University News
എംഎസ്സി ഫലം
കണ്ണൂർ സർവകലാശാലയുടെ എംഎസ്സി ജിയോളജി, ജ്യോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, കൗൺസലിംഗ് ആൻഡ് സൈക്കോളജി (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്– നവംബർ 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

തുറന്ന സംവാദം

മലയാളത്തിൽ ഗവേഷണം നടത്തുന്ന സി.കെ ബബിത പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പൺ ഡിഫൻസ്) 28ന് രാവിലെ 10.30ന് സർവകലാശാലയുടെ താവക്കരയിലെ സെൻട്രൽ ലൈബ്രറിയിൽ നടക്കും. പ്രസ്തുത പ്രബന്ധം സെമിനാറിനു മൂന്നു ദിവസം മുമ്പ് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.

പ്രായോഗിക പരീക്ഷ

മാനന്തവാടി ഗവ. കോളജ് കേന്ദ്രമായി രജിസ്റ്റർ ചെയ്ത ബിസിഎ ബിരുദ (വിദൂരവിദ്യാഭ്യാസം– ഏപ്രിൽ 2016) വിദ്യാർഥികളുടെ പ്രായോഗിക പരീക്ഷകൾ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ താഴെ പറയുന്ന തീയതികളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ നടക്കും. ഒന്നാം വർഷം 24ന്, രണ്ടാം വർഷം 25, 26 തീയതികളിൽ.