University News
പ്രാക്ടിക്കൽ
മൂന്ന്, നാല് സെമസ്റ്റർ എംഎഫ്എ(2021 അഡ്മിഷൻ റഗുലർ, 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ജൂൺ 18മുതൽ തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിൽ നടത്തും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ എംകോം പ്രൈവറ്റ് രജിസ്‌ട്രേഷൻ(2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് ഡിസംബർ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ 14ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി(ഓണേഴ്‌സ് 2021 അഡ്മിഷൻ റഗുലർ, 20182020 അഡ്മിഷൻ സപ്ലിമെൻററി), മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിബിഎ എൽഎൽബി(ഓണേഴ്‌സ് 2021 അഡ്മിഷൻ റഗുലർ, 20182020 അഡ്മിഷൻ സപ്ലിമെൻററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി(ഓണേഴ്‌സ് 2016, 2017 അഡ്മിഷനുകൾ സപ്ലിമെൻററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി(ഓണേഴ്‌സ് 20152017 അഡ്മിഷനുകൾ സപ്ലിമെൻററി), മൂന്നാം സെമസ്റ്റർ ബിഎ എൽഎൽബി പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡിഗ്രി(2012 മുതൽ 2015 വരെ അഡ്മിഷനുകൾ സപ്ലിമെൻററി), മൂന്നാം സെമസ്റ്റർപഞ്ചവത്സര ഇൻറഗ്രേറ്റഡ് ബികോം എൽഎൽബി (ഓണേഴ്‌സ് 2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി(ഓണേഴ്‌സ് 20132017 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2018 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ നിശ്ചിത ഫീസ് അടച്ച് 24 വരെ ഓൺലൈനിൽ അപേക്ഷ നൽകണം. 2018 അഡ്മിഷനു മുൻപുള്ളവർ സർവകലാശാലാ വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോറം നിശ്ചിത ഫീസ് അടച്ച് 24 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.

സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എംടെക് എനർജി സയൻസ് ആൻറ് ടെക്‌നോളജി (ഫാക്കൽറ്റി ഓഫ് ടെക്‌നോളജി ആൻറ് അപ്ലൈഡ് സയൻസസ് 202123 ബാച്ച് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് മാനേജ്‌മെൻറ് ആൻറ് ബിസിസ് സ്റ്റഡീസ് ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ (ഫാക്കൽറ്റി ഓഫ് മാനേജ്‌മെൻറ് സയൻസസ് 2023 അഡ്മിഷൻ റഗുലർ,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫല പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് 24 വരെ വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

സ്‌കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻറ് പൊളിറ്റിക്‌സ് ജനുവരിയിൽ നടത്തിയ പിഎച്ച്ഡി കോഴ്‌സ് വർക്ക്(ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ് 2022 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് 24 വരെ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

ആറാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി(ഓണേഴ്‌സ് 20132015 അഡ്മിഷനുകൾ സപ്ലിമെൻററി, 2012 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2011 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് 24 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

മൂന്നാം സെമസ്റ്റർ എംഎ സംസ്‌കൃത സ്‌പെഷ്യൽ റിവൈസ്ഡ് (നയായ,സാഹിത്യ,വേദാന്ത,വ്യാകരണ), എംഎസ് സി മൈക്രോബയോജി, എംഎസ് സി ഓപ്പറേഷൻസ് റിസർച്ച് ആൻറ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്(പിജിസിഎസ്എസ് 2022 അഡ്മിഷൻ റഗുലർ, 219,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി, നവംബർ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
More News