തെരുവ് നായ ആക്രമണം; യുവാവിന് പരിക്ക്
Tuesday, July 1, 2025 7:06 PM IST
തിരുവനന്തപുരം: തെരുവ് നായ കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനത്തില്‍ നിന്നും വീണ ഗൃഹനാഥന് ഗുരുതര പരിക്ക്.
തിരുവനന്തപുരം നഗരസഭയിലെ മണ്ണന്തല വാര്‍ഡ്, നിലാവില് എസ്.എസ്. സുനില്‍ കുമാറിനെയാണ് (54) തെരുവ് നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
വാരിഎല്ലിന് പൊട്ടലും വലത് കാല് മുട്ടിനും കൈക്കും പരിക്കുമുണ്ട്. വെമ്പായം സര്‍വീസ് സഹകരണ ബാങ്കിന്റെ കന്യാകുളങ്ങര ബ്രാഞ്ച് മാനേജര്‍ ആണ് സുനില്‍ കുമാര്‍.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് പോത്തന്‍കോട് പ്ലാമൂട് വച്ചായിരുന്നു അപകടം. അയിരൂപ്പാറയില്‍ നിന്നും പോത്തന്‍കോട്ടേയ്ക്ക് വരുന്ന വഴി സുനില്‍ കുമാറിന്റെ ബൈക്ക് കണ്ട് പാതയോരത്തു നിന്നും തെരുവ് നായ എടുത്തു ചാടുകയായിരുന്നു.