പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു
തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രം 19 ന് നടത്താനിരുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ Paper II Library Classification & Cataloguing (Theory) പരീക്ഷ 20ന് രാവിലെ 10 മുതൽ 12 വരെ നടത്തുന്നു. പരീക്ഷ കേന്ദ്രത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ല.
വൈവവോസി
ആറാം സെമസ്റ്റർ ബിഎ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഏപ്രിൽ 2024 ഡിഗ്രി പരീക്ഷയുടെ വൈവവോസി പരീക്ഷ 30 ന് അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2023 സെപ്റ്റംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ശാഖയുടെ പ്രാക്ടിക്കൽ പരീക്ഷ (2008 & 2013 സ്കീം) 29 ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യൂ) (315) ഏപ്രിൽ 2024 പ്രോഗ്രാമിന്റെ വൈവവോസി (പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട്) പരീക്ഷ 2024 ഏപ്രിൽ 29 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
29ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ (2021 അഡ്മിഷൻ & 2021 അഡ്മിഷന് മുൻപ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം. പരീക്ഷയോടനുബന്ധിച്ച് NCC & Sports വിദ്യാർഥികൾക്കായുള്ള സ്പെഷൽ പരീക്ഷകൾ 22ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.