മീഡിയ അക്കാദമി പിജി ഡിപ്ലോമ കോഴ്സ്: 15 വരെ അപേക്ഷിക്കാം
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേർണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേർണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് എന്നീ പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങള്‍ക്ക് www. keralamediaacademy.org സന്ദർശിക്കുക. ഫോണ്‍: 04842422275, 9539084444 (ഡയറക്ടര്‍), 8086138827 (ടെലിവിഷന്‍ ജേർണലിസം കോഓര്‍ഡിനേറ്റര്‍), 7907703499 (പബ്ലിക് റിലേഷന്‍സ് കോഓര്‍ഡിനേറ്റര്‍), 9388533920 (ജേർണലിസം ആൻഡ് കമ്യൂണിക്കേഷന്‍ കോഓര്‍ഡിനേറ്റര്‍).