വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
സെ​ബി​ൻ ജോ​സ​ഫ്

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വി​വി​പാ​റ്റ് (വോ​ട്ട​ർ വെരി​ഫ​യ​ബി​ൾ പേ​പ്പ​ർ ഓ​ഡി​റ്റ് ട്ര​യ​ൽ) സ്ലി​പ്പു​ക​ൾ പൂ​ർ​ണ​മാ​യി എ​ണ്ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​വി​എ​മ്മി​നു പ​ക​ര​മാ​യി ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് ത​ള്ളി.

ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വാ​സം കാ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. വി​മ​ർ​ശ​നാ​ത്മ​ക​മാ​യ വീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ങ്കി​ലും ഒ​രു സം​വി​ധാ​ന​ത്തെ അ​ന്ധ​മാ​യി സം​ശ​യി​ക്ക​രു​ത്. വി​ശ്വാ​സ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെയും സം​സ്കാ​രം ആ​വ​ശ്യ​മാ​ണ്. ഇ​തു ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഉ​പ​ക​രി​ക്കും. ഇ​വി​എ​മ്മു​ക​ൾ കു​റ്റ​മ​റ്റ​താ​ക്കി മാ​റ്റ​ണ​മെ​ന്നും കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്നം യ​ന്ത്ര​ത്തി​ൽ ലോ​ഡ് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യൂ​ണി​റ്റു​ക​ൾ സീ​ൽ ചെ​യ്യ​ണം. എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും യ​ന്ത്രം പ​രി​ശോ​ധി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ മൈ​ക്രോ ക​ണ്‍ട്രോ​ൾ യൂ​ണി​റ്റി​ലെ മെ​മ്മ​റി​ കാ​ർ​ഡ് ന​ശി​പ്പി​ച്ച​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​റ​പ്പു​വ​രു​ത്ത​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു. വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ വോ​ട്ട​ർ നേ​രി​ട്ടു നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി.

വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ മൈ​ക്രോ ക​ണ്‍ട്രോ​ള​ർ മെ​മ്മ​റി കാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നപ​ക്ഷം പ​രി​ശോ​ധി​ക്കാ​ൻ എ​ൻ​ജി​നി​യ​ർ​മാ​രു​ടെ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം​ പ്ര​ഖ്യാ​പി​ച്ച് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​തു പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ന​ൽ​ക​ണം.

സീ​രി​യ​ൽ ന​ന്പ​ർ ര​ണ്ട്, മൂ​ന്ന് എ​ന്നി​വ​യി​ൽ വ​രു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​കു​ക. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ചെ​ല​വ് സ്ഥാ​നാ​ർ​ഥി​ക​ൾ വ​ഹി​ക്ക​ണം. യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ക​ണ്ടെ​ത്തി​യാ​ൽ ഈ ​തു​ക തി​രി​കെ ന​ൽ​കും.

വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ പൂ​ർ​ണ​മാ​യി എ​ണ്ണ​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച മൂ​ന്നു ഹ​ർ​ജി​ക​ളി​ലാ​ണു സു​പ്രീം​കോ​ട​തി വി​ധി. വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ വോ​ട്ട​ർ​മാ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​സി​ൽ ക​ക്ഷി​ക​ളാ​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം (എ​ഡി​ആ​ർ) ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു മ​ണ്ഡ​ല​ത്തി​ലെ 50 ശ​ത​മാ​നം വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ ഒ​രു മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു ബൂ​ത്തി​ലെ വി​വി​പാ​റ്റ് മാ​ത്ര​മാ​ണ് എ​ണ്ണു​ന്ന​ത്. എ​ല്ലാ ബൂ​ത്തി​ലെ​യും വി​വി​പാ​റ്റ് മെ​ഷീ​ൻ എ​ണ്ണ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. അ​ഭ​യ് ബ​ക്ക്ച​ന്ദ് ചാ​ജെ​ഡ്, അ​രു​ണ്‍ കു​മാ​ർ അ​ഗ​ർ​വാ​ൾ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു ഹ​ർ​ജി​ക്കാ​ർ.
രണ്ടാംഘട്ടം: ദേശീയതലത്തിൽ 63% പോളിംഗ്
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ 63 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

ഒ​രു സീ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന ത്രി​പു​ര​യി​ലാ​ണ് കൂ​ടു​ത​ൽ പോ​ളിം​ഗ്. 78.53 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് എ​ട്ടു സീ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ്; 53.71 ശ​ത​മാ​നം. എ​ട്ടു സീ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മ​ഹാ​രാ​ഷ്‌​ട്ര​യി​ലും 53.51 ശ​ത​മാ​നാ​ണു പോ​ളിം​ഗ്. 13 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 88 സീ​റ്റു​ക​ളി​ലേ​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ പോ​ളിം​ഗ് ന​ട​ന്ന​ത്.
ഇവിഎം സുപ്രീംകോടതി വിധി: പ്രതിപക്ഷം മാപ്പുപറയണമെന്നു മോദി
അ​​​രാ​​രി​​യ: എ​​​ല്ലാ വി​​​വി​​​പാ​​​റ്റ് സ്ലി​​​പ്പും എ​​​ണ്ണാ​​​നാ​​​വി​​​ല്ലെ​​​ന്നും പേ​​​പ്പ​​​ർ ബാ​​​ല​​​റ്റി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​പോ​​​കു​​​ന്ന​​​ത് അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണെ​​​ന്നു​​​മു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നെ​​​തി​​​രേ അ​​​വി​​​ശ്വാ​​​സം പ​​​ര​​​ത്തി പാ​​​പം ചെ​​​യ്ത കോ​​​ൺ​​​ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ബി​​​ഹാ​​​റി​​​ലെ അ​​​രാ​​​റി​​​യ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യി​​​ൽ മോ​​​ദി പ​​​റ​​​ഞ്ഞു.

മു​​​സ്‌​​​ലിം പ്രീ​​​ണ​​​ന​​​ത്തി​​​നാ​​​യി ഒ​​​ബി​​​സി, എ​​​സ്‌​​​സി/​​​എ​​​സ്ടി സം​​വ​​ര​​ണം ത​​​ട്ടി​​​പ്പ​​​റി​​​ക്കാ​​​നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും മോ​​​ദി ആ​​​രോ​​​പി​​​ച്ചു.
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ൽ ര​​​​ണ്ടു ഭീ​​​​ക​​​​ര​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു. ര​​​​ണ്ടു ക​​​​ര​​​​സേ​​​​നാ ജ​​​​വാ​​​​ന്മാ​​​​ർ​​​​ക്കും ഒ​​​​രു നാ​​​​ട്ടു​​​​കാ​​​​ര​​​​നും പ​​​​രി​​​​ക്കേ​​​​റ്റു. സോ​​​​പോ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.
ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് ജാവദേക്കർ
ന്യൂ​ഡ​ൽ​ഹി: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും എ​ൽ​ഡി​എ​ഫ് ക​ണ്‍വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന ബി​ജെ​പി ആ​ല​പ്പു​ഴ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ.

താ​ൻ ആ​രു​മാ​യൊ​ക്കെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് ശോ​ഭ​യ്ക്കും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നു​മാ​ണോ അ​റി​യാ​വു​ന്ന​തെ​ന്ന് ചോ​ദി​ച്ച ജാ​വ​ദേ​ക്ക​ർ ഇ.​പി. ജ​യ​രാ​ജ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജാ​വ​ദേ​ക്ക​റി​ന്‍റെ പ്ര​തി​ക​ര​ണം. ജ​യ​രാ​ജ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ണ്ഡ​ല​ത്തി​ലോ വി​മാ​ന​ത്താ​വ​ള​ത്തി​ലോ പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ചോ ക​ണ്ടു​മു​ട്ടി​യി​ട്ടു​ണ്ടാ​കാം.

ഓ​രോ ദി​വ​സ​വും ഒ​ട്ടേ​റെ വ്യ​ക്തി​ക​ളെ കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണു താ​ൻ. കോ​ണ്‍ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​നൊ​പ്പ​മോ മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മോ ഞാ​ൻ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ടാ​കാം- ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.
അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ് തീരുമാനം ഇന്ന്
അ​​​മേ​​​ഠി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​മേ​​​ഠി, റാ​​​യ്ബ​​​റേ​​​ലി സീ​​​റ്റു​​​ക​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് യോ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന് സൂ​​​ച​​​ന.

സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ന് രാ​​​ഹു​​​ലി​​​ന്‍റെ ടീ​​​മി​​​ന്‍റെ​​​യും കോ​​​ൺ​​​ഗ്ര​​​സ് അ​​​മേ​​​ഠി യൂ​​​ണി​​​റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും പ്ര​​​ത്യേ​​​ക യോ​​​ഗ​​​വും ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കും. അ​​​മേ​​​ഠി​​​യി​​​ൽ​​​നി​​​ന്നു രാ​​​ഹു​​​ലി​​​നെ​​​യും റാ​​​യ്ബ​​​റേ​​​ലി​​​യി​​​ൽ​​​നി​​​ന്നു പ്രി​​​യ​​​ങ്ക​​​യെ​​​യും മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പാ​​​ർ​​​ട്ടി യു​​​പി ഘ​​​ട​​​ക​​​ത്തി​​​ൽ​​​നി​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ​​​നി​​​ന്നും സ​​​മ്മ​​​ർ​​​ദം ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

ഇ​​​രു സീ​​​റ്റു​​​ക​​​ളി​​​ലെ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ന​​​ട​​​ന്ന പാ​​​ർ​​​ട്ടി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യു​​​ക​​​യും തീ​​​രു​​​മാ​​​നം ഗാ​​​ന്ധി കു​​​ടും​​​ബ​​​ത്തി​​​നു വി​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. രാ​​​ഹു​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​രവേ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​മേ​​​ഠി​​​യി​​​ലെ വ​​​സ​​​തി​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത് പ്രാ​​​ദേ​​​ശി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത​​​യാ​​​യി​​​രു​​​ന്നു.

മേ​​​യ് ര​​​ണ്ടി​​​ന് ഇ​​​രു​​​വ​​​രും പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. ഇ​​​രു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പ​​​ത്രി​​​കാ​​​സ​​​മ​​​ർ​​​പ്പ​​​ണം ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചു. മേ​​​യ് മൂ​​​ന്നു​​​വ​​​രെ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാം. മേ​​​യ് 20നാ​​​ണ് ഇ​​​രു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാം​​​ത​​​വ​​​ണ​​​യും സ്മൃ​​​തി ഇ​​​റാ​​​നി​​​യാ​​​ണ് അ​​​മേ​​​ഠി​​​യി​​​ൽ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി.

സോ​​​ണി​​​യ​​​ ഗാ​​​ന്ധി മ​​​ത്സ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി​​​യു​​​ടെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മ​​​ണ്ഡ​​​ല​​​മാ​​​യ റാ​​​യ്ബ​​​റേ​​​ലി​​​യി​​​ൽ പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യെ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം നേരത്തേ​​​ത​​​ന്നെ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​വി​​​ടെ വ​​​രു​​​ൺ ഗാ​​​ന്ധി​​​യോ​​​ടു മ​​​ത്സ​​​രി​​​ക്കാ​​​ൻ ബി​​​ജെ​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം നി​​​ര​​​സി​​​ച്ചു.

2004ൽ ​​​ത​​​ന്‍റെ 33-ാമ​​​ത്തെ വ​​​യ​​​സി​​​ലാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി അ​​​മേ​​​ഠി​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നു ത​​​വ​​​ണ അ​​​ദ്ദേ​​​ഹം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഇ​​​വി​​​ടെ​​​നി​​​ന്നു വി​​​ജ​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, 2019ൽ ​​​ബി​​​ജെ​​​പി​​​യു​​​ടെ സ്മൃ​​​തി ഇ​​​റാ​​​നി 55,120 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ രാ​​​ഹു​​​ലി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

റാ​​​യ്ബ​​​റേ​​​ലി​​​യി​​​ൽ ഇ​​​തേ​​​വ​​​ർ​​​ഷം സോ​​​ണി​​​യാ​​​ഗാ​​​ന്ധി 1,67,178 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് ബി​​​ജെ​​​പി​​​യി​​​ലെ ദി​​​നേ​​​ശ് പ്ര​​​താ​​​പ് സിം​​​ഗി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തി​​​ന്‍റെ പ്ര​​​മു​​​ഖ നേ​​​താ​​​വാ​​​യ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. രാ​​​ഹു​​​ലും പ്രി​​​യ​​​ങ്ക​​​യുംകൂ​​​ടി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ചാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ അ​​​ഞ്ചാം​​​ഘ​​​ട്ടം ഏ​​​റ്റ​​​വും വീ​​​റും വാ​​​ശി​​​യു​​​മു​​​ള്ള​​​താ​​​കും.
നരേന്ദ്ര മോദിക്കെതിരായ ഹർജി മാറ്റി
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി​യെ ആ​റു വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മാ​റ്റി​വ​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. കേ​സ് 29ന് ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് ദ​ത്ത അ​റി​യി​ച്ചു.
മേഘാലയ ഉപമുഖ്യമന്ത്രിയുടെ വീടിനുനേരേ ബോംബാക്രമണം
ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ലാ​​യ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി സ്നി​​യാ​​വ് ഭ​​ലോ​​ങ് ധ​​റി​​ന്‍റെ വ​​സ​​തി​​ക്കു​​നേരേ അ​​ക്ര​​മി​​ക​​ൾ പെ​​ട്രോ​​ൾ ബോം​​ബ് എ​​റി​​ഞ്ഞു. ഈ​​സ്റ്റ് ഖാ​​സി ഹി​​ൽ​​സി​​ലെ വ​​സ​​തി​​ക്കു​​നേരേ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

അ​​ത്യാ​​ഹി​​ത​​ങ്ങ​​ൾ സം​​ഭ​​വി​​ച്ചി​​ല്ല. ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ​​രാ​​തി​​യി​​ൽ അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതി; മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​ത് ഖേ​​​​ദ​​​​ക​​​​രം
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മ​​​​​ദ്യ​​​​​ന​​​​​യ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ശേ​​​​​ഷ​​​​​വും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​സ്ഥാ​​​​​ന​​​​​ത്തു തു​​​​​ട​​​​​രു​​​​​ന്ന അ​​​​​ര​​​​​വി​​​​​ന്ദ് കേ​​​​​ജ​​​​​രി​​​​​വാ​​​​​ളി​​​​​നെ രൂ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച് ഡ​​​​​ൽ​​​​​ഹി ഹൈ​​​​​ക്കോ​​​​​ട​​​​​തി.

ഡ​​​ൽ​​​ഹി മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​റേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി​​​യ​​​തി​​​നെ​​​തി​​​രേ സ​​​മ​​​ർ​​​പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം​ കേ​​​ൾ​​​ക്ക​​​വേ ദേ​​​​​ശീ​​​​​യ​​​​​താ​​​​​ത്പ​​​​​ര്യ​​​​​ത്തി​​​​​നും മു​​​​​ക​​​​​ളി​​​​​ൽ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ളെ പ്ര​​​തി​​​ഷ്ഠി​​​ക്കു​​​ന്ന​​​തു ഖേ​​​ദ​​​ക​​​ര​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഏ​​​താ​​​നും അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​ക്കാ​​​​​രി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​റി​​​യി​​​ച്ച ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ​​​പ്ര​​​തി​​​ക​​​ര​​​ണം.

അ​​​​​ധി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ മു​​​​​ഴു​​​​​വ​​​​​ൻ കൈ​​​​​പ്പി​​​​​ടി​​​​​യി​​​​​ലൊ​​​​​തു​​​​​ക്കാ​​​​​നാ​​​​​ണ് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​മെ​​​ന്നും ആ​​​​​ക്‌​​ടിം​​​​​ഗ് ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് മ​​​​​ൻ​​​​​മോ​​​​​ഹ​​​​​നും ജ​​​​​സ്റ്റീ​​​​​സ് മ​​​​​ൻ​​​​​മീ​​​​​ത് പി.​​​​​എ​​​​​സ്. അ​​​​​റോ​​​​​റ​​​​​യും അ​​​​​ട​​​​​ങ്ങു​​​​​ന്ന ബെഞ്ച്‌ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഇ​​​തി​​​നു​​ പി​​​ന്നാ​​​ലെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യ​​​​​ല്ല കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​യ​​​​​തെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ​​​റ​​​ഞ്ഞു. സാ​​​​​ന്പ​​​​​ത്തി​​​​​ക അം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തി​​​​​ന് കോ​​​​​ർ​​​​​പ​​റേ​​​​​ഷ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ക​​​​​ത്ത് ന​​​​​ൽ​​​​​കി​​​​​യാ​​​​​ൽ പ​​​​​ഠ​​​​​നോ​​​​​പ​​​​​ക​​​​​ര​​​​ണ വി​​​ത​​​ര​​​ണം മു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ശ്നം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നാ​​​​​കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

പു​​​​​തി​​​​​യ അ​​​​​ധ്യ​​​​​യ​​​​​ന​​​​​വ​​​​​ർ​​​​​ഷം തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു പാ​​​​​ഠ​​​​​പു​​​​​സ്ത​​ക​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​​ല്ലെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി സ​​​​​ന്ന​​​​​ദ്ധ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ സോ​​​​​ഷ്യ​​​​​ൽ ജൂ​​​​​റി​​​​​സ്റ്റാ​​​ണു പൊ​​​തു​​​താ​​​ത്പ​​​ര്യ​ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.
‘നോട്ട’യിൽ വിശദീകരണം തേടി സുപ്രീംകോടതി
സ​നു സി​റി​യ​ക്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ‘നോ​ട്ട’യ്ക്കു ​ല​ഭി​ച്ചാ​ൽ ആ ​തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൂ​റ​ത്തി​ലെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശം ത​ള്ളു​ക​യും മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശം പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​ത്തു​കാ​ര​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ശി​വ് ഖേ​ര സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

നോ​ട്ട​യെ സാ​ങ്ക​ല്പി​ക സ്ഥാ​നാ​ർ​ഥി​യാ​യി കാ​ണ​ണ​മെ​ന്നും നോ​ട്ട​യ്ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നോ​ട്ട​യേ​ക്കാ​ൾ കു​റ​ച്ച് വോ​ട്ട് നേ​ടു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മു​ന്പാ​കെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

2013ൽ ​സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ നോ​ട്ട അ​വ​ത​രി​പ്പി​ച്ച​ത്. മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ആരെയും വോ​ട്ട​ർ​ക്കു താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ നോ​ട്ട​യ്ക്ക് വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് നോ​ട്ട​യ്ക്ക് ഭൂ​രി​പ​ക്ഷം വോ​ട്ടു​ക​ൾ ല​ഭി​ച്ചാ​ൽ നി​യ​മ​പ​ര​മാ​യി അന​​ന്ത​ര​ഫ​ലം ഉ​ണ്ടാ​കി​ല്ല.
ജേക്കബ് തോമസിനെതിരേയുള്ള അന്വേഷണം ജൂണ്‍ 30നകം പൂർത്തിയാക്കണം: സുപ്രീംകോടതി
ന്യൂ​ഡ​ൽ​ഹി: ഡ്ര​ഡ്ജ​ർ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണം ജൂ​ണ്‍ 30ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി കേ​ര​ള സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു.

കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ജൂ​ലൈ 15ന് ​മു​ന്പാ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​ക്കു കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ലെ കൂ​ട്ടു​പ്ര​തി​യാ​യ ഡ​ച്ച് ക​ന്പ​നി ഐ​എ​ച്ച്സി ബീ​വെ​റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തേ​ടി കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജ​യ​ന്ത് മു​ത്തു​രാ​ജ്, സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍സ​ൽ ഹ​ർ​ഷ​ദ് വി. ​ഹ​മീ​ദ് എ​ന്നി​വ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്ന് ഇ​തു​വ​രെ ല​ഭി​ച്ചി​ല്ലെ​ന്നും സം​സ്ഥാ​നം കോ​ട​തി​യെ അ​റി​യി​ച്ചു.

ജൂ​ണ്‍ 30 ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന വി​വ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്ര​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ലെ ഡി​വൈ​എ​സ്പി കെ. ​പ്ര​ശാ​ന്തി​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി.
സന്ദേശ്ഖാലിയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി
കോ​​​​ൽ​​​​ക്ക​​​​ത്ത:​​ ബം​​ഗാ​​ളി​​ലെ സ​​​​ന്ദേ​​​​ശ്ഖാ​​​​ലി​​​​യി​​​​ൽ സി​​​​ബി​​​​ഐ റെ​​​​യ്ഡി​​​​ൽ വ​​​​ൻ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം പി​​​​ടി​​​​കൂ​​​​ടി. പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും എ​​​​ൻ​​​​എ​​​​സ്ജി, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് സേ​​​​ന​​​​ക​​​​ളു​​​​ടെയും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ അ​​​​ഞ്ചം​​​​ഗ സം​​​​ഘ​​​​മാ​​​​യി തി​​​​രി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു സി​​​​ബി​​​​ഐ​​​​യു​​​​ടെ റെ​​​​യ്ഡ്.

ഷാ​​​​ജ​​​​ഹാ​​​​ന്‍റെ ബ​​​​ന്ധു അ​​​​ബു താ​​​​ലി​​​​ബ് മൊ​​​​ല്ല​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് വി​​​​ദേ​​​​ശ​​​​നി​​​​ർ​​​​മി​​​​ത തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 12 തോ​​​​ക്കു​​​​ക​​​​ളാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. മെ​​​​റ്റ​​​​ൽ ഡി​​​​റ്റ​​​​ക്ട​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം എ​​​​ത്തി​​​​യ​​​​ത്.

റോ​​​​ബോ​​​​ട്ടും സ​​​​ഹാ​​​​യ​​​​ത്തി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. റേ​​​​ഷ​​​​ന​​​​രി അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജ​​​​നു​​​​വ​​​​രി അ​​​​ഞ്ചി​​​​നാ​​​​ണ് ഇ​​​​ഡി സം​​​​ഘം സ​​​​ന്ദേ​​​​ശ്ഖാ​​​​ലി​​​​യി​​​​ൽ ഷാ​​​​ജ​​​​ഹാ​​​​ന്‍റെ വ​​​​സ​​​​തി റെ​​​​യ്ഡ് ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ​​​​ത്. തൃ​​​​ണ​​​​മൂ​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും നാ​​​​ട്ടു​​​​കാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് പേ​​​​ർ ഇ​​​​ഡി സം​​​​ഘ​​​​ത്തെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ് സ്ഥാനപതി
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വീസ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ മു​​​ന്തി​​​യ പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണു ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നു യു​​​എ​​​സ്. മ​​​നു​​​ഷ്യ​​​ബ​​​ന്ധ​​​ങ്ങ​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ലം തു​​​ട​​​രു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വാ​​​ണു തീ​​​രു​​​മാ​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ എ​​​റി​​​ക് ഗാ​​​ർ​​​സി​​​റ്റി പ​​റ​​ഞ്ഞു.

കൂ​​​ടു​​​ത​​​ൽ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം വീസ ന​​​ൽ​​​കു​​​മെ​​​ന്ന ഉ​​​റ​​​പ്പും അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി. ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ വീസ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ വേ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.
മോദിക്കു പരിഭ്രാന്തിയെന്ന് രാഹുൽ ഗാന്ധി
ബം​ഗ​ളൂ​രു: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യെ ക​​ട​​ന്നാ​​ക്ര​​മി​​ച്ച് രാ​​ഹു​​ൽ ഗാ​​ന്ധി. തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​ക​​ളി​​ലെ പ്ര​​സം​​ഗ​​ങ്ങ​​ളി​​ൽ മോ​​ദി​​യു​​ടെ പ​​രി​​ഭ്രാ​​ന്തി പ്ര​​ക​​ട​​മാ​​ണെ​​ന്നും വൈ​​കാ​​തെ അ​​ദ്ദേ​​ഹം വേ​​ദി​​യി​​ൽ ക​​ണ്ണീ​​രൊ​​ഴു​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര​യി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ രാ​​ഹു​​ൽ പ​​റ​​ഞ്ഞു.

പ്ര​​ധാ​​ന​​മ​​ന്ത്രി ഭ​​യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. അ​​തി​​നാ​​ലാ​​ണ് അ​​ന​​ന്ത​​രാ​​വ​​കാ​​ശ നി​​കു​​തി, സ​​മ്പ​​ത്തി​​ന്‍റെ പു​​ന​​ർ​​വി​​ത​​ര​​ണം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ശ്ര​​ദ്ധ തി​​രി​​ക്കാ​​ൻ അ​​ദ്ദേ​​ഹം ശ്ര​​മി​​ക്കു​​ന്ന​​ത്. ജ​​ന​​ങ്ങ​​ളു​​ടെ ശ്ര​​ദ്ധ തി​​രി​​ക്കാ​​നാ​​ണ് അ​​ദ്ദേ​​ഹം നി​​ര​​വ​​ധി വി​​ഷ​​യ​​ങ്ങ​​ൾ സം​​സാ​​രി​​ക്കു​​ന്ന​​തെ​​ന്നും രാ​​ഹു​​ൽ ഗാ​​ന്ധി പ​​റ​​ഞ്ഞു.

“മോ​​ദി നി​​ങ്ങ​​ളു​​ടെ ശ്ര​​ദ്ധ തി​​രി​​ക്കാ​​നാ​​ണു ശ്ര​​മി​​ക്കു​​ന്ന​​ത്. ചി​​ല​​പ്പോ​​ൾ ചൈ​​ന​​യെ​​യും പാ​​ക്കി​​സ്ഥാ​​നെ​​യുംകു​​റി​​ച്ച് സം​​സാ​​രി​​ക്കും. ചി​​ല​​പ്പോ​​ൾ അ​​ദ്ദേ​​ഹം നി​​ങ്ങ​​ളെ പാ​​ത്ര​​ങ്ങ​​ൾ കൊ​​ട്ടാ​​നും നി​​ങ്ങ​​ളു​​ടെ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ ടോ​​ർ​​ച്ച് ഓ​​ണാക്കാ​​നും ആ​​വ​​ശ്യ​​പ്പെ​​ടും. പാ​​വ​​പ്പെ​​ട്ട​​വ​​രു​​ടെ പ​​ണം മാ​​ത്ര​​മാ​​ണു മോ​​ദി ത​​ട്ടി​​യെ​​ടു​​ത്ത​​ത്. അ​​ദ്ദേ​​ഹം ചി​​ല കോ​​ടീ​​ശ്വ​​ര​​ന്മാ​​രെ ഉ​​ണ്ടാ​​ക്കിയി​​ട്ടു​​ണ്ട്.

രാ​​ജ്യ​​ത്തി​​ന്‍റെ സ​​മ്പ​​ത്തി​​ന്‍റെ 40 ശ​​ത​​മാ​​ന​​വും നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത് ഒ​​രു ശ​​ത​​മാ​​നം ആ​​ളു​​ക​​ൾ മാ​​ത്ര​​മാ​ണ്’’-​രാ​ഹു​ൽ പ​റ​ഞ്ഞു. അ​​ഗ്‌​​നി​​വീ​​ർ പ​​ദ്ധ​​തി​​യി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ യു​​വാ​​ക്ക​​ളു​​ടെ സൈ​​നി​​ക ജോ​​ലി​​ക​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​ത് ഇ​​ന്ത്യ​​ൻ സൈ​​ന്യ​​ത്തി​​നും സൈ​​നി​​ക​​ർ​​ക്കും അ​​പ​​മാ​​ന​​മാ​​ണെ​ന്നും ഇ​ന്ത്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഈ ​​പ​​ദ്ധ​​തി ഇ​​ല്ലാ​​താ​​ക്കു​മെ​ന്നും രാ​​ഹു​​ൽ ഗാ​​ന്ധി പ​​റ​​ഞ്ഞു.
ചരിത്രത്തിലാദ്യമായി ഉദ്ധവ് താക്കറെ കോൺഗ്രസിനു വോട്ട് ചെയ്യും!
മും​​ബൈ: ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ശി​​വ​​സേ​​ന അ​​ധ്യ​​ക്ഷ​​ൻ ഉ​​ദ്ധ​​വ് താ​​ക്ക​​റെ കോ​​ൺ​​ഗ്ര​​സി​​നു വോ​​ട്ട് ചെ​​യ്യും. മും​​ബൈ നോ​​ർ​​ത്ത് സെ​​ൻ​​ട്ര​​ൽ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് ഉ​​ദ്ധ​​വി​​നു വോ​​ട്ട്. ഇ​​വി​​ടെ കോ​​ൺ​​ഗ്ര​​സി​​ലെ വ​​ർ​​ഷ ഗെ​​യ്ക്‌​​വാ​​ദ് ആ​​ണ് സ്ഥാ​​നാ​​ർ​​ഥി.

മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ സീ​​റ്റ് ധാ​​ര​​ണ പ്ര​​കാ​​രം മും​​ബൈ​​യി​​ലെ നാ​​ലു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ശി​​വ​​സേ​​ന​​യും ര​​ണ്ടി​​ട​​ത്ത് കോ​​ൺ​​ഗ്ര​​സു​​മാ​​ണു മ​​ത്സ​​രി​​ക്കു​​ക. താ​​ക്ക​​റെ​​യു​​ടെ വ​​സ​​തി​​യാ​​യ മാ​​തോ​​ശ്രീ ബാ​​ന്ദ്ര ഈ​​സ്റ്റ് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ്. ഈ ​​നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ലം മും​​ബൈ നോ​​ർ​​ത്ത് സെ​​ൻ​​ട്ര​​ൽ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ലാ​​ണ്.

താ​​ൻ വ​​ർ​​ഷ ഗെയ്ക്‌​​വാ​​ദി​​നു വോ​​ട്ട് ചെ​​യ്യു​​മെ​​ന്നാ​​ണ് ഇ​​ന്ന​​ലെ താ​​ക്ക​​റെ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞ​​ത്. ഇ​​ന്ന​​ലെ വ​​ർ​​ഷ മാ​​തോ​​ശ്രീ​​യി​​ലെ​​ത്തി താ​​ക്ക​​റെ​​യു​​ടെ പി​​ന്തു​​ണ തേ​​ടി. ധാ​​രാ​​വി​​യി​​ൽ​​നി​​ന്നു നാ​​ലു ത​​വ​​ണ തു​​ട​​ർ​​ച്ച​​യാ​​യി വ​​ർ​​ഷ എം​​എ​​ൽ​​എ​​യാ​​യി​​ട്ടു​​ണ്ട്. മും​​ബൈ​​യി​​ലെ ആ​​റു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും മേ​​യ് 20നാ​​ണ് വോ​​ട്ടെ​​ടു​​പ്പ്.

രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ ബ​​ദ്ധ​​വൈ​​രി​​ക​​ളാ​​യി​​രു​​ന്ന ശി​​വ​​സേ​​ന​​യും കോ​​ൺ​​ഗ്ര​​സും 2019ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷ​​മാ​​ണു സ​​ഖ്യ​​ത്തി​​ലാ​​യ​​ത്. ബി​​ജെ​​പി​​യെ അ​​ധി​​കാ​​ര​​ത്തി​​ൽ​​നി​​ന്ന് അ​​ക​​റ്റാ​​ൻ ശി​​വ​​സേ​​ന, എ​​ൻ​​സി​​പി, കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ട്ടി​​ക​​ൾ സ​​ഖ്യ​​ത്തി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു. ശി​​വ​​സേ​​ന​​യി​​ലെ പി​​ള​​ർ​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് 2022ൽ ​​ഉ​​ദ്ധ​​വ് താ​​ക്ക​​റെ സ​​ർ​​ക്കാ​​ർ വീ​​ണു.
മതത്തിന്‍റെ പേരിൽ വോട്ട് തേടി; തേജസ്വി സൂര്യക്കെതിരേ കേസ്
ബം​​​ഗ​​​ളൂ​​​രു: മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വോ​​​ട്ട് തേ​​​ടി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി തേ​​​ജ​​​സ്വി സൂ​​​ര്യ​​​ക്കെ​​​തി​​​രേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ത്തു.

ബംഗളൂരു സൗ​​​ത്ത് മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് തേ​​​ജ​​​സ്വി സൂ​​​ര്യ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ​​​യി​​​ലാ​​​ണ് തേ​​​ജ​​​സ്വി സൂ​​​ര്യ മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വോ​​​ട്ട് തേ​​​ടി​​​യ​​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ലെ സൗ​​​മ്യ റെ​​​ഡ്ഢി​​​യാ​​​ണ് മു​​​ഖ്യ എ​​​തി​​​രാ​​​ളി.
സു​വ​ർ​ണജൂ​ബി​ലി നിറവിൽ ഇ​റ്റാ​വാ മി​ഷ​ൻ
ഇറ്റാവ: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ ഉ​​ത്ത​​രേ​​ന്ത്യ​​ൻ മി​​ഷ​​നാ​​യി ആ​​രം​​ഭി​​ച്ച് ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ സീ​​റോ​മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ​​യും ഇ​​ന്ത്യ​​യി​​ലെ ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ മു​​ഴു​​വ​​നും അ​​ഭി​​മാ​​ന​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന ഇ​​റ്റാ​​വാ മി​​ഷ​​ൻ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി നി​​റ​​വി​​ൽ. സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് നാ​​ളെ ഔ​​റ​​യ്യ സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് ദേ​​വാ​​ല​​യ​​ത്തി​​ൽ തു​​ട​​ക്ക​​മാ​​കും.

രാ​​വി​​ലെ 10.30ന് ​​സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​ത്തി​ൽ ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ​​യാ​​ണ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ക്കു​​ക. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ഔ​​റ​​യ്യ സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് ദേ​​വാ​​ല​​യ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ സു​​വ​​ർ​​ണ ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ നി​​ർ​​വ​​ഹി​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ഗ്ര ആ​​ർ​​ച്ച്ബി​​ഷ​​പ് എ​​മെ​​രി​​റ്റ​​സ് ഡോ. ​​ആ​​ൽ​​ബ​​ർ​​ട്ട് ഡി​​സൂ​​സ പ്ര​​സം​​ഗി​​ക്കും. ഇ​​റ്റാ​​വ-രാ​​ജ​​സ്ഥാ​​ൻ റീ​​ജ​​ണി​​ന്‍റെ പ്ര​​ത്യേ​​ക ചു​​മ​​ത​​ല​​യു​​ള്ള ഷം​​ഷാ​​ബാ​​ദ് രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് പാ​​ടി​​യ​​ത്ത് സ്വാ​​ഗ​​ത​​മാ​​ശം​​സി​​ക്കും.

ഇ​​റ്റാ​​വാ മി​​ഷ​​നി​​ൽ ശു​​ശ്രൂ​​ഷ ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തും മി​​ഷ​​ന്‍റെ അ​​ഭ്യു​​ദ​​യ​​കാം​​ക്ഷി​​ക​​ളു​​മാ​​യ വൈ​​ദി​​ക​​ർ, സ​​ന്യ​​സ്ത​​ർ, അ​​ല്മാ​​യ​​ർ, പ്ര​​ത്യേ​​ക ക്ഷ​​ണി​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ഇ​​റ്റാ​​വാ മി​​ഷ​​ൻ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ലി​​ന് ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്വീ​​ക​​ര​​ണവും ന​​ൽ​​കും.

സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​റ്റാ​​വാ-​​രാ​​ജ​​സ്ഥാ​​ൻ റീ​​ജ​​ണി​​ന്‍റെ സു​​പ്പീ​​രി​​യ​​ർ ഫാ. ​​തോ​​മ​​സ് എ​​ഴി​​ക്കാ​​ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ആ​​ത്മീ​​യ​​വും അ​​ജ​​പാ​​ല​​ന​​പ​​ര​​വും സാ​​മൂ​​ഹ്യ ക്ഷേ​​മ​​ക​​ര​​വു​​മാ​​യ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളാ​​ണ് ആ​​സൂ​​ത്ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

1974ൽ ​​കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ന​​ട​​ന്ന സി​​ബി​​സി​​ഐ സ​​മ്മേ​​ള​​ന​​ത്തി​​ലെ ച​​ർ​​ച്ച​​ക​​ളു​​ടെ വെ​​ളി​​ച്ച​​ത്തി​​ൽ അ​​ന്ന​​ത്തെ ആ​​ഗ്ര അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ഡൊ​​മി​​നി​​ക് അ​​ത്തെ​​യ്ഡ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്ന മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ​​യ്ക്ക് മി​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ന​​ൽ​​കി​​യ ക്ഷ​​ണ​​മാ​​ണ് ഇ​​റ്റാ​​വാ മി​​ഷ​​ന്‍റെ തു​​ട​​ക്ക​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്.

ഇ​റ്റാ​വാ, മെ​യ്‌​ൻ​പു​രി, ഫ​റൂ​ഖാ​ബാ​ദ് തു​ട​ങ്ങി​യ ആ​ഗ്ര അ​തി​രൂ​പ​ത​യു​ടെ മൂ​ന്നു ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് 1975 മേ​യ്‌ മാ​സ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യി​രു​ന്ന ഫാ. ​കു​രു​വി​ള കൊ​ക്കാ​ട്ട്, ഫാ. ​ജോ​സ് പൂ​വ​ത്തി​ങ്ക​ൽ എ​ന്നീ വൈ​ദി​ക​ർ തു​ട​ക്ക​മി​ട്ട ഈ ​മി​ഷ​ൻ 50 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​റു ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക-​സ​മൂ​ഹി​ക​സേ​വ​ന​രം​ഗ​ങ്ങ​ൾ, കു​ട്ടി​ക​ൾ-​യു​വ​ജ​ന​ങ്ങ​ൾ-​സ്ത്രീ​ക​ൾ എ​ന്നി​വ​രു​ടെ ഉ​ന്ന​മ​നം മു​ത​ലാ​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു.

2017ൽ ​ഷം​ഷാ​ബാ​ദ് രൂ​പ​ത സ്ഥാ​പി​ത​മാ​യ​തു​മു​ത​ൽ ഇ​റ്റാ​വാ മി​ഷ​നും സ്വ​ത​ന്ത്ര മി​ഷ​ൻ​പ്ര​ദേ​ശ​മാ​യി ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.
കുമാരി സെൽജയും ദീപേന്ദർ ഹൂഡയും കോൺഗ്രസ് സ്ഥാനാർഥികൾ
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ലെ എ​​ട്ടു സീ​​റ്റു​​ക​​ളി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി കു​​മാ​​രി സെ​​ൽ​​ജ സി​​ർ​​സ​​യി​​ലും രാ​​ജ്യ​​സ​​ഭാം​​ഗം ദീ​​പേ​​ന്ദ​​ർ ഹൂ​​ഡ റോ​​ഹ്ത​​ക്കി​​ലും മ​​ത്സ​​രി​​ക്കും.

സി​​ർ​​സ​​യി​​ൽ അ​​ശോ​​ക് ത​​ൻ​​വ​​ർ ആ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. സെ​​ൽ​​ജ​​യും ത​​ൻ​​വ​​റും മു​​ൻ പി​​സി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​ണ്. യു​​പി​​യു​​ടെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി സെ​​ൽ​​ജ മു​​ന്പ് സി​​ർ​​സ​​യി​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ചി​​ട്ടു​​ണ്ട്.

ഹ​​രി​​യാ​​ന യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ ദി​​വാ​​ൻ​​ഷു ബു​​ധി​​രാ​​ജ (​​ക​​ർ​​ണാ​​ൽ), ജ​​യ് പ്ര​​കാ​​ശ് (​​ഹി​​സാ​​ർ), സ​​ത്പാ​​ൽ ബ്ര​​ഹ്മ​​ചാ​​രി(​​സോ​​നി​​പ​​ത്), മ​​ഹേ​​ന്ദ്ര പ്ര​​താ​​പ് (​​ഫ​​രീ​​ദാ​​ബാ​​ദ്), വ​​രു​​ൺ ചൗ​​ധ​​രി (​​അം​​ബാ​​ല), റാ​​വു ദാ​​ൻ സിം​​ഗ് (​​ഭി​​വാ​​നി-​​മ​​ഹേ​​ന്ദ്ര​​ഗ​​ഡ്) എ​​ന്നി​​വ​​രാ​​ണു മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ.

ബി​​ജെ​​പി വി​​ട്ടെ​​ത്തി​​യ ബ്രി​​ജേ​​ന്ദ്ര സിം​​ഗി​​ന് ഹി​​സാ​​ർ സീ​​റ്റ് ന​​ല്കു​​മെ​​ന്ന് മു​​ന്പ് റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ഭി​​വാ​​നി-​​മ​​ഹേ​​ന്ദ്ര​​ഗ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ൽ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് കി​​ര​​ൺ ചൗ​​ധ​​രി​​യു​​ടെ മ​​ക​​ൾ ശ്രു​​തി ചൗ​​ധ​​രി​​ക്ക് സീ​​റ്റ് നി​​ഷേ​​ധി​​ച്ചു.

ഭൂ​​പേ​​ന്ദ​​ർ സിം​​ഗ് ഹൂ​​ഡ​​യു​​ടെ അ​​നു​​യാ​​യി​​ക​​ൾ​​ക്കാ​​ണ് കൂ​​ടു​​ത​​ൽ സീ​​റ്റു​​ക​​ളും ല​​ഭി​​ച്ച​​ത്. ഹ​​രി​​യാ​​ന​​യി​​ലെ പ​​ത്തു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഒ​​ന്പ​​തി​​ലാ​​ണ് കോ​​ൺ​​ഗ്ര​​സ് മ​​ത്സ​​രി​​ക്കു​​ന്ന​​ത്. കു​​രു​​ക്ഷേ​​ത്ര സീ​​റ്റ് എ​​എ​​പി​​ക്ക് ന​​ല്കി. ഗു​​രു​​ഗ്രാം മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥാ​​നാ​​ർ​​ഥി​​യെ കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചി‌​​ട്ടി​​ല്ല.
ബിജെഡി എംഎൽഎ ബിജെപിയിൽ
ഭു​​​വ​​​നേ​​​ശ്വ​​​ർ: ഒ​​​ഡീ​​​ഷ​​​യി​​​ൽ ബി​​​ജെ​​​ഡി എം​​​എ​​​ൽ​​​എ പ​​​ര​​​ശു​​​റാം ധാ​​​ഡ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. സോ​​​റോ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തേ നാ​​​ലു ബി​​​ജെ​​​ഡി എം​​​എ​​​ൽ​​​എ​​​മാ​​​രും ര​​​ണ്ട് എം​​​പി​​​മാ​​​രും ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു.
സുനിത കേജരിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഭാ​ര്യ സു​നി​ത കേ​ജ​രി​വാ​ൾ ഇ​ന്നു​മു​ത​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും.

ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി സു​നി​ത പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്ന് മ​ന്ത്രി​യും പാ​ർ​ട്ടി നേ​താ​വു​മാ​യ അ​തി​ഷി മാ​ർ​ലേ​ന അ​റി​യി​ച്ചു.

കേ​ജ​രി​വാ​ൾ അ​റ​സ്റ്റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​ടെ ചു​മ​ത​ല സു​നി​ത ഏ​റ്റെ​ടു​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി​യും ഇ​ന്ത്യ മു​ന്ന​ണി​യും ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ സു​നി​ത പ​ങ്കെ​ടു​ത്തി​രു​ന്നു. മേ​യ് 25 നാ​ണ് ഡ​ൽ​ഹി​യി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തി​നു​മു​ന്പേ ഡ​ൽ​ഹി രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ക​യാ​ണ് സു​നി​ത.
നിലേഷ് കുംഭാനിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്ത് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ​​​ത്രി​​​ക ത​​​ള്ള​​​പ്പെ​​​ട്ട കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി നി​​​ലേ​​​ഷ് കും​​​ഭാ​​​നി​​​യെ കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്ന് ആ​​​റു വ​​​ർ​​​ഷ​​​ത്തേ​​​ക്കു പു​​​റ​​​ത്താ​​​ക്കി. വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ശേ​​​ഷം കോ​​​ൺ​​​ഗ്ര​​​സ് അ​​​ച്ച​​​ട​​​ക്ക സ​​​മി​​​തി​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ഏ​​​പ്രി​​​ൽ 21നാ​​​ണ് കും​​​ഭാ​​​നി​​​യു​​​ടെ പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​ത്.

ഡ​​​മ്മി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ സു​​​രേ​​​ഷ് പ​​​ഡ്സാ‌​​​ല​​​യു​​​ടെ പ​​​ത്രി​​​ക​​​യും ത​​​ള്ള​​​പ്പെ​​​ട്ടു. നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​യി​​​ലെ ഒ​​​പ്പു​​​ക​​​ൾ വ്യാ​​​ജ​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും പ​​​ത്രി​​​ക ത​​​ള്ളി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് എ​​​ട്ടു സ്വ​​​ത​​​ന്ത്ര​​​ർ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ച​​​തോ​​​ടെ ബി​​​ജെ​​​പി​​​യി​​​ലെ മു​​​കേ​​​ഷ് ദ​​​ലാ​​​ൽ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സൂ​​​റ​​​ത്തി​​​ലെ മു​​​ൻ ന​​​ഗ​​​ര​​​സ​​​ഭാം​​​ഗ​​​മാ​​​യ കും​​​ഭാ​​​നി 2022 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാം​​​റേ​​​ജ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കും​​​ഭാ​​​നി ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.
ബീർഭുമിലെ ബിജെപി നോമിനിയുടെ സ്ഥാനാർഥിത്വം റദ്ദാക്കി, പകരം സ്ഥാനാർഥി പത്രിക നല്കി
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ലെ ബീ​​ർ​​ഭൂ​​മി​​ലെ ബി​​ജെ​​പി നോ​​മി​​നി ദേ​​ബാ​​ശി​​ഷ് ധ​​റി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​ത്വം ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ് റ​​ദ്ദാ​​ക്കി. സാ​​ങ്കേ​​തി​​ക പ്ര​​ശ്നം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ന​​ട​​പ​​ടി.

ധ​​റി​​നു പ​​ക​​രം ദേ​​ബ്ത​​നു ഭ​​ട്ടാ​​ചാ​​ര്യ​​യെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി. ഇ​​ദ്ദേ​​ഹം ഇ​​ന്ന​​ലെ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. സ്ഥാ​​നാ​​ർ​​ഥി​​ത്വം റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​തി​​രേ ക​​ൽ​​ക്ക​​ട്ട ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്ന് മു​​ൻ ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​ർ​​കൂ​​ടി​​യാ​​യ ദേ​​ബാ​​ശി​​ഷ് ധ​​ർ പ​​റ​​ഞ്ഞു.
4.8 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ കേ​സ്
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ലെ യെ​​ല​​ഹ​​ങ്ക​​യി​​ൽ​​നി​​ന്ന് വോ​​ട്ട​​ർ​​മാ​​ർ​​ക്കു ന​​ല്കാ​​നാ​​യി സൂ​​ക്ഷി​​ച്ച 4.8 കോ​​ടി രൂ​​പ പി​​ടി​​ച്ചെ​​ടു​​ത്തു. തു​​ട​​ർ​​ന്ന് ചി​​ക്ക​​ബെ​​ല്ലാ​​പ്പു​​രി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി ഡോ. ​​കെ. സു​​ധാ​​ക​​റി​​നെ​​തി​​രേ കേ​​സെ​​ടു​​ത്തു.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ ഫ്ളൈ​​യിം​​ഗ് സ്ക്വാ​​ഡാ​​ണ് ഗോ​​വി​​ന്ദ​​പ്പ എ​​ന്ന​​യാ​​ളു​​ടെ വീ​​ട്ടി​​ൽ​​നി​​ന്നു പ​​ണം പി​​ടി​​കൂ​​ടി​​യ​​ത്. ഗോ​​വി​​ന്ദ​​പ്പ​​യെ ചോ​​ദ്യം​​ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത​​ത്.
സിബിഎസ്ഇ ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സി​​​​ബി​​​​എ​​​​സ്ഇ ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 2025-26 മു​​​​ത​​​​ൽ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യാ​​​​ക്കാ​​​​ൻ ആ​​​​ലോ​​​​ച​​​​ന. പ​​​​രീ​​​​ക്ഷാ​​ന​​​​ട​​​​ത്തി​​​​പ്പു സം​​​​ബ​​​​ന്ധി​​​​ച്ച രൂ​​​​പ​​​​രേ​​​​ഖ ത​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യം സി​​​​ബി​​​​എ​​​​സ്ഇ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ‌​​​​കി.

അ​​​​തേ​​​​സ​​​​മ​​​​യം, സെ​​​​മ​​​​സ്റ്റ​​​​ർ സം​​​​വി​​​​ധാ​​​​നം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ആ​​​​ലോ​​​​ച​​​​ന​​​​യും ഇ​​​​ല്ല. ര​​​​ണ്ടു​​​​ത​​​​വ​​​​ണ വീ​​​​തം പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്രാ​​​​യോ​​​​ഗി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സ്കൂ​​​​ൾ പ്രി​​​​ൻ‌​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രു​​​​മാ​​​​യി സി​​​​ബി​​​​എ​​​​സ്ഇ അ​​​​ധി​​​​കൃ​​​​ത​​​​ർ ച​​​​ർ​​​​ച്ച ചെ​​​​യ്യും. അ​​​​ടു​​​​ത്ത​​​​മാ​​​​സം​​​​ത​​​​ന്നെ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം തു​​​​ട​​​​ങ്ങു​​​​മെ​​​​ന്നും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​റി​​യി​​ച്ചു.

നി​​​​ല​​​​വി​​​​ലു​​​​ള്ള അ​​​​ക്കാ​​​​ദ​​​​മി​​​​ക് ക​​​​ല​​​​ണ്ട​​​​റി​​​​ന്‍റെ താ​​​​ളം തെ​​​​റ്റാ​​​​തെ ഒ​​​​രു ത​​​​വ​​​​ണ​​​​കൂ​​​​ടി എ​​​​ങ്ങ​​​​നെ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​നാ​​​​കും എ​​​​ന്ന​​​​താ​​​​ണു പ്ര​​​​ധാ​​​​ന ​​വെ​​​​ല്ലു​​​​വി​​​​ളി. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രാ​​​​ല​​​​യം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പ്ര​​​​ഖ്യാ​​​​പി​​​​ച്ച പു​​​​തി​​​​യ പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​ത​​​​വ​​​​ണ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്. പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​തി​​​​ന് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഇ​​​​തു​​​​വ​​​​ഴി ക‍ഴി​​​​യു​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.
മുർഷിദാബാദ് സംഘർഷം: റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ൻ​​​ഐ​​​എ​​​യോ​​​ടു കൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി
കോ​​​ൽ​​​ക്ക​​​ത്ത: രാ​​​മ​​​ന​​​വ​​​മി ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ മു​​​ർ​​​ഷി​​​ദാ​​​ബാ​​​ദി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് (എ​​​ൻ​​​ഐ​​​എ) ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

ക​​​ഴി​​​ഞ്ഞ 13 നും 17 ​​​നും ബെ​​​ൽ​​​ദം​​​ഗ​​​യി​​​ലും ശ​​​ക്തി​​​പൂ​​​രി​​​ലു​​​മു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ബോം​​​ബു​​​ക​​​ളും മ​​​റ്റ് ആ​​​യു​​​ധ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി മു​​​ർ​​​ഷി​​​ദാ​​​ബാ​​​ദ് എ​​​സ്പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം എ​​​ൻ​​​ഐ​​​എ​​​യ്ക്കു കൈ​​​മാ​​​റ​​​ണ​​​മോ​​​യെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ചീ​​​ഫ് ജ​​​സ്റ്റി​​​സ് ടി.​​​എ​​​സ്. ശി​​​വ​​​ജ്ഞാ​​​നം അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​ടു​​​ത്ത മാ​​​സം പ​​​ത്തി​​​ന് കേ​​​സ് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ന് കോ​​​ട​​​തി മാ​​​റ്റി​​​വ​​​ച്ചു.
യുപിഎസ്‌സി-2025 പരീക്ഷാ കലണ്ടര്‍
ന്യൂ​ഡ​ല്‍ഹി: 2025ലെ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളു​ടെ​യും പരീക്ഷാ ക​ല​ണ്ട​ര്‍ യു​പി​എ​സ്‌​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. യു​പി​എ​സ്‌​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ ക​യ​റി​യാ​ല്‍ 2025ലെ പ​രീ​ക്ഷ​ക​ളു​ടെ മു​ഴു​വ​ന്‍ ഡേ​റ്റാ ഷീ​റ്റും ല​ഭി​ക്കും.

പ്ര​ധാ​ന​പ്പെ​ട്ട പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി:

1. എ​ന്‍ജി​നി​യ​റിം​ഗ് സ​ര്‍വീ​സ​സ് (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ- 2025 ഫെ​ബ്രു​വ​രി 9
2. എ​ന്‍ഡി​എ, എ​ന്‍എ (1) 2024, സി​ഡി​എ​സ് പ​രീ​ക്ഷ- 2025 ഏ​പ്രി​ല്‍ 13
3. സി​വി​ല്‍ സ​ര്‍വീ​സ​സ് ( പ്രി​ലി​മി​ന​റി) പ​രീ​ക്ഷ, ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍വീ​സ് (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ- 2025 മേ​യ് 25
4. ഐ​ഇ​എ​സ് /ഐ​എ​സ്എ​സ് പ​രീ​ക്ഷ- 2025 ജൂ​ണ്‍ 20
5. എ​ന്‍ജി​നി​യ​റിം​ഗ് സ​ര്‍വീ​സ​സ് (മെ​യി​ന്‍) പ​രീ​ക്ഷ 2024- 2025 ജൂ​ണ്‍ 22
6. കം​ബൈ​ന്‍ഡ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സ് പ​രീ​ക്ഷ- 2025 ജൂ​ലൈ 20
7. സെ​ന്‍ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സ​സ് പ​രീ​ക്ഷ 2024- 2025 ഓ​ഗ​സ്റ്റ് 3
8. സി​വി​ല്‍ സ​ര്‍വീ​സ​സ് മെ​യി​ന്‍ പ​രീ​ക്ഷ 2024- 2025 ഓ​ഗ​സ്റ്റ് 22
9. എ​ന്‍ഡി​എ, എ​ന്‍എ പ​രീ​ക്ഷ (ര​ണ്ടാം​ഘ​ട്ടം) 2025 , സി​ഡി​എ​സ് - 2025 സെ​പ്റ്റം​ബ​ര്‍ 14
10. ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍വീ​സ് (മെ​യി​ന്‍) 2024- 2025 ന​വം​ബ​ര്‍ 16
ര​​ണ്ടാം ​​ഘ​​ട്ട​​ത്തി​​ൽ വോ​​ട്ടെ​​ടു​​പ്പ് 88 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ര​​ണ്ടാം​​ഘ​​ട്ട പോ​​ളിം​​ഗ് ഇ​​ന്നു ന​​ട​​ക്കും. 13 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും 88 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ വോ​​ട്ടെ​​ടു​​പ്പ്.

89 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്താ​​നാ​​യി​​രു​​ന്നു ആ​​ദ്യം നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ബേ​​തു​​ൾ മ​​ണ്ഡ​​ല​​ത്തി​​ലെ ബി​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി അ​​ശോ​​ക് ഭ​​ലാ​​വി മ​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഈ ​​മ​​ണ്ഡ​​ല​​ത്തി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മേ​​യ് ഏ​​ഴി​​ലേ​​ക്ക് മാ​​റ്റി.

കേ​​ര​​ള​​ത്തി​​ലെ 20 സീ​​റ്റു​​ക​​ൾക്കൊപ്പം ക​​ർ​​ണാ​​ട​​ക​​യി​​ലെ 28ൽ 14, ​​രാ​​ജ​​സ്ഥാ​​നി​​ലെ 13, മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ​​യും യു​​പി​​യി​​ലെ​​യും എ​​ട്ടു വീ​​തം, മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ആ​​റ്, ആ​​സാ​​മി​​ലെ​​യും ബി​​ഹാ​​റി​​ലെ​​യും അ​​ഞ്ചു​​വീ​​തം, ഛത്തീ​​സ്ഗ​​ഡി​​ലെ​​യും പ​​ശ്ചി​​മബം​​ഗാ​​ളി​​ലെ​​യും മൂ​​ന്നു വീ​​തം, മ​​ണി​​പ്പു​​ർ, ത്രി​​പു​​ര, ജ​​മ്മു-​​കാ​​ഷ്മീ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഓ​​രോ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​മാ​​ണ് ഇ​​ന്നു വി​​ധി​​യെ​​ഴു​​ത്ത്.
വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ; മോ​ദി​ക്കൊപ്പം രാ​ഹു​ലി​നും നോ​ട്ടീ​സ്
സ​നു സി​റി​യ​ക്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ പ്ര​സം​ഗ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു.

ഈ​ മാ​സം 29ന് ​രാ​വി​ലെ 11നു ​മു​ന്പ് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യ്ക്കും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ​സ്ഥാ​നി​ൽ ന​ട​ത്തി​യ പ്രകോപനപ്ര​സം​ഗ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

“കോ​ണ്‍ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​സ്വ​ത്തും ഭൂ​മി​യും കെ​ട്ടു​താ​ലി​യും വ​രെ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​വ​രും നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​മാ​യ മു​സ്‌​ലിം​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​”മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജ​സ്ഥാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​സം​ഗി​ച്ച​ത്.

പ്ര​സം​ഗ​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​ട്ടേ​റെ വ്യ​ക്തി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ വി​ദ്വേ​ഷപ്ര​സം​ഗം മോ​ദി യുപിയിലെ അലിഗഡിലും ആ​വ​ർ​ത്തി​ച്ചി​രു​ന്നു. ക​മ്മീ​ഷ​ൻ ന​ട​പ​ടി വൈ​കി​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ ‘തെ​ക്കു‌- വ​ട​ക്ക്’ വി​ഭ​ജ​ന​ത്തി​നു ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്‍റെ 77-ാം വ​കു​പ്പു പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ല​ട​ക്കം പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ രാ​ഹു​ൽ ഈ ​പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം, മോ​ദി​ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​തി​നൊ​പ്പം ബി​ജെ​പി​യെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണു ക​മ്മീ​ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കും നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്ന് ഇ​ന്ത്യ സ​ഖ്യം വി​മ​ർ​ശി​ച്ചു. മോ​ദി​ക്കും രാ​ഹു​ലി​നും നേ​രി​ട്ട് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​നു പ​ക​രം അ​വ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​തും വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, താ​ര​പ്ര​ചാ​ര​ക​രു​ടെ ചു​മ​ത​ല പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കാ​ണെ​ന്നും അ​തി​നാ​ലാ​ണ് ഖാ​ർ​ഗെ​യ്ക്കും ന​ഡ്ഡ​യ്ക്കും നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ന്യാ​യീ​ക​ര​ണം.
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വി​ട്ട​ത് ര​ണ്ടു വിദേശ മാധ്യമപ്രവർത്തകർ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​ന്ത്യ വി​ട്ട​ത് ര​ണ്ടു വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ.

വീ​സ പു​തു​ക്കി ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് കോ​ർ​പ​റേ​ഷ​ൻ (എ​ബി​സി) ദ​ക്ഷി​ണേ​ന്ത്യ ബ്യൂ​റോ ചീ​ഫ് ആ​വ​ണി ഡ​യ​സ്, ഫ്ര​ഞ്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക വ​നേ​സ ഡോ​ഗ്നാ​ക് എ​ന്നി​വ​രാ​ണ് രാ​ജ്യം വി​ട്ട​ത്. ഇ​ന്ത്യ​ൻ പൗ​ര​നെ വി​വാ​ഹം ക​ഴി​ച്ച വ​നേ​സ 23 വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ ത​ന്നെ​യാ​യി​രു​ന്നു താ​മ​സം.

എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണു സ്വ​ന്തം രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങു​ന്ന​തെ​ന്ന് വ​നേ​സ പ​റ​ഞ്ഞു. ഇ​രു​വ​രു​ടെയും റി​പ്പോ​ർ​ട്ടിം​ഗ് അ​തി​രു ക​ട​ക്കു​ന്ന​താ​യി​രു​ന്നെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നു​മാ​ണ് സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി ഇ​ന്ത്യ​യി​ൽ ക​ഴി​യു​ന്ന 30ഓ​ളം വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്ന ഡോ​ക്യു​മെ​ന്‍റ​റി സം​പ്രേ​ഷ​ണം ചെ​യ്ത​തി​നു പി​ന്നാ​ലെ ബി​ബി​സി​യു​ടെ ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന വി​വാ​ദ​മാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ൽ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത ഉ​യ​രു​ന്ന​താ​യി പ​ല വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളും ആ​രോ​പി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ നി​രീ​ക്ഷ​ണ സ്ഥാ​പ​ന​മാ​യ റി​പ്പോ​ർ​ട്ടേ​ഴ്സ് വി​ത്ത് ഔ​ട്ട് ബോ​ർ​ഡേ​ഴ്സി​ന്‍റെ 2023ലെ ​റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് മാ​ധ്യ​മ​ സ്വാതന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 161 ആ​ണ്. 2022ൽ ​ഇ​ത് 150 ആ​യി​രു​ന്നു
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ പാ​​റ്റ്ന​​യ്ക്കു സ​​മീ​​ബം ജെ​​ഡി-​​യു നേ​​താ​​വ് വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ടു. സൗ​​ര​​വ്കു​​മാ​​റി​​നെ​​യാ​​ണ് ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി​​ക​​ൾ വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ത്. സൗ​​ര​​വി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ഒ​​രാ​​ൾ​​ക്ക് പ​​രി​​ക്കേ​​റ്റു.
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
പാ​​​റ്റ്ന: ബി​​​​​ഹാ​​​​​റി​​​​​ൽ പാ​​​റ്റ്ന റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​ത്തെ ​ഹോ​​​​​ട്ട​​​​​ലി​​​​​നു തീ​​​​​പി​​​​​ടി​​​​​ച്ച് മൂ​​​​​ന്നു സ്ത്രീ​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​റു​​​​​പേ​​​​​ർ വെ​​​​​ന്തു​​​​​മ​​​​​രി​​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 11നാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. ഈ ​​​​​സ​​​​​മ​​​​​യം 20 പേ​​​​​ർ ഹോ​​​​​ട്ട​​​​​ലി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യാ​​​​​ണു വി​​​​​വ​​​​​രം. പ​​​​രി​​​​ക്കേ​​​​റ്റ ചി​​​​ല​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.
സൽമാൻ ഖാന്‍റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര്‍ അറസ്റ്റില്‍
മും​​ബൈ: ബോ​​ളി​​വു​​ഡ് നടന്‍ സ​​ൽ​​മാ​​ൻ ഖാ​​ന്‍റെ മും​​ബൈ ബാ​​ന്ദ്ര​​യി​​ലെ വ​​സ​​തി​​ക്കു വെ​​ളി​​യി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു പേ​​രെ പ​​ഞ്ചാ​​ബി​​ൽ​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്തു.

സോ​​നു സു​​ഭാ​​ഷ് ച​​ന്ദ​​ർ, അ​​നു​​ജ് ത​​പ​​ൻ എ​​ന്നി​​വ​​രാ​​ണ് മും​​ബൈ ക്രൈം​​ബ്രാ​​ഞ്ചി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. വെ​​ടി​​വ​​യ്പു ന​​ട​​ത്തി​​യ​​വ​​ർ​​ക്ക് ര​​ണ്ടു നാ​​ട​​ൻ കൈ​​ത്തോ​​ക്കും 38 വെ​​ടി​​യു​​ണ്ട​​ക​​ളും ന​​ല്കി​​യ​​ത് ഇ​​വ​​രാ​​ണ്. മും​​ബൈ​​യി​​ലെ​​ത്തി​​ച്ച പ്ര​​തി​​ക​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

നേരത്തേ അ​​റ​​സ്റ്റി​​ലാ​​യ സാ​​ഗ​​ർ പാ​​ൽ, വി​​ക്കി ഗു​​പ്ത എ​​ന്നി​​വ​​രെ ച​​ന്ദ​​റും ത​​പ​​നും പ​​ന​​വേ​​ലി​​ൽ വ​​ച്ച് ക​​ണ്ടി​​രു​​ന്നു. അ​​വി​​ടെ​​വ​​ച്ചാ​​ണ് കൈ​​ത്തോ​​ക്കു​​ക​​ൾ ന​​ല്കി​​യ​​ത്. തോ​​ക്കു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​താ​​ണോ​​യെ​​ന്ന് ഉ​​റ​​പ്പി​​ക്കാ​​ൻ ര​​ണ്ടു റൗ​​ണ്ട് വെ​​ടി​​യു​​തി​​ർ​​ത്തി​​രു​​ന്നു.

ജ​​യി​​ലി​​ലു​​ള്ള കൊ​​ടും കു​​റ്റ​​വാ​​ളി ലോ​​റ​​ൻ​​സ് ബി​​ഷ്ണോ​​യി, സ​​ഹോ​​ദ​​ര​​ൻ അ​​ൻ​​മോ​​ൾ ബി​​ഷ്ണോ​​യി എ​​ന്നി​​വ​​രു​​മാ​​യി ത​​പ​​നു നേ​​രി​​ട്ട് ബ​​ന്ധ​​മു​​ണ്ടെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 13 സം​സ്ഥാ​ന​ങ്ങ​ളി​ലെ 88 മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ന്ന​ത്തെ ജ​ന​വി​ധി ബി​ജെ​പി​ക്കും ഇ​ന്ത്യ സ​ഖ്യ​ത്തി​നും ഒ​രു​പോ​ലെ നി​ർ​ണാ​യ​കം. വി​ക​സ​ന, ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളെ പി​ന്ത​ള്ളി ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ധ്രു​വീ​ക​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ മ​റ​യി​ല്ലാ​തെ മ​ത​വി​കാ​രം ഇ​ള​ക്കി​യ​താ​കും ര​ണ്ടാം​ഘ​ട്ട​ത്തി​നെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്.

ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള മോ​ദി​യു​ടെ വ​ൻ പ​രീ​ക്ഷ​ണം വി​ജ​യി​ക്കു​മോ എ​ന്ന​തി​ന്‍റെ ആ​ദ്യ തി​രി​ച്ച​റി​വാ​കും ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ അ​റി​യു​ക. ഹാ​ട്രി​ക് ജ​യ​ത്തോ​ടെ മു​ന്നൂ​റോ​ളം സീ​റ്റു​ക​ൾ നേ​ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ മോ​ദി​ക്ക് ഇ​ന്നോടെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ന്ന 191 മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​വി​ധി അനുകൂലമാകണം. മോ​ദി ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​നും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് അ​ധി​കാ​രം പി​ടി​ക്കാ​നും സ്വ​ന്തം ജ​യം ഉ​ൾ​പ്പെ​ടെ ഇ​ന്ന​ത്തെ വോ​ട്ട​ർ​മാ​രു​ടെ തീ​രു​മാ​നം രാ​ഹു​ൽ ഗാ​ന്ധി​ക്കും അ​നു​കൂ​ല​മാ​യേ മ​തി​യാ​കൂ.

മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത​ന്ത്ര​ങ്ങ​ൾ​ക്ക് മോ​ദി​യും രാ​ഹു​ലും രൂ​പം ന​ൽ​കു​ന്ന​തു​പോ​ലും ഇ​ന്ന​ത്തെ സൂ​ച​ന​ക​ൾ മ​ന​സി​ലാ​ക്കി​യ​ശേ​ഷ​മാ​കും. സി​പി​എ​മ്മും കോ​ണ്‍ഗ്ര​സും ത​മ്മി​ൽ കേ​ര​ള​ത്തി​ൽ രൂ​ക്ഷ​മാ​യ പോ​ര് ത​ണു​ക്കാ​നും വ​ഴി​തെ​ളി​യും. അ​മേ​ഠി​യി​ലെ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കാ​ൻ വൈ​കി​യ​തു​പോ​ലും വ​യ​നാ​ട്ടി​ലെ ജ​ന​വി​ധി പൂ​ർ​ത്തി​യാ​യ​ശേ​ഷം മ​തി​യെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 89 സീ​റ്റു​ക​ളി​ൽ 56ലും ​എ​ൻ​ഡി​എ ആ​ണു ജ​യി​ച്ച​ത്. കേ​ര​ള​ത്തി​ലെ 19 സീ​റ്റു​ക​ൾ അ​ട​ക്കം യു​പി​എ 24 സീ​റ്റു​ക​ളാ​ണു ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​ത്. ഡീ​ലി​മി​റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​ൽ ആ​റു മ​ണ്ഡ​ല​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു.

നീ​ളും ഈ ​കാ​ത്തി​രി​പ്പ്

വോ​ട്ടെ​ണ്ണു​ന്ന ജൂ​ണ്‍ നാ​ലു വ​രെ നീ​ണ്ട ഒ​ന്ന​ര മാ​സ​ക്കാ​ല​ത്തെ ഫ​ല​മ​റി​യാ​നു​ള്ള കാ​ത്തി​രി​പ്പാ​കും ഇ​നി വി​ഷ​മ​ക​രം. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​തി​ലേ​റെ ശ​ക്ത​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും സാ​യു​ധ സേ​ന​ക​ളും പോ​ലീ​സു​മു​ള്ള രാ​ജ്യ​ത്ത് പ​ര​മാ​വ​ധി ഒ​രു മാ​സം കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​കും. ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ന്പ് ഇ​തേ 543 സീ​റ്റു​ക​ളി​ലേ​ക്ക് ഒ​രു മാ​സം കൊ​ണ്ട് വോ​ട്ടെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് കു​റ​യു​ക​യാ​ണു വേ​ണ്ട​ത്. 2004ൽ ​ഏ​പ്രി​ൽ 20 മു​ത​ൽ മേ​യ് 10 വ​രെ​യാ​യി​രു​ന്നു പോ​ളിം​ഗ്. അ​ന്ന​ത്തെ തെ​ര​ഞ്ഞെടു​പ്പി​ൽ 67 കോ​ടി പേ​ർ​ക്ക് വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രു​ന്നു.

കേ​ര​ള​ത്തി​നു​പു​റ​മെ ക​ർ​ണാ​ട​ക, യു​പി, രാ​ജ​സ്ഥാ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ, ബി​ഹാ​ർ, ആ​സാം, ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്‌​ട്ര, ത്രി​പു​ര, ജ​മ്മു-​കാ​ഷ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ലാ​പ​ബാ​ധി​ത മ​ണി​പ്പു​രി​ലെ പ​ട്ടി​ക​വ​ർ​ഗ മ​ണ്ഡ​ല​മാ​യ ഔ​ട്ട​ർ മ​ണി​പ്പു​രി​ലെ ശേ​ഷി​ക്കു​ന്ന 13 നി​യ​മ​സ​ഭാ മ​ണ്ഡ​ല പ​രി​ധി​യി​ലു​മാ​ണ് ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ളി​ലും ക​ർ​ണാ​ട​ക​യി​ലെ 28ൽ 14, ​രാ​ജ​സ്ഥാ​നി​ലെ 13, മ​ഹാ​രാ​ഷ്‌​ട്ര​യി​ലും യു​പി​യി​ലും എ​ട്ടു വീ​തം, മ​ധ്യ​പ്ര​ദേ​ശി​ലെ ഏ​ഴ്, ഉ​ത്ത​രാ​ഖ​ണ്ഡി​ൽ അ​ഞ്ച്, ഛത്തീ​സ്ഗ​ഡി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും മൂ​ന്നു വീ​തം മ​ണി​പ്പുർ, ത്രി​പു​ര, ജ​മ്മു-​കാ​ഷ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ സീ​റ്റു​ക​ളി​ലു​മാ​ണ് ഇ​ന്ന് വോ​ട്ട​ർ​മാ​ർ ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട് ചെ​യ്യു​ക. ത​മി​ഴ്നാ​ടി​നു പി​ന്നാ​ലെ ഈ ​ഘ​ട്ട​ത്തോ​ടെ കേ​ര​ളം, രാ​ജ​സ്ഥാ​ൻ, മ​ണി​പ്പു​ർ, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പും അ​വ​സാ​നി​ക്കും. ല​ക്ഷ​ദ്വീ​പ്, പു​തു​ച്ചേ​രി, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബ​ർ, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, മേ​ഘാ​ല​യ, സി​ക്കിം, നാ​ഗാ​ലാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യി.

കേ​ര​ള​വും ക​ർ​ണാ​ട​ക​വും പോ​ലെ ശ​ക്ത​വും വി​പു​ല​മാ​യ പ്ര​ചാ​ര​ണം ഉ​ത്ത​രേ​ന്ത്യ​യി​ലി​ല്ല. പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ റാ​ലി​ക​ളാ​ണ് പ്ര​ധാ​ന പ്ര​ചാ​ര​ണം. എ​ങ്കി​ലും 2019ലേ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ന​ല്ല മ​ത്സ​ര​മാ​ണ് ഇ​ന്നു പോ​ളിം​ഗ് ന​ട​ക്കു​ന്ന യു​പി​യി​ലെ അം​രോ​ഹ, മീ​റ​റ്റ്, ബാ​ഗ്പ​ത്, ഗാ​സി​യാ​ബാ​ദ്, ഗൗ​തം ബു​ദ്ധ ന​ഗ​ർ, ബു​ല​ന്ദ്ഷ​ഹ​ർ, മാ​ത്തൂ​ർ, അ​ലി​ഗ​ഡ് എ​ന്നീ എ​ട്ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ പ്ര​കോ​പ​ന പ്ര​സം​ഗം കൊ​ണ്ടും ര​ജ​പു​ത്ര, ജാ​ട്ട് സ​മൂ​ഹ​ങ്ങ​ളി​ൽ ബി​ജെ​പി​ക്കെ​തി​രേ​യു​ള്ള രോ​ഷം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക്-​സ​വാ​യ് മ​ധോ​പു​ർ, അ​ജ്മീ​ർ, പാ​ലി, ജോ​ധ്പു​ർ, ബാ​ർ​മ​ർ, ജ​ലോ​ർ, ഉ​ദ​യ്പു​ർ, ബ​ൻ​സ്വാ​ര, ചി​ത്തോ​ർ​ഗ​ഡ്, രാ​ജ്സ​മ​ന്ദ്, ഭി​ൽ​വാ​ര, കോ​ട്ട, ജ​ല​വാ​ർ-​ബ​റാ​ൻ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗും രാ​ഷ്‌​ട്രീ​യ​നി​രീ​ക്ഷ​ക​ർ കൗ​തു​ക​ത്തോ​ടെ ഉ​റ്റു​നോ​ക്കു​ക​യാ​ണ്.

നേ​താ​ക്ക​ൾ​ക്ക് ഇ​ക്കു​റി ക​ടു​പ്പം

കോ​ണ്‍ഗ്ര​സി​ന്‍റെ​യും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ​യും പ്ര​ധാ​ന നേ​താ​വാ​യ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​തി​വി​ല്ലാ​ത്ത വീ​റും വാ​ശി​യും പ്ര​ക​ട​മാ​ണ്. യു​ഡി​എ​ഫ് കോ​ട്ട​യാ​യ വ​യ​നാ​ട്ടി​ൽ രാ​ഹു​ലി​നെ തോ​ൽ​പ്പി​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യു​ടെ ഭാ​ര്യ​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ആ​നി രാ​ജ​യും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നും മ​ത്സ​രം ക​ടു​ത്ത​താ​ക്കി.

ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യ ശ​ശി ത​രൂ​ർ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​ൻ, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, സി​നി​മാ​താ​രം സു​രേ​ഷ് ഗോ​പി എ​ന്നി​വ​ർ മു​ത​ൽ കെ. ​മു​ര​ളീ​ധ​ര​നും സു​നി​ൽ​കു​മാ​റും തോ​മ​സ് ഐ​സ​ക്കും അ​നി​ൽ ആ​ന്‍റ​ണിയും വ​രെ​യു​ള്ള​വ​ർ ദേ​ശീ​യ വാ​ർ​ത്ത​ക​ളി​ലു​ണ്ട്.

ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ല (കോ​ട്ട, രാ​ജ​സ്ഥാ​ൻ), ഹേ​മ​മാ​ലി​നി (മ​ഥു​ര, യു​പി), ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഡി.​കെ. സു​രേ​ഷ് (ബം​ഗ​ളൂ​രു റൂ​റ​ൽ), ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി (മാ​ണ്ഡ്യ), സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പ​പ്പു യാ​ദ​വ് (പൂ​ർ​ണി​യ), അ​രു​ണ്‍ ഗോ​വി​ൽ (മീ​റ​റ്റ്), തേ​ജ​സ്വി സൂ​ര്യ (ബം​ഗ​ളൂ​രു സൗ​ത്ത്), ഡാ​നി​ഷ് അ​ലി (അം​റോ​ഹ, യു​പി), കേ​ന്ദ്ര​മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി (ബാ​ർ​മ​ർ, രാ​ജ​സ്ഥാ​ൻ), രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ മ​ക​ൻ വൈ​ഭ​വ് ഗെ​ഹ്‌​ലോ​ട്ട് (ജാ​ലോ​ർ), സി.​പി. ജോ​ഷി (ഭി​ൽ​വാ​ര, രാ​ജ​സ്ഥാ​ൻ), ന​വ​നീ​ത് കൗ​ർ (അ​മ​രാ​വ​തി, മ​ഹാ​രാ​ഷ്‌​ട്ര), മ​ഹേ​ഷ് ശ​ർ​മ (ഗൗ​തം ബു​ദ്ധ ന​ഗ​ർ) തു​ട​ങ്ങി നി​ര​വ​ധി ശ്ര​ദ്ധേ​യ നേ​താ​ക്ക​ൾ ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വ​ർ​ഗീ​യ​ത​യി​ലെ തീ​ക്ക​ളി​ക​ൾ

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ചെ​റി​യ​തോ​തി​ലെ​ങ്കി​ലും ഭ​യ​പ്പാ​ടു​ള്ള​തി​നാ​ലാ​ണ് ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ൽ മോ​ദി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ തീ​വ്ര​വി​കാ​ര​ങ്ങ​ൾ ഇ​ള​ക്കി​വി​ട്ട് വോ​ട്ട് നേ​ടാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

കോ​ണ്‍ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ളെ വ​ള​ച്ചൊ​ടി​ച്ചു മു​സ്‌​ലിം​ക​ൾ​ക്കെ​തി​രേ വി​ദ്വേ​ഷം പ​ര​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്ന​താ​ണ് ആ​പ​ത്ക​രം.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ വി​ദേ​ശ​കാ​ര്യ വി​ഭാ​ഗം നേ​താ​വാ​യ സാം ​പി​ത്രോ​ഡ​യു​ടെ​യും സ​ദു​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് ക​ള്ള​ക്ക​ളി ന​ട​ത്തി​യ​തും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ദ​വി​ക്കും മാ​ന്യ​ത​യ്ക്കും ചേ​രാ​ത്ത​താ​യി.
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
ബം​​​ഗ​​​ളൂ​​​രു: തെ​​​ക്ക​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഇ​​​ന്നു വി​​​ധി​​​യെ​​​ഴു​​​ത്ത്. 14 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക. എ​​​ല്ലാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും കോ​​​ൺ​​​ഗ്ര​​​സും ബി​​​ജെ​​​പി-​​​ജെ​​​ഡി​​​-എ​​​സ് സ​​​ഖ്യ​​​വും നേ​​​ർ​​​ക്കുനേ​​​ർ പോ​​​രാ​​​ട്ട​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 14 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മേ​​​യ് ഏ​​​ഴി​​​നു വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കും.

14 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 247 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ രം​​​ഗ​​​ത്തു​​​ണ്ട്. കോ​​​ൺ​​​ഗ്ര​​​സ് 14 സീ​​​റ്റി​​​ലും മ​​​ത്സ​​​രി​​​ക്കു​​​ന്നു. ബി​​​ജെ​​​പി 11 സീ​​​റ്റി​​​ലും സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ജെ​​​ഡി-​​​എ​​​സ് മൂ​​​ന്നി​​​ലും ജ​​​ന​​​വി​​​ധി​​​തേ​​​ടു​​​ന്നു. ഉ​​​ഡു​​​പ്പി-​​​ചി​​​ക്ക​​​മം​​​ഗ​​​ളൂ​​​ർ, ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ, ചി​​​ത്ര​​​ദു​​​ർ​​​ഗ, തും​​​കൂ​​​ർ, മൈ​​​സൂ​​​ർ, ചാ​​​മ​​​രാ​​​ജ്ന​​​ഗ​​​ർ, ബാം​​​ഗ​​​ളൂ​​​ർ റൂ​​​റ​​​ൽ, ബാം​​​ഗ​​​ളൂ​​​ർ നോ​​​ർ​​​ത്ത്, ബാം​​​ഗ​​​ളൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ, ബാം​​​ഗ​​​ളൂ​​​ർ സൗ​​​ത്ത്, ചി​​​ക്ക​​​ബ​​​ല്ലാ​​​പ്പു​​​ർ, മാ​​​ണ്ഡ്യ, ഹാ​​​സ​​​ൻ, കോ​​​ലാ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു വി​​​ധി​​​യെ​​​ഴു​​​ത്ത്.

2019ൽ ​​​ബി​​​ജെ​​​പി 11 മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ വി​​​ജ​​​യി​​​ച്ചു. മാ​​​ണ്ഡ്യ​​​യി​​​ൽ ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​ച്ച സു​​​മ​​​ല​​​ത​​​യാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ച കോ​​​ൺ​​​ഗ്ര​​​സും ജെ​​​ഡി-​​​എ​​​സും ഓ​​​രോ സീ​​​റ്റും നേ​​​ടി.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വ​​​ൻ വി​​​ജ​​​യം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു. ബി​​​ജെ​​​പി​​​യി​​​ലെ ഭി​​​ന്ന​​​ത​​​യി​​​ലും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തീ​​​ക്ഷ പു​​​ല​​​ർ​​​ത്തു​​​ന്നു.

ജ​​​ന​​​പ്രി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തു വോ​​​ട്ടാ​​​കു​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് ക​​​രു​​​തു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ജെ​​​ഡി-​​​എ​​​സി​​​നെ ഒ​​​പ്പം കൂ​​​ട്ടി​​​യ ബി​​​ജെ​​​പിയും തി​​​ക​​​ഞ്ഞ വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ്.
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
ക​​നൗ​​ജ്: സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് യു​​പി​​യി​​ലെ ക​​നൗ​​ജ് ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു.

രാം ​​ഗോ​​പാ​​ൽ യാ​​ദ​​വ് അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ നേ​​താ​​ക്ക​​ൾ പ​​ത്രി​​കാ​​സ​​മ​​ർ​​പ്പ​​ണ​​ത്തി​​നെ​​ത്തി​​യി​​രു​​ന്നു. അ​​ഖി​​ലേ​​ഷി​​ന്‍റെ മ​​രു​​മ​​ക​​നാ​​യ തേ​​ജ് പ്ര​​താ​​പ് യാ​​ദ​​വി​​നെ​​യാ​​യി​​രു​​ന്നു ക​​നൗ​​ജി​​ൽ ആ​​ദ്യം സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന​​ത്.

2000ലെ ​​ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലാ​​ണ് ക​​നൗ​​ജി​​ൽ ആ​​ദ്യം അ​​ഖി​​ലേ​​ഷ് വി​​ജ​​യി​​ച്ച​​ത്. 2004, 2009 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും അ​​ഖി​​ലേ​​ഷ് ഇ​​വി​​ടെ വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു. 2019ൽ ​​അ​​ഖി​​ലേ​​ഷി​​ന്‍റെ ഭാ​​ര്യ ഡിം​​പി​​ൾ യാ​​ദ​​വി​​നെ ബി​​ജെ​​പി​​യി​​ലെ സ​​ബ്ര​​ത് പാ​​ഠ​​ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇ​​ത്ത​​വ​​ണ​​യും പാ​​ഠ​​ക് ആ​​ണു ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. മേ​​യ് 13നാ​​ണ് ക​​നൗ​​ജി​​ൽ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ക.
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത സു​ര​ക്ഷ​യ്ക്ക് ന​ടു​വി​ൽ മ​ണി​പ്പു​രി​ൽ ഇ​ന്ന് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഔ​ട്ട​ർ മ​ണി​പ്പു​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 857 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് 87 ക​ന്പ​നി അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളെ​യും 4000 ത്തി​ല​ധി​കം സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യെ​യും വി​ന്യ​സി​ച്ച​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ്ര​ദീ​പ് കു​മാ​ർ ഝാ ​അ​റി​യി​ച്ചു.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഒ​ന്പ​ത് പ്ര​ത്യേ​ക പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 191 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ വ​നി​താ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രി​ക്കും നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും ഝാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പ് മ​ണി​പ്പു​രി​ൽ മൂ​ന്ന് സ്ഫോ​ട​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കാം​ഗ്പോ​ക്പി​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ പാ​ലം ത​ക​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇം​ഫാ​ലി​നെ​യും നാ​ഗാ​ലാ​ൻ​ഡി​ലെ ദി​മാ​പ്പു​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണി​ത്.

സ്ഫോ​ട​ന​ത്തി​ൽ പാ​ലം ത​ക​ർ​ത്ത​തി​നു പി​ന്നി​ൽ മെ​യ്തെ​യ് വി​ഭാ​ഗ​മാ​ണെ​ന്ന് കു​ക്കി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇം​ഫാ​ലി​ലേ​യ്ക്കു​ള്ള ച​ര​ക്കു​നീ​ക്കം ത​ട​യാ​ൻ കു​ക്കി​ക​ളാ​ണു പാ​ലം ന​ശി​പ്പി​ച്ച​തെ​ന്ന് മെ​യ്തെ​യ്ക​ളും ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കു​ക്കി ഗ്രാ​മ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ഇ​തി​നു​പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​യ്തെ​യ് ഗ്രൂ​പ്പു​ക​ളാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കു​ക്കി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 19 ന് ​മ​ണി​പ്പു​രി​ലെ വി​വി​ധ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വ്യാ​പ​ക അ​ക്ര​മം ന​ട​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് 11 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച റീ​പോ​ളിം​ഗ് ന​ട​ത്തി.
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
റാ​​ഞ്ചി: മു​​ൻ ജാ​​ർ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി ഹേ​​മ​​ന്ത് സോ​​റ​​ന്‍റെ ഭാ​​ര്യ ക​​ല്പ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് രം​​ഗ​​ത്തേ​​ക്ക്. ഗാ​​ണ്ഡെ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്കു​​ള്ള ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ക​​ല്പ​​ന ജെ​​എം​​എം സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. പാ​​ർ​​ട്ടി എം​​എ​​ൽ​​എ സ​​ർ​​ഫ​​റാ​​സ് അ​​ഹ​​മ്മ​​ദ് രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഗാ​​ണ്ഡെ​​യി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് വേ​​ണ്ടി​​വ​​ന്ന​​ത്.

ക​​ള്ള​​പ്പ​​ണ​​ക്കേ​​സി​​ൽ ജ​​നു​​വ​​രി 31ന് ​​ഹേ​​മ​​ന്ത് സോ​​റ​​നെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. തു​​ട​​ർ​​ന്ന് അ​​ദ്ദേ​​ഹം മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വ​​ച്ചു. ഹേ​​മ​​ന്തി​​നു പ​​ക​​രം ക​​ല്പ​​ന മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ഹേ​​മ​​ന്തി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍റെ ഭാ​​ര്യ സീ​​താ സോ​​റ​​ന്‍റെ ശ​​ക്ത​​മാ​​യി എ​​തി​​ർ​​പ്പു​​മൂ​​ലം ക​​ല്പ​​ന​​യ്ക്കു മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം കി​​ട്ടി​​യി​​ല്ല. തു​​ട​​ർ​​ന്ന് ചം​​പ​​യ് സോ​​റ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി.​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ സീ​​താ സോ​​റ​​ൻ ബി​​ജെ​​പി​​യി​​ലേ​​ക്കു കൂ​​റു​​മാ​​റി.
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
ല​​ക്നോ: യു​​പി​​യി​​ലെ റാ​​യ്ബ​​റേ​​ലി മ​​ണ്ഡ​​ല​​ത്തി​​ൽ ഠാ​​ക്കൂ​​ർ പ്ര​​സാ​​ദ് യാ​​ദ​​വ് ബി​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി. ബി​​ജെ​​പി​​യും കോ​​ൺ​​ഗ്ര​​സും റാ​​യ്ബ​​റേ​​ലി​​യി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. സോ​​ണി​​യ​​ഗാ​​ന്ധി പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​രു​​ന്ന റാ​​യ്ബ​​റേ​​ലി​​യി​​ൽ ഇ​​ത്ത​​വ​​ണ പ്രി​​യ​​ങ്ക ഗാ​​ന്ധി മ​​ത്സ​​രി​​ക്കു​​മെ​​ന്ന
അ​​ഭ്യൂ​​ഹം ശ​​ക്ത​​മാ​​ണ്.

ഖ​​മ​​ർ ഹ​​യാ​​ത്ത് അ​​ൻ​​സാ​​രി​​യെ അം​​ബേ​​ദ്ക​​ർ​​ന​​ഗ​​റി​​ലും ബ്ര​​ജേ​​ഷ്കു​​മാ​​ർ സോ​​ൻ​​ക​​റി​​നെ ബ​​ഹ്റാ​​യി​​ച്ചി​​ലും ബി​​എ​​സ്പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തോ​​ടെ യു​​പി​​യി​​ൽ ബി​​എ​​സ്പി​​ക്ക് 68 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി. 80 സീ​​റ്റു​​ക​​ളു​​ള്ള യു​​പി​​യി​​ൽ ഏ​​ഴു ഘ​​ട്ട​​മാ​​യി​​ട്ടാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ക.
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​മാ​യ റാ​യ്ബ​റേ​ലി സീ​റ്റി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ബി​ജെ​പി​യു​ടെ ആ​വ​ശ്യം വ​രു​ൺ ഗാ​ന്ധി ത​ള്ളി​യ​താ​യി റി​പ്പോ​ർ​ട്ട്.

മ​ണ്ഡ​ല​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ​ക്കി​ടെ​യാ​ണ് ബി​ജെ​പി വ​രു​ണി​നെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ത​ന്‍റെ ബന്ധുവി​നെ​തി​രേ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വ​രു​ൺ പാ​ർ​ട്ടി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

2004 മു​ത​ൽ സോ​ണി​യ​ ഗാ​ന്ധി​യാ​യി​രു​ന്നു റാ​യ്ബ​റേ​ലി​യി​ൽ​നി​ന്നു മ​ത്സ​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, അ​നാ​രോ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ക്കു​റി സോ​ണി​യ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് ഒ​ഴി​വാ​കു​ക​യും പ​ക​രം രാ​ജ​സ്ഥാ​നി​ൽ​നി​ന്നു രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

പി​ലി​ഭി​ത്തി​ലെ സി​റ്റിം​ഗ് എം​പി​യാ​യ വ​രു​ൺ ഗാ​ന്ധി​ക്ക് ബി​ജെ​പി​ ഇ​ക്കു​റി സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു. പ​ക​രം കോ​ൺ​ഗ്ര​സി​ൽ​നി​ന്നു ബി​ജെ​പി​യി​ലെ​ത്തി​യ ജി​തി​ൻ പ്ര​സാ​ദ​യെ​യാ​ണു സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, വ​രു​ണി​ന്‍റെ അ​മ്മ മേ​ന​ക​ഗാ​ന്ധി​ക്ക് സു​ൽ​ത്താ​ൻ​പു​രി​ൽ ബി​ജെ​പി വീ​ണ്ടും സീ​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ, രാ​ഹു​ൽ അ​മേ​ഠി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നും മേ​യ് ഒ​ന്നി​ന് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ സൂ​ച​ന ന​ൽ​കു​ക​യും ചെ​യ്തു. രാ​ഹു​ലി​ന്‍റെ അ​മേ​ഠി​യി​ലെ വീ​ട് ന​വീ​ക​രി​ക്കു​ന്ന​തും ഇ​തി​ന്‍റെ സൂ​ച​ന​യാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
ന്യൂ​ഡ​ൽ​ഹി: കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നും ലി​സ്റ്റ് ചെ​യ്യു​ന്ന​തി​നും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ൾ അ​ഭി​ഭാ​ഷ​ക​ർ​ക്ക് കൈ​മാ​റു​ന്ന​തി​ന് വാ​ട്സ്ആ​പ് സേ​വന​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്.

ന​ട​പ​ടി വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​പ്രീം​കോ​ട​തി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ ഈ ​സേ​വ​നം സ​ഹാ​യി​ക്കു​മെ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​ച്ഛേ​ദം 39(ബി) ​പ്ര​കാ​ര​മു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കവേ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
പു​​​ലി​​​വെ​​​ന്ദു​​​ല: വൈ.​​​എ​​​സ്. വി​​​വേ​​​കാ​​​ന​​​ന്ദ റെ​​​ഡ്ഢി കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ ബ​​​ന്ധു​​​വാ​​​യ വൈ.​​​എ​​​സ്. അ​​​വി​​​നാ​​​ശ് റെ​​​ഡ്ഢി​​​ക്ക് ക്ലീ​​​ൻ ചി​​​റ്റ് ന​​​ല്കി ആ​​​ന്ധ്ര മു​​​ഖ്യ​​​മ​​​ന്ത്രി ജ​​​ഗ​​​ൻ മോ​​​ഹ​​​ൻ റെ​​​ഡ്ഢി.

ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വൈ.​​​എ​​​സ്. രാ​​​ജ​​​ശേ​​​ഖ​​​ർ റെ​​​ഡ്ഢി​​​യു​​​ടെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​നാ​​​യ വി​​​വേ​​​കാ​​​ന​​​ന്ദ റെ​​​ഡ്ഢി2019 മാ​​​ർ​​​ച്ച് 15നാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

വി​​​വേ​​​കാ​​​ന​​​ന്ദ റെ​​​ഡ്ഢി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്ന് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​റി​​​യാ​​​മെ​​​ന്ന് ജ​​​ഗ​​​ൻ​​​മോ​​​ഹ​​​ൻ പ​​​റ​​​ഞ്ഞു.

അ​​​വി​​​നാ​​​ശ് തെ​​​റ്റാ​​​യി ഒ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ല. അ​​​തി​​​നാ​​​ലാ​​​ണ് ഞാ​​​ൻ ക​​​ട​​​പ്പ​​​യി​​​ൽ സീ​​​റ്റ് ന​​​ല്കി​​​യ​​​ത്. അ​​​വി​​​നാ​​​ശ് റെ​​​ഡ്ഢി​​​യു​​​ടെ ജീ​​​വി​​​തം ന​​​ശി​​​പ്പി​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ വൈ.​​​എ​​​സ്. ശ​​​ർ​​​മി​​​ള​​​യും സ​​​നീ​​​ത നാ​​​രെ​​​റെ​​​ഡ്ഢി​​​യും പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്-​​​ജ​​​ഗ​​​ൻ മോ​​​ഹ​​​ൻ ആ​​​രോ​​​പി​​​ച്ചു.

‘രാ​​​ജ​​​ശേ​​​ഖ​​​ർ റെ​​​ഡ്ഢി​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ പി​​​ൻ​​​ഗാ​​​മി ആ​​​രെ​​​ന്നു ജ​​​നം തീ​​​രു​​​മാ​​​നി​​​ക്കും. നോ​​​ട്ട​​​യ്ക്കു കി​​​ട്ടു​​​ന്ന വോ​​​ട്ടു പോ​​​ലും കോ​​​ൺ​​​ഗ്ര​​​സി​​​നു കി​​​ട്ടി​​​ല്ല. സം​​​സ്ഥാ​​​നം വി​​​ഭ​​​ജി​​​ച്ച പാ​​​ർ​​​ട്ടി​​​ക്ക് ആ​​​രെ​​​ങ്കി​​​ലും വോ​​​ട്ട് ചെ​​​യ്യു​​​മോ? -​​​ജ​​​ഗ​​​ൻ മോ​​​ഹ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​​ന്ന​​​ലെ പു​​​ലി​​​വെ​​​ന്ദു​​​ല മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ജ​​​ഗ​​​ൻ​​​മോ​​​ഹ​​​ൻ റെ​​​ഡ്ഢി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു.
"കൃത്രിമത്വത്തിന് തെളിവില്ല'; വോ​ട്ടിം​ഗ് മെ​ഷീ​ൻ ഹർജിയിൽ സുപ്രീംകോടതി
സ​നു സി​റി​യ​ക്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ധി​കാ​രം ത​ങ്ങ​ൾ​ക്കി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി അ​ധി​കാ​ര​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി.

വി​വി​പാ​റ്റി​ലെ എ​ല്ലാ സ്ലി​പ്പു​ക​ളും എ​ണ്ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

ഇ​വി​എ​മ്മി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന​തി​നു തെ​ളി​വു​ക​ളി​ല്ലെ​ന്നും സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പ​ങ്ക​ർ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഹ​ർ​ജി​ക്കാ​രാ​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ളോ​ടാ​ണു കോ​ട​തി​യു​ടെ ഈ ​പ്ര​തി​ക​ര​ണം. കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യാ​ൻ മാ​റ്റി.

വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും നൂ​റു ശ​ത​മാ​നം വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

ക​ണ്‍ട്രോ​ൾ യൂ​ണി​റ്റ്, വി​വി​പാ​റ്റ്, ബാ​ല​റ്റ് യൂ​ണി​റ്റ് എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണു വോ​ട്ടിം​ഗ് മെ​ഷീ​ൻ. ഇ​വ മൂ​ന്നി​നും സ്വ​ന്ത​മാ​യ മൈ​ക്രോ ക​ണ്‍ട്രോ​ള​ർ ഉ​ണ്ട്. ഇ​തി​ലെ ഓ​രോ യൂ​ണി​റ്റി​ലും ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മേ പ്രോ​ഗ്രാം ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും റീ​പ്രോ​ഗ്രാം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

എ​ന്നാ​ൽ, റീ​പ്രോ​ഗ്രാം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു പ​റ​യു​ന്ന​തു തെ​റ്റാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ക​മ്മീ​ഷ​ന്‍റെ സാ​ങ്കേ​തി​ക റി​പ്പോ​ർ​ട്ടി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.
ഇലക്‌ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ടു​ക​ൾ വ​ഴി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തെ​പ്പ​റ്റി കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം (എ​സ്ഐ​ടി) രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി.

കോ​മ​ണ്‍ കോ​സ്, സെ​ന്‍റ​ർ ഫോ​ർ പ​ബ്ലി​ക് ഇ​ൻ​ട്ര​സ്റ്റ് ലി​റ്റി​ഗേ​ഷ​ൻ എ​ന്നീ എ​ൻ​ജി​ഒ​ക​ളാ​ണു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ടാ​ണു ഹ​ർ​ജി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് ബോ​ണ്ടു​ക​ൾ വാ​ങ്ങി പ​ണം ന​ൽ​കി​യ ഭൂ​രി​ഭാ​ഗം കോ​ർ​പ​റേ​റ്റു​ക​ളും സാ​ന്പ​ത്തി​ക​നേ​ട്ട​ത്തി​നോ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നോ വേ​ണ്ടി​യാ​ണ് ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്നു ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു

ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​ലോ സം​സ്ഥാ​ന​ങ്ങ​ളി​ലോ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി ന​ട​ത്തി​യ​താ​യി ക​ണ്ടി​ട്ടു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ഹ​ർ​ജി​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ട്ടി​​​ക​​​ജാ​​​തി, വ​​​ർ​​​ഗ, പി​​​ന്നാ​​​ക്ക, ന്യൂ​​​ന​​​പ​​​ക്ഷ പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യും കോ​​​ണ്‍ഗ്ര​​​സും പി​​​ന്നി​​​ൽ. ര​​​ണ്ടു പ്ര​​​ധാ​​​ന ദേ​​​ശീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും ഇ​​​തു​​​വ​​​രെ പ്ര​​​ഖ്യാ​​​പി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ ഈ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു മ​​​തി​​​യാ​​​യ പ്രാ​​​തി​​​നി​​​ധ്യ​​​മി​​​ല്ല. എ​​​ന്നാ​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി, ആ​​​ർ​​​ജെ​​​ഡി, ഡി​​​എം​​​കെ​​​യ​​​ട​​​ക്കം കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട പ്രാ​​​തി​​​നി​​​ധ്യ​​​മു​​​ണ്ട്.

ഇ​​​തു​​​വ​​​രെ പ്ര​​​ഖ്യാ​​​പി​​​ച്ച ബി​​​ജെ​​​പി​​​യു​​​ടെ 432 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ചി​​​ല ക്രൈ​​​സ്ത​​​വ​​​രും സി​​​ക്കു​​​കാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ വെ​​​റും പ​​​ത്തു പേ​​​രാ​​​ണ് (2 %) എ​​​ല്ലാ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​ത്. കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ 294 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും ക​​​ർ​​​ണാ​​​ട​​​ക​​​യും അ​​​ട​​​ക്കം 27 പേ​​​ർ (9%) മാ​​​ത്ര​​​മാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ.

70 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം മു​​​സ്‌​​​ലിം വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള മ​​​ല​​​പ്പു​​​റ​​​ത്ത് മ​​​ത്സ​​​രി​​​ക്കു​​​ന്ന എം. ​​​അ​​​ബ്ദു​​​ൾ സ​​​ലാം മാ​​​ത്ര​​​മാ​​​ണു രാ​​​ജ്യ​​​ത്തു ബി​​​ജെ​​​പി​​​യു​​​ടെ ഏ​​​ക മു​​​സ്‌​​​ലിം സ്ഥാ​​​നാ​​​ർ​​​ഥി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ വി​​​വാ​​​ദ മു​​​സ്‌​​​ലിം വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളും പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി. കേ​​​ര​​​ള​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ സ്നേ​​​ഹം പ​​​റ​​​യു​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ക ക്രി​​​സ്ത്യ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി കോ​​​ണ്‍ഗ്ര​​​സ് വി​​​ട്ടെ​​​ത്തി​​​യ അ​​​നി​​​ൽ ആ​​​ന്‍റ​​​ണി​​​യാ​​​ണ്.

രാ​​​ജ്യ​​​ത്തെ 131 സീ​​​റ്റു​​​ക​​​ൾ പ​​​ട്ടി​​​ക​​​ജാ​​​തി, വ​​​ർ​​​ഗ സം​​​വ​​​ര​​​ണ​​​മാ​​​യ​​​തി​​​നാ​​​ൽ എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ തീ​​​രെ ത​​​ഴ​​​യാ​​​നാ​​​കി​​​ല്ല. സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളൊ​​​ഴി​​​ച്ച് നാ​​​മ​​​മാ​​​ത്ര​​​മാ​​​ണ് ആ​​​ദി​​​വാ​​​സി, ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പൊ​​​തു​​​സീ​​​റ്റു​​​ക​​​ളി​​​ലെ പ്രാ​​​തി​​​നി​​​ധ്യം.

പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​യ 75 പേ​​​ർ​​​ക്ക് (17%) ബി​​​ജെ​​​പി സീ​​​റ്റ് ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ കോ​​​ണ്‍ഗ്ര​​​സ് ഇ​​​തു​​​വ​​​രെ 16 ശ​​​ത​​​മാ​​​ന​​​മാ​​​ണ് (47 പേ​​​ർ) സീ​​​റ്റ് കൊ​​​ടു​​​ത്ത​​​ത്. പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​രി​​​ൽ ബി​​​ജെ​​​പി 44 പേ​​​ർ​​​ക്കും (10%) കോ​​​ണ്‍ഗ്ര​​​സ് 41 പേ​​​ർ​​​ക്കും (14%) സീ​​​റ്റ് ന​​​ൽ​​​കി. പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​ൽ (ഒ​​​ബി​​​സി) ബി​​​ജെ​​​പി 117 പേ​​​ർ​​​ക്കും (27%) കോ​​​ണ്‍ഗ്ര​​​സ് 73 പേ​​​ർ​​​ക്കും (25%) പ്രാ​​​തി​​​നി​​​ധ്യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 43 ശ​​​ത​​​മാ​​​ന​​​വും (186 പേ​​​ർ) പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്നാ​​​ണ്. കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള 294 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 36 ശ​​​ത​​​മാ​​​നം (106 പേ​​​ർ) പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ജ​​​യ​​​സാ​​​ധ്യ​​​ത​​​യും പൊ​​​തു​​​സ്വീ​​​കാ​​​ര്യ​​​ത​​​യും പ​​​രി​​​ഗ​​​ണി​​​ച്ചു സീ​​​റ്റ് ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ, പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മ​​​തി​​​യാ​​​യ പ്രാ​​​തി​​​നി​​​ധ്യം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​കു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി​​​യും കോ​​​ണ്‍ഗ്ര​​​സും പ​​​റ​​​യു​​​ന്നു.

ബി​​​ജെ​​​പി​​​യെ​​​പ്പോ​​​ലെ വ​​​ൻ​​​തോ​​​തി​​​ൽ കേ​​​ന്ദ്ര​​​ഫ​​​ണ്ട് ന​​​ൽ​​​കാ​​​നി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ആ​​​ദി​​​വാ​​​സി, ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ​​​ക്കെ​​​ങ്കി​​​ലും സീ​​​റ്റ് ന​​​ൽ​​​കാ​​​ൻ പ്ര​​​യാ​​​സ​​​മാ​​​യ​​​തെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: വീ​ണ്ടും രാ​മ​ക്ഷേ​ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യും വി​ദ്വേ​ഷ​പ്ര​സം​ഗം ആ​വ​ർ​ത്തി​ച്ചും കോ​ണ്‍ഗ്ര​സ് വി​ദേ​ശ​കാ​ര്യ വി​ഭാ​ഗം നേ​താ​വ് സാം ​പി​ത്രോ​ഡ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ കോ​ൺ​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ശ്രീ​രാ​മ​നേ​ക്കാ​ൾ വ​ലി​യ​വ​രാ​ണു ത​ങ്ങ​ളെ​ന്ന് കോ​ണ്‍ഗ്ര​സ് ക​രു​തി​യെ​ന്നും പ്രീ​ണ​ന​വും വോ​ട്ട് ബാ​ങ്ക് രാ​ഷ്‌​ട്രീ​യ​വും കോ​ണ്‍ഗ്ര​സി​ന്‍റെ ഡി​എ​ൻ​എ​യി​ലു​ണ്ടെ​ന്നും ഛത്തീ​സ്ഗ​ഡി​ലെ സു​ർ​ഗു​ജ​യി​ലും ജാ​ഞ്ച്ഗി​ർ-​ച​ന്പ​യി​ലും ന​ട​ന്ന റാ​ലി​ക​ളി​ൽ മോ​ദി ആ​രോ​പി​ച്ചു.

ജീ​വി​ച്ചി​രി​ക്കു​ന്പോ​ഴും മ​രി​ച്ചാ​ലും കോ​ണ്‍ഗ്ര​സ് നി​കു​തി​യു​ടെ ഭാ​രം ചു​മ​ത്തും. ജ​ന​ങ്ങ​ളു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്താ​ൽ അ​ത് ആ​ർ​ക്കാ​ണു കൊ​ടു​ക്കു​ക​യെ​ന്ന് താ​ൻ പ​റ​യാ​തെ മ​ന​സി​ലാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ഡോ. ​അം​ബേ​ദ്ക​റു​ടെ ഭ​ര​ണ​ഘ​ട​ന നാ​ളെ കോ​ണ്‍ഗ്ര​സ് ത​ള്ളി​ക്ക​ള​യു​മെ​ന്നും എ​ന്നാ​ൽ സാ​ക്ഷാ​ൽ അം​ബേ​ദ്ക​ർ വ​ന്നു നി​ർ​ബ​ന്ധി​ച്ചാ​ലും ഭ​ര​ണ​ഘ​ട​ന മാ​റ്റാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും മോദി പറഞ്ഞു.

മ​ക്ക​ൾ​ക്ക് മാ​താ​പി​താ​ക്ക​ൾ ന​ൽ​കു​ന്ന സ്വ​ത്തി​ന് അ​ന​ന്ത​രാ​വ​കാ​ശ നി​കു​തി ചു​മ​ത്താ​ൻ കോ​ണ്‍ഗ്ര​സ് പ​ദ്ധ​തി​യി​ടു​ന്ന​താ​യി മോ​ദി ആ​രോ​പി​ച്ചു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന, അ​മേ​രി​ക്ക​യി​ലു​ള്ള കോ​ണ്‍ഗ്ര​സ് വി​ദേ​ശ​കാ​ര്യ വി​ഭാ​ഗം നേ​താ​വ് സാം ​പി​ത്രോ​ഡ വാ​ർ​ത്താ ഏ​ജ​ൻ​സി​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലെ ഒ​രു പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി​യാ​ണ് കോ​ണ്‍ഗ്ര​സ് പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​കു​തി കൊ​ണ്ടു​വ​രു​മെ​ന്ന് ആ​രോ​പി​ച്ച് മോ​ദി ഇ​ന്ന​ലെ ക​ത്തി​ക്ക​യ​റി​യ​ത്.

എ​ന്നാ​ൽ, പി​ത്രോ​ഡ​യു​ടേ​ത് പാ​ർ​ട്ടി ന​യ​മ​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​മാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​തേ​ച്ചൊ​ല്ലി അ​മി​ത് ഷാ​യും അ​നു​രാ​ഗ് ഠാ​ക്കൂ​റും അ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ചു.

“നി​ങ്ങ​ൾ ജീ​വി​ക്കു​ന്നി​ട​ത്തോ​ളം കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​യ​ർ​ന്ന നി​കു​തി നി​ങ്ങ​ളെ ക​ഷ്‌​ട​പ്പെ​ടു​ത്തും, നി​ങ്ങ​ൾ മ​രി​ച്ചാ​ൽ, അ​വ​ർ അ​ന​ന്ത​രാ​വ​കാ​ശ നി​കു​തി​യു​ടെ ഭാ​രം ചു​മ​ത്തും. ക​ഠി​നാ​ധ്വാ​നംകൊ​ണ്ട് നി​ങ്ങ​ൾ സ്വ​രൂ​പി​ക്കു​ന്ന സ​ന്പ​ത്ത് മ​ക്ക​ൾ​ക്കു കൈ​മാ​റി​ല്ല. കോ​ണ്‍ഗ്ര​സി​ന്‍റെ കൈ ​അ​ത് ത​ട്ടി​യെ​ടു​ക്കും. നി​ങ്ങ​ളു​ടെ ജീ​വി​ത​കാ​ല​ത്ത് കൊ​ള്ള​യ​ടി​ക്കു​ക, മ​ര​ണ​ശേ​ഷ​വും കൊ​ള്ള​യ​ടി​ക്കു​ക എ​ന്ന​താ​ണു കോ​ണ്‍ഗ്ര​സി​ന്‍റെ മ​ന്ത്രം’’- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ശ്രീ​രാ​മ​നേ​ക്കാ​ൾ വ​ലി​യ​വ​രാ​ണു ത​ങ്ങ​ളെ​ന്ന് കോ​ണ്‍ഗ്ര​സ് ക​രു​തി. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ണ​പ്ര​തി​ഷ്ഠ​യി​ൽ അ​വ​ർ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ഭ​ഗ​വാ​ൻ രാ​മ​നോ​ടും ഛത്തീ​സ്ഗ​ഡി​ലെ ജ​ന​ങ്ങ​ളോ​ടു​മു​ള്ള അ​പ​മ​ര്യാ​ദ​യാ​ണ്. ഗോ​വ​ക്കാ​ർ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യെ​ന്നാ​ണ് ഗോ​വ​യി​ലെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​റ​യു​ന്ന​ത്. അം​ബേ​ദ്ക​റെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും അ​വ​ഹേ​ളി​ക്കു​ന്ന​ത​ല്ലേ ഇ​ത്.

രാ​ജ്യ​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം കോ​ണ്‍ഗ്ര​സി​നെ ത​ള്ളി​ക്ക​ള​ഞ്ഞു. ഡോ. ​ബാ​ബാ​ സാ​ഹെ​ബ് അം​ബേ​ദ്ക​റു​ടെ ഭ​ര​ണ​ഘ​ട​ന നാ​ളെ ആ ​പാ​ർ​ട്ടി ത​ള്ളി​ക്ക​ള​യും. ഭ​ര​ണ​ഘ​ട​ന മാ​റ്റാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. അം​ബേ​ദ്ക​ർ വ​ന്നു നി​ർ​ബ​ന്ധി​ച്ചാ​ലും അ​തു ന​ട​ക്കി​ല്ല- റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സാം ​പി​ത്രോ​ഡ പ​റ​ഞ്ഞ​ത്

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി അ​സ​മ​ത്വം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു. സാ​ന്പ​ത്തി​ക പി​ര​മി​ഡി​ന്‍റെ അ​ടി​ത്ത​ട്ടി​ലു​ള്ള ആ​ളു​ക​ളി​ലാ​ണ് കോ​ണ്‍ഗ്ര​സ് എ​ല്ലാ​യ്പോ​ഴും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്; അ​വ​ർ ഒ​ബി​സി​ക​ളാ​യാ​ലും മു​സ്‌​ലിം​ക​ളാ​യാ​ലും ദ​ളി​ത​രാ​യാ​ലും ആ​ദി​വാ​സി​ക​ളാ​യാ​ലും.

പാ​വ​പ്പെ​ട്ട ആ​ളു​ക​ൾ​ക്കാ​ണു സ​ഹാ​യം വേ​ണ്ട​ത്; കോ​ടീ​ശ്വ​ര​ന്മാ​ർ​ക്ക​ല്ല. ഇ​തി​ന​ർ​ഥം, നി​ങ്ങ​ളു​ടെ സ​ന്പ​ത്ത് എ​ടു​ത്ത് മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കു​മെ​ന്ന​ല്ല. സ​ന്പ​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണം ത​ട​യാ​ൻ പു​തി​യ ന​യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക എ​ന്ന​താ​ണ്. ഇ​തൊ​രു കു​ത്ത​ക​വി​രു​ദ്ധ നി​യ​മം പോ​ലെ​യാ​ണ്.

ബി​ജെ​പി ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത്ത് പു​ന​ർ​വി​ത​ര​ണം ചെ​യ്യാ​ൻ കോ​ണ്‍ഗ്ര​സ് പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്നും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സ്വ​ത്തും ആ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കു​മെ​ന്നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണ്. കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക ന​ന്നാ​യി ത​യാ​റാ​ക്കി​യ​താ​ണ്.

സാ​ന്പ​ത്തി​ക അ​സ​മ​ത്വം കു​റ​യ്ക്കാ​ൻ കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി ന​യം രൂ​പ​പ്പെ​ടു​ത്തും. അ​തി​ലൂ​ടെ സ​ന്പ​ത്തി​ന്‍റെ വി​ത​ര​ണം മെ​ച്ച​പ്പെ​ടും. ഇ​ന്ത്യ​യി​ൽ മി​നി​മം വേ​ത​നമി​ല്ല. എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മി​നി​മം കൂ​ലി ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കു പ​ണം ന​ൽ​ക​ണം. സ​ന്പ​ത്തി​ന്‍റെ വി​ത​ര​ണ​മാ​ണി​ത്. പ​ണ​ക്കാ​രു​ടെ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കും ഓ​ഫീ​സി​ലെ പ്യൂ​ണ്‍ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും വേ​ണ്ട​ത്ര പ​ണം ന​ൽ​കു​ന്നി​ല്ല. പ​ക്ഷേ അ​വ​ർ ആ ​പ​ണം ദു​ബാ​യി​ലും ല​ണ്ട​നി​ലും ചെ​ല​വ​ഴി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ൽ, ഒ​രു അ​ന​ന്ത​രാ​വ​കാ​ശ നി​കു​തി​യു​ണ്ട്. ഒ​രാ​ൾ​ക്ക് 100 മി​ല്യ​ണ്‍ ഡോ​ള​ർ സ​ന്പ​ത്തു​ണ്ടെ​ങ്കി​ൽ അ​യാ​ൾ മ​രി​ക്കു​ന്പോ​ൾ 45 ശ​ത​മാ​നം മാ​ത്ര​മേ മ​ക്ക​ൾ​ക്ക് കൈ​മാ​റാ​ൻ ക​ഴി​യൂ. 55 ശ​ത​മാ​നം സ​ർ​ക്കാ​രെ​ടു​ക്കു​ന്നു. അ​തൊ​രു ര​സ​ക​ര​മാ​യ നി​യ​മ​മാ​ണ്. നി​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന സ​ന്പ​ത്തി​ന്‍റെ പ​കു​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഉ​പേ​ക്ഷി​ക്ക​ണം. മു​ഴു​വ​നാ​യ​ല്ല, അ​തി​ന്‍റെ പ​കു​തി. അ​തു ന്യാ​യ​മാ​ണെ​ന്ന് തോ​ന്നു​ന്നു- പി​ത്രോഡ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി പ്ര​ച​രി​പ്പി​ക്കു​ന്ന നു​ണ​ക​ളി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് അ​മേ​രി​ക്ക​യി​ലെ അ​ന​ന്ത​രാ​വ​കാ​ശ നി​കു​തി​യെ​ക്കു​റി​ച്ച് വ്യ​ക്തി​പ​ര​മാ​യി താ​ൻ പ​റ​ഞ്ഞ​ത് മോ​ദി അ​നു​കൂ​ല മാ​ധ്യ​മ​ങ്ങ​ൾ (ഗോ​ഡി മീ​ഡി​യ) വ​ള​ച്ചൊ​ടി​ക്കു​ന്ന​തെ​ന്ന് സാം ​പി​ത്രോ​ഡ എ​ക്സി​ൽ വി​ശ​ദീ​ക​രി​ച്ചു.

കോ​ണ്‍ഗ്ര​സി​ന്‍റെ നി​ല​പാ​ട്

സാം ​പി​ത്രോ​ഡ​യു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​ശ​യ​ങ്ങ​ൾ കോ​ണ്‍ഗ്ര​സി​ന്‍റേ​ത​ല്ലെ​ന്നും പൈ​തൃ​ക നി​കു​ത്തി ചു​മ​ത്താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്ക് ഒ​രു ഭ​ര​ണ​ഘ​ട​ന​യു​ണ്ട്. കോ​ണ്‍ഗ്ര​സി​ന് അ​ത്ത​ര​മൊ​രു ഉ​ദ്ദേ​ശ്യവു​മി​ല്ല. എ​ന്തി​നാ​ണ് നി​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ത​ല​യി​ൽ വ​യ്ക്കു​ന്ന​ത്? വോ​ട്ടി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഈ ​ക​ളി​ക​ളെ​ല്ലാം ക​ളി​ക്കു​ന്ന​ത്- ഖാ​ർ​ഗെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

പി​ത്രോ​ഡ​യു​ടേ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം മാ​ത്ര​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് വി​ശ​ദീ​ക​രി​ച്ചു.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
യ​​​​വ​​​​ത്‌​​​​മാ​​​​ൽ (​​​​മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര): കി​​​​ഴ​​​​ക്ക​​​​ൻ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ യ​​​​വ​​​​ത്‌​​​​മാ​​​​ലി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി നി​​​​തി​​​​ൻ ഗ​​​​ഡ്ക​​​​രി കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണു. യ​​​​വ​​​​ത്‌​​​​മാ​​​​ൽ-​​​​വാ​​​​ഷിം ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​പെ​​​​ടു​​​​ന്ന പു​​​​ഷാ​​​​ദി​​​​ലാ​​​​ണു സം​​​​ഭ​​​​വം.

സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഗ​​​​ഡ്ക​​​​രി​​​​യെ താ​​​​ങ്ങി​​​​യെ​​​​ടു​​​​ത്ത് സ്റ്റേ​​​​ജി​​​​നു വെ​​​​ളി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വീ​​​​ണ്ടെ​​​​ടു​​​​ത്ത് പ്ര​​​​സം​​​​ഗം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ഗ​​​​ഡ്ക​​​​രി മ​​​​ട​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തു.

അ​​​​മി​​​​ത​​​​മാ​​​​യ ചൂ​​​​ടേ​​​​റ്റ് ത​​​​ല​​​​ക​​​​റ​​​​ക്കം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം വ​​​​രൂ​​​​ദി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​താ​​​​യും 66 കാ​​​​ര​​​​നാ​​​​യ ഗ​​​​ഡ്ക​​​​രി പി​​​​ന്നീ​​​​ടു പ​​​​റ​​​​ഞ്ഞു.
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
ദ​​​​ന്തേ​​​​വാ​​​​ഡ: സൗ​​​​ത്ത് ബ​​​​സ്ത​​​​റി​​​​ലെ ബൈ​​​​റം​​​​ഗ​​​​ഢ്, മ​​​​ലം​​​​ഗേ​​​​ർ മാ​​​​വോ​​​​യി​​​​സ്റ്റ് സം​​​​ഘ​​​​ത്തി​​​​ലെ സാ​​​​യു​​​​ധ​​​​സം​​​​ഘം ക​​​​മാ​​​​ൻ​​​​ഡ​​​​റും മൂ​​​​ന്നു സ്ത്രീ​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ 18 പേ​​​​ർ ഇ​​​​ന്ന​​​​ലെ പോ​​​​ലീ​​​​സി​​​​നു​​​​മു​​​​ന്നി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി.

ഹു​​​​റേ​​​​പാ​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ലാ​​​​റ്റൂ​​​​ൺ ക​​​​മാ​​​​ൻ​​​​ഡ​​​​ർ ഹി​​​​ദി​​​​മ ഒ​​​​ഡ്യം(34), ഡെ​​​​പ്യൂ​​​​ട്ടി ക​​​​മാ​​​​ൻ​​​​ഡ​​​​ർ സം​​​​ബ​​​​തി ഒ​​​​ഡ്യം(23), ക​​​​ക്കാ​​​​ഡി പ​​​​ഞ്ചാ​​​​യ​​​​ത്ത് ക്രാ​​​​ന്തി​​​​കാ​​​​രി മ​​​​ഹി​​​​ള ആ​​​​ദി​​​​വാ​​​​സി സം​​​​ഘ​​​​ത​​​​ൻ ഗം​​​​ഗി മ​​​​ഡ്കം(23), ഹു​​​​റേ​​​​പാ​​​​ൽ മാ​​​​വോ​​​​യി​​​​സ്റ്റ് പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗം ഹും​​​​ഗി ഒ​​​​ഡ്യം (20) എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 18 പേ​​​​ർ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫി​​​​നു​​​​മു​​​​ന്നി​​​​ൽ ആ​​​​യു​​​​ധം​​​​വ​​​​ച്ചു കീ​​​​ഴ​​​​ട​​​​ങ്ങി.

മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ളെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ആ​​​​കൃ​​​​ഷ്ട​​​​രാ​​​​യാ​​​​ണ് ത​​​​ങ്ങ​​​​ൾ എ​​​​ല്ലാം ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​തെ​​​​ന്ന് ഇ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് ന​ട​ക്കാ​നി​രി​ക്കെ മ​ണി​പ്പു​രി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ സ്ഫോ​ട​നം. കാ​ങ്പോ​ക്പി ജി​ല്ല​യി​ലെ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണു സ്ഫോ​ട​നം ന​ട​ന്ന​ത്.

സ്ഫോ​ട​ന​ത്തി​ൽ ഇം​ഫാ​ലി​നെ​യും നാ​ഗാ​ലാ​ൻ​ഡി​ലെ ദി​മാ​പു​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 19നു ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ മ​ണി​പ്പു​രി​ലെ വി​വി​ധ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് 11 ബൂ​ത്തു​ക​ളി​ൽ 22ന് ​റീ​പോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്നു.
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
ജ​​​യ്പു​​​ര്‍: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി രാ​​​ജ​​​സ്ഥാ​​​നി​​​ല്‍ ന​​​ട​​​ത്തി​​​യ വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​ത്തെ വി​​​മ​​​ര്‍ശി​​​ച്ച രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബി​​​ജെ​​​പി ന്യൂ​​​ന​​​പ​​​ക്ഷ മോ​​​ര്‍ച്ച നേ​​​താ​​​വ് ഉസ് മാൻ ഗനി പാ​​​ര്‍ട്ടി​​​ക്ക് പു​​​റ​​​ത്ത്.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ 25 സീ​​​റ്റു​​​ക​​​ളി​​​ല്‍ പ​​​ല​​​തി​​​ലും ബി​​​ജെ​​​പി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഡ​​​ല്‍ഹി​​​യി​​​ല്‍ ഒ​​​രു വാ​​​ര്‍ത്താ​​​ചാ​​​ന​​​ലി​​​നോ​​​ട് സം​​​സാ​​​രി​​​ക്ക​​​വേ പ​​റ​​ഞ്ഞ ന്യൂ​​​ന​​​പ​​​ക്ഷ മോ​​​ര്‍ച്ച ബി​​​ക്കാ​​​നി​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ഗ​​​നി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​ക​​​ളി​​​ല്‍ മു​​​സ്‌ലിംകൾക്കെതിരേ യുള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയുടെ നില പാടിനെ വി​​​മ​​​ര്‍ശി​​​ച്ച​​​ ഗ​​നി ജാ​​​ഠ് സ​​​മു​​​ദാ​​​യം ബി​​​ജെ​​​പി​​​യി​​​ല്‍നി​​​ന്ന് അ​​​ക​​​ന്നു​​​വെ​​​ന്ന അ​​​ഭി​​​പ്രാ​​​യപ്ര​​​ക​​​ട​​​ന​​​വും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഗ​​​നി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ പാ​​​ര്‍ട്ടി​​​യു​​​ടെ പ്ര​​​തി​​​ച്ഛാ​​​യ ത​​​ക​​​ര്‍ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു​​​വെ​​ന്ന് ക​​ണ്ടെ​​ത്തി സം​​​സ്ഥാ​​​ന അ​​​ച്ച​​​ട​​​ക്ക സ​​​മി​​​തി ചെ​​​യ​​​ര്‍മാ​​​ന്‍ ഓം​​​കാ​​​ര്‍ സിം​​​ഗ് പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ
ക​​​നൗ​​​ജ്: യു​​​പി​​​യി​​​ൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​ടെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത സീ​​​റ്റാ​​​യ ക​​​നൗ​​​ജി​​​ൽ പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് ത​​​ന്നെ മ​​​ത്സ​​​രി​​​ക്കും.

ഇന്നുച്ച​​​യ്ക്ക് 12 ന് അ​​​ഖി​​​ലേ​​​ഷ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് എ​​​സ്പി ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. രാം ​​​ഗോ​​​പാ​​​ൽ യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു. ദേ​​​ശീ​​​യ​​​ വ​​​ക്താ​​​വ് രാ​​​ജേ​​​ന്ദ്ര ചൗ​​​ധ​​​രി​​​യും വാ​​​ർ​​​ത്ത സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

അ​​​ഖി​​​ലേ​​​ഷി​​​ന്‍റെ അ​​​ന​​​ന്ത​​​ര​​​വ​​​നും മാ​​​യി​​​ൻ​​​പു​​​രി​​​യി​​​ൽ നി​​​ന്നു​​​ള്ള മു​​​ൻ എം​​​പി​​​യു​​​മാ​​​യ തേ​​​ജ് പ്ര​​​താ​​​പ് യാ​​​ദ​​​വ് ക​​​നൗ​​​ജി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേ പാ​​​ർ​​​ട്ടി വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

അ​​​ഖി​​​ലേ​​​ഷ് ത​​​ന്നെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് പാ​​​ർ​​​ട്ടി വൃ​​​ത്ത​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് മ​​​ത്സ​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി സു​​​ബ്ര​​​ത പ​​​ഥ​​​ക്കി​​​നു ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.