വിഐടി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
വെല്ലൂർ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(വിഐടി)യിലെ വിവിധ ബിടെക് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം https://ugresults. vit.ac.in/viteee എന്ന വെബ്സൈറ്റിലും വിഐടിയുടെ വെബ്സൈറ്റായ www.vit.ac.in ലും ലഭ്യമാണ്. കഴിഞ്ഞ മാസം 19 മുതൽ 30 വരെ കംപ്യൂട്ടർ അധിഷ്ഠിതമായാണു പ്രവേശന പരീക്ഷ നടന്നത്. രാജ്യത്തെ 125 നഗരങ്ങൾക്കൊപ്പം ദുബായ്, കുവൈറ്റ്, മസ്കറ്റ്, ഖത്തർ, ക്വലാലംപുർ, സിംഗപ്പുർ തുടങ്ങിയ വിദേശരാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു.
പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് ഹരിയാന സ്വദേശി രുപിന്ദർ സിംഗിനും രണ്ടാം റാങ്ക് രാജസ്ഥാൻ സ്വദേശി ഭാനു മഹേഷ് ചെകുരിനുമാണ്.
ഒരുലക്ഷത്തിനുള്ളിൽ റാങ്കിൽപ്പെട്ടവർക്ക് വിഐടി ഗ്രൂപ്പ് സ്ഥാപനങ്ങളായ വിഐടി വെല്ലൂർ, വിഐടി ചെന്നൈ, വിഐടി ആന്ധ്രാപ്രദേശ്, വിഐടി ഭോപ്പാൽ എന്നിവിടങ്ങളിലെ ബിടെക് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ കൗൺസലിംഗിൽ പങ്കെടുക്കാൻ യോഗ്യതയുണ്ട്. ഒന്നാം റാങ്കിനും 20,000ത്തിനുമിടയിലുള്ള റാങ്കിൽപ്പെട്ടവർക്കുള്ള കൗൺസലിംഗ് ചൊവ്വാഴ്ച തുടങ്ങി പത്തിനു സമാപിക്കും.