University News
ബിഎച്ച്എംഎസ് ഡിഗ്രി പരീക്ഷാ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി ഒന്നുമുതലാരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ–സപ്ലിമെന്ററി പരീക്ഷ, ഫെബ്രുവരി രണ്ടുമുതലാരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ എന്നിവക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി ഒമ്പതുമുതൽ 14 വരെയുള്ള തീയതികളിൽ നടത്താം.

പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി ജനുവരി 16 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി 18 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

മൂന്നാംവർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

ഫെബ്രുവരി ഒന്നുമുതലാരംഭിക്കുന്ന മൂന്നാംവർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി പത്തുമുതൽ 17 വരെയുള്ള തീയതികളിൽ നടത്താം.

പേപ്പറൊന്നിന് 100 രൂപ ഫൈനോടുകൂടി ജനുവരി 19 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി 23 വരെയും ഓൺലൈൻ രജിസ്ട്രേഷനു അവസരമുണ്ട്.

സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പരീക്ഷാഫലം

2016 സെപ്റ്റംബറിൽ നടത്തിയ സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസിന്റെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസു സഹീതം കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 29നകം അപേക്ഷിക്കേണ്ടതാണ്.

ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പരീക്ഷ റീടോട്ടലിംഗ് ഫലം

2016 ഓഗസ്റ്റിൻ പരീക്ഷനടത്തി ഫലപ്രഖ്യാപനം നടത്തിയ ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ– സപ്ലിമെന്ററി പരീക്ഷയുടെ റീട്ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

ബിഎച്ച്എംഎസ് ഡിഗ്രി പരീക്ഷാ റീട്ടോട്ടലിംഗ് ഫലം

സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010–2011 പ്രവേശനം) പരീക്ഷ എന്നിവയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന ഫസ്റ്റ് ബിഎച്ച്എംഎസ് ഡിഗ്രി റഗുലർ (2015 പ്രവേശം) പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

ബിഎസ്എംഎസ് ഡിഗ്രി പരീക്ഷാ റീടോട്ടലിംഗ് ഫലം

സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ തേർഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ (2013 സ്കീം) പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
More News