Charity
ജോസഫിന് വായനക്കാരുടെ കൈത്താങ്ങ്
ജോസഫിന് വായനക്കാരുടെ കൈത്താങ്ങ്
Thursday, March 15, 2018 4:39 PM IST
വൃക്കരോഗം തളർത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശി കെ.സി.ജോസഫിന് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. ജോസഫിന്‍റെയും കുടുംബത്തിന്‍റെയും സാന്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കി ഉദാരമതികൾ കൈയയച്ചുള്ള സഹായമാണ് നൽകിയത്. വായനക്കാരുടെ കരുണയാൽ ജോസഫിന്‍റെ ചികിത്സകൾ ഫലപ്രദമായി മുന്നോട്ടുപോവുകയാണ്. ചികിത്സയ്ക്കും അനുബന്ധ ചിലവുകൾക്കുമായി വലിയ തുകയാണ് വേണ്ടിവരുന്നത്. ജോസഫിന്‍റെ കഥകൾ ദീപിക ഡോട്ട്കോം വഴി വായിച്ചറിഞ്ഞവർ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു.

ചികിത്സകൾ വഴിമുട്ടിയതോടെ 2016 നവംബറിലാണ് ജോസഫും കുടുംബവും ദീപിക വായനക്കാരുടെ സഹായം അഭ്യർഥിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സകൾ പുരോഗമിക്കുന്നത്.

ചികിത്സകൾക്കായി ഇതുവരെ 1,88,151 രൂപ കുടുംബത്തിന് കൈമാറി. അവസാന ഗഡുവായ 50,609 രൂപ കഴിഞ്ഞ ദിവസം രാഷ്ട്രദീപിക ലിമിറ്റഡിന്‍റെ കോട്ടയത്തെ ഹെഡ് ഓഫീസിൽ വച്ച് ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ് ജോസഫിന്‍റെ ഭാര്യ ശാന്തമ്മയ്ക്ക് കൈമാറി. വായനക്കാർക്ക് ജോസഫും കുടുംബവും നന്ദി അറിയിച്ചു.