University News
എംഎസ്സി ബോട്ടണി, ഫിസിക്സ് പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി, ഫിസിക്സ് (റഗുലർ/സപ്ലിമെന്ററി – മാർച്ച് 2016) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ്കാർഡ് കോളജുകളിൽനിന്നും വിതരണം ചെയ്യും. എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ 380 രൂപ ഫീസിനത്തിൽ അടച്ചചലാനും സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ചകവറും സഹിതം സർവകലാശാലയിൽ സമർപ്പിക്കണം. 21ന് ശേഷം പ്രൊവിഷണൽ സർട്ടിഫിക്കറ്റും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും തപാലിൽ അയയ്ക്കും.

എംഎസ്സി മൈക്രോബയോളജി പരീക്ഷാഫലം

നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – മാർച്ച് 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ഗ്രേഡ്കാർഡ് കോളജുകളിൽനിന്നും വിതരണം ചെയ്യും. എല്ലാ സെമസ്റ്ററുകളും പാസായ വിദ്യാർഥികൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിനും പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ 440 രൂപ ഫീസിനത്തിൽ അടച്ചചലാനും സ്വന്തം മേൽവിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ച൹കവർ സഹിതം സർവകലാശാലയിൽ സമർപ്പിക്കണം. 21ന് ശേഷം പ്രൊവിഷണൽ സർട്ടിഫിക്കറ്റും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും തപാലിൽ അയയ്ക്കും.

അഞ്ചാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് പ്രോജക്ട് വൈവ

അഞ്ചാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് (സപ്ലിമെന്ററി – 2013 അഡ്മിഷൻ–നവംബർ 2016) ഡിഗ്രിയുടെ പ്രോജക്ട് വൈവ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സർവകലാശാലയുടെ താവക്കര കാമ്പസിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പ്രോജക്ട് റിപ്പോർട്ടിന്റെ പകർപ്പ് സഹിതം ഹാജരാകണം.

എംഎസ്സി ഇലക്ട്രോണിക്സ് പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – മേയ് 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ 9, 13 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുമായി ബന്ധപ്പെടണം.

ബിസിഎ പരീക്ഷാഫലം

കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും വർഷ ബിസിഎ (വിദൂരവിദ്യാഭ്യാസം– 2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2016, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 23 വരെ സ്വീകരിക്കും.

കോൺടാക്ട് ക്ലാസ്

കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും ബിരുദ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസ് 10, 11 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക് www.sde.kannuruniversity.ac.in വെബ്സൈറ്റ് സന്ദർശിക്കണം.

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇരിട്ടി എംജി കോളജ്, മട്ടന്നൂർ പിആർ എൻഎസ്എസ് കോളജ് പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാംവർഷ ബിരുദ വിദ്യാർഥികളുടെ ഓറിയന്റേഷൻ ക്ലാസ് 10ന് താഴെ പറയുംപ്രകാരം ഇരിട്ടി എംജി കോളജിൽ നടക്കും. അന്നേദിവസം വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡും ക്വാളിഫൈയിംഗ് സർട്ടിഫിക്കറ്റും പഠനക്കുറിപ്പുകളും വിതരണം ചെയ്യും. രാവിലെ 10 മുതൽ 12 വരെ–ബികോം, ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെ– ബിബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎ മലയാളം, ബിസിഎ, ബിഎ പൊളിറ്റിക്കൽ സയൻസ്, 1.30 മുതൽ 3.30 വരെ –ബിഎ ഹിസ്റ്ററി, ബിഎ ഇക്കണോമിക്സ്.

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പിൽ നടത്തുന്ന കന്നഡ, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലെ എംഫിൽ പ്രവേശത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15 വരെ നീട്ടി.