University News
ബിഡിഎസ് പാർട്ട് 2 പരീക്ഷാ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കുന്ന ഫൈനൽ ബിഡിഎസ് പാർട്ട് 2 റഗുലർ പരീക്ഷക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി നാലുമുതൽ 12 വരെയുള്ള തീയതികളിൽ നടത്താം.

പേപ്പറൊന്നിനു 190 രൂപ ഫൈനോടുകൂടി ജനുവരി 16 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി 18 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്.

എംഡിഎസ് പാർട്ട് 2 സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കുന്ന എംഡിഎസ് പാർട്ട് 2 സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി നാലുമുതൽ 12 വരെയുള്ള തീയതികളിൽ നടത്താം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജനുവരി 16 വരെയും 300 രൂപ സൂപ്പർഫൈനോടുകൂടി ജനുവരി 18 വരെയും ഓൺലൈൻ രജിസ്ട്രേഷനു അവസരമുണ്ട്.

ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

ഫെബ്രുവരി രണ്ടുമുതൽ ആരംഭിക്കുന്ന ഫസ്റ്റ് ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി മൂന്നുമുതൽ 12 വരെയുള്ള തീയതികളിൽ നടത്താം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജനുവരി 14 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി 17 വരെയും ഓൺലൈൻ രജിസ്ട്രേഷനു അവസരമുണ്ട്.

ബിഫാം സപ്ലിമെന്ററി തിയറി പരീക്ഷാ തീയതി

2017 ജനുവരി 19 മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ ബിഫാം 2012 * 2013 ഉം 2010 * 2011 പ്രവേശനം) സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
More News