ഴി പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നും ര​ണ്ടു​ടേം എ​ന്ന വ്യ​വ​സ്ഥ നീ​ക്കി​യി​രു​ന്നു. അ​ത​നു​സ​രി​ച്ചു ഷി​ക്ക് ആ​ജീ​വ​നാ​ന്തം പ്ര​സി​ഡ​ന്‍റാ​യി തു​ട​രാം. പാ​ർ​ല​മെ​ന്‍റി​ലെ 2970 പേ​രും ഷി​ക്ക് വോ​ട്ട് ചെ​യ്തു.

ഷി​യു​ടെ വി​ശ്വ​സ്ത​ൻ വാം​ഗ് ചി​ഷാ​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഉ​ന്ന​തസ​മി​തി​ക​ളി​ലൊ​ന്നും അം​ഗ​മ​ല്ല വാം​ഗ്. 2012 മു​ത​ൽ പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി​രു​ന്നു. ഒ​ക്‌​ടോ​ബ​റി​ൽ അ​തി​ൽ​നി​ന്നു മാ​റി​യി​രു​ന്നു. ഒ​ന്നി​നെ​തി​രേ 2969 വോ​ട്ടി​നാ​ണ് വാം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പാ​ർ​ല​മെ​ന്‍റ് ചെ​യ​ർ​മാ​നാ​യി ഷി​യു​ടെ ഉ​റ്റ അ​നു​യാ​യി ലി ​ചാ​ൻ​ഷു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക്കു പു​റ​മേ കേ​ന്ദ്ര മി​ലിട്ട​റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലേ​ക്കും ഷി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റിപ​ദ​ത്തി​ലേ​ക്കു ര​ണ്ടാം വ​ട്ട​വും ഷി​യെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 64 വ​യ​സു​ള്ള ഷി ​ഇ​ന്നു പു​തി​യ മ​ന്ത്രി​മാ​രെ​യും കേ​ന്ദ്ര ബാ​ങ്ക് ഗ​വ​ർ​ണ​റെ​യും പ്ര​ഖ്യാ​പി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ലി ​കെ​ചി​യാം​ഗി​നു മാ​റ്റ​മു​ണ്ടാ​കി​ല്ല. എ​ന്നാ​ൽ ഒ​ട്ടു​മി​ക്ക മ​ന്ത്രി​മാ​ർ​ക്കും മാ​റ്റം പ്ര​തീ​ക്ഷി​ക്കാം.

ഇ​ന്ത്യ - ചൈ​ന ച​ർ​ച്ച​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ്ര​തി​നി​ധി​യും സ്റ്റേ​റ്റ് കൗ​ൺ​സി​ല​റു​മാ​യ യാം​ഗ് ജി​യേ​ചി പോ​ളി​റ്റ് ബ്യൂ​റോ​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. യാം​ഗി​നു പ​ക​രം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് ചി ​സ്റ്റേ​റ്റ് കൗ​ൺ​സി​ല​റും പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​കും.


എട്ടാമൻ, പക്ഷേ രണ്ടാമൻ

പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗി​ന്‍റെ വ​ലംകൈ. ​അ​താ​ണു പു​തി​യ ചൈ​നീ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് വാം​ഗ് ചി​ഷാ​നെ​പ്പ​റ്റി​യു​ള്ള വി​ല​യി​രു​ത്ത​ൽ. ചി​ല​ർ ഷി​യു​ടെ ആ​രാ​ച്ചാ​രാ​യാ​ണ് ഈ ​പ​ഴ​യ ച​രി​ത്ര പ്ര​ഫ​സ​റെ കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം വാം​ഗ്, ഷി​യു​ടെ ശ​ത്രു​ക്ക​ളെ ഒ​തു​ക്കി​യ​താ​ണ് ആ ​വി​ശേ​ഷ​ണ​ത്തി​നു​ കാ​ര​ണം. ര​ണ്ടു ജ​ന​റ​ൽ​മാ​ർ, പോ​ളി​റ്റ് ബ്യൂ​റോ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ ഒ​രു മു​ൻ അം​ഗം എ​ന്നി​വ​ർ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ഉ​ന്ന​ത​ർ അ​ഴി​മ​തി​യു​ടെ പേ​രി​ൽ പി​ടി​യി​ലാ​യി. ചി​ല​ർ ത​ട​വി​ൽ, മ​റ്റു​ ചി​ല​ർ പ​ദ​വി​ക​ൾ ന​ഷ്‌​ട​പ്പെ​ട്ട നി​ല​യി​ൽ.

ആ​ജീ​വ​നാ​ന്ത​ പ്ര​സി​ഡ​ന്‍റാ​യി തു​ട​രാ​നാ​ണു ശ​നി​യാ​ഴ്ച ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റ് (നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് കോ​ൺ​ഗ്ര​സ്) ഷി​യെ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രാ​ഴ്ച മു​ന്പ് രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്ത​പ്പോ​ൾ ഷി​ക്ക് എ​ത്ര കാ​ലാ​വ​ധി വേ​ണ​മെ​ങ്കി​ലും തു​ട​രാം എ​ന്നാ​യി.

ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ 68 വ​യ​സി​ലെ റി​ട്ട​യ​ർ​മെ​ന്‍റ് എ​ന്ന വ്യ​വ​സ്ഥ ത​ള്ളി​ക്ക​ള​ഞ്ഞാ​ണു വാം​ഗി​നെ ഇ​ന്ന​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​ത്. ഇ​തു​വ​രെ അ​ല​ങ്കാ​രപ​ദ​വി​യാ​യി​രു​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റേ​ത്. 69 വ​യ​സു​ള്ള വാം​ഗ് ഇ​രി​ക്കു​ന്ന​തോ​ടെ ആ ​പ​ദ​വി ശ​ക്ത​മാ​കും. ഷി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വാം​ഗി​നാ​കും.

ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ലാ​ണു പ്രാ​യനി​ബ​ന്ധ​ന​ വ​ച്ച് വാം​ഗിനെ പോ​ളി​റ്റ് ബ്യൂ​റോ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ​നി​ന്നു മാ​റി​യ​ത്. എ​ങ്കി​ലും, സു​പ്ര​ധാ​ന സ​മി​തി​ക​ളി​ലെ​ല്ലാം വാം​ഗ് പ​ങ്കെ​ടു​ത്തു പോ​ന്നു. ഇ​ന്ന​ലെ പു​തി​യ നേ​തൃ​നി​ര​യെ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ എ​ട്ടാം സ്ഥാ​ന​ത്താ​യി വാം​ഗ്. ഷി​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ക​ഴി​ഞ്ഞു​ള്ള സ്ഥാ​നം.

വാം​ഗി​ന്‍റെ ഈ ​പ​ദ​വി​യി​ലെ പ്ര​ധാ​ന ചു​മ​ത​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സാ​ന്പ​ത്തി​ക -വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ളാ​ണ്. അ​മേ​രി​ക്ക​യു​മാ​യാ​ണു കൂ​ടു​ത​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ള്ള​ത്. കു​റേ​ക്കാ​ല​മാ​യി അ​മേ​രി​ക്ക​ൻ നേ​താ​ക്ക​ളു​മാ​യി ഇ​ട​പ​ഴ​കി​പ്പോ​രു​ന്ന വാം​ഗ് ഇ​നി കൂ​ടു​ത​ൽ ആ​ധി​കാ​രി​ക​മാ​യി അ​വ​രോ​ട് ഇ​ട​പെ​ടും. ചൈ​ന​യെ വ​ൻ ശ​ക്തി​യാ​യി അം​ഗീ​ക​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ഷി​യും വാം​ഗും സാ​ന്പ​ത്തി​ക - വാ​ണി​ജ്യ ന​യ​ത​ന്ത്രം ന​ട​പ്പാ​ക്കു​ക.

വാം​ഗി​ന്‍റെ ഉ​യ​ർ​ച്ച സ്വ​ഭാ​വി​ക​മാ​യും പ്ര​ധാ​ന​മ​ന്ത്രി ലി​ കെ​ചിയാം​ഗി​ന്‍റെ പ്രാ​ധാ​ന്യം കു​റ​യ്ക്കും. ഷി​യു​മാ​യി പ​ല കാ​ര്യ​ങ്ങ​ളി​ലും യോ​ജി​പ്പി​ല്ലാ​ത്ത​യാ​ളാ​ണു ലി.

​സാം​സ്കാ​രി​ക വി​പ്ല​വകാ​ല​ത്ത് (1966-69) ബെ​യ്ജിം​ഗി​ൽ​നി​ന്നു ഷാ​ൻ​സി എ​ന്ന ദ​രി​ദ്ര പ്ര​വി​ശ്യ​യി​ലേ​ക്ക് അ​യ​യ്ക്ക​പ്പെ​ട്ട​വ​രാ​ണു ഷി​യും വാം​ഗും. അ​വി​ടെ തു​ട​ങ്ങി​യ സൗ​ഹൃ​ദം അ​ഞ്ചു​ ദ​ശ​കം പി​ന്നി​ട്ടി​ട്ടും തു​ട​രു​ന്നു. ഷി​യേ​ക്കാ​ൾ അ​ഞ്ചു​ വ​യ​സ് കൂ​ടു​ത​ലു​ള്ള വാം​ഗ് മു​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി യാ​വോ യി​ലി​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വാ​ണ്. ടി​യ​നാ​ൻ​മെ​ൻ കൂ​ട്ട​ക്കു​രു​തി​യെ ശ​ക്ത​മാ​യി ന്യാ​യീ​ക​രി​ച്ച​യാ​ളാ​ണു യാ​വോ. അ​തേ ക​ർ​ക്ക​ശ​നി​ല​പാ​ടാ​ണു വാം​ഗി​നു​മുള്ള​ത്.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ അം​ഗ​മ​ല്ലാ​തെ​യാ​ണു വാം​ഗ് രാ​ജ്യ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. 1990ക​ളു​ടെ തു​ട​ക്ക​ത്തി​ൽ റോം​ഗ്‌​ യി​റ​ൻ എ​ന്ന കോ​ടീ​ശ്വ​ര​നാ​യ വ്യ​വ​സാ​യി മാ​ത്ര​മേ ഉ​ന്ന​ത പാ​ർ​ട്ടി സ​മി​തി​ക​ളി​ൽ അംഗമല്ലാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​ട്ടു​ള്ളൂ. 19-ാം നൂ​റ്റാ​ണ്ടി​ലെ ചൈ​നീ​സ് ച​രി​ത്രം പ​ഠി​ച്ച് പ്ര​ഫ​സ​റാ​യ വാം​ഗ് ചി​ഷാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ പു​തി​യ ച​രി​ത്ര​മാ​കും കു​റി​ക്കു​ക.

സം​ഘാ​ട​നം, ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റ്, ന​യ​ത​ന്ത്രം, പാ​ർ​ട്ടി അ​ച്ച​ട​ക്കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം പ്ര​വ​ർ​ത്തി​ച്ചു വി​ജ​യി​ച്ചി​ട്ടു​ള്ളയാളാ​ണു വാം​ഗ്. ബെ​യ്ജിം​ഗ് മേ​യ​ർ ആ​യി​രു​ന്ന​പ്പോ​ഴാ​ണ് 2008 ഒ​ളി​ന്പി​ക്സി​ന്‍റെ ഒ​രു​ക്ക​വും ന​ട​ത്തി​പ്പും. ഷാ​ങ്‌​ഹാ​യി​ലെ 2010 എ​ക്‌​സ്പോ വാം​ഗ് അ​വി​ടെ പാ​ർ​ട്ടി മേ​ധാ​വി ആ​യി​രു​ന്ന​പ്പോ​ഴാ​ണ്. 1997ലെ ​ഏ​ഷ്യ​ൻ ധ​ന​കാ​ര്യ പ്ര​തി​സ​ന്ധി​കാ​ല​ത്തു ചൈ​നീ​സ് ധ​ന​കാ​ര്യ മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണ സ​മി​തി​യി​ൽ വാം​ഗ് ഉ​ണ്ടാ​യി​രു​ന്നു.

കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ മാ​റ്റി​മ​റി​ക്കു​ന്ന ഷി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യ​തോ​ടെ വാം​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​കൾ ഏ​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഉ​റ​പ്പാ​യ കാ​ര്യ​ങ്ങ​ൾ ര​ണ്ടാ​ണ്. ഒ​ന്ന്: പ്ര​ധാ​ന​മ​ന്ത്രി ലി​ കെ​ചിം​യാ​ഗി​ന്‍റെ പ്രാ​ധാ​ന്യം കു​റ​യും. ര​ണ്ട്: അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ന്ധം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ വാം​ഗി​നാ​കും കൂ​ടു​ത​ൽ പ​ങ്ക്.
പകരത്തിനു പകരം; 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി
മോ​​​​സ്കോ: സെ​​​​ർ​​​​ജി സ്ക്രി​​​​പാ​​​​ൽ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബ്രി​​​​ട്ട​​​​നോ​​​​ടു റ​​​​ഷ്യ​​​​യു​​​​ടെ പകരംവീട്ടൽ. 23 ബ്രി​​​​ട്ടീ​​​​ഷ് ത​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​രെ പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ റ​​​​ഷ്യ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. മോ​​​​സ്കോ​​​​യി​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് എം​​​​ബ​​​​സി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. നേ​​​​ര​​​​ത്തേ 23 റ​​​​ഷ്യ​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​രെ ബ്രി​​​​ട്ട​​​​ൻ പു​​​​റ​​​​ത്താ​​​​ക്കി​​​​യി​​​​രു​​​​ന്നു.

റ​​​​ഷ്യ​​​​ക്കും ബ്രി​​​​ട്ട​​​​നുംവേ​​​​ണ്ടി ചാ​​​​ര​​​​പ്പ​​​​ണി ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ഡ ബിൾ ഏജന്‍റ് സെ​​​​ർ​​​​ജി സ്ക്രി​​​​പാ​​​​ലി​​​​നും മ​​​​ക​​​​ൾ യൂ​​​​ലി​​​​യ​​​​യ്ക്കും നേ​​​​ർ​​​​ക്ക് മാ​​​​ർ​​​​ച്ച് നാ​​​​ലി​​​​നു​​​​ണ്ടാ​​​​യ രാ​​​​സാ​​​​യു​​​​ധ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ റ​​​​ഷ്യ​​​​യാ​​​​ണെ​​​​ന്ന ബ്രി​​​​ട്ട​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം വ​​​​ള​​​​രെ മോ​​​​ശ​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​നാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തെ​​​​ന്നു​​​​വ​​​​രെ ബ്രി​​​​ട്ട​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് അം​​​​ബാ​​​​സ​​​​ഡ​​​​ർ ലാ​​​​റി ബ്രി​​​​സ്റ്റോ​​​​യെ റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​കാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സാം​​​​സ്കാ​​​​രി​​​​ക ബ​​​​ന്ധം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച ബ്രി​​​​ട്ടീ​​​​ഷ് കൗ​​​​ൺ​​​​സി​​​​ലും സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ്ബ​​​​ർ​​​​ഗി​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് കോ​​​​ൺ​​​​സു​​​​ലേ​​​​റ്റും അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടു​​​​മെ​​​​ന്നും റ​​​​ഷ്യ അ​​​​റി​​​​യി​​​​ച്ചു. മോ​​​​സ്കോ​​​​യി​​​​ലെ​​​​യും എ​​​​ക്കാ​​​​ത്ത​​​​രി​​​​ൻ​​​​ബ​​​​ർ​​​​ഗി​​​​ലെ​​​​യും ബ്രി​​​​ട്ടീ​​​​ഷ് കോ​​​​ണ്‌​​​​സു​​​​ലേ​​​​റ്റു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്ല. അ​​തേ​​സ​​മ​​യം, ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ന​​​​ട​​​​പ​​​​ടി റ​​​​ഷ്യ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു ബ്രി​​​​ട്ട​​​​ൻ പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​നി​​​​ടെ, സ്ക്രി​​​​പാ​​​​ലി​​​​നെ​​​​തി​​​​രേ പ്ര​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട രാ​​​​സാ​​​​യു​​​​ധം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ രാ​​​​സാ​​​​യു​​​​ധ നി​​​​രോ​​​​ധ​​​​ന സം​​​​ഘ​​​​ട​​​​ന(​​​​ഒ​​​​പി​​​​സി​​​​ഡ​​​​ബ്ല്യു)​​​യെ ക്ഷ​​​​ണി​​​​ച്ച​​​​താ​​​​യി ബ്രി​​​​ട്ട​​​​ൻ അ​​​​റി​​​​യി​​​​ച്ചു. റ​​​​ഷ്യ വി​​​​ക​​​​സി​​​​പ്പി​​​​ച്ച നോ​​​​വി​​​​ചോ​​​​ക് എ​​​​ന്ന രാ​​​​സാ​​​​യു​​​​ധ​​​​മാ​​​​ണ് സ്ക്രി​​​​പാ​​​​ലി​​​​നും മ​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ പ്ര​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു.
മൗറിഷ്യസ് പ്രസിഡന്‍റ് രാജിവച്ചു
പോ​ർ​ട്ട് ലൂ​യി: ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട മൗ​റീ​ഷ്യ​സ് പ്ര​സി​ഡ​ന്‍റ് അ​മീ​ന ഗു​രി​ബ് ഫ​കിം രാ​ജി​വ​ച്ചു. ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന ന​ല്കി​യ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​ഡം​ബ​ര വ​സ്തു​ക്ക​ൾ വാ​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം. ആഫ്രിക്കയി ലെ ഏക വനിതാ പ്രസിഡന്‍റാ യിരുന്നു അമീന. അവരുടെ അഭി ഭാഷകനാണ് രാജിവയ്ക്കാൻ തീരുമാനിച്ച കാര്യം ഇന്നലെ അറിയിച്ചത്.
അഫ്ഗാനിസ്ഥാനിലെ കുഞ്ഞുട്രംപിന്‍റെ ദുർഗതി!
കാ​​​ബൂ​​​ൾ: കു​​​ടും​​​ബ​​​ത്തി​​​നു ഭാ​​​ഗ്യം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നു ക​​​രു​​​തി​​​യാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഗ്രാ​​​മീ​​​ണ ക​​​ർ​​​ഷ​​​ക​​​നാ​​​യ അ​​​സ​​​ദു​​​ള്ള ത​​​ന്‍റെ മൂ​​​ന്നാ​​​മ​​​ത്തെ കു​​​ഞ്ഞി​​​നു ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് എ​​​ന്നു പേ​​​രി​​​ട്ട​​​ത്. പ​​​ക്ഷേ, സം​​​ഭ​​​വി​​​ച്ച​​​തു മ​​​റി​​​ച്ചാ​​​ണ്. കു​​​ടും​​​ബ​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച എ​​​തി​​​ർ​​​പ്പ് ഇ​​​പ്പോ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലെ വ​​​ധ​​​ഭീ​​​ഷ​​​ണി​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.

കു​​​ഞ്ഞി​​​നു പേ​​​രി​​​ടു​​​ന്പോ​​​ൾ യ‍ഥാ​​​ർ​​​ഥ ട്രം​​​പ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നി​​​ല്ല. തൊ​​​ടു​​​ന്ന​​​തെ​​​ല്ലാം പൊ​​​ന്നാ​​​ക്കു​​​ന്ന ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ എ​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ. എ​​​ങ്ങ​​​നെ പ​​​ണ​​​ക്കാ​​​ര​​​നാ​​​കാം എ​​​ന്നു വി​​​വ​​​രി​​​ച്ച് ട്രം​​​പ് ഒ​​​രു പു​​​സ്ത​​​കം എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. ‘ട്രം​​​പ്: ഹൗ ​​​ടു ഗെ​​​റ്റ് റി​​​ച്ച്’ എ​​​ന്നാ​​​ണു പേ​​​ര്. ഈ ​​​പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​രി​​​ഭാ​​​ഷ വാ‍യി​​​ച്ചാ​​​ണ് അ​​​സ​​​ദു​​​ള്ള ട്രം​​​പി​​​ന്‍റെ ആ​​​രാ​​​ധ​​​ക​​​നാ​​​യ​​​ത്. 2016ൽ ​​​പി​​​റ​​​ന്ന മ​​​ക​​​ന് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് എ​​​ന്നു പേ​​​രു​​​മി​​​ട്ടു.

മു​​​സ്‌​​​ലിം​​​വി​​​രു​​​ദ്ധ പേ​​​രി​​​ട്ട​​​തി​​​ന് അ​​​സ​​​ദു​​​ള്ള​​​യു​​​ടെ പി​​​താ​​​വ് ത​​​ന്നെ ആ​​​ദ്യം എ​​​തി​​​ർ​​​പ്പു​​​ന്ന​​​യി​​​ച്ചു. ഗ്രാ​​​മ​​​ത്തി​​​ലും വ​​​ലി​​​യ എ​​​തി​​​ർ​​​പ്പു​​​ണ്ടാ​​​യി. ഇ​​​തി​​​നി​​​ടെ, അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ട്രം​​​പ് മു​​​സ്‌​​​ലിം വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

ഇ​​തോ​​ടെ, നാ​​​ട്ടി​​​ൽ ജീ​​​വി​​​ക്കാ​​​ൻ പ​​​റ്റാ​​​താ​​​യ അ​​​സ​​​ദു​​​ള്ള കു​​​ടും​​​ബ​​​വു​​​മാ​​​യി കാ​​​ബൂ​​​ളി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റി. എ​​​ന്നാ​​​ൽ, ഇ​​​വി​​​ടെ​​​യും സ്ഥി​​​തി​​​ക്കു മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല. കു​​​ഞ്ഞി​​​ന്‍റെ തി​​​രി​​​ച്ച​​​റി​​​യി​​​ൽ കാ​​​ർ​​​ഡി​​​ന്‍റെ ചി​​​ത്രം സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഫേ​​​സ്ബു​​​ക്കി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തു. തു​​​ട​​​ർ​​​ന്നി​​​ങ്ങോ​​​ട്ട് വ​​​ധ​​​ഭീ​​​ഷ​​​ണി​​​വ​​​രെ ല​​​ഭി​​​ച്ചു. എ​​​ന്താ​​​യാ​​​ലും കു​​​ഞ്ഞി​​​ന്‍റെ പേ​​​രു​​​മാ​​​റ്റാ​​​ൻ അ​​​സ​​​ദു​​​ള്ള ത​​​യാ​​​റ​​​ല്ല. അ​​​വ​​​നു പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ൽ മാ​​​റ്റ​​​ട്ടെ​​​യെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​ത്.
എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടറെ ട്രംപ് ഭരണകൂടം പുറത്താക്കി
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഫെ​​​​ഡ​​​​റ​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ(​​​​എ​​​​ഫ്ബി​​​​ഐ)​​​​യു​​​​ടെ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​ൻ​​​​ഡ്രൂ മ​​​​ക്‌​​​​കാ​​​​ബെ​​​​യെ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം പു​​​​റ​​​​ത്താ​​​​ക്കി. ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു ചോ​​​​ർ​​​​ത്തി​​​​ക്കൊ​​​​ടു​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നു മ​​​​ക്‌​​​​കാ​​​​ബെ​​​​യെ പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ ജ​​​​ഫ് സെ​​​​ഷ​​​​ൻ​​​​സ് അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ, പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ റ​​​​ഷ്യ​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് മ​​​​ക്‌​​​​കാ​​​​ബെ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു.

അ​​​​ന്പ​​​​തു വ​​​​യ​​​​സു തി​​​​ക​​​​യു​​​​ന്ന ഇ​​​​ന്നു മ​​​​ക്‌​​​​കാ​​​​ബെ വി​​​​ര​​​​മി​​​​ക്കാ​​​​നി​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​യ​​​ ശേ​​​ഷ​​​മാ​​​ണു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. അ​​​​തി​​​​നാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു പെ​​​​ൻ​​​​ഷ​​​​ൻ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടേ​​​​ക്കും.

പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ റ​​​ഷ്യ​​​ൻ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​ക്‌​​​​കാ​​​​ബെ ആ​​​​ണെ​​​​ന്നു പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ളോ​​​​ടു മ​​​​ക്‌​​​​കാ​​​​ബെ പ​​​​ക്ഷ​​​​പാ​​​​തി​​​​ത്വം കാ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​യി ട്രം​​​​പ് ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.
പുടിന്‍റെ വിജയം ഉറപ്പിച്ച് ഇന്ന് തെരഞ്ഞെടുപ്പ്
മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ൽ ഇ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന് ആ​​​റു വ​​​ർ​​​ഷ​​​ത്തേ​​​ക്കുകൂ​​​ടി കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ക്കി​​​ട്ടു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

പു​​​ടി​​​ന് അ​​​ല്പ​​​മെ​​​ങ്കി​​​ലും വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നു കരുതി യിരു​​​ന്ന അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി​​​ക്ക്, ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ മ​​​ത്സ​​​രാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ റ​​​ഷ്യ​​​ൻ ജ​​​ന​​​തയോട് അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

യു​​​ണൈ​​​റ്റ​​​ഡ് റ​​​ഷ്യാ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണ് പു​​​ടി​​​ൻ ഇ​​​ക്കു​​​റി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. പ​​​വേ​​​ൽ ഗ്രു​​​ഡി​​​നി​​​ൻ(​​​റ​​​ഷ്യ​​​ൻ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി), മാ​​​ക്സിം സു​​​ര്യാ​​​ക്കി​​​ൻ(​​​ക​​​മ്യൂ​​​ണി​​​സ്റ്റ്സ് ഓ​​​ഫ് റ​​​ഷ്യ), വ്ലാ​​​ദി​​​മി​​​ർ ഷി​​​റി​​​നോ​​​വ്സ്കി(​​​ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി), സെ​​​ർ​​​ജി ബാ​​​ബു​​​രി​​​ൻ(​​​റ​​​ഷ്യ​​​ൻ ഓ​​ൾ പീ​​​പ്പി​​​ൾ​​​സ് യൂ​​​ണി​​​യ​​​ൻ), സെ​​​നി​​​യ സോ​​​ബ്ച​​​ക്(​​​സി​​​വി​​​ക് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്), ബോ​​​റി​​​സ് ടി​​​റ്റോ​​​വ്(​​​പാ​​​ർ​​​ട്ടി ഓ​​​ഫ് ഗ്രോ​​​ത്ത്), ഗ്രി​​​ഗ​​​റി യ​​​വ്‌​​​ലി​​​ൻ​​​സ്കി(​​​ലി​​​ബ​​​റ​​​ൽ യാ​​​ബ്ലോ​​​കോ(​​​ആ​​​പ്പി​​​ൾ) പാ​​​ർ​​​ട്ടി) എ​​​ന്നി​​​ങ്ങ​​​നെ ഏ​​​ഴു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ കൂ​​​ടി​​​യു​​​ണ്ട്.
വീടിനു മുകളിൽ വിമാനം വീണ് 10 മരണം
മ​​​​നി​​​​ല: ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ മ​​​​നി​​​​ല​​​​യ്ക്ക​​​​ടു​​​​ത്തു വി​​​​മാ​​​​നം വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​ണു പ​​​​ത്തു മ​​​​ര​​​​ണം. വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ഞ്ചു പേ​​​​രും വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ, അ​​​​മ്മ, അ​​​​മ്മൂ​​​​മ്മ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. സ്വ​​​​കാ​​​​ര്യ ചാ​​​​ർ​​​​ട്ട​​​​ർ ക​​​​ന്പ​​​​നി​​​​യു​​​​ടെ പൈ​​​​പ്പ​​​​ർ പി​​​​എ-23 അ​​​​പ്പാ​​​​ച്ചെ വി​​​​മാ​​​​ന​​​​മാ​​​​ണു ത​​​​ക​​​​ർ​​​​ന്ന​​​​ത്.
സ്നാപ് ചാറ്റിന്‍റെ ഓഹരിവില ഇടിഞ്ഞു
ന്യൂ​​​​യോ​​​​ർ​​​​ക്ക്: പോ​​​​പ്പ് ഗാ​​​​യി​​​​ക റി​​​​ഹാ​​​​ന​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം സ്നാ​​​​പ്ചാ​​​​റ്റി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​വി​​​​ല ഇ​​​​ടി​​​​ച്ചു. നൂ​​​​റു കോ​​​​ടി ഡോ​​​​ള​​​​റി​​​​ന​​​​ടു​​​​ത്ത് വി​​​​ല ഇ​​​​ടി​​​​ഞ്ഞു​​​​. മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ മെ​​​സേ​​​ജിം​​​ഗ് ആ​​​പ് ആ​​​യ സ്നാ​​​​പ്ചാ​​​​റ്റി​​​ൽ ​വ​​​​ന്ന ഒ​​​​രു പ​​​​ര​​​​സ്യം ഗാ​​​​ർ​​​​ഹി​​​​ക പീ​​​​ഡ​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് എ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​മ​​​​ർ​​​​ശ​​​​നം.
സ്ക്രിപാലിനെതിരേ വിഷപ്രയോഗം: ആക്രമണത്തിന് ഉത്തരവിട്ടതു പുടിനെന്നു ബ്രിട്ടീഷ് മന്ത്രി
ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ലെ സാ​​​ലി​​​സ്ബ​​​റി​​​യി​​​ൽ റ​​​ഷ്യ​​​ൻ ഇ​​​ര​​​ട്ട​​​ച്ചാ​​​ര​​​ൻ സെ​​​ർ​​​ജി സ്ക്രി​​​പാ​​​ലി​​​നും മ​​​ക​​​ൾ യൂ​​​ലി​​​യ​​​യ്ക്കു​​​മെ​​​തി​​​രേ മാ​​​ര​​​ക​​​മാ​​​യ രാ​​​സ​​​വ​​​സ്തു ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ നേ​​​രി​​​ട്ട് ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കി​​​യ​​​താ​​​യി സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൺ. ക്രെം​​​ലി​​​നു പ​​​ങ്കു​​​ണ്ടാ​​​യി​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ 23 ​​​റ​​​ഷ്യ​​​ൻ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.

എ​​​ന്നാ​​​ൽ ജോ​​​ൺ​​​സ​​​ൺ ഒ​​​രു പ​​​ടി​​​കൂ​​​ടി ക​​​ട​​​ന്ന് പു​​​ടി​​​നു നേ​​​രി​​​ട്ട് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടെ​​​ന്നു കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടാം​​​ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു യൂ​​​റോ​​​പ്പി​​​ലെ തെ​​​രു​​​വ് രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു വേ​​​ദി​​​യാ​​​കു​​​ന്ന​​​തെ​​​ന്നും ജോ​​​ൺ​​​സ​​​ൺ പ​​​റ​​​ഞ്ഞു.

വി​​​വി​​​ധ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളും അ​​​മേ​​​രി​​​ക്ക​​​യും രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു റ​​​ഷ്യ​​​യെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി നേ​​​ര​​​ത്തേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തി​​​ൽ യാ​​​തൊ​​​രു പ​​​ങ്കു​​​മി​​​ല്ലെ​​​ന്നു റ​​​ഷ്യ ആ​​​വ​​​ർ​​​ത്തി​​​ച്ചു.

റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി​​​യും ബ്രി​​​ട്ട​​​നു​​​വേ​​​ണ്ടി​​​യും ഒ​​​രേ സ​​​മ​​​യം ചാ​​​ര​​​പ്പ​​​ണി​​​ ചെ​​​യ്ത സ്ക്രി​​​പാ​​​ലി​​​നെ, ബ്രി​​​ട്ടീ​​​ഷ് ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള മ​​​റ്റു ചാ​​​ര​​​ന്മാ​​​രെ വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​നാ​​​യി റ​​​ഷ്യ വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു സ്ക്രി​​​പാ​​​ൽ ബ്രി​​​ട്ട​​​നി​​​ൽ അ​​​ഭ​​​യം നേ​​​ടി സാ​​​ലി​​​സ് ബ​​​റി​​​യി​​​ൽ താ​​​മ​​​സ​​​മാ​​​ക്കി. റ​​​ഷ്യ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന 33 വ​​​യ​​​സു​​​കാ​​​രി യൂ​​​ലി​​​യ പി​​​താ​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു സാ​​​ലി​​​സ്ബ​​​റി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രെ​​​യും പി​​​ന്നീ​​​ട് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​നു സ​​​മീ​​​പം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

റ​​​ഷ്യ​​​ൻ സൈ​​​ന്യം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത നോ​​​വി​​​ചോ​​​ക് എ​​​ന്ന രാ​​​സ​​​വ​​​സ്തു ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​രു​​​വ​​​രെ​​​യും വ​​​ധി​​​ക്കാ​​​ൻ നീ​​​ക്കം ന​​​ട​​​ന്ന​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. ഇ​​​രു​​​വ​​​രും ഐ​​​സി​​​യു​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണ്.
റ​​​ഷ്യ​​​ക്കെ​​​തി​​​രേ ബ്രി​​​ട്ട​​​ൻ സ്വീ​​​ക​​​രി​​​ച്ച പ്ര​​​തി​​​കാ​​​ര ന​​​ട​​​പ​​​ടി​​​ക്കു ബ​​​ദ​​​ലാ​​​യി ബ്രി​​​ട്ടീ​​​ഷ് ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പു​​​റ​​​ത്താ​​​ക്കാ​​​ൻ വൈ​​​കാ​​​തെ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മെ​​​ന്നു ക്രെം​​​ലി​​​ൻ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​തി​​നി​​ടെ റ​​ഷ്യ​​ൻ പൗ​​ര​​ത്വ​​മു​​ള്ള യൂ​​ലി​​യാ സ്ക്രി​​പാ​​ലി​​നെ​​തി​​രേ ബ്രി​​ട്ട​​നി​​ൽ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തെ​​ക്കു​​റി​​ച്ച് റ​​ഷ്യ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടു.


രാസവസ്തു കടത്തിയത് യൂലിയയുടെ സ്യൂട്ട്കേസിൽ

ഇ​​​ര​​​ട്ട​​​ച്ചാ​​​ര​​​ൻ സ്ക്രി​​​പാ​​​ലി​​​ന്‍റെ​​​യും മ​​​ക​​​ൾ യൂ​​​ലി​​​യ​​​യു​​​ടെ​​​യും നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​പ​​​യോ​​​ഗി​​​ച്ച രാ​​​സ​​​വ​​​സ്തു യൂ​​​ലി​​​യ​​​യു​​​ടെ സ്യൂ​​​ട്ട്കേ​​​സി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ചി​​​രു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സം​​​ശ​​​യി​​​ക്കു​​​ന്നു. മോ​​​സ്കോ​​​യി​​​ൽനി​​​ന്നു ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു തി​​​രി​​​ക്കും​​​മു​​​ന്പ് ആ​​​രെ​​​ങ്കി​​​ലും സ്യൂ​​​ട്ട്കേ​​​സി​​​ൽ ഇ​​​തു വ​​​ച്ച​​​താ​​​യി​​​രി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ യ​​​ഥാ​​​ർ​​​ഥ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ക ദു​​​ഷ്ക​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ഡെ​​​യ്‌ലി ടെ​​​ല​​​ിഗ്രാ​​​ഫ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പെ​​​പ്സി​​​കോ​​​യ്ക്കു വേ​​​ണ്ടി ജോ​​​ലി ചെ​​​യ്യു​​​ന്ന യൂ​​​ലി​​​യ ഈ ​​​മാ​​​സം മൂ​​​ന്നി​​​നാ​​​ണ് ഇം​​​ഗ്ലണ്ടി​​​ലെ​​​ത്തി​​​യ​​​ത്. നാ​​​ലാം​​​ തി​​​യ​​​തി ഇ​​​രു​​​വ​​​രെ​​​യും അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ സാ​​​ലി​​​സ്ബ​​​റി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഇ​​​രു​​​വ​​​രും ഇ​​​പ്പോ​​​ഴും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണ്.‌
സഹോദരന്‍റെ ഘാതകരോടു ക്ഷമിച്ച് ഗാസ്പർ റൊമേറോ
സാ​​​​ൻ സാ​​​​ൽ​​​​വ​​​​ഡോ​​​​ർ: ഈ ​​​​വ​​​​ർ​​​​ഷം വി​​​​ശു​​​​ദ്ധ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​ക്ക് ഉ​​യ​​ർ​​ത്ത​​പ്പെ​​ടു​​ന്ന ര​​​​ക്ത​​​​സാ​​​​ക്ഷി​​​​യാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഓ​​​​സ്ക​​​​ർ റൊ​​​​മേ​​​​റോ​​​​യു​​​​ടെ ഘാ​​​​ത​​​​ക​​​​രോ​​​​ട് ക്ഷ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഇ​​​​ള​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഗാ​​​​സ്പ​​​​ർ. കൊ​​​​ല​​​​പാ​​​​ത​​​​കി​​​​ക​​​​ളെ നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​ന്നും ചെ​​​​യ്യാ​​​​ത്ത​​​​തി​​​​ൽ ദുഃ​​​​ഖ​​​​മു​​​​ണ്ടെ​​​​ന്നും ഗാ​​​​സ്പ​​​​ർ റൊ​​​​മേ​​​​റോ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു.

ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ എ​​​​ൽ സാ​​​​ൽ​​​​വ​​​​ഡോ​​​​റി​​​​ലെ സാ​​​​ൻ സാ​​​​ൽ​​​​വ​​​​ഡോ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​താ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് റൊ​​​​മേ​​​​റോ. ദ​​​​രി​​​​ദ്ര​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ശ​​​​ബ്ദ​​​​മു​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന റൊ​​​​മേ​​​​റോ രാ​​​​ജ്യ​​​​ത്തെ ഗ്ര​​​​സി​​​​ച്ച ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തെ​​​​യും നി​​​​ര​​​​ന്ത​​​​രം വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. 1980 മാ​​​​​ർ​​​​​ച്ച് 24-ന് ​​​​​ദി​​​​​വ്യ​​​​​ബ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​ക്ര​​​​മി വെ​​​​ടി​​​​വ​​​​ച്ചു​​​​ കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ട്ടാ​​​​ള​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​മാ​​​​ണ് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് യു​​​​എ​​​​ൻ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യി.
താ​​​​ൻ വ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​ന് അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഗാ​​​​സ്പ​​​​ർ പ​​​​റ​​​​ഞ്ഞു. വ​​​​ധി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന​​​​വ​​​​രോ​​​​ടു ക്ഷ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ത​​​​ന്നോ​​​​ടു പ​​​​റ​​​​ഞ്ഞു.

അ​​​​തു​​​​പ്ര​​​​കാ​​​​രം താ​​​​നും ഘാ​​​​ത​​​​ക​​​​രോ​​​​ടു ക്ഷ​​​​മി​​​​ക്കു​​​​ന്നു. സ​​​​ഹോ​​​​ദ​​​​ര​​​​നെ വി​​​​ശു​​​​ദ്ധ​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ​​​​വ​​​​ത്തി​​​​ക്കാ​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം ത​​​​നി​​​​ക്ക് ശാ​​​​ന്തി ത​​​​രു​​​​ന്ന​​​​താ​​​​യും 88 വ​​​​യ​​​​സു​​​​ള്ള ഗാ​​​​സ്പ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

റൊ​​​​മേ​​​​റോ​​​​യെ വി​​​​ശു​​​​ദ്ധ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി ഈ​​യി​​ടെ വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചി​​രു​​ന്നു. വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട പോ​​​​ൾ ആ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​യും ഇ​​തോ​​ടൊ​​പ്പം വി​​​​ശു​​​​ദ്ധ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തും.
ഫ്ളോറിഡയിൽ നടപ്പാലം തകർന്ന് ആറു മരണം
മ​​​യാ​​​മി: മ​​​യാ​​​മി​​​യി​​​ലെ ഫ്ളോ​​റി​​ഡ ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്കു സ​​മീ​​പം കാ​​​ൽന​​​ട​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി നി​​​ർ​​​മി​​ച്ച മേ​​​ൽപ്പാ​​​ലം ഹൈ​​​വേ​​​യി​​​ലേ​​​ക്കു ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് ആ​​​റു പേ​​​ർ മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ പ​​​ത്തു​​​ പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തെ​​​യും ത​​​മ്മി​​​ൽ ബ​​​ന്ധി​​പ്പി​​​ക്കു​​​ന്ന പാ​​​ലം വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു ത​​​ക​​​ർ​​​ന്ന​​​ത്. പാ​​​ല​​​ത്തി​​​ന്‍റെ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ മേ​​​ൽഭാ​​​ഗം ഇ​​​ക്ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു സ്ഥാ​​​പി​​​ച്ച​​​ത്.

950 ട​​​ൺ ഭാ​​​ര​​​മു​​​ള്ള കോ​​​ൺ​​​ക്രീ​​​റ്റ് പാ​​​ലം വ​​​ലി​​​യ ശ​​​ബ്ദ​​​ത്തോ​​​ടെ തി​​​ര​​​ക്കേ​​​റി​​​യ എ​​​ട്ടു​​​വ​​​രി​​​പ്പാ​​​ത​​​യി​​​ലേ​​​ക്കു പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ട്ടു വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ല​​​ത്തി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ടു ത​​​രി​​​പ്പ​​​ണ​​​മാ​​​യി. ബോം​​​ബ് പൊ​​​ട്ടി​​​യ​​​തി​​​നു തു​​​ല്യ​​​മാ​​​യ സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. അ​​​ഞ്ചു​​​പേ​​​ർ സം​​ഭ​​വ​​സ്ഥ​​ല​​ത്തും ഒ​​രാ​​ൾ ആ​​ശു​​പ​​ത്രി​​യി​​ലും മ​​രി​​ച്ചു.

കേ​​​ബി​​​ളു​​​ക​​​ളി​​​ലാ​​​ണ് പാ​​​ലം ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും അ​​​തി​​​ന്‍റെ മു​​​റു​​​ക്കം നഷ്ടപ്പെട്ട​​​പ്പോ​​​ൾ ജോ​​​ലി​​​ക്കാ​​​ർ ഉ​​​റ​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ​​​യാ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നും ഫ്ളോ​​​റി​​​ഡ സെ​​​ന​​​റ്റ​​​ർ മാ​​​ർ​​​കോ റൂ​​​ബി​​​യോ ട്വി​​​റ്റ​​​റി​​​ൽ പ​​​റ​​​ഞ്ഞു.

ഹൈ​​​വേ​​​യി​​​ലെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ഭാ​​​ഗം മു​​​റി​​​ച്ചുക​​​ട​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പാ​​​ലം നി​​​ർ​​​മി​​​ച്ച​​​ത്. 2019ൽ ​​​തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പാ​​​ല​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യ എ​​​ഫ്ഐ​​​ജി​​​ജി ഗ്രൂ​​​പ്പ് പ​​​റ​​​ഞ്ഞു.

2007ൽ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മി​​​ന്ന​​​സോ​​​ട്ട സം​​​സ്ഥാ​​​ന​​​ത്ത് എ​​​ട്ടു​​​വ​​​രിപ്പാലം മി​​​സി​​​സി​​​പ്പി ന​​​ദി​​​യി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് 13 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.
റഷ്യക്കാരന്‍റെ മരണം ബ്രിട്ടീഷ് പോലീസ് അന്വേഷിക്കുന്നു
ല​​ണ്ട​​ൻ: ബ്രി​​ട്ട​​നി​​ൽ പ്ര​​വാ​​സ​​ജീ​​വി​​തം ന​​യി​​ച്ചിരുന്ന റ​​ഷ്യ​​ൻ വ്യ​​വ​​സാ​​യി​​യും പു​​ടി​​ൻ​​ വി​​രു​​ദ്ധ​​നു​​മാ​​യ നി​​ക്കോ​​ളാ​​യ് ഗു​​ൽ​​ഷ്കോ​​വി​​ന്‍റെ ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലു​​ള്ള മ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചു ബ്രി​​ട്ടീ​​ഷ് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് ല​​ണ്ട​​നി​​ലെ വ​​സ​​തി​​യി​​ൽ ഗു​​ൽ​​ഷ്കോ​​വി​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. പോ​​സ്റ്റ് മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ട​​ത്.
റ​​ഷ്യ​​ൻ ഏ​​റോ​​ഫ്ളോ​​ട്ടി​​ന്‍റെ മു​​ൻ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​റാ​​യ ഗു​​ൽ​​ഷ്കോ​​വ് ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. 2006ൽ ​​ബ്രി​​ട്ട​​നി​​ലേ​​ക്കു പ​​ലാ​​യ​​നം ചെ​​യ്ത അ​​ദ്ദേ​​ഹ​​ത്തി​​നു രാ​​ഷ്‌ട്രീയാ​​ഭ​​യം ല​​ഭി​​ച്ചു. റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ന്‍റെ ക​​ടു​​ത്ത വി​​മ​​ർ​​ശ​​ക​​നാ​​ണ് ഗു​​ൽ​​ഷ്കോ​​വ്.
ഏഴു യുഎസ് സൈനികർ കൊല്ലപ്പെട്ടു
വാ​​​ഷിം​​​ഗ്ട​​​ൺ ​​​ഡി​​​സി:പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​ക്കി​​​ൽ യു​​​എ​​​സി​​​ന്‍റെ ബ്ലാ​​​ക്ഹോ​​​ക് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് ഏ​​​ഴു യു​​​എ​​​സ് സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. സി​​​റി​​​യ​​​ൻ അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.
ട്രംപ് ജൂണിയറും ഭാര്യയും വിവാഹമോചനത്തിന്
ന്യൂ​​യോ​​ർ​​ക്ക്: പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ മൂ​​ത്ത​​പു​​ത്ര​​ൻ ട്രം​​പ് ജൂ​​ണി​​യ​​റും ഭാ​​ര്യ വ​​നേ​​സ​​യും പ​​ന്ത്ര​​ണ്ടു വ​​ർ​​ഷ​​ത്തെ ദാ​​ന്പ​​ത്യ​​ജീ​​വി​​ത​​ത്തി​​നു​​ശേ​​ഷം വേ​​ർപി​​രി​​യു​​ന്നു. വ​​നേ​​സ ന്യൂ​​യോ​​ർ​​ക്ക് കോ​​ട​​തി​​യി​​ൽ വി​​വാ​​ഹ​​മോ​​ച​​ന ഹ​​ർ​​ജി ഫ​​യ​​ൽ ചെ​​യ്തു.

2005ലാ​​ണ് ഇ​​രു​​വ​​രും വി​​വാ​​ഹി​​ത​​രാ​​യ​​ത്. 40 വ​​യ​​സു​​ള്ള ദ​​ന്പ​​തി​​ക​​ൾ​​ക്ക് മൂ​​ന്നു​​ വ​​യ​​സി​​നും പ​​ത്തു​​ വ​​യ​​സി​​നും ഇ​​ട​​യ്ക്കു പ്രാ​​യ​​മു​​ള്ള അ​​ഞ്ചു കു​​ട്ടി​​ക​​ളു​​ണ്ട്. ട്രം​​പ് ജൂ​​ണി​​യ​​റി​​ന്‍റെ നി​​ര​​ന്ത​​ര​​യാ​​ത്ര​​ക​​ളും സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ കൂ​​ടു​​ത​​ൽ സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തും അസ്വാര​​സ്യ​​ത്തി​​നു കാ​​ര​​ണ​​മാ​​യെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.
സിറിയയിൽ 68 മരണം
ഡ​​മാ​​സ്ക​​സ്: വി​​മ​​ത​​രു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ​​ഗൂ​​ട്ടാ​​യി​​ലെ ക​​ഫാ​​ർ ബ​​റ്റ്നാ പ​​ട്ട​​ണ​​ത്തി​​ൽ സി​​റി​​യ​​ൻ, റ​​ഷ്യ​​ൻ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 46 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. വ​​ട​​ക്ക​​ൻ സി​​റി​​യ​​യി​​ലെ കു​​ർ​​ദു നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള പ​​ട്ട​​ണ​​ത്തി​​ൽ തു​​ർ​​ക്കി ന​​ട​​ത്തി​​യ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ 22 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. സി​​റി​​യ​​യി​​ലെ ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധം എ​​ട്ടാം​​വ​​ർ​​ഷ​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും ഇ​​നി​​യും സ​​മാ​​ധാ​​ന സാ​​ധ്യ​​ത തെ​​ളി​​ഞ്ഞി​​ട്ടി​​ല്ല.

ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ നി​​ന്നു സി​​വി​​ലി​​യ​​ന്മാ​​രു​​ടെ കൂ​​ട്ട​​പ്പ​​ലാ​​യ​​നം ര​​ണ്ടാം​​ ദി​​വ​​സ​​വും തു​​ട​​രു​​ക​​യാ​​ണ്.
മക് മാസ്റ്ററുടെ ‌ കസേര തെറിക്കും
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് എ​​ച്ച്ആ​​ർ മ​​ക് മാ​​സ്റ്റ​​റെ പു​​റ​​ത്താ​​ക്കാ​​ൻ ട്രം​​പ് ഒ​​രു​​ങ്ങു​​ക​​യാ​​ണെ​​ന്നു വാ​​ഷിം​​ഗ്ട​​ൺ പോ​​സ്റ്റ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. പ​​ക​​രം ആ​​ളി​​നെ ക​​ണ്ടെ​​ത്താ​​ൻ ശ്ര​​മം ന​​ട​​ക്കു​​ക​​യാ​​ണെ​​ന്നും അ​​തു ക​​ഴി​​ഞ്ഞാ​​ലു​​ട​​ൻ മ​​ക് മാ​​സ്റ്റ​​റു​​ടെ ക​​സേ​​ര തെ​​റി​​ക്കു​​മെ​​ന്നും പ​​ത്രം പ​​റ​​ഞ്ഞു.

യു​​എ​​ന്നി​​ലെ മു​​ൻ സ്ഥാ​​ന​​പ​​തി ജോ​​ൺ ബോ​​ൾ​​ട്ട​​ൻ, ദേ​​ശീ​​യ സു​​ര​​ക്ഷാ സ​​മി​​തി ചീ​​ഫ് ഓ​​ഫ് സ്റ്റാ​​ഫ് കെ​​യി​​ത് കെ​​ല്ലോ​​ഗ് എ​​ന്നി​​വ​​രെ​​യാ​​ണു മ​​ക്മാ​​സ്റ്റ​​റു​​ടെ പ​​ദ​​വി​​യി​​ലേ​​ക്കു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്.
റഷ്യക്ക് എതിരേ യുഎസ് ഉപരോധം പ്രഖ്യാപിച്ചു
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ട്ട​​​തി​​​ന്‍റെ​​​യും സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ​​​യും പേ​​​രി​​​ൽ റ​​​ഷ്യ​​​ക്ക് എ​​​തി​​​രേ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചു. 19 വ്യ​​​ക്തി​​​ക​​​ളെ​​​യും അ​​​ഞ്ചു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ഉ​​​പ​​​രോ​​​ധ​​​പ്പ​​​ട്ടി​​​ക‍യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ട്ര​​​ഷ​​​റി ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

റ​​​ഷ്യ​​​യു​​​ടെ ഫെ​​​ഡ​​​റ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി സ​​​ർ​​​വീ​​​സ​​​സ്, ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് റി​​​സ​​​ർ​​​ച്ച് ഏ​​​ജ​​​ൻ​​​സി, തു​​​ട​​​ങ്ങി​​​യ​​​വ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

റ​​​ഷ്യ​​​ക്ക് എ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന ബി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ് പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. ട്രം​​പ് മ​​ന​​സി​​ല്ലാ​​മ​​ന​​സോ​​ടെ​​യാ​​ണ് അ​​തി​​ൽ ഒ​​പ്പു​​വ​​ച്ച​​ത്. ബി​​ൽ നി​​യ​​മ​​മാ​​യ​​ശേ​​ഷം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ആ​​​ദ്യ ഉ​​​പ​​​രോ​​​ധ​​​മാ​​​ണി​​​ത്. ഉ​​​പ​​​രോ​​​ധ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ളാ​​​യി ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ബ്രി​​​ട്ട​​​നി​​​ലെ സാ​​​ലി​​​സ്ബ​​​റി​​​യി​​​ൽ റ​​​ഷ്യ​​​ൻ ഇ​​​ര​​​ട്ട​​​ച്ചാ​​​ര​​​ൻ സ്ക്രി​​​പാ​​​ലി​​​നും മ​​​ക​​​ൾ​​​ക്കും നേ​​​രെ റ​​​ഷ്യ രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​​തെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ബ്രി​​​ട്ട​​​ൻ 23 റ​​​ഷ്യ​​​ൻ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളെ പു​​​റ​​​ത്താ​​​ക്കി​​​യാ​​​ണു തി​​​രി​​​ച്ച​​​ടി​​​ച്ച​​​ത്. ബ്രി​​​ട്ട​​​നു ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കി.

റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി ഒ​​​രു ത​​​ര​​​ത്തി​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വു​​​ന്ന​​​ത​​​ല്ലെ​​​ന്ന് ട്ര​​​ഷ​​​റി ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
നൊബേൽ ജേതാവ് കാറപകടത്തിൽപ്പെട്ടു; ഭാര്യ മരിച്ചു
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച കാ​​​​ണാ​​​​താ​​​​യ നൊ​​​​ബേ​​​​ൽ ജേ​​​​താ​​​​വാ​​​​യ ര​​​​സ​​​​ത​​​​ന്ത്ര ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ ഇ​​​​യി ​​​​ഇ​​​​ച്ചി നെ​​​​ഗി​​​​ഷി(82)​​​​യെ കാ​​​​റ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ര്യ സു​​​​മി​​​​രെ നെ​​​​ഗി​​​​ഷി(80) മ​​​​രി​​​​ച്ചു. ജാ​​​​പ്പ​​​​നീ​​​​സ് വം​​​​ശ​​​​ജ​​​​രാ​​​​യ നെ​​​​ഗി​​​​ഷി ​​​​ഇ​​​​ന്ത്യാ​​​​ന സം​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​ർ​​​​ഡ്യൂ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി സേ​​​​വ​​​​നം അ​​​​നു​​​​ഷ്ടിച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

ചൊ​​​വ്വാ​​​ഴ്ച ഇ​​​​ല്ലി​​​​നോ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തെ ഗ്രാ​​​​മീ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ കാ​​​​ർ ഓ​​​​വു​​​​ചാ​​​​ലി​​​​ൽ ഇ​​​​ടി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് ഭാ​​​​ര്യ​​​​യാ​​​​ണ് കാ​​​​ർ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ പോ​​​​ലീ​​​​സ്, നെ​​​​ഗി​​​​ഷി​​​​യെ സ​​​​ഹാ​​​​യം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു ന​​​​ട​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ലും ഭാ​​​​ര്യ​​​​യെ കാ​​​​റി​​​​നു സ​​​​മീ​​​​പം മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ലും ക​​​​ണ്ടെ​​​​ത്തി. നെ​​​​ഗി​​​​ഷി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

2010ൽ ​​​​നെ​​​​ഗി​​​​ഷി അ​​​​ട​​​​ക്കം മൂ​​​​ന്നു പേ​​​​ർ ര​​​​സ​​​​ത​​​​ന്ത്ര​​​​ത്തി​​​​നു​​​​ള്ള നൊ​​​​ബേ​​​​ൽ പ​​​​ങ്കി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 1960ൽ ​​​​സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ പ​​​​ഠ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ നെ​​​​ഗി​​​​ഷി 1979 മു​​​​ത​​​​ൽ പ​​​​ർ​​​​ഡ്യൂ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​ണ്.