തെ​ര​ഞ്ഞെ​ടു​പ്പ്; ക​ട​ലി​ന​ടി​യി​ൽ കാ​ന്പ​യി​ൻ
Thursday, April 11, 2024 12:47 PM IST
രാ​ജ്യ​മാ​കെ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലാ​ണ​ല്ലൊ. രാ​ജ്യ​ത്തെ അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ ന​യി​ക്കാ​ന്‍ പോ​കു​ന്ന​ത് ആ​രെ​ന്ന ആ​കാംക്ഷ നി​ല​നി​ല്‍​ക്കു​ന്നു. ജ​ന​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രു​മാ​ണ് അ​ത് നി​ശ്ച​യി​ക്കേ​ണ്ട​ത്.

എ​ന്നാ​ല്‍ ചി​ല​ര്‍ വോ​ട്ടിം​ഗി​നെ അ​ത്ര പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണാ​റി​ല്ല. അ​തി​നാ​ല്‍​ത്ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ നി​ര​വ​ധി ന​ട​ത്താ​റു​ണ്ട്. അ​വ​ര്‍ മാ​ത്ര​മ​ല്ല വ്യ​ത്യ​സ്ത വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ഇ​ത്ത​രം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​റു​ണ്ട്.

അ​ത്ത​ര​മൊ​ന്നിന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം തമിഴ്നാട്ടിലെ സ്‌​കൂ​ബാ ഡൈ​വ​ര്‍​മാ​ര്‍ ക​ട​ലി​ന​ടി​യി​ല്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ ന​ട​ത്തു​ക​യു​ണ്ടാ​യി. ചെ​ന്നൈ​യി​ലെ നീ​ല​ങ്ക​റൈ​യി​ല്‍ അ​റു​പ​ത് അ​ടി വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​റ് മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ ഇ​റ​ങ്ങി.

അ​വ​ര്‍ ഒ​രു മോ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നും (ഇ​വി​എം) ഇ​ന്ത്യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന പ്ല​ക്കാ​ര്‍​ഡു​ക​ളും എ​ടു​ത്തി​രു​ന്നു. "എ​ന്‍റെ വോ​ട്ടി​ന്‍റെ ശ​ക്തി എ​നി​ക്ക​റി​യാം',"എ​ന്‍റെ രാ​ജ്യം, എന്‍റെ വോ​ട്ട്' എ​ന്നാ​ണു പ്ല​ക്കാ​ര്‍​ഡി​ല്‍ എ​ഴു​തി​യി​രു​ന്ന​ത്. സ്‌​കൂ​ബ ഡൈ​വ് ഇ​ന്‍​സ്ട്ര​ക്ട​റും ടെം​പി​ള്‍ അ​ഡ്വ​ഞ്ച​ര്‍ ഡ​യ​റ​ക്ട​റു​മാ​യ എ​സ്. ബി. ​അ​ര​വി​ന്ദ് ത​രു​ണ്‍​ശ്രീ​യാ​ണ് ഡീ​പ് ഡൈ​വിം​ഗ് വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തെ 543 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യിട്ടാണ് ന​ട​ക്കുക. ഏ​പ്രി​ല്‍ 19 ന് ​ആ​രം​ഭി​ച്ച് ജൂ​ണ്‍ ഒ​ന്നി​ന് അ​വ​സാ​നി​ക്കും. ഏ​ക​ദേ​ശം 97 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യു​ക. വാ​യ​ന​ക്കാ​രും അ​വ​ര​വ​രു​ടെ സ​മി​തി​ദാ​യ​ക അ​വ​കാ​ശം ഉ​ചി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ മ​റ​ക്ക​രു​ത്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.