പ്രി​ബു​ക്കിം​ഗി​ലൂ​ടെ മാ​ത്രം കോ​ടി​ക​ൾ; കേ​ര​ള​ത്തി​ൽ 400 സ്ക്രീ​നു​ക​ൾ; ച​രി​ത്ര​മാ​കാ​ൻ ആ​ടു​ജീ​വി​തം
Thursday, March 28, 2024 10:54 AM IST
മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ റി​ലീ​സി​ന് മു​ൻ​പെ ഇ​ത്ര​യ​ധി​കം ച​ർ​ച്ച​യാ​യ മ​റ്റൊ​രു മ​ല​യാ​ള​ചി​ത്രം അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ലോ​ക​മെ​ന്പാ​ടും വ​ന്പ​ൻ റി​ലീ​സാ​ണ് ആ​ടു​ജീ​വി​തം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. നാ​നൂ​റ് സ്ക്രീ​നു​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് വ​ച്ചു നോ​ക്കി​യാ​ൽ അ​ഞ്ച് കോ​ടി​ക്കു മു​ക​ളി​ൽ ക​ള​ക്‌​ഷ​നാ​ണ് ആ​ദ്യ​ദി​നം ത​ന്നെ കേ​ര​ള​ത്തി​ൽ നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​റ്റ് സി​നി​മ​ക​ളു​ടെ റി​ലീ​സി​ല്ല എ​ന്ന​തും ചി​ത്ര​ത്തി​നു നേ​ട്ട​മാ​ണ്.

മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ളാ​ണ് ബു​ക്കിം​ഗ് ആ​പ്പു​ക​ളി​ലൂ​ടെ മാ​ത്രം കേ​ര​ള​ത്തി​ൽ ഇ​തി​നോ​ട​കം വി​റ്റു​പോ​യ​ത്.



2009ലാ​ണ് ചി​ത്ര​ത്തി​നെ​ക്കു​റി​ച്ച് ബ്ലെ​സി പൃ​ഥ്വി​രാ​ജി​നോ​ട് പ​റ​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ 2018 ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. ഏ​റ്റ​വു​മ​ധി​കം നാ​ളു​ക​ൾ നീ​ണ്ടു​പോ​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2023 ജൂ​ലൈ 14നാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

പൃ​ഥ്വി​രാ​ജി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സി​നി​മ​യാ​ണ് ആ​ടു​ജീ​വി​തം. മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ആ​ടു​ജീ​വി​തം.



ഓ​സ്‌​ക​ര്‍ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍ സം​ഗീ​ത​വും റ​സൂ​ല്‍ പൂ​ക്കു​ട്ടി ശ​ബ്ദ​മി​ശ്ര​ണ​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യെ​ത്തു​ന്ന​ത് അ​മ​ല പോ​ളാ​ണ്.