മ​ല​യാ​ളി​ക​ളെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച രോ​മാ​ഞ്ചം ഇ​നി ഹി​ന്ദി​യി​ലും; അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ വേ​ഷ​ത്തി​ൽ തു​ഷാ​ർ ക​പൂ​ർ
Tuesday, March 26, 2024 3:09 PM IST
സൗ​ബി​നെ നാ​യ​ക​നാ​ക്കി ജി​ത്തു മാ​ധ​വ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘രോ​മാ​ഞ്ചം’ സി​നി​മ​യു​ടെ ഹി​ന്ദി റീ​മേ​ക്ക് റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക​പ്ക​പി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​ഗീ​ത് ശി​വ​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ യു​വ​താ​ര​ങ്ങ​ളാ​യ ശ്രേ​യ​സ് ത​ൽ​പാ​ഡെ, തു​ഷാ​ർ ക​പൂ​ർ, സി​ദ്ധി ഇ​ദ്നാ​നി, സോ​ണി​യ റാ​ത്തി, ദി​ബേ​ന്ദു ഭ​ട്ടാ​ചാ​ര്യ, സാ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

അ​ർ​ജു​ൻ അ​ശോ​ക​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​യി ഹി​ന്ദി​യി​ൽ എ​ത്തു​ന്ന​ത് തു​ഷാ​ർ ക​പൂ​റും സൗ​ബി​ന്‍റെ വേ​ഷ​ത്തി​ൽ ശ്രേ​യ​സ് ത​ൽ​പാ​ഡെ​യു​മാ​ണെ​ത്തു​ന്ന​ത്. ബ്രാ​വോ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജ​യേ​ഷ് പ​ട്ടേ​ൽ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മെ​ഹ​ക്ക് പ​ട്ടേ​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ്. ഛായാ​ഗ്ര​ഹ​ണം: ദീ​പ് സാ​വ​ന്ത്, തി​ര​ക്ക​ഥ: സൗ​ര​ഭ് ആ​ന​ന്ദ്–​കു​മാ​ർ പ്രി​യ​ദ​ർ​ശി, മ്യൂ​സി​ക്: അ​ജ​യ് ജ​യ​ന്തി, എ​ഡി​റ്റ​ർ: ബ​ണ്ടി നാ​ഗി. ചി​ത്രം ജൂ​ൺ മാ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.