University News
ഇന്റേണൽ മാർക്ക് ഓൺലൈനായി സമർപ്പിക്കണം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ (സിബിസിഎസ്എസ്–2014 അഡ്മിഷൻ) ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ഓൺലൈനായി അഞ്ചുമുതൽ 18 വരെ സമർപ്പിക്കാം. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ട് 25നകം സർവകലാശാലയിൽ എത്തിക്കണം. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ബന്ധപ്പെട്ട കോളജുകളിലെ പ്രിൻസിപ്പൽമാരും വകുപ്പുതലവൻമാരും ഇക്കാര്യം പ്രത്യേകം ഉറപ്പുവരുത്തണം. ഫോൺ: 04972715405്.

എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്–ജനുവരി 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഒന്നാം സെമസ്റ്റർ എംസിഎ പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംസിഎ (ഫെബ്രുവരി 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

എംഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷ 16ന്

ഡിസംബർ 21ന് നടത്താതെ മാറ്റിവച്ച മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (സപ്ലിമെന്ററി – ഒക്ടോബർ 2016–2013ഉം അതിനു മുമ്പുമുള്ള അഡ്മിഷൻ) ഡിഗ്രിയുടെ സിസ്റ്റംസ് പ്രോഗ്രാമിംഗ് ആൻഡ് കംപയിലർ ഡിസൈൻ പരീക്ഷ 16ന് നടത്തും. പരീക്ഷാ കേന്ദ്രങ്ങൾക്കോ സമയത്തിലോ മാറ്റമില്ല.

ഒന്നാം സെമസ്റ്റർ പിജി അപേക്ഷാതീയതി നീട്ടി

ഡിപ്പാർട്ട്മെന്റുകളിലെ ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംബിഎ/ എംസിഎ (സിസിഎസ്എസ്– റഗുലർ–നവംബർ 2016) ഡിഗ്രി പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷകൾ പിഴകൂടാതെ നാളെ വരെയും 130 രൂപ പിഴയോടെ ഏഴു വരെയും സമർപ്പിക്കാം.

ഓറിയന്റേഷൻ ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഗവ. ബ്രണ്ണൻ കോളജ് തലശേരി, കെഎംഎം ഗവ. വിമൻസ് കോളജ് കണ്ണൂർ, ശ്രീനാരായണ കോളജ് കണ്ണൂർ എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാംവർഷ ബിരുദവിദ്യാർഥികളുടെ ഓറിയന്റേഷൻ ക്ലാസുകൾ ഏഴിന് താഴെപറയും പ്രകാരം കണ്ണൂർ ശ്രീനാരായണ കോളജിൽ നടക്കും. അന്നേദിവസം വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡും ക്വാളിഫൈയിംഗ് സർട്ടിഫിക്കറ്റും പഠനക്കുറിപ്പുകളും വിതരണം ചെയ്യും.

തലശേരി ഗവ. ബ്രണ്ണൻ കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത ബികോം വിദ്യാർഥികൾക്ക് രാവിലെ 10 മുതൽ 11.30 . കണ്ണൂർ കെഎംഎം ഗവ. വിമൻസ് കോളജ് പരീക്ഷാകേന്ദ്രമായിട്ടുള്ള ബികോം വിദ്യാർഥികൾക്ക് 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ. തലശേരി ഗവ. ബ്രണ്ണൻ കോളജ്, കണ്ണൂർ ശ്രീനാരായണ കോളജ് പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ബിബിഎ, ബിസിഎ വിദ്യാർഥികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ 3.30 വരെ ബിഎ ഇംഗ്ലീഷ്, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎ മലയാളം, ബിഎ പൊളിറ്റിക്കൽ സയൻസ്. 3.30 മുതൽ വൈകുന്നേരം 4.30 വരെ ബിഎ ഹിസ്റ്ററി, ബിഎ ഇക്കണോമിക്സ്, ബിഎ അഫ്സൽ ഉൽ ഉലമ.

ഓറിയന്റേഷൻ ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രവേശനം മേൽ സമയക്രമം അനുസരിച്ചു മാത്രമായിരിക്കും.