University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി മേ​യ്2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഏ​ഴ് മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം​എ മ്യൂ​സി​ക് സീ​റ്റൊ​ഴി​വ്

പ​യ്യ​ന്നൂ​ർ എ​ടാ​ട്ട് സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക്കി​ൽ എംഎ മ്യൂ​സി​ക് കോ​ഴ്സി​ലേ​ക്ക് പ​ട്ടി​ക​ജാ​തി​വ​ർ​ഗ, ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽനി​ന്നും ല​ഭി​ക്കും. ഫോ​ൺ: 04972806404.