ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം: അപേക്ഷ നീട്ടി
കാസര്‍ഗോഡ്: പെരിയ കേരള കേന്ദ്രസര്‍വകലാശാലയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് (ഐടിഇപി) അപേക്ഷിക്കാനുള്ള തീയതി 15നു രാത്രി 11.30 വരെ നീട്ടി. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (നാഷണല്‍ കോമണ്‍ എൻട്രന്‍സ് ടെസ്റ്റ്എന്സിഇടി) വഴിയാണ് കേരള കേന്ദ്രസര്‍വകലാശാലയിലും പ്രവേശനം. ncet.samarth.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ബിഎസ്സി ബിഎഡ് (ഫിസിക്സ്), ബിഎസ്സി ബിഎഡ് (സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്), ബിഎ ബിഎഡ് (ഇക്കണോമിക്സ്), ബികോം ബിഎഡ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.
ബികോം ബിഎഡിന് 50ഉം മറ്റുള്ളവയ്ക്ക് 25 വീതവും സീറ്റുകളാണുള്ളത്. എന്‍ടിഎ ഹെല്പ് ഡസ്ക്: 01140759000, 01169227700. ഇമെയില്‍:
[email protected]. വെബ്സൈറ്റ്: www.cukerala.ac.in.