University News
മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാതീയതി
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബിഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

സെക്കൻഡ് ബിഡിഎസ് സപ്ലിമെന്ററി തിയറി പരീക്ഷാതീയതി

ജനുവരി 23 മുതൽ ആരംഭ‘ിക്കുന്ന സെക്കൻഡ് ബിഡിഎസ് സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

തേർഡ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 (സ്പെഷൽ) പ്രാക്ടിക്കൽ

ജനുവരി ഒമ്പതു മുതൽ ആരംഭ‘ിക്കുന്ന തേർഡ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 (സ്പെഷ്യൽ) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എംപിടി ഡിഗ്രി റഗുലർ പരീക്ഷാ റീടോട്ടലിംഗ് ഫലം

2016 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന രണ്ടാംവർഷ എംപിടി ഡിഗ്രി റഗുലർ (ഫിസിയോതെറാപ്പി ഇൻ മസ്ക്കുലോ – സ്കെൽട്ടൽ ആൻഡ് സ്പോർട്സ് പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.

നാലാംവർഷ ബിപിടി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം

2016 ഓഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന നാലാം വർഷ ബിപിടി ഡിഗ്രി റഗുലർ/ സപ്ലിമെന്ററി (2010, 2011 * 2012 പ്രവേശനം) പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധപ്പെടുത്തി.

ഫൈനൽ എംബിബിഎസ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം

2016 സെപ്റ്റംബറിൽ നടത്തിയ ഫൈനൽ എംബിബിഎസ് ഡിഗ്രി പരീക്ഷയുടെ ഫസ്റ്റ് പ്രഫഷണൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണത്തിനായി പരീക്ഷാകേന്ദ്രങ്ങളായിരുന്ന കോളജുകളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ അതാതു കോളജുകളിൽനിന്ന് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.
More News