സം​ശ​യ​ങ്ങ​ൾ ബാ​ക്കി വ​യ്ക്കു​ന്ന മു​റി; ഒ​രു ക​ട്ടി​ൽ ഒ​രു മു​റി വീ​ഡി​യോ ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Wednesday, March 27, 2024 12:24 PM IST
പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്, ഹ​ക്കിം ഷാ, പ്രി​യം​വ​ദ​ ​എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി ഒ​രു​ക്കു​ന്ന ഒ​രു ക​ട്ടി​ൽ ഒ​രു മു​റി എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​ന​മാ​ണ് ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്.

നീ ​അ​പ​രാ​നാ​രോ…​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് ഹി​റ്റാ‌​യി​രി​ക്കു​ന്ന​ത്. മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ലെ ‘നെ​ഞ്ചി​ലെ എ​ൻ നെ​ഞ്ചി​ലേ…’ എ​ന്ന പ്ര​ണ​യ​ഗാ​ന​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

സി​നി​മ​യു​ടേ​താ​യി​റ​ങ്ങി​യ പോ​സ്റ്റ​റു​ക​ളും പാ​ട്ടും ടീ​സ​റും ഒ​ക്കെ അ​ടു​ത്തി​ടെ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യ പ്രി​യം​വ​ദ​യാ​ണ് ഗാ​ന​രം​ഗ​ത്തി​ലു​ള്ള​ത്.

താ​ൻ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടി​നെ ചു​റ്റി പ​റ്റി​യു​ള്ള ചി​ല സം​ശ​യ​ങ്ങ​ളാ​ണ് ഗാ​ന​രം​ഗ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.



അ​ൻ​വ​ർ അ​ലി​യു​ടെ വ​രി​ക​ൾ​ക്ക് വ​ർ​ക്കി​യു​ടേ​താ​ണ് സം​ഗീ​തം. നാ​രാ​യ​ണി ഗോ​പ​നാ​ണ് ഗാ​നം ആ​ല​പി​ച്ചി​ട്ടു​ള്ള​ത്. സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യി മാ​റി​യ ‘കി​സ്മ​ത്ത്’, ‘തൊ​ട്ട​പ്പ​ൻ’ എ​ന്നീ സി​നി​മ​ക​ള്‍​ക്ക് ശേ​ഷം ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി ഒ​രു​ക്കു​ന്ന സി​നി​മ​യാ​ണ് ‘ഒ​രു ക​ട്ടി​ൽ ഒ​രു മു​റി’.

ഷ​മ്മി തി​ല​ക​ൻ, വി​ജ​യ​രാ​ഘ​വ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, ര​ഘു​നാ​ഥ് പ​ലേ​രി, ജ​നാ​ർ​ദ്ദ​ന​ൻ, ഗ​ണ​പ​തി, സ്വാ​തി​ദാ​സ് പ്ര​ഭു, പ്ര​ശാ​ന്ത് മു​ര​ളി, മ​നോ​ഹ​രി ജോ​യ്, തു​ഷാ​ര പി​ള്ള, വി​ജ​യ​കു​മാ​ർ, ഹ​രി​ശ​ങ്ക​ർ, രാ​ജീ​വ് വി. ​തോ​മ​സ്, ജി​ബി​ൻ ഗോ​പി​നാ​ഥ്, ഉ​ണ്ണി​രാ​ജ, ദേ​വ​രാ​ജ​ൻ കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലെ മ​റ്റ​ഭി​നേ​താ​ക്ക​ളാ​ണ്.