University News
എംസിഎ പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എംസിഎ പരീക്ഷയുടെ (ഡിസംബർ 2015) പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

എൻഎൽപി പരിശീലന പരിപാടി

ഇസ്ലാമിക് ചെയറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 22, 23 തിയതികളിലായി ന്യൂറോ ലിങ്കിസ്റ്റിക് പ്രോഗ്രാമിങ്ങ് (എൻഎൽപി) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 9746904678.

പരീക്ഷാ അഡീഷണൽ ചീഫ് സൂപ്രണ്ട്: അപേക്ഷ ക്ഷണിച്ചു

2017 മാർച്ച്/ഏപ്രിൽ/മേയ് മാസങ്ങളിൽ കാലിക്കട്ട് സർവകലാശാല നടത്തുന്ന പരീക്ഷകൾക്കുള്ള അഡീഷണൽ ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്നതിന് എയ്ഡഡ്/ഗവൺമെന്റ് കോളജ് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
More News