കാലിക്കട്ടിൽ എംബിഎ ഇപ്പോൾ അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടണമസ് കോളജുകള്‍ ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ഫണ്ടിലേക്ക് ഇപെയ്മെന്റായി 875 രൂപ (എസ്സി/എസ്ടി 295 രൂപ) ഫീസടച്ച് മെയ് 15ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. KMAT/CAT സ്കോർ, ഗ്രൂപ്പ് ഡിസ്കഷന്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ KMAT 2024, CAT 2023 യോഗ്യത നേടിയിരിക്കണം. CMAT 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നല്‍കുന്നതായിരിക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/. ഫോണ്‍: 0494 2407017, 2407363.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്സ്) നവംബർ 2023 (2019 മുതൽ 2021 വരെ പ്രവേശനം), ഏപ്രിൽ 2024 (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 13 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. ലിങ്ക് മൂന്ന് മുതൽ ലഭ്യമാകും.
അഞ്ചാം സെമസ്റ്റർ അഞ്ചു വർഷ ഇൻഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി ഹോണേഴ്സ് (2020 പ്രവേശനം) ഒക്ടോബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 13 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. ലിങ്ക് മൂന്ന് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എംവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ/ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.