ഗിരിദീപം ബാസ്കറ്റ്, വോളി ടൂര്‍ണമെന്റ് 16 മുതല്‍
കോട്ടയം: ഇരുപത്തിരണ്ടാമത് ഗിരിദീപം അഖിലേന്ത്യാ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റും ആറാമതു മിനി ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റും ഏഴാമതു സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റും 16 മുതല്‍ 19 വരെ ഗിരീദീപം സ്കൂളില്‍ നടക്കും. 16-ന് രാവിലെ എട്ടിന് അന്താരാഷ്ട്ര ബാസ്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ് ഉദ്ഘാടനം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി പങ്കെടുക്കും.