മുംബൈ: ഐഎസ്എലിൽ ആദ്യസ്‌ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടിയപ്പോൾ സമനിലപ്പൂട്ട്. ഇരു ടീമിനും ഗോൾ നോടാൻ സാധിച്ചില്ല. രണ്ടു ടീമുകളും സെമി ഉറപ്പാക്കിയതിനാൽ കളിയുടെ ഫലം അപ്രസക്‌തമായിരുന്നു.14 കളികളിൽ 23 പോയിന്റുമായി മുംബൈ ഒന്നാം സ്‌ഥാനം ഉറപ്പിച്ചു. അത്രയുംകളികളിൽ നിന്നും 21 പോയിന്റുള്ള ഡൽഹി രണ്ടാം സ്‌ഥാനത്താണ്.